Saturday, April 27, 2013

വഴികള്‍ .............

വഴിവീഥികള്‍ വിജനമായിക്കൊണ്ടിരിക്കുന്നു.. ഓരോ യാത്രികരും അവരവരുടെ കൂടാരങ്ങളില്‍ മറയുന്നു... അണയുന്ന ഓരോ വെളിച്ചവും മുന്നോട്ടുള്ള നടത്തത്തിന്‍റെ വേഗത കൂട്ടുന്നു... അവസാന വെളിച്ചം അണയുന്നതിനും മുന്നേ ലക്‌ഷ്യം കാണാന്‍ കഴിയുമോ.. ഇല്ല; ഇനിയെന്ത് ലക്ഷ്യം , എന്ത് മാര്‍ഗ്ഗം.... മാര്‍ഗ്ഗങ്ങളും ലക്ഷ്യങ്ങളും ജീവിതത്തില്‍ അപ്രസക്തമായി കൊണ്ടിരിക്കുന്നു... 

വഴികള്‍ തെറ്റണം എന്നത് എന്നോ നിശ്ചയിക്കപ്പെട്ടതാണ്... അല്ലായിരുന്നുവെങ്കില്‍ നേരിന്‍റെ വഴികളില്‍ നിസ്സഹായതയും, നിരാലംബതയും കാണാന്‍ കഴിയുമായിരുന്നില്ല.. നിരാശയുടെ മുഖങ്ങള്‍ തളര്‍ത്തില്ലായിരുന്നു... ആ കാഴ്ചകളായിരുന്നോ വഴികള്‍ തെറ്റിയതിന്റെ കാരണം... ആയിരിക്കാം, അവയെ കണ്ണടച്ചു നോക്കിക്കണ്ടതിനാലാവാം നിന്‍റെ വഴികള്‍ ഇതല്ല എന്ന് ആരോ പറഞ്ഞത്.. വഴി തിരിച്ചു വിട്ടത്.. തിരിച്ചുവിട്ട ആ വഴികളില്‍ സ്വന്തം സന്തോഷവും പൊട്ടിച്ചിരികളും കണ്ടു... 

ഏറെ ചിരികള്‍ക്കും സന്തോഷങ്ങള്‍ക്കും ഒടുവില്‍ വെറുതേ ഒരു തിരിഞ്ഞു നോട്ടം നടത്തണോ എന്ന് പലവട്ടം ചിന്തിച്ചതാണ്.. വേണ്ടെന്നു മനസ്സ് പറഞ്ഞിട്ടും അറിയാതെ നോക്കിപ്പോയി...! പിന്നിട്ട വഴികള്‍ ശൂന്യമാണ്.. നിഴലുകള്‍ പോലും അന്യം... വല്ലാതെ ദാഹിച്ചപ്പോഴായിരുന്നു കൈകള്‍ പോക്കറ്റിലേക്ക് പോയത്... കിട്ടിയ ഒരു രൂപാ നാണയം കൊണ്ട് ദാഹമകറ്റാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു... അത് കൊണ്ടാവാം അടുത്തൊരു മരച്ചുവട്ടില്‍ ഒരു വൃദ്ധന്‍റെ ദയനീയമായ മുഖം അവനു കാണാന്‍ കഴിഞ്ഞത്. അവശേഷിച്ച ആ നാണയം അയാള്‍ക്ക് നല്‍കി വീണ്ടും നടന്നപ്പോള്‍ ആ വഴികള്‍ നേര്‍ത്തുവരുന്നുണ്ടായിരുന്നു... തെറ്റിന്‍റെതോ ശരിയുടേതോ എന്നറിയാതെ അവസാനിക്കുന്ന ആ വഴികളില്‍ ഇപ്പോഴും അയാള്‍ തനിച്ചായിരുന്നു... പിറകില്‍ വൃദ്ധന്‍റെ ഭ്രാന്തമായ പരിഹാസച്ചിരിയും...

Thursday, April 18, 2013

A story to learn something......


Dear Friends,

Before I am going I want to post a story for you, a story sent by my dear friend Nandu. Nandu, a good companion for me, in my happy, in my sorrow he is here near to me to share, to console. If you have enough time you can read, I hope it's worthy...... Then can we start...?

Sure let's start..

****************************************************************
Story of Appreciation

One young academically excellent person went to apply for a managerial position in a big company. He passed the first interview; the director did the last interview, made the last decision. The director discovered from the CV that the youth's academic achievements were excellent all the way, from the secondary school until the postgraduate research, never had a year when he did not score good grades. 
The director asked, "Did you obtain any scholarships in school ?" the youth answered "None." 
The director asked, “Was it your father who paid for your school fees?"
The youth answered, "My father passed away when I was one year old, it was my mother who paid for my school fees."
The director asked, "Where did your mother work?"
The youth answered, "My mother worked as clothes cleaner."
The director requested the youth to show his hands. The youth showed a pair of hands that were smooth and perfect. 
The director asked, “Have you ever helped your mother wash the clothes before?”
The youth answered, "Never, my mother always wanted me to study and read more books. Furthermore, my mother can wash clothes faster than me."
The director said, "I have a request. When you go back today, go and clean your mother's hands, and then see me tomorrow morning."
The youth felt that his chance of landing the job was high. When he went back, he happily requested his mother to let him clean her hands. His mother felt strange, happy but with mixed feelings, she showed her hands to the kid.
The youth cleaned his mother's hands slowly.
His tear fell as he did that.
It was the first time he noticed that his mother's hands were so wrinkled, and there were so many bruises in her hands. Some bruises were so painful that his mother shivered when they were cleaned with water.
This was the first time the youth realized that it was this pair of hands that washed the clothes everyday to enable him to pay the school fee. The bruises in the mother's hands were the price that the mother had to pay for his graduation, academic excellence and his future.
After finishing the cleaning of his mother hands, the youth quietly washed all the remaining clothes for his mother.
That night, mother and son talked for a very long time.
Next morning, the youth went to the director's office.
The Director noticed the tears in the youth's eyes, asked: "Can you tell me what have you done and learned yesterday in your house?"
The youth answered, "I cleaned my mother's hand, and also finished cleaning all the remaining clothes."
The Director asked, "Please tell me your feelings."
The youth said,
  • I know now what appreciation is. Without my mother, there would not be the successful me today.
  • By working together and helping my mother, only I now realize how difficult and tough it is to get something done.
  • I have come to appreciate the importance and value of family relationship.

The director said, "This is what I am looking for to be my manager."
I want to recruit a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life. You are hired.
Later on, this young person worked very hard, and received the respect of his subordinates. Every employee worked diligently and as a team. The company's performance improved tremendously.

Lessons to be learnt:

A child, who has been protected and habitually given whatever he wanted, would develop "entitlement mentality" and would always put him first. He would be ignorant of his parent's efforts. When he starts work, he assumes that every person must listen to him, and when he becomes a manager, he would never know the sufferings of his employees and would always blame others. For this kind of people, who may be good academically, may be successful for a while, but eventually would not feel sense of achievement. He will grumble and be full of hatred and fight for more. If we are this kind of protective parents, are we really showing love or are we destroying the kid instead?

You can let your kid live in a big house, eat a good meal, learn piano, watch a big screen TV. But when you are cutting grass, please let them experience it. After a meal, let them wash their plates and bowls together with their brothers and sisters. It is not because you do not have money to hire a maid, but it is because you want to love them in a right way. You want them to understand, no matter how rich their parents are, one day their hair will grow gray, same as the mother of that young person. The most important thing is your kid learns how to appreciate the effort and experience the difficulty and learns the ability to work with others to get things done.


Thanks & Keep Sharing!
Harry.

****************************************************************

Dears hope all of you are read it well...., isn't it? Let me know what do you feel....?

Wednesday, April 17, 2013

ഇനിയെന്ന് കാണുമെന്നായി പിടഞ്ഞുപോയ്....


പ്രണയം എങ്ങനെ ഞാന്‍ പറയേണ്ടൂ.. നിന്നോടുണ്ടായിരുന്നതെല്ലാം... നമ്മള്‍ അറിഞ്ഞതെല്ലാം, നമ്മുടെ മാത്രം സ്വന്തമായതെല്ലാം. മനസ്സില്‍ നിന്നും അറിയാതെ മനസ്സിലേക്ക് ഒരു യാത്ര.. കണ്ട ആദ്യനാള്‍ ഇന്നും ഓര്‍മ്മയില്‍ ഒരു മഴ പോലെ.. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കുള്ള നാളുകള്‍.,... പ്രണയത്തിന്റെ വസന്തകാലം.. ആ കാലത്ത് പോലും തോന്നാതിരുന്ന പ്രണയം  മനസ്സിലേക്ക് ഒരു മഴയായ് പെയ്തത് എപ്പോഴായിരുന്നു.. ജീവിതം യൗവനതീഷ്ണവും മനസ്സ് പ്രേമസുരഭിലവുമാകുന്ന ദിനങ്ങള്‍ എന്നായിരുന്നു മഥിച്ചത്.. നിന്നിലുണര്‍ന്നു നിന്നില്‍ മയങ്ങിയ നാളുകള്‍ ... ഓര്‍ക്കുന്നുവോ നീയുമാ നാളുകള്‍ .. ആരോ, അറിയാത്തൊരാളാരോ നിന്നെ ഓര്‍മ്മിപ്പിച്ചു.. അകലേ നിന്ന് കൊണ്ട് നീയത് കണ്ടുവോ..? പക്ഷേ നിനക്ക് പകരം നീ മാത്രം.... 

സമയമാകുന്നുവല്ലേ, തമ്മില്‍ കാണുവാന്‍ .... മറന്ന കഥകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ കാലത്തിനും എന്തുത്സാഹമെന്നോ!! അനിവാര്യതയുടെ അകല്‍ച്ചയും അനിവാര്യതയുടെ കണ്ടുമുട്ടലും... അറിയുന്നുവോ നിന്‍റെ മിഴികള്‍ നനയാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.... നിന്‍റെ കണ്‍കോണുകളിലെ ഓരോ മിഴിനീര്‍ത്തുള്ളിയും നോവിക്കുന്നതെന്‍റെ മനസ്സിനെയാണ്‌ .... നിന്‍റെ അഭാവത്തിലും ഞാന്‍ സന്തോഷിക്കുന്നു, ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ നല്കിയല്ലേ നീ പോയത്... 

നീയറിയുമോ ഇനി കണ്ണുകള്‍ക്ക് പറയാന്‍ കഥകള്‍ ബാക്കിയില്ല, തുടിക്കുന്ന ഹൃദയവും, പിടയ്ക്കുന്ന മനസ്സുമില്ല.... നരച്ചുതുടങ്ങിയിരിക്കുന്നു ഓര്‍മ്മകള്‍ ... 

പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നൂല്ലേ... ശരിയല്ല, മനസ്സ് ശാന്തമല്ല.. നാളെ പോവുകയാണ്... ഓര്‍മ്മയില്ലേ സമാധാനം നഷ്ടപ്പെടുമ്പോള്‍  പോകാറുണ്ടായിരുന്നയിടം.. അങ്ങോട്ട്‌ തന്നെ... ദൂരം ഒരുപാടുണ്ട്.. അന്നത്തെതിനേക്കാള്‍ അകലെയാണ് ഇന്ന്... ഒരു ദിനം അവിടെ... തിരികെയെത്തുമ്പോള്‍ ശാന്തമാകുന്ന മനസ്സിനെ പ്രതീക്ഷിക്കുന്നു... 

അപ്പോള്‍ ഇനി യാത്രയില്ല... തിരികെ വരുമ്പോള്‍ ..... ഓര്‍മ്മയുണ്ട്, നിനക്കേറെ പ്രിയമുള്ളത്... മറക്കില്ല... നേരില്‍ കാണുമ്പോള്‍ നല്‍കാന്‍ അത് മാത്രം... സ്നേഹം പോലും പ്രതീക്ഷിക്കരുത്..... വെറുപ്പ് ഒട്ടുമില്ലാതെ..... ഇപ്പൊ പൊക്കോട്ടെ.... പിന്നെ കാണാം....

Monday, April 15, 2013

Sunday, April 14, 2013

വിഷുദിനാശംസകള്‍ .......

പ്രിയരേവര്‍ക്കും നന്മയുടെ, ഐശ്വര്യത്തിന്‍റെ, സമൃദ്ധിയുടെ വിഷു ആശംസകള്‍ .....



ഒരു വിഷുദിനം കൂടി....


കണി കണ്ടോ....?

പടക്കം പൊട്ടിച്ചോ....?


ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ഒത്തിരി നിമിഷങ്ങള്‍ നല്‍കിക്കൊണ്ട് ...

മനസ്സില്‍ സന്തോഷവും സമാധാനവും നിറഞ്ഞു കൊണ്ട്.....

സമൃദ്ധിയുടെ നല്ല നാളെകള്‍ നേര്‍ന്നു കൊണ്ട്....

ഈ ദിനം, വരും ദിനങ്ങളും,  മനോഹരമാകാന്‍ പ്രിയപ്പെട്ടവരേ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു....

സ്നേഹപൂര്‍വ്വം.....

Tuesday, April 9, 2013

അവള്‍, എന്നിലേ പ്രണയത്തെ ഉണര്‍ത്തിയവള്‍ ....

അവള്‍, എന്നിലെ പ്രണയത്തെ ഉണര്‍ത്തിയവള്‍ ...  ഒരുനാള്‍ അടുത്തുനിന്നും ഇന്നകലങ്ങളില്‍ നിന്നും എന്‍റെ എല്ലാമായവള്‍ .... പ്രണയത്തിനു മഴവില്ലിന്‍റെ നിറവും, പാരിജാതത്തിന്‍റെ ഗന്ധവും, നിലാവിന്‍റെ തണുപ്പുമാണ് എന്നോതിയവള്‍ .... നമുക്ക് പ്രണയിക്കാന്‍ ഒന്നായി തീരുന്ന നമ്മുടെ രണ്ടു മനസ്സുകള്‍ മാത്രം മതി എന്ന് പറഞ്ഞവള്‍ ... പ്രണയിക്കുമ്പോള്‍ നീ ഞാനായും ഞാന്‍ നീയായും മാറും എന്ന് അറിയിച്ചവള്‍ ... പ്രണയത്തിനു വേണ്ടി അവനവന്‍റെ മൂല്യങ്ങളെ, ആശയങ്ങളെ, മനസ്സിനെ ത്യജിക്കരുതെന്നു പഠിപ്പിച്ചു തന്നവള്‍ ... നമുക്ക് പ്രണയിക്കാം എല്ലാം മറന്നു പ്രണയിക്കാം... എന്നില്‍ നീ നിറഞ്ഞു നിന്നില്‍ ഞാന്‍ നിറഞ്ഞു തമ്മില്‍ അലിഞ്ഞു തീരുന്നത് വരെ പ്രണയിക്കാം.... പ്രിയപ്പെട്ടവനേ ഞാന്‍ നിന്നെ സ്നേഹിക്കുന്നതിനേക്കാളേറെ നീ എന്നെ സ്നേഹിക്കരുത് എന്നാദ്യമായും അവസാനമായും പറഞ്ഞവള്‍ ...... അവള്‍ എന്‍റെ പ്രിയ പ്രണയിനി...

അവളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്‌? ഇല്ല; ഒന്നുമില്ല, മറ്റുള്ളവരേക്കാള്‍ പോരായ്മയല്ലാതെ എടുത്തുപറയത്തക്ക നേട്ടങ്ങള്‍ ഒന്നും അവള്‍ക്കുണ്ടായിരുന്നില്ല... പക്ഷേ ഒന്നുണ്ട്, മറ്റാര്‍ക്കുമില്ലാത്തത്രയും കൂടുതലായ് ഒന്ന്...!!! സ്നേഹിക്കാനറിയുന്ന ഒരു മനസ്സ്... മനസ്സിലാക്കാന്‍ കഴിവുള്ള അറിവ്..  തെറ്റുകളില്‍ നിന്നും ശരികളെ വേര്‍തിരിച്ചെടുക്കാനുള്ള വൈദഗ്ദ്ധ്യം.. വേദനയിലും പുഞ്ചിരി നല്‍കാനുള്ള സവിശേഷത.. ഓരോ വട്ടം പിരിയുമ്പോഴും അടുത്തവട്ടം കാണുന്നത് വരെ ഓര്‍ക്കാന്‍ പാകത്തില്‍ നല്‍കുന്ന ചില ചിന്തകള്‍ ... അഭാവത്തിലും സാമീപ്യം നല്‍കുന്ന ഓര്‍മ്മകള്‍ ..... മറവികള്‍ക്കപ്പുറവും നിലനില്‍ക്കുന്ന ഓര്‍മ്മകള്‍, ഓര്‍മ്മകളില്‍ ഒരിക്കലും മറക്കാത്ത സ്നേഹം .. 

പനിനീര്‍ദളങ്ങള്‍ പോലെ കവിളുകള്‍ ...  ചിരിക്കുമ്പോള്‍ അവിടെ വിടരുന്ന നുണക്കുഴികള്‍, പലവട്ടം ചിമ്മിത്തുറക്കുന്ന വലിയ കണ്ണുകളില്‍ നിറയുന്ന നീലാകാശം... കാര്‍മേഘം പോലെ കറുത്ത് ഇടതൂര്‍ന്ന അവളുടെ മുടിയിഴകള്‍ ... ചുവന്ന ചുണ്ടില്‍ നക്ഷത്രംപോല്‍ മിന്നുന്ന പുഞ്ചിരി... നീണ്ടു ഭംഗിയുള്ള നാസിക... ഒരു കാറ്റേറ്റാല്‍ ഞാന്‍ വീഴും എന്ന് പറഞ്ഞവള്‍ ചിരിക്കുമ്പോള്‍, നീണ്ട രണ്ടു വിരലുകള്‍ കാണിച്ച് ഇതിലൊന്ന് തൊട്, കാണട്ടെ നിനക്കെത്രമാത്രം സ്നേഹം എന്നോടുണ്ടെന്നു പറയുമ്പോള്‍, നിന്നോടുള്ള സ്നേഹം മുഴുവനും എന്‍റെ രണ്ടു കണ്ണുകളില്‍ ഉണ്ട് നീയത് നോക്കിയിരിക്കൂ എന്ന് പറഞ്ഞു പിടിച്ചിരുത്തുമ്പോള്‍, അവളുടെ കണ്ണുകളില്‍ നിഴലിച്ച സ്നേഹം, കുസൃതികള്‍  .. കൊച്ചുവാശികള്‍ കാട്ടി ദേഷ്യം പിടിപ്പിച്ച്, വഴക്ക് പറയുമ്പോള്‍ പിണക്കം നടിച്ച്, പോട്ടെ സാരമില്ല ഞാനല്ലേന്നു  പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്ന തൊട്ടാവാടി... 

പ്രിയപ്പെട്ടവളേ, അറിയുമോ നിനക്ക്,  നീയെനിക്ക് എത്രമേല്‍ പ്രിയപ്പെട്ടതെന്നു.... ഓര്‍മ്മകളില്‍, ചിന്തകളില്‍, ഓരോ നിമിഷങ്ങളിലും നീയെന്നില്‍ നിറയുമ്പോള്‍ അറിയുന്നുവോ നീ? ഞാനെന്‍റെ ദുഃഖങ്ങളും വേദനകളും എല്ലാം മറക്കുന്നു... ഉറക്കമില്ലാത്ത രാവുകളിലും, തിരക്കുകള്‍ നിറഞ്ഞ പകലുകളിലും എന്നില്‍ നിറയുന്ന നീ തന്നെയാണ് ഇന്നും (എന്നും) മുന്നോട്ടുള്ള പ്രയാണത്തില്‍ എനിക്ക് കൂട്ടായുള്ളത്....  നീയെന്ന ഓര്‍മ്മയില്‍ മാത്രമാണ് എന്‍റെ ഓരോ മാത്രയും നിറയുന്നത്... എവിടെയായാലും, ആരുടെ സ്വന്തമായാലും എന്നില്‍ നീയും നിന്നില്‍ ഞാനും തീര്‍ത്തതൊന്നും കാലത്തിനോ, വിധിക്കോ, മറ്റാര്‍ക്കുമോ മായ്ക്കാനാവില്ല... എന്തെന്നാല്‍  നമ്മുടെ പ്രണയം മനസ്സുകള്‍ തമ്മില്‍ മാത്രമായിരുന്നു... ഒരിക്കലും മരിക്കാത്ത മനസ്സുകള്‍ തമ്മില്‍, കാലത്തിനോ, വിധിക്കോ തോല്‍പ്പിക്കാനാകാത്ത മനസ്സുകള്‍ തമ്മില്‍ ... 

പ്രിയപ്പെട്ടവളേ നീ നല്‍കിയ സ്നേഹത്തെക്കാള്‍ കൂടുതലായി നല്‍കാന്‍ ഇനിയാര്‍ക്കുമാവില്ല....
പ്രിയപ്പെട്ടവളേ നീ നല്‍കിയ സാന്ത്വനത്തെക്കാള്‍ അധികമായ്‌ ആശ്വാസമാകാന്‍ ആര്‍ക്കും  ഇനിയും കഴിയില്ല...
പ്രിയപ്പെട്ടവളേ നിന്‍റെ കണ്ണുകളിലെ കുസൃതികളോളം കുസൃതികള്‍ മറ്റാരിലും കാണാന്‍ ഇനിയും എനിക്കാവില്ല...
പ്രിയപ്പെട്ടവളേ കുറഞ്ഞ സമയം കൊണ്ട് നീ പറഞ്ഞ വാക്കുകള്‍ ഒരു ജന്മം മുഴുവന്‍ കൂട്ടിരുന്നാലും പറയാന്‍ മറ്റാര്‍ക്കുമാവില്ല...
അത് കൊണ്ടെല്ലാം തന്നെ....
പ്രിയപ്പെട്ടവളേ നീ നല്‍കിയ വിരഹത്തേക്കാള്‍ വലുതായൊനും ഇനി തരാന്‍ ആര്‍ക്കുമാവില്ല....

നിനക്കറിയാമോ ഇന്ന് കൂട്ട് പുഴയായിരുന്നു.... ഓളങ്ങള്‍ ഒഴുകിയൊഴുകി പോകുന്നത് എത്ര നേരമെന്നോ നോക്കിനിന്നത്.... അസ്തമയസൂര്യന്‍റെ ചെങ്കിരണങ്ങള്‍ മനസ്സില്‍ വിരിയിച്ചത് നിന്നേ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു... പഴയൊരു പാട്ട് മൂളുന്നുണ്ടായിരുന്നു മനസ്സ്, നിനക്കറിയില്ലേ അത്... ആ പാട്ട് തന്നെ... 

പ്രിയേ അറിയുമോ ഈ ജീവിതം നിന്നേപോല്‍ സുന്ദരമെന്നു, ഓരോ നിമിഷവും സൌഖ്യമെന്നു.... 

മറക്കാതിരിക്കുക, നക്ഷത്രങ്ങള്‍ വിണ്ണില്‍ ഉദിക്കുന്നത് നിനക്ക് വേണ്ടിയെന്നു...
നിലാവ് പൂക്കുന്നത് നിന്‍റെ ചിരി കാണാന്‍ വേണ്ടിയെന്നു... 

അപ്പോള്‍ സഖീ നിന്‍റെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കുക, നിനക്ക് വേണ്ടിയുരുകുന്ന ഒരു ഹൃദയം ഇവിടെയുണ്ടെന്നു മറക്കാതെ മറക്കുക.... നാളെകള്‍ നിനക്കായ് കാത്തുവച്ചതൊന്നും ഇനിയെനിക്ക് നല്കാന്‍ കഴിയില്ലെന്നറിയുക... പകലിന്‍റെ ഭംഗിയും രാവിന്‍റെ സംഗീതവും നിനക്കായ് ആശംസിച്ചു കൊണ്ട് ഞാന്‍ പൊയ്ക്കോട്ടേ, നിന്നില്‍ നിന്നേറെ ദൂരത്തേക്ക്.... 

ശുഭരാത്രി പ്രിയേ....

ശുഭരാത്രി പ്രിയരേ...

Saturday, April 6, 2013

ഒരു ഗാനം വെറുതേ....


അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ  മൗനം (2)

ഒഴുകാ കണ്ണീരിൽ..... തെളിയാ പുഞ്ചിരി
ഇരുളിലുറഞ്ഞോ..... നിശ്ചലം

അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ മൗനം

അരികേ വരികിലും അകലം പെരുകിയോ
കണ്ണും കണ്ണും ഇടഞ്ഞു വഴുതുന്നോ
തൊടുവാൻ വിരൽതുമ്പിൽ
കലമ്പലോ..... വിതുമ്പലോ

അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ മൗനം

അടയും മിഴികളിൽ ഉടയും കനവുകൾ
തുള്ളി തുള്ളി പിടയും തുളുമ്പലായ്
ഒടുവിൽ തടം തല്ലി ഒടുങ്ങുമോ അടങ്ങുമോ

അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ മൗനം


**********************************************

ചിത്രം : മഞ്ചാടിക്കുരു (2012)
ചലച്ചിത്ര സംവിധാനം : അഞ്ജലി മേനോന്‍
ഗാനരചന : കാവാലം നാരായണ പണിക്കര്‍
സംഗീതം : രമേഷ് നാരായൺ
ആലാപനം : കെ ജെ യേശുദാസ്



**********************************************

Thursday, April 4, 2013

അജ്ഞാതര്‍ ...

നിഴലുകള്‍ക്ക് നീളമേറുന്ന സായാഹ്നത്തില്‍ ...
ഇടവഴികളിലെ തണല്‍ മരങ്ങള്‍ക്കിടയിലൂടെ ...
നിന്‍റെ കൈ കോര്‍ത്തു കൊണ്ടൊരു യാത്ര ...
പറയാതെ പറഞ്ഞും, അറിയാതെ അറിഞ്ഞും കൊണ്ട്...
പരസ്പരം നോക്കാതെ, കാണാതെ...
നിഴല്‍ വീണ വഴികളില്‍ ഏകരായി...
നിഴലുകള്‍ക്ക് മാത്രം കൂട്ടായി നമ്മള്‍ .... അജ്ഞാതര്‍ !!!!

Wednesday, April 3, 2013

ശുഭരാത്രി!!


വാക്കുകള്‍ക്കപ്പുറം വരച്ചിടുന്ന ചിലതുണ്ട് മനസ്സില്‍ ...
വസന്തം പോലെ വന്നു വര്‍ഷം പോലെ പൊഴിഞ്ഞ്...
ശിശിരം പോലെ കൊഴിഞ്ഞ്....
ഒടുവില്‍ അലിഞ്ഞില്ലാതാകുമെന്നു വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന ചിലത്....
ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്..
വര്‍ഷകാലപ്പെയ്ത്തിനു....
മറവിയില്‍ മയങ്ങുന്ന മന്ദഹാസത്തിനു....
നന്ദി...
നല്‍കിയതിനും നേടിയതിനും, നല്‍കാതിരുന്നതിനും, വിട്ടുതന്നതിനും...
മാപ്പ്...
അറിഞ്ഞും അറിയാതെയും ഉള്ള തെറ്റുകള്‍ക്ക്..
പറഞ്ഞും പറയാതെയും പോയ പരിഭവങ്ങള്‍ക്ക്...

സായാഹ്നത്തിന്‍റെ തണുപ്പില്‍ നിന്നും രാവിന്‍റെ നിശ്ശബ്ദതയിലേക്ക്....


ശുഭരാത്രി!!

ഇനിയൊന്നുറങ്ങണം!!! എല്ലാം മറന്നു കൊണ്ട്!!!


നിമിഷ വേഗങ്ങള്‍ മിനുട്ടുകളായും, മണിക്കൂറുകളായും ദിവസങ്ങളായും, മാസങ്ങളായും, വര്‍ഷങ്ങളായും, ഒരു ജീവിതമായും കടന്നു പോകുമ്പോള്‍ നിനക്കോര്‍ക്കാന്‍, നിന്നെയോര്‍ക്കാന്‍ നീ നല്‍കിയ സ്നേഹവും, നിനക്ക് നല്‍കിയ സ്നേഹവും മാത്രം.... 

ഓര്‍മ്മകളില്‍ സൂക്ഷിക്കാനും, മറവികളില്‍ മറക്കാനും ഒന്നും നല്‍കിയില്ലെങ്കില്‍ ഒരു യാത്രാമൊഴി പോലും വേണ്ടെന്നത് തിരിച്ചറിയുന്ന നിമിഷങ്ങള്‍ മനസ്സിനെ പഠിപ്പിക്കാനും, സ്വയം അറിയാനും ഈ സായാഹ്നസൂര്യന്‍ ഇന്നെന്നോടു പറയുന്നു... ഇനിയൊരു പുലരിക്കായ്‌ കാത്തിരിക്കേണ്ടതില്ലെന്നു!!!

രാവിന്‍റെ കറുത്ത മൂടുപടം കൊണ്ട് ഞാനെന്‍റെ മനസ്സിനെ പുതപ്പിക്കട്ടെ....
ഇനിയൊന്നുറങ്ങണം ...... എല്ലാം മറന്നു കൊണ്ട്... ഉണരുന്നുവെങ്കില്‍ ഒരു പുതുജന്മം നേടിക്കൊണ്ട് മാത്രം....

Tuesday, April 2, 2013

മകളേ മനസ്സിന്‍ മധുമൊഴിയേ കരളിലെ അനുപമ കണിമലരേ
അഴകേ നിറവിന്‍ കതിരൊളിയേ മധുരിമ വിതറിയ തളിരിതളേ...
നീയറിയില്ലെന്നരികില്‍ സ്വരദളമായ് വിരിയും
ഒരു മൊഴിയായി നറുമൊഴിയായെന്നുള്ളില്‍ പടരും
പ്രിയമകളേ, പെണ്‍മണിയേ മെല്ലെയൊന്നു മിണ്ടുമോ
കൊതിതീരും വരെയിന്നു കുഞ്ഞുമോളെ കാണണം
                                                                   (മകളേ മനസ്സിന്‍ )

കായലോരം നമ്മളൊന്നായി കഥകള്‍ ചൊല്ലി നിന്നതും
കന്നിയോടം മെല്ലെ നമ്മള്‍ തുഴതുഴഞ്ഞു പോയതും
രാഗതാരം കണ്ണുചിമ്മി സ്നേഹമോടെ തൊട്ടതും
നാട്ടുമാവിന്‍ കൊമ്പിലച്ഛന്‍ ഊയലിട്ടു തന്നതും
നിനവുകളനുദിനമിടറീ ഞാ..........................ന്‍ 
കാത്തിരിപ്പുയെന്‍ മകളേ................................. (2)
എന്നരികില്‍ വരും വേളയിലോ.. എന്ത് നല്‍കുമെന്‍ മകളേ..
ഈ ജന്മം ഞാന്‍ എന്‍ കണ്‍മണിയെ കാണാതുള്ളം പിടയുന്നൂ
ചെറുപരിഭവവും നറുകളിചിരിയും നെഞ്ചില്‍ തേങ്ങി മയങ്ങുന്നൂ..
                                                                   (മകളേ മനസ്സിന്‍ )

തൊടുവിരല്‍ത്തുമ്പില്‍ തൂങ്ങിയെന്നും നീ നടന്ന നിമിഷങ്ങള്‍
കുഞ്ഞു പാദത്തള കിലുക്കി നീ പകര്‍ന്ന പുണ്യങ്ങള്‍
മണ്‍ചിരാതിന്‍ പൊന്‍വെളിച്ചം നീ തെളിച്ച സന്ധ്യയില്‍
നിന്‍റെ കിളിക്കൊഞ്ചല്‍ കേള്‍ക്കുവാനായ് കാത്തുനിന്നു ചാരെ ഞാന്‍
പട്ടുചേല തുന്നിത്തന്നുവെന്നാ.....................................ല്‍ 
കവിളിലുമ്മ നല്‍കുമോ..................................................(2)
കളിചിരികളിലുള്ളം നിറയും പരിഭവ സ്വരത്തെന്നലേ
നീയില്ലാതെ ഒരു ജീവിതമോ.. വേദനകിനിയുമോര്‍മ്മകളാല്‍
ഹതഭാഗ്യം ഈ അച്ഛനു സ്വന്തം വേര്‍പെട്ടുഴലും പ്രിയമകളേ
                                                                   (മകളേ മനസ്സിന്‍ )
                                                                   (മകളേ മനസ്സിന്‍ )

*****************************************************************************

ആല്‍ബം: മുത്ത്.

*****************************************************************************

ഒരു രാത്രിയില്‍ ഋതു രാത്രിയില്‍
തിങ്കള്‍ കിടാവിനു  കൂട്ടിരുന്നൂ...       (2)
അകലേ പെയ്തൊഴിയും മഴയില്‍
അണയാന്‍ പോകും മണ്‍ചിരാതില്‍
ഒരുനാളമേകിയോ നിഴല്‍ മാത്രം
                                                                      (ഒരു രാത്രിയില്‍ )
അലതല്ലി പോകും പുഴയുടെ ഗദ്ഗദം
കവിഭാവനകള്‍ ചിരിയായ് കണ്ടുവോ (2)
നഷ്ടവസന്തത്തിന്‍ സ്മൃതികളിലൂടെ     (2)
തൂവല്‍സ്പര്‍ശമായ് മറയുകയോ
ജീവിത നൗകയില്‍ പോരുകില്ലേ..
ഒരു ജന്മം എനിക്കിനി തരുകില്ലേ..
                                                                      (ഒരു രാത്രിയില്‍ )
പകലിനെ കൈവിടും സന്ധ്യായാമങ്ങള്‍
പാതിരാ പൂവിനു കൂട്ടിരിക്കും   (2)
തളിരിട്ട ശിശിരങ്ങള്‍ പോയ്‌ മറഞ്ഞൂ
സ്വരരാഗജതികള്‍ കേള്‍ക്കുകില്ലേ..
ജന്മജന്മാന്തരം നിന്നേ തേടി ഞാന്‍
ഏകാന്തതീരത്ത്‌ നില്‍ക്കുകയായ്..
                                                                      (ഒരു രാത്രിയില്‍ )


**********************************************************************
കടപ്പാട്

ആല്‍ബം : മിഴിയില്‍ ....

**********************************************************************

Monday, April 1, 2013

നിനക്കായ് പ്രിയേ...


നിലാവിനെ നോക്കി ഈ രാവും...
നക്ഷത്രങ്ങളോട് കിന്നാരം പറയാന്‍ ...
കാറ്റിന്‍റെ തലോടല്‍ ഏല്‍ക്കാന്‍ ...
രാപ്പാടികളുടെ പാട്ട് കേള്‍ക്കാന്‍ ...
രാവിന്‍റെ ഈണം മൂളാന്‍ ...

ഓര്‍ക്കുന്നോ നീ ആ രാവില്‍, പുഴക്കരയില്‍ ഓളങ്ങളുടെ പൊട്ടിച്ചിരികള്‍ക്ക് കാതോര്‍ത്തിരുന്ന നിമിഷങ്ങളെ..

രാപ്പാടികളോടൊപ്പം കുയിലുകള്‍ പാടില്ല എന്ന് നീ പറഞ്ഞത്...

തളര്‍ന്നു മയങ്ങുന്ന രാപ്പാടികളെ ഉണര്‍ത്താന്‍ പുലരിയില്‍ പാടുന്ന കുയിലുകളെ നമ്മളൊരുമിച്ചു കണ്ടത്... മഴ കൊണ്ടത്...

ഒടുവില്‍ ഒരു നാള്‍ രാപ്പാടികളോടൊപ്പം ഞാനും
കുയിലുകളോടൊപ്പം നീയും യാത്രയായത്....

അതില്‍ പിന്നെ നമ്മള്‍ കണ്ടുവോ...?
മറന്നല്ലോ ഞാന്‍ .....!!!

ശുഭരാത്രി

നീയൊന്നു മിണ്ടാതിരുന്നാല്‍ ...
നിന്നേ ഒന്ന് കാണാതിരുന്നാല്‍ ...
അറിയാതെ വിതുമ്പുമെന്‍ ഹൃദയം
അറിയില്ലാദ്യമതെന്തിനെന്നൂ....!
അറിയില്ല നീയെനിക്കാരെന്ന്
അറിയില്ല നീയെനിക്കാരെന്ന്..
                                                                      (നീയൊന്നു ....)
ഒരുനാളെന്‍ കണ്ണുനീരൊപ്പീ
അന്നെന്‍റെ മാതാവുമായ്
പലനാളെന്‍ കൂടെ നടന്നൂ
പിന്നെന്‍റെയെല്ലാമായ്.....(2)
കൊതിച്ചെങ്കിലും...
കൊതിച്ചെങ്കിലും... ചന്ദ്രികേ നിന്നെ..
ഞാന്‍ വിധിച്ച രാവിനു നല്‍കീ..(2)
                                                                      (നീയൊന്നു ....)
അന്നുനീയെന്‍റെ പ്രിയ കൂട്ടുകാരീ
അന്നെന്‍റെ മാത്രമായി
ഒരുനാളില്‍  ദൂരെ പറന്നൂ
പിന്നെന്‍റെയോര്‍മ്മയായി.....(2)
അകന്നെങ്കിലും....
അകന്നെങ്കിലും..സ്നേഹമേ നിന്നെ
മറക്കില്ലൊരുനാളും ഞാന്‍ മറക്കില്ലൊരുനാളും
                                                                      (നീയൊന്നു ....)
                                                                      (നീയൊന്നു ....)
മറന്നെന്നു തോന്നുമ്പോള്‍ പ്രിയമുള്ളൊ-
രോര്‍മ്മയായി മനസ്സില്‍ തെളിയുന്നു നീ... (2)
ഒരുമിച്ചു പങ്കിട്ട നിമിഷങ്ങളെല്ലാം
ഒരുമാത്രയെന്നുള്ളില്‍ നിറയുന്നല്ലോ...(2)

                                                                             (മറന്നെന്നു....)

ഇരുള്‍ പടരുമ്പോള്‍ ... നിറയുമെന്‍ മിഴികള്‍ ..
ആരും കാണാതേയൊളിച്ചു വച്ചൂ ഞാന്‍ മറച്ചു വച്ചൂ         (2)
അത്രമേല്‍ സ്നേഹിച്ചിട്ടും അകന്നു നീ പോയിട്ടും(2)
അടുക്കാന്‍ കൊതിച്ചില്ല ഞാന്‍ സ്വന്തമാക്കാന്‍ ശ്രമിച്ചില്ല ഞാന്‍ (2)

                                                                             (മറന്നെന്നു....)


ഇന്നു നീ സുമംഗലി... ഇനിയെന്നും പതിവ്രത
എന്തിനായോര്‍ക്കുന്നു നിന്നേയ്...
എന്നിട്ടുമോര്‍ക്കുന്നു വെറുതേ....(2)
ഇനിയൊന്നു ചേരുമോ നമ്മള്‍ (2)
ഈ ജന്മം കഴിയില്ലല്ലോ... മറുജന്മം ഇനിയില്ലല്ലോ...

                                                                             (മറന്നെന്നു....)
                                                                             (മറന്നെന്നു....)




ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും ദൂരെ
കുന്നിന്‍ ചാരത്തെങ്ങോ മഞ്ഞായ്‌ മാഞ്ഞു
ചന്നം പിന്നം ചാറ്റല്‍ മഴയിലുറങ്ങി
ചക്കരമാവിന്‍ ചോട്ടില്‍ നമ്മുടെ റോജാ..
എന്തിനു വന്നു പിറന്നത് കുഞ്ഞേ ഭൂമിയില്‍
എങ്ങിനെ നിന്നുടെ ജീവന്‍ കാക്കും ഭാവിയില്‍
ആരിരോ പാടാനാര് ചാരത്തുണ്ടാവാന്‍
സാന്ത്വനമോതി തന്നു തലോടാന്‍ ആരുണ്ടാവാന്‍..
                                                                   (ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും)

ഓരോ വേനല്‍ മഴയായി വരുമോ
സുഖവും ദുഃഖവുമാര്‍ക്കറിയാം
ഓരോ ചുവടും മുന്നില്‍ വയ്ക്കാന്‍
കുഞ്ഞേ വൈകരുതൊരു നിമിഷം
ആള്‍ക്കൂട്ടത്തില്‍ തനിയെ പെടുമൊരു
കാലം മുന്നില്‍ മറക്കരുതേ
കാല്‍ച്ചുവട്ടിലൊരുക്കിയ കുഴിയില്‍
കുഞ്ഞേ ചെന്ന് പതിക്കരുതേ
എന്തെല്ലാം ജാലങ്ങള്‍ കണ്ടു വേണം
പൊന്‍കുരുന്നേ നീ..... വളരാന്‍..
                                                                   (ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും)

കാറ്റും കോളും കടലായി മാറ്റും
ജീവിതമെന്ന മഹാനരകം
നീ തുഴഞ്ഞ തുഴകള്‍ പോയാല്‍
ആരുമില്ലൊരു തുണ നല്‍കാന്‍
പൂജാമുറിയില്‍ നീ തിരക്കും
ദൈവം പോലുമകന്നേ പോം...
ഇന്ന് നുകര്‍ന്നോരമ്മിഞ്ഞപ്പാല്‍
അന്ന് നിനക്ക്കരുത്തേകാന്‍
എന്തെല്ലാം മായങ്ങള്‍ കണ്ടു വേണം
പൊന്‍കുരുന്നേ നീ വളരാന്‍ .....
                                                                   (ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും)


**************************************************************************


Courtesy: East Coast Audios


**************************************************************************