Saturday, August 31, 2013

ഇന്നിനി എന്ത് പറയാന്‍ നിന്നോട്....
പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞില്ലേ.....
അറിയാതെ പറയാതെ നിമിഷങ്ങള്‍ കടന്നു പോകുമ്പോള്‍ ...
അകലേയിവിടെ നിന്നേ ഓര്‍ക്കുന്നൊരു ഹൃദയമുണ്ട്....
സ്നേഹം നിറഞ്ഞു തൂവുന്ന......
ഇനിയും സ്പന്ദനം നിലയ്ക്കാത്ത ഒരു ഹൃദയം....
ഓര്‍മ്മകള്‍ മഴയായ് പെയ്യുന്നു.... നിലയ്ക്കാതെ, തോരാതെ....
നിമിഷമാത്രകളില്‍ എന്നില്‍ നിറയുന്ന നീയും...
നിന്നില്‍ മാത്രം അണയുന്ന ഞാനും.....
അറിയുന്നുവോ നീ.... ഓരോ നിമിഷവും മനോഹരമാണ്...
അന്നെന്ന പോലെ...
നിനക്കറിയാമോ..... നിനക്കായി വിടരുന്ന പൂക്കളുണ്ട് വാടിയില്‍ ....
നിനക്കായി പൊഴിയുന്ന മഞ്ഞുണ്ട് മനസ്സില്‍ ....
നിനക്കായി പാടുന്ന പാട്ടുകളുണ്ട്....
നീ കാണാറുണ്ടോ.... നിനക്കായി പാറി നടക്കുന്ന അപ്പൂപ്പന്‍ത്താടികളെ....
നിനക്കായി പീലി നിവര്‍ത്തിയാടുന്ന മയിലുകളെ.....
നിന്‍റെ ആഗ്രഹങ്ങളില്‍ നടക്കാതെ പോകുന്ന ഒന്ന് ഇന്നെന്‍റെയും നോവായി അവശേഷിക്കുന്നു...
നിന്‍റെയാ മോഹവും, നിന്നേ നീയായി മാറ്റുന്ന ആ ആഗ്രഹവും എത്രയും വേഗം നടക്കാന്‍ .....
നിറഞ്ഞ ഹൃദയത്തോടെ ഞാനും ആഗ്രഹിക്കുന്നു...
പൊഴിഞ്ഞു പോവുന്ന ഓരോ വര്‍ഷവും നല്കുന്നതെല്ലാം മറക്കാനാവാത്തതാണ്....
ഈ വേളയില്‍, വരാനിരിക്കുന്ന ഓരോ വാര്‍ഷികവും മനോഹരമാകാന്‍,
ഇടയ്ക്കുള്ള ഓരോ നിമിഷവും അനുഗ്രഹീതമാവാന്‍
ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍ ....
ഓരോ ജന്മദിനവും നല്‍കുന്നത് ഒരു പുതുജീവനാണ്...
ഒരു നവജീവന്‍ നന്നില്‍ നിറയാന്‍ ...
വരും പുലരികള്‍ നിനക്കായി പ്രകാശം പരത്താന്‍ ...

Friday, August 30, 2013

അറിയുമോ നീ, ഈ സായാഹ്നവും നദിക്കരയിലെ തണുത്ത കാറ്റും എന്നിലെ ഓര്‍മ്മകളെ താലോലിച്ചു കൊണ്ട് ഓളങ്ങളും.... അസ്തമിക്കാനൊരുങ്ങുന്ന സൂര്യനെ നോക്കി കൂടണയാന്‍ വെമ്പുന്ന പക്ഷികളും... എനിക്ക് നല്‍കുന്ന ശാന്തത... പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല... ഇന്നത്തെ രാവ് മുഴുവന്‍ ഈ തീരത്തിരുന്ന്.... ഇവിടെയുറങ്ങി.... ഈ മനസ്സ് മുഴുവന്‍ പുഴയോട് പറയണം... പുഴയത് കേള്‍ക്കും.. മറുപടി പറയും.... പാദങ്ങളെ ഈറനണിയിച്ചു കൊണ്ട് മനസ്സിനെ ആര്‍ദ്രമാക്കും... ഓളങ്ങളുടെ താരാട്ട് കേള്‍ക്കാറുണ്ടോ... ഓര്‍മ്മകളെ ഒഴുക്കാറുള്ളത് കാണാറുണ്ടോ...? ചുവന്ന സൂര്യനെ കാണണം, കണ്ണു നിറയെ... താഴ്ന്നു പോകുന്നതിനു മുന്നേ എന്നോട് പറയാന്‍ ബാക്കി വച്ചതെല്ലാം പുഴയുടെ കാതില്‍ പറയും... പുഴയത് എന്നോട് പറയും.... ഞാനത് മുഴുവന്‍ കേള്‍ക്കും.... കാലം പിന്നെയും ബാക്കിയാണ്.... എനിക്കായി കാത്തുവച്ചതെല്ലാം എന്നിലേയ്ക്കണയ്ക്കുവാന്‍ കാലം ഇനിയും ബാക്കിയാണ്.....!! ഞാന്‍ പോലുമറിയാതെ തേടിയെത്തുന്ന നിന്‍റെ സ്നേഹം കാണുമ്പോള്‍ കാലം പോലും പിന്നോട്ടൊഴുകുന്നുവോ...!! അറിയാതെ അറിയിക്കാതെ നീയുണ്ട്.... നിനക്കരികെ ഞാനുണ്ട് നിന്നെയറിയിക്കാതെ.... 

Monday, August 26, 2013

നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
എങ്കിലും മനസ്സിന്‍റെ നിറം മാഞ്ഞ കോലായില്‍
നീ വരുമെന്നോര്‍ത്തു വാതിലും ചാരാതെ....
എന്നും നിന്‍ പരിദേവനമൊഴികളുറങ്ങും
നെഞ്ചിന്‍ നോവറിയുന്നു ഞാന്‍

പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ വിളിച്ചാലും കേള്‍ക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്‍പലോകത്ത്..
ദൂരേ.... പുഞ്ചവയല്‍ക്കിളി പാടും പാട്ടിനെ-
യോര്‍ത്തും.... നോവറിയുന്നു ഞാന്‍ .....

നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം

ആടിമാസക്കാലമായി നീ പിരിഞ്ഞു പോയ നാള്‍
പോകും വഴി പാതിയില്‍ പിന്തിരിഞ്ഞു നോക്കവേ
നീള്‍മിഴിതന്‍ കോണിലെ നീര്‍മണികള്‍ തുടയ്ക്കവേ..
തുന്നിത്തന്ന തൂവാലയാല്‍ ചാരുമുഖം മറയ്ക്കവേ
നൂറുനൂറു കഥകള്‍ ചൊല്ലിയോ... കഥകള്‍ ചൊല്ലിയോ...

പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....

അങ്കണത്തൈമാവിലെ വനജ്യോത്സ്ന വാടിയോ
ചോലമരക്കൊമ്പിലെ കിളികള്‍ വീണ്ടും പാടിയോ...
ഉമ്മറക്കോലായിലെ കാത്തിരിപ്പിതെന്തിനോ..
നേരമായി മുന്നിലെ ചിത്രവിളക്കൂതുവാന്‍
പോയകാല കഥകള്‍ ചൊല്ലുവാന്‍ ഇല്ല വരില്ല ഞാന്‍ ...

നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
എങ്കിലും മനസ്സിന്‍റെ നിറം മാഞ്ഞ കോലായില്‍
നീ വരുമെന്നോര്‍ത്തു വാതിലും ചാരാതെ....
എന്നും നിന്‍ പരിദേവനമൊഴികളുറങ്ങും
നെഞ്ചിന്‍ നോവറിയുന്നു ഞാന്‍

പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ വിളിച്ചാലും കേള്‍ക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്‍പലോകത്ത്..
ദൂരേ.... പുഞ്ചവയല്‍ക്കിളി പാടും പാട്ടിനെ-
യോര്‍ത്തും.... നോവറിയുന്നു ഞാന്‍ .....

നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം.....





കടപ്പാട്: ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസ്....

Friday, August 23, 2013

മൗനസാഗരസീമയില്‍ നീ വരച്ച മായാചിത്രങ്ങള്‍ക്ക് നടുവില്‍ അളവറ്റ സ്നേഹത്തിന്‍റെ നോവുകള്‍ നല്‍കിയ വിരഹസന്തോഷങ്ങള്‍ ഇന്നെന്‍റെ ഓര്‍മ്മകളെ കാര്‍ന്നു തിന്നുമ്പോള്‍ ഓരോ പകലിരവിലും കൊഴിയുന്ന നിമിഷങ്ങളെ അലകള്‍ക്ക് നല്‍കി കാറ്റിനോട് കിന്നാരം പറയുന്ന നിന്‍റെ വാചാലമാം മൗനത്തിനും നിഗൂഡമാം വാക്കുകള്‍ക്കുമപ്പുറം നീയെന്ന സത്യവും സ്നേഹമെന്ന മിഥ്യയും എന്നെ ഞാനാക്കി മാറ്റുന്ന നിമിഷങ്ങളും എവിടെയോ മറയുന്ന കിനാവുകളും ആര്‍ക്ക് സ്വന്തമാകണം ആരെ സ്വന്തമാക്കണം എന്നറിയാതെ തനിയെ നടക്കുന്ന വീഥികളും മഴ പെയ്തൊഴിഞ്ഞ മാനം പോലെ തെളിഞ്ഞ മനസ്സും ഉള്ളിലെ നോവും ചുണ്ടിലെ ചിരിയും എനിക്കായി നല്‍കിയകലേയ്ക്ക് മറഞ്ഞ നീയാം നിലാവും ഒരു നേര്‍ത്ത തേങ്ങലായി എന്നിലേക്കെത്തുന്ന പാതിരാപൂവിന്‍റെ ഹൃദയനൊമ്പരവും ഒരു മഴപ്പെയ്ത്തു പോലെ ഓര്‍മ്മകളില്‍ നിറയുമ്പോള്‍ ഇപ്പോഴും ഞാനറിയുന്നു എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല, ഓര്‍ക്കാതിരിക്കാനാവില്ല....! നെഞ്ചോട്‌ ചേര്‍ത്ത് മുഴുവന്‍ സ്നേഹത്തോടെയും, എല്ലാ കരുതലോടെയും നിന്‍റെ നിറുകയില്‍ ചുംബിച്ചു യാത്ര പറയണം, ബന്ധങ്ങളുടെ കെട്ടുപാടുകള്‍ വരിഞ്ഞുമുറുക്കി വീര്‍പ്പുമുട്ടിക്കുന്നതിനു മുന്നേ... ശ്വാസഗതികളുടെ താളം തെറ്റുന്നതിന് മുന്നേ എനിക്ക് നിന്നോടായി മാത്രം യാത്ര പറയണം.... നിന്നോട് മാത്രം.....

Thursday, August 22, 2013

കാലം കഴിഞ്ഞു പോയോമനേ.... നിന്‍റെ വാക്കും മൗനവും മനസ്സേറ്റിയിരുന്നു ഒരു നാള്‍ ..... ഇന്നിനി വയ്യ.... നമ്മളില്‍ നിന്ന് മാറി ഞാനെന്നും നീയെന്നും നീ പറയുമ്പോള്‍ മുറിപ്പെടുന്ന ഹൃദയത്തെ തീര്‍ത്തും അവഗണിച്ച് നിന്നോടൊപ്പം കൂടാന്‍ ഇനിയും വയ്യ.... പാതി മാഞ്ഞ നിലാവ് പോലെ.... ചിതറി വീണ നീര്‍കുമിള പോലെ... വര്‍ണ്ണങ്ങള്‍ മാഞ്ഞ മഴവില്ല് പോലെ... പീലി കൊഴിഞ്ഞ മയിലിനെ പോലെ.... മേഘമൊഴിഞ്ഞ വാനിനെ പോലെ..... നിറം പോയ സന്ധ്യയെ പോലെ..... നീയില്ലാതെ ഞാനും, ഞാനില്ലാതെ നീയും ഇല്ലെന്നോതിയ നാളുകള്‍ ഇനി ഓര്‍മ്മകളില്‍ നിന്നും മറവിയിലേക്ക് തള്ളണം.... ഉത്തരമില്ലാത്ത ചോദ്യങ്ങളും, അര്‍ത്ഥമില്ലാത്ത ഉത്തരങ്ങളുമായി എന്തിനേ നമ്മള്‍ നമ്മേ വഞ്ചിക്കുന്നൂ...? എത്ര അകലങ്ങളില്‍ മറഞ്ഞാലും, സ്വന്തമായി ഒരു സ്വര്‍ഗ്ഗം പണിതാലും എന്നെങ്കിലും കണ്ണുകള്‍ നിറയുന്നുവെങ്കില്‍ ആ കണ്ണുനീര്‍ തുള്ളികള്‍ തുടയ്ക്കാന്‍ ആരുമില്ലെങ്കില്‍ നിനക്ക് തിരിച്ചു വരാം... എന്‍റെ ലോകത്തേക്ക്..... അവിടെ നിന്നെ, നിന്നെ മാത്രം, നോവിക്കാന്‍ വാക്കുകളില്ലാതെ, വാക്കുകള്‍ നഷ്ടപ്പെട്ട, ഞാനുണ്ട്, എന്‍റെ സ്നേഹമുണ്ട്.... ഒരിക്കലും നീ വരാതിരിക്കട്ടെ..... എന്തെന്നാല്‍ എന്നെക്കാളേറെ നിന്നെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്നത് എന്‍റെ ആശ്വാസമാണ്.... 

Thursday, August 15, 2013

നിനയാത്തൊരു മഴപെയ്ത്തില്‍ നീ ഒലിച്ചുപോയതറിയാതെ തീരത്തൊരു പനിനീര്‍ പൂവുമായ് കാത്തിരിപ്പു ഞാന്‍ വെറുതേ.. എന്‍റെ നോവിന്നാഴങ്ങളുമായി എങ്ങു പോയി മറഞ്ഞു നീ ? നിന്‍റെ കാലൊച്ച കാതോര്‍ത്തു ഞാന്‍ കാത്തിരിക്കുന്നേകനായിവിടെ..... ഒരു നഷ്ടനോവിന്‍റെ വിരഹം പൊതിഞ്ഞെന്നില്‍ മൗനമൊരു കൂടാരം പണിയുമ്പോള്‍ അവിടെ നിന്നോര്‍മ്മതന്‍ ചുടുശ്വാസഗതികള്‍ക്കൊണ്ടൊരു സംഗീതമാലപിക്കുന്നു കാലം... പ്രിയേ, എന്‍റെ പ്രണയിനീ... നീ നടന്ന വഴികളില്‍ ഇന്നും മറ്റാരും നടക്കാതിരിക്കാന്‍ മനസ്സ് അടച്ചിടുന്നു ഞാന്‍, ഓര്‍മ്മകള്‍ മതി... ഓര്‍മ്മകള്‍ മാത്രം....

കനവുകള്‍ കൊണ്ട് ഞാന്‍ കഥയെഴുതട്ടെ, നിന്‍റെ നിനവുകള്‍ കൊണ്ട് ഞാന്‍ കവിത രചിക്കട്ടെ.... താളുകളില്‍ നിനക്കായി കുറിച്ചിട്ടതെല്ലാം ഇന്നലെകളില്‍ കത്തിയെരിയിച്ചട്ടഹസിക്കുമ്പോഴും ഒരിക്കലെങ്കിലും എന്‍റെ മനസ്സിനും കാലം ഒരു ചിത കൂട്ടിയിരുന്നെങ്കില്‍ ... എരിഞ്ഞില്ലാതാകാന്‍ ...

കുറ്റപ്പെടുത്തുമ്പോഴും, കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോഴും നിന്‍റെ  നീറുന്ന മനവും, നീളുന്ന കണ്ണുകളും കാണാതെ പോയതല്ല... ഒരിക്കലും അറിയാതെ പോയതല്ല.... അരികിലെത്തുവാന്‍, ആ മിഴിനീരൊപ്പുവാന്‍ നിഷേധിക്കപ്പെട്ട അവകാശം... നിസ്സഹായനാകേണ്ടി വരുന്ന കുറ്റബോധം.....മാപ്പ്, നിന്നോടും നിന്‍റെ ഓര്‍മ്മകളോടും... 

Tuesday, August 6, 2013

വിശ്വാസം.... ഒരിക്കലും കൈവിടാത്ത വിശ്വാസം....

ശ്യാം... ഉറങ്ങേണ്ടേ....

ഉം... വേണം... സന്തോ... നിനക്കറിയോ ഞാനൊരു സ്വപ്നം കാണുകയാണ്....

ഉറങ്ങാതെയോ...

ഉം... അതേ... ഉറങ്ങാതെ.... കണ്ണുകളടയ്ക്കാതെ....

നിനക്ക് വട്ടാണോടാ... നീയാ ലൈറ്റ് ഓഫ്‌ ചെയ്തേ... എനിക്കുറക്കം വരുന്നു...

സന്തോ... നിനക്കറിയോ ഇനിയെന്‍റെ രാവുകള്‍ ഉറക്കമില്ലാത്തതാണ്..

അറിയാം ശ്യാം... എനിക്കറിയാം...

അതേ സന്തോ.. നിനക്കേ അറിയാന്‍ കഴിയൂ... നിനക്ക് മാത്രം...

ഉം....

സന്തോ, എന്തിനാടാ നീയെന്നെ ഇത്രമാത്രം സ്നേഹിക്കുന്നെ... 

അതോ... നിനക്കറിയാഞ്ഞിട്ടാ സ്നേഹത്തിന്‍റെ വില...

അതേടാ... എനിക്കറിയില്ല... ഒട്ടും അറിയില്ല...

ശ്യാം, എത്ര നാളുകള്‍ക്ക് ശേഷമാ നമ്മള്‍ ഇത് പോലെ ഒരുമിച്ച് ഒരു ദിനം ഒന്നിക്കുന്നത്...

ഒരു വര്‍ഷത്തില്‍ ഏറെയായി..... ഒരേ ലക്ഷ്യത്തിനു വേണ്ടി മുന്നോട്ട് പോകുമ്പോഴും, മാര്‍ഗ്ഗങ്ങളിലെ വ്യതിയാനം കൊണ്ട് നമ്മള്‍ അകന്ന ഒരു വര്‍ഷം...

ഓര്‍ക്കാറുണ്ടായിരുന്നോ നീ എന്നെ...

നിനക്കറിയാന്‍ പാടില്ലേടാ... മറക്കാന്‍ ഞാന്‍ മറന്നു പോകാറുണ്ടെന്നു... 

നമ്മുടെ ലക്ഷ്യം എത്താറായി ശ്യാം.... നമ്മുടെ സ്വപ്‌നങ്ങള്‍ ... അവര്‍ക്ക് വേണ്ടി നമ്മള്‍ കാത്തുവച്ചതെല്ലാം ഇനി അവര്‍ക്ക് സ്വന്തം...

അതേ, സന്തോ അത് കൊണ്ടാണ് നമ്മള്‍ വീണ്ടും കണ്ടുമുട്ടിയത്... നിന്‍റെ വഴികള്‍ തെറ്റില്ല, നീയിവിടെ നമ്മുടെ ലക്ഷ്യത്തില്‍ തന്നെ എത്തിച്ചേരും എന്ന എന്‍റെ ഉറപ്പാണ് നിന്നേ എന്നില്‍ നിന്നും അകറ്റാന്‍ എന്‍റെ മനസ്സ് സമ്മതിച്ചത്...

അതേ ശ്യാം... രണ്ടു ആശയങ്ങളുമായി നമ്മള്‍ ഒരുമിച്ചു പോയിരുന്നെങ്കില്‍ ഒരിക്കലും അടുക്കാനാവാത്ത വിധം നമ്മള്‍ അകന്നു പോയേനെ...

സന്തോ നിനക്കറിയോ നിന്നേ എന്നില്‍ നിന്നകറ്റിയ ഓരോ നിമിഷവും ഞാനെത്രമാത്രം വേദനിച്ചിരുന്നുവെന്ന്... നിന്നേ കുറിച്ചുള്ള വിവരങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എത്ര വേദനയോടെയാണ് ഞാനത് അവഗണിച്ചത്.... അന്നെപ്പോഴെങ്കിലും നിന്നേ കുറിച്ചറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുടെ ഈ കൂടിച്ചേരല്‍ ഇനിയും ഏറെ താമസിച്ചേനെ...

അതേ, ശ്യാം... നീയും ഞാനും ഇതിനിടയില്‍ എപ്പോഴെങ്കിലും കണ്ടിരുന്നെങ്കില്‍ ... ഒരു പക്ഷേ നമ്മള്‍ വീണ്ടും നമ്മെ നശിപ്പിച്ചേനെ... അറിയാമായിരുന്നു എന്‍റെയും നിന്‍റെയും മാര്‍ഗ്ഗങ്ങള്‍ വേറെ വേറെയാണെന്ന്... പക്ഷേ ലക്ഷ്യം ഒന്ന് തന്നെന്ന്... നമ്മള്‍ അകന്നിരുന്നില്ലെങ്കില്‍ ഒരിക്കലും ഇവിടെത്തുമായിരുന്നില്ല... സത്യമാണ്...

ശ്യാമേ.. ഡാ... നാളെ കാലത്തെ പോകണം... 

ആ ശരിയാണ്... നീ ഉറങ്ങിക്കോ.... എന്‍റെയും സമയമായി... 

ശീലങ്ങളൊന്നും മാറ്റേണ്ട നീ...

ഇല്ലെടാ... മാറ്റാന്‍ കഴിയില്ല.... ചിലതങ്ങനെയാ...

ഉം... കുറഞ്ഞത് നിനക്കൊരല്‍പം നേരത്തെയെങ്കിലും......

ഉം..ഉം... ഇന്നത്തേത് ഇന്ന് തന്നെ... നാളെ ഞാന്‍ ഉണ്ടാകും എന്ന് എന്താ ഉറപ്പ്....

ശരി ശരി ഇനി നീയൊന്നും പറയേണ്ട... ഞാനുറങ്ങുവാ.... ഗുഡ് നൈറ്റ്‌ ...

അതാടാ നല്ലത്.... ഗുഡ് നൈറ്റ്‌ ....



ചില ബന്ധങ്ങള്‍ അങ്ങനെയാണ്, സന്തോയെ പോലെ.... അകലേണ്ട സമയത്ത് അകലണം.... അതിന്‍റെ അര്‍ത്ഥം വെറുത്തു എന്നല്ല.... 
എന്നെങ്കിലും ഒരിക്കല്‍ തിരിച്ചെത്തും എന്ന ഉറപ്പുണ്ടെങ്കില്‍, ആ സ്നേഹത്തെ ബഹുമാനിക്കുന്നുവെങ്കില്‍, വേര്‍പെട്ട് പോകണം... ഒരല്‍പമേറെ വേദനിക്കുമെങ്കിലും.... സ്വയം നശിക്കാതിരിക്കാനും, പരസ്പരം നശിപ്പിക്കാതിരിക്കാനും അകന്നേ മതിയാകൂ.... സ്നേഹത്തിന്‍റെ പാരമ്യതയിലും വെറുപ്പ് അഭിനയിച്ചു തീര്‍ത്തിരുന്നു ഞങ്ങള്‍ .... പക്ഷേ അന്നും ഒരു വിശ്വാസം ഉണ്ടായിരുന്നു... ഒരിക്കല്‍ ഒരുമിക്കുമെന്ന്.... ആ വിശ്വാസം ഉള്ളിലുള്ളിടത്തോളം കാലം നീയുണ്ടാകും എന്‍റെ മനസ്സിലും....

Sunday, August 4, 2013

Thank You...., Friend....

hey dear, do you know who is a friend.....?

A Friend........
 
. . . is you.
. . . is love.
. . . is shared.
. . . is forgiving.
. . . is understanding.
. . . is shared secrets.
. . . heals many hurts.
. . . is not judgmental.
. . . is shared laughter.
. . . is slow and steady.
. . . can be angry at times.
. . . is dependable and true.
. . . is more precious than silver or gold.
. . . is meant to be savored like fine wine.
. . . is not perfect, much like we are not perfect.
. . . does not hold grudges or demand perfection.
. . . makes all the wrong things in life, right somehow.
. . . is meant to be gulped like lemonade on a hot summer day.
. . . is always there, through times of trial, happy times and hard times.
. . . just happens, but once discovered, needs to be tended like a beautiful garden.
. . . is a road to be traveled slowly, remembering the sights and sounds.
. . . is strength when you are too weak to notice its there.
. . . is a cherished moment of mutual understanding.
. . . reaches into your heart and grabs a firm hold.
. . . is a refreshing rain on a hot day.
. . . is sunshine through the clouds.
. . . cannot be forced or induced.
. . . is relaxed and comfortable.
. . . is a shoulder to lean on.
. . . is an ear to whine to.
. . . gets better with age.
. . . is shared tears.
. . . is shared pain.
. . . is shared joy.
. . . is shared.
. . . is love.
. . . is you.


 Courtesy: Abbas

Saturday, August 3, 2013

HAPPY FRIENDSHIP DAY.......



Happiness keeps You Sweet, 
Trials keep You Strong, 
Sorrows keep You Human, 
Failures keeps You Humble, 
Success keeps You Glowing, 
But Only God keeps You Going! 

You are so special! 



"Today is world Friendship Day day. 

When we come to the edge of the light we know and are about to step off into the darkness of the unknown, of this we can be sure ... either God will provide something solid to stand on or ... .. we will be taught to fly. 

10 Roses for You. 

You are receiving these roses because you are a special person! Each rose symbolizes a special wish from me to you. 

One Rose for Long Friendship 



 One Rose for Unconditional Love


One Rose For Financial Wealth

One for Everlasting Happiness 

One for Success
 
One for Knowledge
One for Beauty, inner and outer
 One for Family 

One for Honesty 

And the last one for a long and healthy life









Courtesy: Prasannam

നീയും ഗുല്‍മോഹറും....

പ്രണയത്തിന്‍റെ നിറമാണ് ഗുല്‍മോഹറിന് എന്ന് നീ പറയുമ്പോഴും ഗുല്‍മോഹര്‍ ഒരിക്കലും എന്നിലെ പ്രണയത്തെ ഉണര്‍ത്തിയിരുന്നില്ല.... അതിന്‍റെ ആ നരച്ച ചുവപ്പിനെക്കാള്‍ എനിക്കിഷ്ടം നിന്‍റെ കവിളിലെ ശോണിമയായിരുന്നു. പക്ഷേ പിന്നീടാണ് നീ പറഞ്ഞത് മനസ്സിലായത് ഒരു വേനലില്‍ പൂത്ത്, വസന്തം കഴിയുന്നതോടെ ഇലകള്‍ പൊഴിച്ച് കണ്ണിനു മാത്രം ആനന്ദം പകരുകയാണ് ഗുല്‍മോഹര്‍....

ഗുല്‍മോഹര്‍, നിന്‍റെ വേരുകള്‍ ഒരിക്കലും ഏറെ ആഴത്തില്‍ പോവുകില്ല.... എന്നിലേക്കുള്ള ഉയരങ്ങളോളം നീ വളരില്ല.... പടര്‍ന്നു പന്തലിക്കുക മാത്രമേ ചെയ്യൂ... ഗുല്‍മോഹര്‍ നിനക്കറിയുമോ നിന്‍റെ തടിക്കും ഉറപ്പ് കുറവാണത്രേ... ഇലകളില്‍ പോലും നീ പിശുക്ക് കാണിക്കുന്നു...! എന്നിട്ടും നിന്നെ പ്രണയത്തിന്‍റെ പ്രതീകമാക്കുന്നു എന്‍റെ പ്രിയപ്പെട്ടവള്‍... നേര്‍ത്തൊരു കാറ്റില്‍ നിന്‍റെ പൂക്കള്‍ കൊഴിഞ്ഞ് വീഴുന്നത് കൊണ്ടാകാം, അല്ലേ...?

എങ്കിലും ഗുല്‍മോഹര്‍ നീയെനിക്ക് പ്രിയപ്പെട്ടത് തന്നെ... എന്ത് കൊണ്ടെന്നറിയുമോ, ഒരു പക്ഷേ എന്നെക്കാളേറെ അവള്‍ നിന്നെ സ്നേഹിക്കുന്നു, നിന്നെ കാണുമ്പോള്‍ അവളുടെ കണ്ണിലെ തിളക്കം പതിവിലേറെ കൂടുന്നു.... ഗുല്‍മോഹര്‍, നിനക്ക് വേണ്ടി, അവളുടെ കണ്ണിലെ ആ തിളക്കത്തിന് വേണ്ടി, ഞാന്‍ വഴിമാറട്ടെ...

Friday, August 2, 2013

പുനര്‍ജ്ജനി

ഇന്നലെകളില്‍ തുടങ്ങി ഇന്നിന്‍റെ നേരമ്പോക്കുകളെ മറന്ന് നാളെയെന്ന സങ്കല്പങ്ങളിലൂടെ വെറുതേ ഒരു യാത്ര.... എല്ലാം വെടിഞ്ഞ് മനോഹരമായ ഒരു ലോകത്ത്... തനിച്ച്.... തീര്‍ത്തും ഏകനായി.... ആ ഏകാന്തതയെ പ്രണയിച്ച്, മൗനം കൊണ്ട് കവിതകളെഴുതി, ഒരു സ്വപ്നമായി മാറണം.... ഒരു നേര്‍ത്ത നൂലിലൂടെ അപ്പൂപ്പന്‍ താടിയുടെ ഭാരവുമായി നടക്കണം.... ഇടയ്ക്ക് പറക്കണം, കാറ്റിലൂടെ ഒഴുകിയൊഴുകി.... പിന്നാലെ പായുന്ന കൊച്ചുകൈകളെ കബളിപ്പിച്ചു കൊണ്ട്.... ഒടുവില്‍ സ്വയം അറിഞ്ഞു താഴെ, നിലത്ത് വീണുകൊടുകണം.... ഓടി വന്നെടുക്കുമ്പോള്‍ ആ കണ്ണുകളില്‍ കാണുന്ന സന്തോഷവും കൗതുകവും കണ്ട് നിര്‍വൃതിയടയണം... നിലയ്ക്കാത്ത ചിരി കേള്‍ക്കണം... പതിയെ കൈകള്‍ ഉയര്‍ത്തി വീണ്ടും ആകാശത്തേക്ക് ഊതി വിടുമ്പോള്‍ പോകാതെ ചേര്‍ന്ന് നില്‍ക്കണം.... അവിടെ വീണു, മുളപൊട്ടി വളര്‍ന്നു പന്തലിക്കണം.... തരുശാഖികളെല്ലാം മണ്ണിലുറച്ച് എത്രകാലമെന്നറിയാതെ തണലേകണം... കടലാഴങ്ങളും ഗഗനോന്നതികളും സ്വന്തമാക്കി നിനക്ക് നല്‍കുമ്പോള്‍ ഒരു ജന്മത്തിന്‍റെ നോവറിയണം... ചാക്രികമായ ജീവിതചര്യകളില്‍ വന്നുമറഞ്ഞു പോകുന്ന മുഖങ്ങള്‍ക്കിടയില്‍ നിന്നും സ്ഥായിയായി കൂടെയുള്ള ആ മനസ്സിനെ മറക്കാതിരിക്കണം.... ജന്മങ്ങള്‍ക്കപ്പുറത്തും, നോവിന്‍റെ ഇരുകരകളിലും, സന്തോഷമെന്ന ദ്വീപിലും കൂടെ കൂട്ടണം.... കൂട്ടിയും കുറച്ചുമുള്ള ജീവിതത്തിന്‍റെ കണക്കുപുസ്തകത്തില്‍ എഴുതിത്തീര്‍ക്കാന്‍ അക്കങ്ങള്‍ ഇല്ലാതെയാവണം.... അക്ഷരങ്ങള്‍ മുഴുവന്‍ നിനക്ക് നല്‍കണം.... മറവിയെന്ന മരണത്തിനപ്പുറം ഇന്നും നിന്‍റെ ചിരി കാണുമ്പോള്‍ അല്ലെങ്കില്‍ തേങ്ങല്‍ കേള്‍ക്കുമ്പോള്‍ അറിയാതെ മനം തുടിക്കും.... ഒരിക്കല്‍ കൂടി ഒരുമിച്ചൊരു യാത്ര പോകാന്‍.... മണ്ണിന്‍റെ മണം വാസനിച്ച്.... മഴയുടെ ഈണം കേട്ട്.... ഒരുമിച്ചൊരു കുടയുടെ കീഴില്‍.... അന്നത്തെ ആ ഒറ്റവരിപാതയിലൂടെ... എതിരെ വരുന്ന ആട്ടിന്‍കൂട്ടങ്ങളില്‍ നിന്ന് ഏറ്റവും ചെറുതൊന്നിനെ കൈകളില്‍ നീ കോരിയെടുക്കുമ്പോള്‍ താഴെ വയ്ക്കാന്‍ പറയുന്ന ഇടയന്‍ പാട് പെടുന്നത് കണ്ട് ഒരിക്കല്‍ കൂടി ചിരിക്കണം.... മതിമറന്ന് ചിരിക്കണം... അടുത്തെത്തുമ്പോള്‍ വയല്‍ വരമ്പില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊക്ക് പതിയെ പറക്കുന്നത് കാണുമ്പോള്‍ ചേര്‍ന്ന് നിന്ന് അത്പോലെ നമുക്കും പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന നിന്‍റെ കൊഞ്ചല്‍ ഒരിക്കല്‍ കൂടി കേള്‍ക്കണം... പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി നിര്‍ത്തി കണ്ണുകളിറുക്കി കാറ്റിനെ വഴക്ക് പറയുന്ന നിന്നെ ഇനിയൊരിക്കല്‍ കൂടി കാണണം.... കഴിയുമോ...?