Sunday, May 11, 2014

ഓ.. അതോ.. അതൊരവാസാന നിമിഷത്തിനു മുന്‍പുള്ള ആരവം തന്നെ.. നീയറിയാതെ പോയതാണ്... അല്ലെങ്കില്‍ നിന്നെ അറിയിക്കാതെ പോയതാണ്.... ഞാനെന്നേ വിട പറഞ്ഞവനാണ്‌.. നീ അറിഞ്ഞതുമാണ്... എല്ലാ ചിന്തകളും എപ്പോഴും ശരിയാവണം എന്നില്ലല്ലോ.. ആര്‍ഭാടങ്ങളും ആഘോഷങ്ങളും എന്നേ ഉപേക്ഷിച്ചതാണ് ഞാന്‍... നിന്നോട് പറഞ്ഞിരുന്നില്ലേ.. നീ കേട്ടതുമല്ലേ....എന്നിട്ടും നിമിഷങ്ങള്‍ കൊണ്ട് നിന്നാല്‍ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു.. ഒരു നിമിഷമെങ്കിലും! അല്ലെങ്കില്‍ എന്നാല്‍ നീ തെറ്റിദ്ധരിക്കപ്പെട്ടു.... ശബ്ദഘോഷങ്ങളോ, വര്‍ണ്ണവിസ്മയങ്ങളോ എന്നെ മോഹിപ്പിക്കാറില്ല... ഞാന്‍ പലപ്പോഴായി പറയാറില്ലേ ശാന്തതയുടെ തീവ്രമായ ഭാവത്തിലാണ് എന്‍റെ ഇന്നുകള്‍... അത് കൊണ്ട് നീ എന്നെയോര്‍ക്കുന്ന ഓരോ നിമിഷവും വ്യര്‍ത്ഥമാണ്.. ഒരാളുടെ ഓര്‍മ്മയ്ക്കും എന്നിലെ ശാന്തത മാറ്റാന്‍ ആവില്ലെന്ന് തിരിച്ചറിയുന്നു...... അത് കൊണ്ടിന്നു മനസ്സിടറുന്നില്ല!!!

ഇന്നലെ.....

ഇന്നലെ പ്രഭാതം... ഉണര്‍ന്നത് പ്രതീക്ഷയിലേക്കായിരുന്നു.. വെറുതെയാണ് എന്നറിഞ്ഞത് പിന്നെയാണ്! തിരക്കുകള്‍ നിറഞ്ഞ നിമിഷങ്ങളിലും മനസ്സില്‍ ആകാംക്ഷ നിറഞ്ഞിരുന്നു. പക്ഷേ ആ തിരക്കുകളില്‍ മറ്റെല്ലാം അവഗണിക്കുക പതിവായിരുന്നു, നിന്നെ പോലും!!! എങ്കിലും മനസ്സ് വെറുതെ വ്യാകുലപ്പെടുന്നുണ്ടായിരുന്നു. മനസ്സിനറിയില്ലല്ലോ മസ്തിഷ്കത്തിനറിയേണ്ടത്.....

മദ്ധ്യാഹ്നം ഏറെ നേരം നിന്നെയും കാത്ത് നില്‍പായിരുന്നു... വരുമെന്ന് പ്രതീക്ഷിച്ചു.. ഇല്ലെന്നുറപ്പായപ്പോള്‍ പണ്ടത്തെ ഗാനങ്ങളില്‍ ഒന്ന് കാതില്‍ ആവര്‍ത്തിക്കപ്പെട്ടു... പകലുറക്കം പതിവില്ലെങ്കിലും പതിയെ മയക്കം കണ്ണുകളെ കീഴ്പ്പെടുത്തി... നിന്നെ മറന്നു കൊണ്ട് മനസ്സിനെയും!!

സായാഹ്നം കുറെ നേരം കടല്‍ക്കരയിലായിരുന്നു... ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ ഒരു പ്രണയിനിയെ പോലെ ഓടി വന്ന തിരകള്‍ പതിയെ കാലിലുരുമ്മി അതേ പ്രണയിനിയെ പോല്‍ തിരിച്ചു പോയി... പരിഭവങ്ങളവള്‍ പാറക്കെട്ടുകളെ ശക്തിയായി മര്‍ദ്ദിച്ചു കൊണ്ട് പറഞ്ഞു തീര്‍ത്തു... പാറിയകലുന്ന പറവകള്‍, അവയുടെ വിവിധ ശബ്ദങ്ങള്‍ എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തി. സന്ധ്യയുടെ ചുവപ്പ് രാശി മനസ്സിന് പകര്‍ന്നു കൊണ്ട് അര്‍ക്കനും ആഴിയും ആലിംഗനത്തില്‍ മുഴുകുന്നത് അകലേ നിന്ന് നോക്കി കണ്ടു... പതിയേ തിരിച്ചു നടന്നു....

കണ്ടിട്ടുണ്ടോ ഒരു നിലാപക്ഷിയെ....?
ആരോടും ഒന്നും പറയാതെ.. പകല്‍സൂര്യനെയോ മഞ്ഞവെയിലിനെയോ കാണാതെ സ്വന്തം നോവുകള്‍ രാവിന്‍റെ ഏകാന്തതയില്‍ തനിച്ചിരുന്നു പാടി തീര്‍ക്കുന്ന ഒരു നിലാപക്ഷിയെ... ഉറക്കമില്ലാതെ തനിച്ചിരിക്കുന്ന രാവുകളില്‍ ചിലപ്പോഴൊക്കെ കൂടെ പാടാറില്ലെങ്കിലും വെറുതെ കേട്ടിരിക്കും... ആരോ എന്നോ പറഞ്ഞിട്ടുണ്ട് ആരുടെയോ ശാപം കാരണമാണ് ചില നിലാപക്ഷികള്‍ക്ക് പകല്‍വെട്ടം കാണാന്‍ കഴിയാതെ പോയതെന്ന്! ശബ്ദങ്ങളിലൂടെ മാത്രമേ അവയ്ക്ക് തങ്ങളുടെ ഇണയുമായി സമ്പര്‍ക്കം പുലര്‍ത്താനാവൂ എന്ന്.... എന്തിനായിരിക്കാം എന്നാലോചിച്ചിട്ട് ഒരിക്കലും ഒരുത്തരം കിട്ടിയില്ല... ഇത്രയും സൗമ്യമായി പാടുന്ന ഈ പക്ഷിയെ ആരാണ് ശപിക്കേണ്ടത്????!!

ചോദ്യങ്ങള്‍ അവശേഷിക്കപ്പെടുന്നു... ഉത്തരങ്ങള്‍ തിരഞ്ഞു തിരഞ്ഞു മനസ്സും പതിയെ ക്ഷീണിക്കും..... മയക്കം ഇപ്പോള്‍ മസ്തിഷ്ക്കത്തേക്കാള്‍ മനസ്സിനാണാവശ്യം.....!!

Saturday, May 10, 2014

നിനക്കറിയില്ലെന്റെ ഹൃദയതാളം...
കാറ്റ് കരലാളനമേല്‍പ്പിക്കുന്ന നിന്‍റെ മുടിയിഴകള്‍...
ശാന്തമായ കടല്‍ പോലെ നീല നയനങ്ങള്‍...
മൗനം കൊണ്ടും സംവേദിക്കുന്ന മനസ്സ്...
ഹൃദയത്തില്‍ പ്രണയം ഒരിക്കല്‍ കൂടി വിടരില്ല...
കൊഴിഞ്ഞു വീണ പൂക്കള്‍ പിന്നൊരിക്കലും വിടരാറുമില്ല....
ഒരേ സമാന്തരരേഖയില്‍ സഞ്ചരിച്ചവരായിരുന്നു നമ്മള്‍...
വഴി പിരിഞ്ഞ നിമിഷം മുതലിന്നു വരെ നിന്നെയോര്‍ക്കാതെ കടന്നു പോയിട്ടില്ല..
നഷ്ടമോ, നഷ്ടബോധമോ, നോവോ, വേദനയോ ഇന്നില്ല...
നീ നല്കിയതെല്ലാം നല്ല നിമിഷങ്ങള്‍ തന്നെയായിരുന്നു...
ഓര്‍ത്ത്‌ വയ്ക്കുവാനും... ജീവിക്കുവാനും...............
പ്രിയേ നീയെനിക്കാരായിരുന്നു എന്ന് ചോദിച്ചാല്‍.. 
എല്ലാമായിരുന്നു എന്ന് പറഞ്ഞേനെ.. പക്ഷേ...
ഓര്‍മ്മകളാണ് തോഴീ ജീവിതം... 
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം പോരേ.. 
ഇനിയൊരു പാതിയെ തിരയുന്നതെന്തിന്...
ശാന്തമാണ് മനസ്സ്... തീവ്രമായ ശാന്തത...
അന്ന് നീ പറയാറില്ലേ നമ്മുടെ സമാധാനം എപ്പോഴായിരിക്കുമെന്നു...
അതേ, ആ തീവ്രതയിലുള്ള സമാധാനമാണ് ഇപ്പോള്‍...
ഒരു ബാഹ്യപ്രേരകവും ഒന്നിനും കാരണമാകുന്നില്ല...
തീര്‍ത്തും വല്ലാത്തൊരു നിര്‍വികാരത...
പക്ഷേ ഈ നിമിഷങ്ങളെ, എന്നത്തേക്കാളുമേറെ ഞാനിഷ്ടപ്പെടുന്നു...
ആവര്‍ത്തനങ്ങള്‍ ഇല്ലാത്ത, യാന്ത്രികമല്ലാത്ത നിമിഷങ്ങള്‍ തന്നെയാണിന്ന്...
എന്നിട്ടും ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നില്ല...!!
കാണുന്നതും. കേള്‍ക്കുന്നതും, അറിയുന്നതും അനുഭവിക്കുന്നതും ഒന്ന് മാത്രം... 
തികഞ്ഞ ശാന്തത..... ഇപ്പോഴും മനസ്സ് നിശ്ശബ്ദമാണ്...
ആരവങ്ങളോ, ആര്‍പ്പുവിളികളോയില്ല...
അറിയുന്നുണ്ട് ഒന്ന് മാത്രം... 
ഒരിക്കലും തിരിച്ചു നേടാന്‍ കഴിയാത്ത ഒരുപാട് നിമിഷങ്ങള്‍ കൊഴിഞ്ഞു വീഴുന്നുണ്ട്...
പക്ഷേ തിരിച്ചു നേടണം എന്ന ആഗ്രഹം പോലും എവിടെയോ മറഞ്ഞിരിക്കുന്നൂ...
മോഹങ്ങളാണ് ദുഃഖങ്ങള്‍ക്ക് കാരണമെങ്കില്‍ എനിക്ക് ദുഃഖങ്ങള്‍ ഇല്ലാതായിരിക്കുന്നു...
സ്വപ്നങ്ങളാണ് നിരാശകള്‍ക്ക് കാരണമെങ്കില്‍ എനിക്ക് നിരാശകള്‍ ഇല്ലാതായിരിക്കുന്നു...
സ്നേഹമാണ് വേദന നല്‍കുന്നതെങ്കില്‍ എനിക്ക് വേദനയും ഇല്ലാതായിരിക്കുന്നു...!!!
ഏറ്റെടുത്ത കര്‍മ്മങ്ങള്‍ ഓരോന്നായി പൂര്‍ത്തിയായി വരുന്നു....
ഇനിയുള്ള യാത്രയില്‍ പുതിയവയുണ്ടെങ്കില്‍ മാത്രം ഇനിയും നീളുന്ന ജീവിതം ബാക്കിയാവുന്നു...
എന്‍റെ സ്വപ്‌നങ്ങള്‍, മോഹങ്ങള്‍, ആഗ്രഹങ്ങള്‍, ഇവയെല്ലാം എപ്പോഴൊക്കെയോ ഉപേക്ഷിക്കപ്പെട്ടിരുന്നു...
മഴപെയ്യുന്നുണ്ട്‌... നിര്‍ത്താതെ....  മനസ്സും!!
നമുക്കിടയില്‍ വാക്കുകളുടെ അതിര്‍വരമ്പുകളില്ല... 
മൗനത്തിന്‍റെ നോവുകളും ഇല്ല... 
ഒരു നിമിഷത്തിനപ്പുറം 
നീയെന്നോ ഞാനെന്നോ വേര്‍തിരിവുകള്‍ ഇല്ല.. 
നമ്മള്‍ സ്വതന്ത്രരാണ്... 
ബന്ധങ്ങളുടെ ഒരു ചങ്ങലയും നമ്മെ ബന്ധിക്കുന്നില്ല... 

ചില ഓര്‍മ്മകള്‍ നോവാണ്...
എവിടെ പോയി...? എന്ത് പറ്റി..? 
എന്നൊക്കെ ഓര്‍ത്തുള്ള നോവുകള്‍..
നിന്നെ പ്രതി ഞാനൊരിക്കലും വേദനിച്ചില്ല...
എനിക്കറിയാമായിരുന്നു...
നീ എവിടെയാണെന്ന്...!
ഓരോ നിമിഷവും ഞാനറിഞ്ഞിരുന്നു..
സ്പന്ദിക്കുന്ന നിന്‍റെ ഹൃദയതാളം...

എങ്കിലും സ്വയം വിട പറഞ്ഞവര്‍...
അല്ലാ നമ്മളല്ല.. നമ്മളൊരിക്കലും വിട പറഞ്ഞില്ല..
നമ്മളല്ലാതെ വേറെ ചിലര്‍...
അവരൊരിക്കലും അറിഞ്ഞില്ല...
സ്നേഹത്തിനു വേദനിപ്പിക്കാനും അറിയാമെന്നു!
നിന്നെ പോലെ കരുതലോടെ ദൂരേക്ക് പോവാന്‍ ആര്‍ക്ക് കഴിയും..?

Wednesday, May 7, 2014

ഒരോര്‍മ്മ...

പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ക്ക് പറയാന്‍ ഒരുപാടുണ്ട്...
കഴിഞ്ഞു പോയ കാലത്തിന്‍റെ ഓര്‍മ്മകള്‍...
വിട പറഞ്ഞകന്നു പോയ സ്നേഹസൗഹൃദസന്തോഷങ്ങള്‍..
ഒഴുകിയകന്ന നോവും നൊമ്പരവും വേദനയും..
ഇപ്പോള്‍ പെയ്യുന്ന ഈ മഴ നല്‍കുന്നത് 
മനസ്സിന് ആശ്വാസവും സാന്ത്വനവും ശാന്തതയുമാണ്‌...
എത്ര ശാന്തമായാണ് ഇന്നത്തെ മഴ പെയ്യുന്നത്...
ഒരമ്മയുടെ താരാട്ട് പോലെ...
എന്നോ മറന്ന ഏതോ ഒരു പാട്ടിന്‍റെ അറിയാത്ത ഒരീണം പോലെ...
എല്ലാം മറന്നു ജീവിതത്തിന്‍റെ വീഥികള്‍ സൗമ്യമായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട്....
ശുഭസായാഹ്നം....

ഓരോ മഴയും ഒരോര്‍മ്മപ്പെടുത്തലാണ്...
നീയിപ്പോഴും ഞാനറിയാതെ എന്നില്‍ തന്നെയെന്നു....
മാനം നിറഞ്ഞു തൂവുന്നതും
മനം നിറഞ്ഞു തൂവുന്നതും നീയറിയുന്നെന്നു..
ഒറ്റ വാക്കില്‍ ഒരു ജന്മം മുഴുവനെന്നു...
പിന്നെയും, പിന്നെയും എന്തൊക്കെയോ..!
സ്നേഹപൂര്‍വ്വം...

Fwd: Feed a Hungry Child



---------- Forwarded message ----------
From: World Vision India
Date: 2014-05-06 20:32 GMT+05:30
Subject: Feed a Hungry Child
To:



--
This message was sent to
you can opt-out completely from all future mailings.

Monday, May 5, 2014

എന്നെ പോലും ആശ്ചര്യപ്പെടുത്തിക്കൊണ്ട് പ്രതികരണങ്ങളില്‍ അത്ഭുതപ്പെടാതിരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു...!!!