Friday, June 29, 2012

ഞാനേകനാണ്...

ഇവിടെ ഞാനേകനാണ്...
എന്‍റെ മനസ്സില്‍ നീയും....

പങ്കുവയ്ക്കാന്‍ മറ്റാരുമില്ല...
പങ്കിടാന്‍ നല്ല നിമിഷങ്ങളുമില്ല...

ദുഃഖങ്ങള്‍, നൊമ്പരങ്ങള്‍ വേദനയില്‍ ചാലിച്ച്..
നിനക്കു നല്‍കാനെനിക്കിഷ്ടവുമല്ല...

നിന്‍റെ പുഞ്ചിരിയില്‍ എന്‍റെ ദുഖങ്ങലളിയുന്നു...
കണ്ണുനീരിലാര്‍ദ്രമാകുന്നതെന്‍റെ ഹൃദയവും...

Wednesday, June 27, 2012

ആരോ.........

മറന്നു ഞാന്‍ നിന്നെ, നിന്‍റെ വഴികളെ
ഓര്‍മ്മപ്പെടുത്താനൊന്നും കൂട്ടായുണ്ടായിരുന്നില്ല
ഓര്‍ക്കുവാനായ്‌ നീ നല്‍കിയതെല്ലാം 
ഏതോ മഴയത്ത്‌ എന്‍റെ കണ്ണുനീരിനൊപ്പം
ആരോ  തുടച്ചു മാറ്റിയിരിക്കുന്നു!!
മറവിയോ? മരണമോ?
എന്തായിരുന്നെന്നെനിക്ക് നിശ്ചയമില്ല!!!

Friday, June 22, 2012

നഷ്ടം

നഷ്ടപ്പെടും എന്നുറപ്പുള്ളതിനെ സ്നേഹിക്കരുത്
സ്നേഹിച്ചാല്‍, അത് നഷ്ടപ്പെട്ടാല്‍ ദുഖിക്കയുമരുത്..
നഷ്ടപ്പെടില്ല  എന്നുറപ്പുള്ളതിനെ സ്നേഹിച്ചോളൂ
പക്ഷെ നഷ്ടപ്പെട്ടാല്‍ പിന്നെ അതെ പറ്റി ചിന്തിക്കയുമരുത്‌.

Thursday, June 21, 2012

മറവി

പെയ്തൊഴിയും മഴയുടെ ആര്‍ത്തലയ്ക്കും നാദത്തില്‍
ഞാനെന്നമ്മതന്‍ താരാട്ട് കേള്‍ക്കുന്നു.
അലക്ഷ്യമായൊഴുകുന്ന മഴവെള്ള പാച്ചിലില്‍
ഞാനെന്‍റെ ജീവിതം കാണുന്നു.
വീശുന്ന കാറ്റിന്‍റെ സ്പന്ദനത്തില്‍
നിന്‍റെ ദുഃഖങ്ങള്‍ ഞാനറിയുന്നു, പക്ഷേ..
സാന്ത്വനിപ്പിക്കാനെനിക്കറിയില്ല,
അതൊരു ജല്‍പനമായിപോയേക്കാം.
വിടപറഞ്ഞകലങ്ങളില്‍ നീ മാഞ്ഞാലും
മറക്കില്ലോരുനാളുമീജന്മം നിന്നെ ഞാന്‍.
മറക്കുവാനാവില്ലോരുനാളും
മരണത്തിനപ്പുറം മറുജന്മത്തിലും..
മറക്കുവതെങ്ങനെ  നിന്നെ ഞാന്‍
നീയെന്‍റെയാത്മാവിന്‍ സ്പന്ദമല്ലേ??

Wednesday, June 20, 2012

ഒരു പുഞ്ചിരി

മറക്കും നീയുമൊരുനാളിലെന്നെ
ഓര്‍ക്കുവാന്‍ ഞാന്‍ നിനക്കാരുമല്ലല്ലോ
മറക്കാതിരിക്കാന്‍ നിനക്ക് ഞാനൊന്നും നല്കീല്ലലോ
കാലമൊഴുകും പ്രവാഹത്തില്‍ നാം
പിരിയുമിരുകൈവഴികളായ്‌
വീണ്ടുമൊരുനാളിലൊന്നിക്കാം, പക്ഷെ
സഹിക്കുവതെങ്ങനെയീ  വിരഹം ഞാന്‍
ഒരു പുഞ്ചിരി നല്‍കുക നീയീ നിമിഷം
ഒരു സാന്ത്വനമായെന്‍ മനസ്സില്‍ നിറയാന്‍...

Tuesday, June 19, 2012

സമസ്സ്യ

എനിക്ക് തീരുമാനമെടുക്കാന്‍ കഴിയാതെ ഇന്നും മനസ്സില്‍ ഒരു ഭാരമായ്‌ കൊണ്ടുപോകുന്ന ഒരു ചെറിയ സമസ്സ്യയാണിതില്‍. എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു, അല്ലെങ്കില്‍ പറയുമായിരുന്നു എന്നാണെനിക്കറിയേണ്ടത്. ഇത് ഒരു പക്ഷെ നമ്മളിലോരോരുത്തരും ഏതെന്കിലും കാലഘട്ടത്തില്‍ അഭിമുഖീകരിച്ചതായിരിക്കും അല്ലെങ്കില്‍ ഇനി അഭിമുഖീകരിക്കേണ്ടി വരുമായിരിക്കും.
പിന്നൊരു കാര്യം എനിക്ക് ഒരാളെ ഇരുത്തി വായിപ്പിക്കാന്‍ തക്ക കഴിവൊന്നും എഴുത്തിലില്ല. അത് കൊണ്ട് നിങ്ങളിത് മുഴുവന്‍ വായിക്കുമോ എന്നെനിക്കറിയില്ല!!! അത് കൊണ്ട് തന്നെ ഞാനാദ്യം കഥാപാത്രങ്ങളെ പറ്റി ചെറിയൊരു വിവരണം തരാം.
സന്ധ്യ – വലിയ സൌന്ദര്യമൊന്നുമില്ല (മനസ്സിന്റെ കാര്യമല്ല) എങ്കിലും നല്ല സ്വഭാവം, ആത്മവിശ്വാസം, ആരെക്കൊണ്ടും സ്നേഹിപ്പിച്ചു കളയുന്ന പ്രകൃതം, പിന്നെ ഒരു വായാടി. -- -- നന്ദനെ പ്രണയിക്കുന്നു, വീട്ടുകാര്‍ക്കിഷ്ടമില്ലാതെ.
രാജീവ്‌ - സ്നേഹിക്കുന്നവരെ മനസ്സിലാക്കും, അവരുടെ പ്രശ്നങ്ങള്‍ സ്വന്തമെന്നത് പോലെ കരുതി പരിഹരിക്കാന്‍ ശ്രമിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ പറയുകയും ചെയ്യും, ആത്മാര്‍ഥതയുടെ കാവല്‍ക്കാരന്‍. -- -- സന്ധ്യയെ സ്നേഹിച്ചിരുന്നു, വേദനയോടെ ഉപേക്ഷിച്ചു. ഇപ്പോള്‍ മറ്റൊരാളുമായി engaged.
നന്ദന്‍ - ആത്മവിശ്വാസമുണ്ട്, അത് പോലെ സ്വാര്‍ത്ഥതയും താന്പോരിമയും, തന്റേടവും. മറ്റൊരാളെ മനസ്സിലാക്കാന്‍ ശ്രമിക്കില്ല, ഞാന്‍ മാത്രമാണ് ശരി എന്നാ ചിന്താഗതി, ഒരല്പ്പം താന്തോന്നിത്തരമില്ലെന്കില്‍ പിന്നെന്തു ജീവിതം?!. -- -- സന്ധ്യയെ സ്നേഹിക്കുന്നു.
ഇനി ഞാന്‍ - ഇവര്‍ മൂന്നു പേരുടെയും സുഹൃത്ത്. നിഷ്കളങ്കന്‍, നിരാലംബന്‍, നിശൂന്യന്‍, നിക്രുഷ്ടഹൃദയന്‍.....!!!!
കഥ തുടങ്ങുന്നു – സന്ധ്യ എനിക്ക് മുന്നിലിട്ടു തന്ന സമസ്സ്യയില്‍ നിന്നും. “നീ പറയൂ ഞാനെന്തു ചെയ്യണം, വീടുകാര്‍ക്കിഷ്ടമില്ലെങ്കില്‍ അവന്റെ കൂടെ ഞാന്‍ നാട് വിട്ടു പോകും”
സന്ധ്യേ, നിന്നെ ഈ നിസ്സഹായാവസ്ഥയില്‍ കാണേണ്ടി വന്നതില്‍ ദുഖമുണ്ട്. നീ വളരെ bold ആണെന്നാണ്‌ ഞാന്‍ കരുതിയത്‌, അല്ല അത് നിന്റെ അഭിനയം മാത്രമായിരുന്നെന്നു എനിക്കിപ്പഴാണ് മനസ്സിലായത്‌, നീയും ഒരു തൊട്ടാവാടി തന്നെ.
നിന്റെ സമസ്യകള്‍ക്ക് ഉത്തരമായ്‌ ഞാന്‍ എന്താ പറയേണ്ടത്‌?? നിന്റെ പ്രണയത്തെ ഉപേക്ഷിക്കാന്‍ നിനക്ക് വയ്യ. അത് പറയാനെനിക്കും. ആ പ്രണയം വേണ്ടെന്നാണ് എന്റെ അഭിപ്രായമെങ്കിലും, ഉപേക്ഷിക്കുമ്പോളുള്ള വേദന അറിയാവുന്നതിനാല്‍ നിന്നെ നിര്ബന്ധിക്കുവാനും വയ്യ. ഒരിക്കല്‍ രാജീവും ഇത് തന്നെയാ പറഞ്ഞത്‌, നിന്നെ ഉപേക്ഷിക്കാന്‍ അവനു വയ്യെന്നു. പക്ഷെ നീയോ, അവനെ ഇഷ്ടമേയല്ലെന്നു മുഖത്ത് നോക്കി പറഞ്ഞു. കാരണം നിനക്ക് നന്ദനെയായിരുന്നു ഇഷ്ട്ടം. രാജീവിന്റെ വേദന നീയറിഞ്ഞില്ല. ഇന്ന് നന്ദനോടൊപ്പം, ആരെയുമറിയിക്കാതെ നീ പോകുമെന്ന് പറയുന്നു. നന്ദനെ നിനക്ക് നന്നായിട്ടറിയാമെന്നു നീ പറയുന്നു. സന്ധ്യേ, നന്ദന്‍ സ്വാര്‍ത്തനാണ് എന്ന് ഞാന്‍ പറയുമ്പോള്‍, അതെനിക്ക് പ്രശ്നമല്ല എന്ന് നീയും. അവന്റെ ഗുണങ്ങളോടൊപ്പം തന്നെ ദോഷങ്ങളെയും ഇഷ്ടപ്പെടുന്നെന്കില്‍ നീയെന്തിനു എന്റെ അഭിപ്രായം ചോദിക്കണം??! എന്തിന് എന്നെ ഈ സമസ്സ്യയില്‍ നിര്‍ത്തണം?? ഒരു സുഹൃത്തെന്ന നിലയില്‍ നിന്റെ പ്രണയത്തിന് കൂട്ട് നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്, അത് രാജീവിനോടായിരുന്നെങ്കില്‍, പക്ഷെ ഇനി നിനക്കതിനു കഴിയില്ല, കാരണം അവന്‍ അവന്റെ വഴി തേടിയിരിക്കുന്നു.. പിന്നെ നന്ദന്‍, നന്ദനെ ഞാനൊരിക്കലും പിന്തുണയ്ക്കില്ല, കാരണമെന്തെന്ന് ചോദിച്ചാല്‍ സുഹൃത്തിനെക്കാളുപരി എനിക്ക് നീ സഹോദരിയാണ്.... സുഹൃത്തെന്ന നിലയില്‍ എനിക്ക് നന്ദനെ ഇഷ്ടമാണ്, പക്ഷെ നിന്റെ പങ്കാളി എന്ന നിലയില്‍ ഞാനൊരിക്കലും അവനെ ഇഷ്ടപ്പെടില്ല...
എന്റെ കാരണങ്ങള്‍ -- നന്ദന്‍ സ്വാര്‍ത്തനാണ്, ego  കുറച്ചൊക്കെ  അവനെ ഭരിക്കുന്നുണ്ട്, അല്ലറ ചില്ലറ ചെറിയ ദുശീലങ്ങള്‍ ഉണ്ട്. പിന്നെ എന്റെയും അവന്റെയും വ്യക്തിത്വങ്ങള്‍ (സ്വഭാവങ്ങളും പെരുമാറ്റങ്ങളും എന്നേ ഉദ്ദേശിച്ചുള്ളൂ) ഇരു ധ്രുവങ്ങളിലാണ്!! (NB: പക്ഷെ ഈയടുത്ത കാലത്ത്‌ അവനെ കണ്ടപ്പോള്‍ ചെറിയൊരു മാറ്റമുള്ളതായ് തോന്നി.)
ഇനി നിങ്ങള്‍ പറയൂ---
1.       സന്ധ്യ ഇനിയെന്ത് ചെയ്യണം?
2.       വീട്ടുകാരെ ധിക്കരിച്ച് നന്ദന്‍റെ കൂടെ പോകണോ?
3.       പോയാല്‍ സന്ധ്യ ദുഖിക്കേണ്ടി വരുമോ?
4.       നന്ദന്‍റെ സ്വഭാവം നിങ്ങള്‍ക്കൊന്നു വിശകലനം ചെയ്യാമോ?
5.       നന്ദന്‍ ഭാവിയില്‍ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകുമോ?? (എന്നെ പോലെ!!!)
6.       കുടുംബ ബന്ധങ്ങളുടെ സമ്മതമില്ലാത്ത ഇവരുടെ ജീവിതം ശോഭാനമായിരിക്കുമോ?
7.       ഭാവിയില്‍ നേരിടാന്‍ കഴിയാത്ത ഒരു പ്രശ്നം ഇവര്‍ തനിയെയോ ഒരുമിച്ചോ അഭിമിഖീകരിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യും??
കുറിപ്പ്‌: രാജീവിനെ പറ്റി അഭിപ്രായം പറയാം, പക്ഷെ അവനു സന്ധ്യയെ ഇനി സ്വീകരിക്കാന്‍ കഴിയില്ല എന്ന് കൂടി ഓര്‍ക്കുമല്ലോ.

Monday, June 18, 2012

മറവിയായിരുന്നെനിക്ക് പണ്ടേ.....

മറവിയായിരുന്നെനിക്ക് പണ്ടേ,
നിന്നെ, നിന്‍റെ ഓര്‍മകളെ മറക്കുവാന്‍ ഞാന്‍ മറന്നിരുന്നു
ഒടുവിലിന്നീ സായന്തനത്തില്‍ വീണ്ടുമൊരു പാഴ്ശ്രമം
തോഴീ, തുഴ പോയോരീ തോണിയൊന്നടുപ്പിക്കാന്‍
കഴിയുന്നില്ല കൈകള്‍ക്ക് കരുത്തത്രയും പോര
കുത്തൊഴുക്കുകള്‍ കൂടുന്നു വീണ്ടും
ശ്വാസനാളിയില്‍ ജലമുറയുന്നൂ..
നിന്നെ ഞാന്‍ പ്രണയിക്കുന്നതിനെക്കാളേറെ
എന്നെ പ്രണയിക്കാന്‍ മരണത്തിനെന്തൊരാര്‍ത്തിയെന്നോ
നിന്നോട് ഞാന്‍ ചോദിക്കും പോലെ
“എന്‍റെ പ്രണയമെന്തേ നീയറിയാതെ പോകുന്നെന്നു?”
ചോദിപ്പൂ മരണമിന്നെന്നോടീയേകാന്തതയില്‍
കേട്ടുകെട്ടിരിക്കുമ്പോള്‍ ഞാനുമറിയാതെ
പുണരാനാഗ്രഹിക്കുന്നവളെ സുഖമായുറങ്ങുവാന്‍
മറക്കട്ടെ തോഴീ നിന്നെ ഞാന്‍ കഴിയില്ലെങ്കിലും
പുണരട്ടെ ഞാന്‍ എന്നെ പ്രണയിക്കുന്നവളെ
നിത്യമാമാനന്ദത്തിനായ്‌....... 
വിട, നിനക്കും നിന്‍റെ പ്രണയമില്ലായ്മയ്ക്കും..

Sunday, June 17, 2012

ഇനിയും നീയും

ഇനിയെത്ര ദൂരമിനിയെത്ര-

കാതമിനിയെത്ര നേരമലയേണ്ടു ഞാന്‍...
നിന്‍റെ ചാരെ ഞാന്‍ നീയെന്‍റെ ചാരെ-

നിന്‍ നനവാര്‍ന്ന മുടിയിഴ തഴുകുവാന്‍..

നിന്‍റെ മാറില്‍ നീയെന്‍റെ മാറില്‍

മുഖമമര്‍ത്തി സങ്കടമോതുവാന്‍...
അരികിലണഞ്ഞു നിന്‍ മൃദു വികാര-

മെന്‍ സ്വന്തമാക്കി മാറ്റുവാന്‍...
പുലരിയെ പുണര്‍ന്നു സന്ധ്യയെ

നുകര്‍ന്ന് രാവിനെ നാം വരവേല്‍ക്കവേ...
ഉരുകുന്ന മെഴുതിരിയിലെരിയുന്ന-

ജ്വാലയായ് നീയെന്‍റെയുള്ളിലെന്നുമേ...
അണയാത്തൊരോര്‍മ്മതന്‍ അടങ്ങാത്ത നോവി-

തില്‍ അറിയാതെ ഞാന്‍ മിഴികള്‍ വാര്‍ക്കവേ
പറയാതെ വന്നു നീ നനവാര്‍ന്ന

മിഴികളില്‍ മൃദുവായ വിരലുകളമര്‍ത്തവേ
ഇനിയെന്ത് വേണം ഞാനിനിയെന്തു

വേണം പറയൂ നീയെന്‍ പ്രിയ തോഴിയെ

Saturday, June 16, 2012

ഇനിയെനിക്കുറങ്ങണം.....


ഇനിയെനിക്കുറങ്ങണം.....  മതിമറന്നുറങ്ങണം
ഇന്നലെകളുടെ നഷ്ടബോധങ്ങളില്ലാതെ,
ഇന്നിന്‍റെ തേങ്ങലുകളില്ലാതെ,
നാളെയുടെ സ്വപ്നങ്ങളില്ലാതെ,
എല്ലാം..... എല്ലാം... മറന്നുറങ്ങണം!!
ആ ഉറക്കത്തില്‍, ഒരു പക്ഷെ
ഞാന്‍ നിന്നെയും മറന്നേക്കാം!
സ്നേഹമില്ലാതിരുന്നിട്ടല്ല!!
നാളെ ആ സ്നേഹം എന്നെയോ നിന്നെയോ
വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടി മാത്രം
ഇനിയുമൊരു മുറിപ്പാടേറ്റു വാങ്ങാന്‍
കരുത്തില്ല തോഴീ, കണ്ണില്‍ കണ്ണുനീരുമില്ല
മറക്കാന്‍ എല്ലാം മറക്കാന്‍
എനിക്കുറങ്ങിയേ മതിയാകൂ..
ഇനിയുമെന്നെ നീ വിളിച്ചുണര്‍ത്തല്ലേ..!!!

Friday, June 15, 2012

അറിയില്ലെനിക്കൊന്നും അറിയില്ല...

ഇന്ന് മഴ പെയ്തു. തോരാതെ...., 
ഒരുപാട് നേരം. പുതു മണ്ണിന്‍റെ മണം, 
ആ മണ്ണു പോലെ എന്‍റെ മനസ്സും ആര്‍ദ്രമായിരുന്നു.
വെളിച്ചമില്ലാതെ ഈ ഇരുളിലൂടെ നടക്കുമ്പോള്‍ 
വല്ലാതെ ഒറ്റപ്പെട്ടതായ് തോന്നുന്നു.
അല്ല തോന്നലല്ല, എന്നും ഒറ്റയ്ക്കായിരുന്നു.
എവിടെയായിരുന്നു തെറ്റുപറ്റിയത്?? 
അറിയില്ല!!! 
അല്ലെങ്കില്‍ എന്നും ചെയ്തത് മുഴുവന്‍ തെറ്റുകള്‍ മാത്രമായിരുന്നോ???
അതും അറിയില്ല!!!

ഞാന്‍..

എന്‍റെ കൈകള്‍ തളരുന്നു തോഴീ,
വിട്ടു കൊള്‍ക നീ, നിന്‍റെ ജീവിതം തേടി പോവുക.
നിന്‍റെ നിറുകയില്‍ ഞാനണിഞ്ഞ സിന്ദൂരം
മായ്ച്ചു കൊള്‍ക നീ മറന്നു കൊള്‍ക!!!
ഇനിയൊരു ജന്മത്തിലൊന്നിക്കാമെന്ന
ജല്‍പനങ്ങളുരുവിടുന്നില്ല ഞാന്‍
വിട പറഞ്ഞകലുമ്പോഴും നിന്‍ മിഴിയിണകള്‍
നനയരുതെന്നോരപേക്ഷ മാത്രം

ദുഖങ്ങളുടെ പുഞ്ചിരി

നിന്‍റെ കണ്ണുനീര്‍ കൊണ്ട് എന്‍റെ നിറുകയിലെ സിന്ദൂരം ഒലിച്ചു പോകാതിരിക്കാന്‍,
നിന്‍റെ ദുഖങ്ങളെ എനിക്ക്  തന്നു നീ മയങ്ങുക..

നിന്‍റെ മാറോടൊട്ടി എന്‍റെ കണ്ണുനീര്‍ കൊണ്ട് നിന്‍റെ മനസ്സ് ആര്‍ദ്രമാക്കാന്‍,
ഒരു മഴയായി, മഞ്ഞുതുള്ളിയായി ഞാനെന്നും നിന്‍റെ കൂടെ....
മയക്കങ്ങളില്‍ നിന്ന് ഞാന്‍ ഉണരുമ്പോള്‍ കണ്ടിരുന്ന
നിന്‍റെയധരങ്ങളിലെ നേര്‍ത്ത പുഞ്ചിരി നീ കവര്‍ന്നെടുത്ത എന്‍റെ ദുഖങ്ങളുടെതായിരുന്നോ??

നീ....നീ മാത്രം!

എന്‍റെ മനസ്സ് ചവിട്ടി മെതിച്ചു നീ പോയപ്പോഴും എന്‍റെ കണ്ണുകള്‍ നിറഞ്ഞില്ല, കാരണം വേദനിപ്പിച്ചത് നീയാണല്ലോ??!! ഹൃദയം ചില്ലുഗ്ലാസ്സ് പോലെ നുറുങ്ങുന്നത് ഞാനറിഞ്ഞില്ല, കാരണം നിനക്ക് വേണ്ടിയായിരുന്നല്ലോ??!!!

Thursday, June 14, 2012

മനസ്സും മരണവും

കരയുവാനാവാതെ ഏകാന്ത രാവുകളില്‍ 
ഓര്‍മ്മകള്‍ നൊമ്പരങ്ങളായ് മാറുമ്പോള്‍,
സാന്ത്വനം നല്‍കുവാന്‍ ആശ്വാസമോതുവാന്‍ 
നീയെന്‍റെ ചാരത്തണഞ്ഞുവെങ്കില്‍,
ഇരുളിന്‍ കരാള ഹസ്തങ്ങളെന്നെ 
പുണരുവാന്‍ വെമ്പി നില്‍ക്കുമ്പോള്‍,
അറിയുന്നു ഞാന്‍ നിന്റെ സാമീപ്യമറിയുന്നു,
അറിയുന്നു ഞാന്‍ നിനക്കേറെ തണുപ്പെന്നു,
നീയെന്നെ പുണരുമ്പോള്‍ അറിയുന്നു ഞാന്‍ 
നീയെത്രയോ ശക്തയും ഞാനശക്തനുമെന്നു.
ഒടുവില്‍ നീയെന്‍റെ  മജ്ജയും മാംസവും 
സ്വന്തമാക്കിയകലുമ്പോഴും, നീയറിഞ്ഞില്ലെന്‍റെ-
മനസ്സ്, അതിനെ നീ മറന്നുവെന്നു.
ഇന്ന് ഞാനറിയുന്നു മനസ്സിനൊരു വിലയുമില്ലെന്നു 
അത് വെറുമൊരു സങ്കല്‍പ്പമെന്നു;
ആരുടെയോ സ്വപ്നങ്ങളില്‍ നിന്നടര്‍ന്നു വീണ 
ചിത്രശലഭത്തിന്‍റെ വെറുമൊരു ചിറകാണെന്നു.
പാവം മനുഷ്യരെന്തറിഞ്ഞൂ, മനസ്സാക്ഷിയില്ലാത്തവരെന്തറിഞ്ഞൂ
വെറുമൊരു കറുപ്പിലലിയുന്നതേ ജീവിതം 
അതിലില്ലാത്ത വെളുപ്പാണ് മനസ്സെന്നു...!!! 

Sunday, June 10, 2012

ബന്ധങ്ങള്‍

ഒടുവിലിന്നീ വഴിത്താരയില്‍ ഞാനേകനാക്കപ്പെട്ടു
എന്‍റെ ബന്ധങ്ങളെന്നെ ഒറ്റപ്പെടുത്തി
അറിഞ്ഞിരുന്നില്ല  ഞാന്‍ ചിരിക്കുന്ന മുഖങ്ങള്‍ക്ക്
പിന്നില്‍ കഴുകന്റെ മനസ്സായിരുന്നെന്നു
എല്ലമെനിക്കെന്റെ ബന്ധങ്ങളെന്നു വിശ്വസിച്ച
ഞാനോ വെറുമൊരു വിഡ്ഢി 
സൗഹൃദം പോലും വഴിയിലുപേക്ഷിച്ച 
മനസ്സിന്റെ  വേദന അറിഞ്ഞില്ലോരാളും
ഒടുവിളിന്നീ ലോകമെന്തെന്നറിയുമ്പോള്‍
ഞാനുമണിയുന്നൊരു മുഖം മൂടി
കളങ്കമില്ലാത്ത  കപടതയും പുഞ്ചിരിപോള്‍ ക്രൂരതയും
വാത്സല്ല്യമാം പകയും സ്നേഹത്താല്‍ വഞ്ചനയും 
മധുര വാക്കുകളില്‍ പൊതിഞ്ഞിരുന്നവരാണിവിടെ
ജീവിതമിനിയൊരിക്കല്‍ കൂടി പരീക്ഷിക്കപ്പെടാന്‍
വയ്യെനിക്കതിനാല്‍ തേടട്ടെ സൌഹൃദങ്ങള്‍ 
നിങ്ങളെ സാന്ത്വനത്തിനായ്....

ക്ഷണികം

C¼¤ S¡c£ J»¤c£t J¤Y¢t¼
Yki¢Xi¢v h¤Khht·¢´¢T´©l
AJ¨kc¢©¼©Y¡ o§j«,
o¡É§c©h¡Y¤¼¤ Jjoçtm«
B¨j¼j¢i¡u h¢r¢Jq¤it·©l
O¤×¢k¤« J¥j¢ywYu h¡s¡k;
F¨Ê hcoæ¤ ©d¡v.
d¢¨¼ S¡¨cu Jj¹q¡v Y¢ji©l By¨h¼j¢J¢k¢¨¿¼¤ Y¢j¢µs¢l¥
FÆ¢k¤« S¡cs¢i¤¼¤, B o§j«
B oçtm« F¨Ê o¡É§c¨h¼®
c¢Y¬h¡« Bcz¨h¼®
Cyq¢¨Ê c¢sh¤¾il¨q¨¼ Yr¤J¢
Aa¦¤m¬h¡« Jj¹q¡¨ku J»¤c£¨j¡¸¢
F¨¼ d¤ct¨¼¡j¡ c¢h¢n« S¡cs¢l¥
BÅ¡tÏ ©oîph¡Xlw¨´©¼¡¨T¼®
l¢j¥d¨iÆ¢k¤« o¡É§c¢¸¢´¤¨h¼®
Aa¦¤m¬¨iÆ¢k¤« Acm§j¨i¼®
ÈX¢J¨hÆ¢k¤« Y£tµi¡¨X¼®

Saturday, June 9, 2012

മോഹഭംഗങ്ങള്‍

c¢mJq¢¨ku c¢j¡mJw
hri¡i® ¨dií® ©Y¡j©l
H¡t´¤¼¤ S¡u c¢u h¤K«
H¡t½i¡i® h¡s¤¼ l¬tÏ©h¡p«
j¡l¢¨Ê L£Y« hri¤¨T o«L£Y«
hcoæ¢¨Ê Y±É¢i¢v j¡L¹w h£¶¤©Ø¡w
d¡r® ±m¤Y¢i¢kk¢i¤¼¤ h¡co«
¨d¡¶¢i JØ¢Jw ©Ot´¡u ¨lؤ¼¤
As¢i¢¨¿c¢´® c¢¼Éj«L«
As¤i¡l¤¼Y¡¨i¡¼¤ h¡±Y«
©oîp¢µ¢y¼¤ S¡u c¢¨¼¨i¨¼¼¤«
©h¡p¢µ¢y¼¤ S¡u c£¨i¼j¢J¢kXi¤l¡u

ഏകാന്തത

അറിയുന്നുവോ നീ സഖേ,
ഈ ഏകാന്തതയുടെ നൊമ്പരം??
അറിയില്ല നിനക്കറിയില്ല കാരണം 
നിന്നെ ഒരിക്കലും ഒറ്റപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല.
പക്ഷെ അന്നും ഇന്നും എന്നും ഞാന്‍ ഒറ്റയ്ക്കായിരുന്നു.
കാരണം ഞാനൊരിക്കലും ആരെയും സ്നേഹിച്ചിരുന്നില്ല.
സ്നേഹമെന്തെന്നു എന്നെ പഠിപ്പിച്ച,
വികാരത്തിന് സ്നേഹവുമായ്‌
ഒരു ബന്ധവുമില്ലെന്ന് എന്നെ മനസ്സിലാക്കിച്ച,
എന്റെ പ്രിയ തോഴി, 
എന്നെ വിട്ടകന്ന നാളുകളില്‍ എവിടെയോ
എനിക്കെന്റെ സ്നേഹം

മുഴുവനായും നഷ്ടപ്പെട്ടിരുന്നു.
പിന്നെങ്ങനെ ഞാന്‍ ഒറ്റപ്പെടാതിരിക്കും??!!!
പക്ഷെ ഇതിനും ഒരു സുഖമുണ്ട്,
അവളെയാണല്ലോ ഞാന്‍ ആദ്യമായും
അവസാനമായും ആത്മാര്‍ഥതയോടെ
സ്നേഹിച്ചത് എന്ന വിശ്വാസത്തിലുള്ള സുഖം.
അത് മതി എനിക്കെന്റെ ജീവിതം 
മുന്നോട്ട് കൊണ്ട് പോകാനും അവസാനിപ്പിക്കാനും!!





Friday, June 8, 2012

ഓര്‍മ്മ

എപ്പോഴൊക്കെയോ എവിടെവച്ചൊക്കെയോ
കണ്ടു മുട്ടിയ മുഖങ്ങള്‍....
പലതും ഓര്‍മ്മയുടെ ചിന്തിയ
താളുകളില്‍ ചിതലരിച്ചിരിക്കുന്നു...
എങ്കിലും അതിലൊരു മുഖം
ഇന്നും നെഞ്ചിലൊരു നേരിപ്പോടായ് 
വേദനയായ് മായാതെ നില്‍ക്കുന്നു...
എന്‍റെ ദുഃഖങ്ങളില്‍, വേദനകളില്‍
ഞാന്‍ പോലുമറിയാതെ 
സാന്ത്വനമെകിയ സാമീപ്യം 
പിന്നെപ്പോഴോ മനസ്സില്‍ 
വല്ലാത്തൊരാരാധനയായി.....
എന്നെ ഞാന്‍ സ്നേഹിക്കുന്നതിനെക്കാളേറെ
സ്നേഹിക്കുന്നതായി.....
എന്നെങ്കിലും സ്വന്തമാകുമെന്ന പ്രതീക്ഷയില്‍
കാലം മുന്നോട്ടൊഴുകുമ്പോള്‍ 
അവിചാരിതമായി എന്നില്‍ നിന്നും 
ദൂരേക്ക്‌ മാഞ്ഞു പോയ ആ സ്നേഹം .......
എന്‍റെ ഹൃദയവും, അതില്‍ ഞാന്‍
ആര്‍ക്കും നല്‍കാതെ കാത്തുവച്ച സ്നേഹവും 
കവര്‍ന്നെടുത്ത് എങ്ങോ പറന്നു പോയ
ഒരു അപ്പൂപ്പന്‍താടി
ഇന്ന് ഞാന്‍ കരയാറില്ല 
കാരണം എന്‍റെ  കണ്ണില്‍ കണ്ണുനീരില്ല 
നെഞ്ഞിനുള്ളില്‍ വിങ്ങിപ്പൊട്ടാനൊരുങ്ങുന്ന ഹൃദയവുമില്ല

ആദ്യമായ് ഞാനറിഞ്ഞൂ

അകലെ നിന്നേതോ പദനിസ്വനം കേട്ട് 
പതിയെ ഞാന്‍ തിരിഞ്ഞൊന്നു നോക്കുമ്പോള്‍ 
കറുത്തൊരാ സുന്ദരി എന്നരികിലെത്തി 
എന്നെത്തലോടി, വരികെന്നോതീ
അറിയാതെ ഞാനറിയാതെ എന്റെ-
പാദങ്ങള്‍ അനുഗമിച്ചവളെ 
എന്റെ മിഴികള്‍ നിറയുന്നവളുടെ നിറത്താല്‍ 
ഒടുവിലെല്ലാം മറന്നവളെന്നെ പുല്‍കിയതും 
അറിയാത്തൊരേതോ ലോകത്തില്‍ ഞാനേകനായതും 
അറിയാതെ ഞാനറിഞ്ഞൂ; ആദ്യമായ് ഞാനറിഞ്ഞൂ!!!

Thursday, June 7, 2012

മഴ


ഒറ്റയ്ക്കിരുന്നു ഞാന്‍ കണ്ണുനീര്‍ പൊഴിക്കുമ്പോള്‍
കൂട്ടിന്നു പുറത്ത് പെയ്തൊഴിയും പേമാരിയും
ജാലകപ്പഴുതിലൂടുള്ളിലേക്കണയുന്ന
മേഘഗര്‍ജ്ജനവും മിന്നല്‍പ്പിണരും
മഴയൊരു താരാട്ടായ് അമ്മതന്‍-
വാത്സല്യമായ് ഒഴുകുന്നുവെന്നും മനതാരില്‍
പകലില്‍ മയങ്ങുന്ന ദുഖങ്ങളുണരുമ്പോള്‍
നിറയുന്ന കണ്ണുനീരോപ്പുമമ്മ,
ഏകാന്തതയില്‍ കൂട്ടായെനിക്കെന്നും
സാന്ത്വനമോതുമെന്‍ വത്സലമാതാവ്
രൌദ്രതയാല്‍ ലോകരെ നടുക്കുമെന്നാലും
സ്നേഹവാത്സല്ല്യത്തിന്‍ നിറകുടമാണിവള്‍
വിട പറഞ്ഞകലുമ്പോള്‍ ആരോരുമറിയാതെ
കണ്ണുനീര്‍ പൊഴിക്കാറുണ്ടാകുമെന്നുമെന്നും
അറിയുന്നു ഞാന്‍ നിന്നിലലിയുന്നു ഞാനെന്‍റെ
ദുഖങ്ങള്‍ക്ക് നീ കൂട്ടായിരുന്നുവല്ലോ...

നിനക്ക് നീ മാത്രം; നിന്‍റെ നിഴല്‍ മാത്രം!!!

മറക്കുന്നു ഞാനെന്‍റെ  സ്വപ്‌നങ്ങള്‍,
നാളെയുടെ പുലരിക്കായ്‌ കാതോര്‍ക്കവേ
ഇന്നലെ ഞാന്‍ കണ്ട കിനാവുകള്‍
നൊമ്പരമായെന്നില്‍ അലിയവേ
കണ്ണുനീര്‍ തുള്ളികള്‍ പോലുമില്ലാത്തോരീ 
വ്യര്‍ത്ഥമാം ജീവിതമാര്‍ക്ക് വേണ്ടി
ഉള്ളതെല്ലാം പങ്കു വച്ചിനി 
ബാക്കിയുള്ളതല്‍പ്പം സ്നേഹവും 
പിന്നൊരുപിടി ദുഖവും!
ദുഖമല്ലാതിനി മറ്റൊന്നുമില്ലാത്ത 
സ്നേഹമെനിക്ക് വേണ്ടെന്നു 
ഞാന്‍ സ്നേഹിച്ച പ്രിയതോഴി!!!
തനിച്ചായോരെന്നെ പുണരുവാന്‍ മടിക്കുന്ന
മരണത്തൊടുപോലും യാചിച്ചു ഞാന്‍,
ഒരു  നിമിഷത്തിനായ്...... സ്നേഹത്തിനായ്...
സ്നേഹമെന്‍ മനസ്സില്‍ മരുഭൂമിയായ് 
തീക്കാറ്റായവിടയെന്‍ ദുഖങ്ങളും 
വിടപറയാന്‍ തിരിഞ്ഞപ്പോഴറിയുന്നു ഞാന്‍ 
നിനക്ക് നീ മാത്രം; നിന്‍റെ നിഴല്‍ മാത്രം!!!
 


നിനക്ക് നന്ദി

അഭിനയിച്ചു നീ തകര്‍ത്താടിയ നിന്റെ ജീവിതത്തില്‍ ഒരു നിഴലിന്റെ സ്ഥാനമെങ്കിലും എനിക്ക് നല്‍കിയതിനു പ്രിയ തോഴീ നിനക്ക് നന്ദി. സമയം സന്ധ്യയാകുന്നു, ഇനിയൊരു ഉദയം എനിക്കൊട്ടില്ല താനും. അല്ലെങ്കില്‍  അതിനായ് ഞാനൊട്ടു ആഗ്രഹിക്കുന്നുമില്ല. വിട, നീയെനിക്ക് നല്‍കിയതിനും നല്കാതിരുന്നതിനും എല്ലാം നന്ദി. നിന്നില്‍ നിന്നും ഇനിയൊരു പിന്‍വിളി ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നിനക്കായ് ഒരായിരം സൂര്യന്‍ ഉദിച്ചുയരട്ടെ, പക്ഷെ ഇനിയൊരു നിഴലിനെ കൂടി നീ വാര്‍ത്തിടല്ലേ. ഉപദേശിക്കാന്‍ ഞാന്‍ നിനക്കാരുമല്ലെങ്കിലും ഒന്ന് പറഞ്ഞോട്ടെ തോഴീ, വെറുതെയാണെങ്കില്‍ പോലും നീ നീയല്ലാതാവല്ലേ....!!!

Tuesday, June 5, 2012

ഒരു തുളസിയിതള്‍

ഏതോ സന്ധ്യയില്‍ ഒരു തുളസിയിതളായ്...
എന്നോ നീയെന്‍ മുന്നില്‍ വന്നൂ...
നിര്‍മലമാം നിന്‍ മുഖത്തന്നേതോ
മൂക വിഷാദം തുളുമ്പി നിന്നൂ...

സന്ധ്യകളില്‍ നീയെന്നും തുളസി-
ക്കതിരണിയാന്‍ വന്നുവല്ലോ...
ഒരു പാഴ്ക്കതിരായ് ഞാനന്നുമിന്നും
ഏകാകിയായ്‌ നില്‍പ്പുവല്ലോ...
നിന്റെ വിഷാദം മറന്നു നീ-
യെന്റെ വിഷാദം മായ്ച്ചുവല്ലോ...
മനസ്സിനോടേതോ മൌന ഭാഷയില്‍ നീ
എന്തോ സ്വകാര്യം പറഞ്ഞുവല്ലോ...
അറിയാതെന്നാത്മാവ് മോഹിച്ചു പോയ്‌
അരികിലായ് നീയുണ്ടായിരുന്നെങ്കില്‍..
വ്യര്‍ത്ഥമാം സ്വപ്‌നങ്ങള്‍ മനസ്സിന്റെയേതോ
കോണില്‍ മറഞ്ഞു നില്‍പ്പുവന്നുമിന്നും...

Sunday, June 3, 2012

പ്രിയേ നിനക്കായ്

കഴിഞ്ഞു പോയോമനേ 
കടം കൊണ്ട വാക്കും ചിരികളും
ഇനിയെനിക്കെന്‍റെ നേര് മാത്രം
അവിടെ ഞാനുമെന്‍ ദുഖങ്ങളും
ക്ഷണിക്കില്ല നിന്നെ ഞാനെന്‍ ലോകത്തില്‍
സ്വാര്‍ത്ഥനാണേറെ ഞാനെനിക്കുള്ളതില്‍
പങ്കുവയ്ക്കാനിഷ്ട്ടമല്ലെനിക്കുള്ളതൊന്നും 
പങ്കിടാന്‍ നീയരികിലണയുരുതൊരുനാളും
കഴിയില്ല നിനക്കതിനീ ജന്മവും വരും ജന്മങ്ങളിലും
അകലേക്ക് പോക നീ അല്ലെങ്കില്‍ നീയും
നാളെയൊരു സ്വാര്‍ത്ഥയായ് മാറിയേക്കാം
അറിയുകെന്നോമനെ സത്യമിത്രമാത്രം
അന്നെനിക്കുള്ളതെല്ലാം നിനക്കുള്ളതായിരുന്നു
പക്ഷെ അറിഞ്ഞിരുന്നില്ല  നീ
അല്ലെങ്കില്‍ അറിയാത്തതായ് ഭാവിച്ചു.
പിന്നൊരിക്കലെന്‍ കാതില്‍ മെല്ലെ നീയോതി
എനിക്ക് വേണ്ടത് നിന്റെ ദുഃഖങ്ങള്‍ മാത്രം
സുഖവും സന്തോഷവും പിന്നെ മാത്രം
പറയട്ടെ തോഴീ വ്യസനേന
ഇഷ്ടമല്ലെനിക്കെന്‍ ദുഃഖങ്ങള്‍ നിന്നോട് പങ്കിടാന്‍
അതിനായ്  നീയണയരുതൊരുനാളും