Sunday, June 17, 2012

ഇനിയും നീയും

ഇനിയെത്ര ദൂരമിനിയെത്ര-

കാതമിനിയെത്ര നേരമലയേണ്ടു ഞാന്‍...
നിന്‍റെ ചാരെ ഞാന്‍ നീയെന്‍റെ ചാരെ-

നിന്‍ നനവാര്‍ന്ന മുടിയിഴ തഴുകുവാന്‍..

നിന്‍റെ മാറില്‍ നീയെന്‍റെ മാറില്‍

മുഖമമര്‍ത്തി സങ്കടമോതുവാന്‍...
അരികിലണഞ്ഞു നിന്‍ മൃദു വികാര-

മെന്‍ സ്വന്തമാക്കി മാറ്റുവാന്‍...
പുലരിയെ പുണര്‍ന്നു സന്ധ്യയെ

നുകര്‍ന്ന് രാവിനെ നാം വരവേല്‍ക്കവേ...
ഉരുകുന്ന മെഴുതിരിയിലെരിയുന്ന-

ജ്വാലയായ് നീയെന്‍റെയുള്ളിലെന്നുമേ...
അണയാത്തൊരോര്‍മ്മതന്‍ അടങ്ങാത്ത നോവി-

തില്‍ അറിയാതെ ഞാന്‍ മിഴികള്‍ വാര്‍ക്കവേ
പറയാതെ വന്നു നീ നനവാര്‍ന്ന

മിഴികളില്‍ മൃദുവായ വിരലുകളമര്‍ത്തവേ
ഇനിയെന്ത് വേണം ഞാനിനിയെന്തു

വേണം പറയൂ നീയെന്‍ പ്രിയ തോഴിയെ

5 comments:

  1. എവിടെയായാലും ആരുടെ സ്വന്തമായാലും എനിക്ക് നീ ഇന്നും എന്നും എന്‍റെ പ്രിയപ്പെട്ടവള്‍ തന്നെ.
    ഒരിക്കല്‍ നീ നല്‍കിയ സാന്ത്വനങ്ങളും ഇന്ന് നീ നല്‍കുന്ന വേദനകളും എനിക്കൊരുപോലെ.
    മറക്കുമ്പോഴും മറവികള്‍ക്കുള്ളില്‍ മറയാതെ പോകുന്നോരോര്‍മ്മയായ്
    നീ...., നീ മാത്രമായ് ഇന്നും എന്നെ ഞാനാക്കി മാറ്റുന്നു..
    പ്രിയേ.., നിന്‍റെ കണ്‍പീലികളിലെ കൌതുകമായിരുന്നു ലോകത്തിലെ
    ഏഴു വിസ്മയങ്ങളെക്കാളും എന്നെയത്ഭുദപ്പെടുത്തിയത്!!
    മഴവില്ലിനേക്കാള്‍ ഭംഗിയുള്ള നിന്‍റെ പുഞ്ചിരിയായിരുന്നു എന്‍റെ സന്തോഷം..

    ReplyDelete
  2. വരികള്‍ നന്നായിരിക്കുന്നു സുഹൃത്തേ .

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി സഖേ, വീണ്ടുമീ വഴികളില്‍ കാണാം....

      Delete
  3. എന്നാ കിടിലൻ വരികളാ മാഷേ ഇത്..
    സൂപ്പർബ് സൂപ്പർബ് സൂപ്പർബ്..
    ഇനിയുമിനിയുമെഴുതാനുള്ളിലേഴുനിലയുള്ള
    നിലവിളക്കിലെണ്ണ വറ്റാതിരിക്കട്ടെ..!!
    ഒരായിരം ആശംസകൾ....

    ReplyDelete
  4. നന്ദി കണ്ണാ, മനസ്സില്‍ തോന്നിയവ കുറിച്ചിടാനൊരിടം, അതുമാത്രമാണിവിടം. പിന്നെ ഞാനൊരു കവിയല്ല, കലാകാരനുമല്ല, ഇത് ബോധ്യപ്പെട്ടത്‌ താങ്കളുടെ താളുകളിലേക്ക് ചെറിയൊരെത്തിനോട്ടം നോക്കിയപ്പോഴാണ്. വിശദവായനയ്ക്ക് പിന്നീടൊരിക്കല്‍ തീര്‍ച്ചയായും എത്തും.

    ReplyDelete