Tuesday, June 19, 2012

സമസ്സ്യ

എനിക്ക് തീരുമാനമെടുക്കാന്‍ കഴിയാതെ ഇന്നും മനസ്സില്‍ ഒരു ഭാരമായ്‌ കൊണ്ടുപോകുന്ന ഒരു ചെറിയ സമസ്സ്യയാണിതില്‍. എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു, അല്ലെങ്കില്‍ പറയുമായിരുന്നു എന്നാണെനിക്കറിയേണ്ടത്. ഇത് ഒരു പക്ഷെ നമ്മളിലോരോരുത്തരും ഏതെന്കിലും കാലഘട്ടത്തില്‍ അഭിമുഖീകരിച്ചതായിരിക്കും അല്ലെങ്കില്‍ ഇനി അഭിമുഖീകരിക്കേണ്ടി വരുമായിരിക്കും.
പിന്നൊരു കാര്യം എനിക്ക് ഒരാളെ ഇരുത്തി വായിപ്പിക്കാന്‍ തക്ക കഴിവൊന്നും എഴുത്തിലില്ല. അത് കൊണ്ട് നിങ്ങളിത് മുഴുവന്‍ വായിക്കുമോ എന്നെനിക്കറിയില്ല!!! അത് കൊണ്ട് തന്നെ ഞാനാദ്യം കഥാപാത്രങ്ങളെ പറ്റി ചെറിയൊരു വിവരണം തരാം.
സന്ധ്യ – വലിയ സൌന്ദര്യമൊന്നുമില്ല (മനസ്സിന്റെ കാര്യമല്ല) എങ്കിലും നല്ല സ്വഭാവം, ആത്മവിശ്വാസം, ആരെക്കൊണ്ടും സ്നേഹിപ്പിച്ചു കളയുന്ന പ്രകൃതം, പിന്നെ ഒരു വായാടി. -- -- നന്ദനെ പ്രണയിക്കുന്നു, വീട്ടുകാര്‍ക്കിഷ്ടമില്ലാതെ.
രാജീവ്‌ - സ്നേഹിക്കുന്നവരെ മനസ്സിലാക്കും, അവരുടെ പ്രശ്നങ്ങള്‍ സ്വന്തമെന്നത് പോലെ കരുതി പരിഹരിക്കാന്‍ ശ്രമിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ പറയുകയും ചെയ്യും, ആത്മാര്‍ഥതയുടെ കാവല്‍ക്കാരന്‍. -- -- സന്ധ്യയെ സ്നേഹിച്ചിരുന്നു, വേദനയോടെ ഉപേക്ഷിച്ചു. ഇപ്പോള്‍ മറ്റൊരാളുമായി engaged.
നന്ദന്‍ - ആത്മവിശ്വാസമുണ്ട്, അത് പോലെ സ്വാര്‍ത്ഥതയും താന്പോരിമയും, തന്റേടവും. മറ്റൊരാളെ മനസ്സിലാക്കാന്‍ ശ്രമിക്കില്ല, ഞാന്‍ മാത്രമാണ് ശരി എന്നാ ചിന്താഗതി, ഒരല്പ്പം താന്തോന്നിത്തരമില്ലെന്കില്‍ പിന്നെന്തു ജീവിതം?!. -- -- സന്ധ്യയെ സ്നേഹിക്കുന്നു.
ഇനി ഞാന്‍ - ഇവര്‍ മൂന്നു പേരുടെയും സുഹൃത്ത്. നിഷ്കളങ്കന്‍, നിരാലംബന്‍, നിശൂന്യന്‍, നിക്രുഷ്ടഹൃദയന്‍.....!!!!
കഥ തുടങ്ങുന്നു – സന്ധ്യ എനിക്ക് മുന്നിലിട്ടു തന്ന സമസ്സ്യയില്‍ നിന്നും. “നീ പറയൂ ഞാനെന്തു ചെയ്യണം, വീടുകാര്‍ക്കിഷ്ടമില്ലെങ്കില്‍ അവന്റെ കൂടെ ഞാന്‍ നാട് വിട്ടു പോകും”
സന്ധ്യേ, നിന്നെ ഈ നിസ്സഹായാവസ്ഥയില്‍ കാണേണ്ടി വന്നതില്‍ ദുഖമുണ്ട്. നീ വളരെ bold ആണെന്നാണ്‌ ഞാന്‍ കരുതിയത്‌, അല്ല അത് നിന്റെ അഭിനയം മാത്രമായിരുന്നെന്നു എനിക്കിപ്പഴാണ് മനസ്സിലായത്‌, നീയും ഒരു തൊട്ടാവാടി തന്നെ.
നിന്റെ സമസ്യകള്‍ക്ക് ഉത്തരമായ്‌ ഞാന്‍ എന്താ പറയേണ്ടത്‌?? നിന്റെ പ്രണയത്തെ ഉപേക്ഷിക്കാന്‍ നിനക്ക് വയ്യ. അത് പറയാനെനിക്കും. ആ പ്രണയം വേണ്ടെന്നാണ് എന്റെ അഭിപ്രായമെങ്കിലും, ഉപേക്ഷിക്കുമ്പോളുള്ള വേദന അറിയാവുന്നതിനാല്‍ നിന്നെ നിര്ബന്ധിക്കുവാനും വയ്യ. ഒരിക്കല്‍ രാജീവും ഇത് തന്നെയാ പറഞ്ഞത്‌, നിന്നെ ഉപേക്ഷിക്കാന്‍ അവനു വയ്യെന്നു. പക്ഷെ നീയോ, അവനെ ഇഷ്ടമേയല്ലെന്നു മുഖത്ത് നോക്കി പറഞ്ഞു. കാരണം നിനക്ക് നന്ദനെയായിരുന്നു ഇഷ്ട്ടം. രാജീവിന്റെ വേദന നീയറിഞ്ഞില്ല. ഇന്ന് നന്ദനോടൊപ്പം, ആരെയുമറിയിക്കാതെ നീ പോകുമെന്ന് പറയുന്നു. നന്ദനെ നിനക്ക് നന്നായിട്ടറിയാമെന്നു നീ പറയുന്നു. സന്ധ്യേ, നന്ദന്‍ സ്വാര്‍ത്തനാണ് എന്ന് ഞാന്‍ പറയുമ്പോള്‍, അതെനിക്ക് പ്രശ്നമല്ല എന്ന് നീയും. അവന്റെ ഗുണങ്ങളോടൊപ്പം തന്നെ ദോഷങ്ങളെയും ഇഷ്ടപ്പെടുന്നെന്കില്‍ നീയെന്തിനു എന്റെ അഭിപ്രായം ചോദിക്കണം??! എന്തിന് എന്നെ ഈ സമസ്സ്യയില്‍ നിര്‍ത്തണം?? ഒരു സുഹൃത്തെന്ന നിലയില്‍ നിന്റെ പ്രണയത്തിന് കൂട്ട് നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്, അത് രാജീവിനോടായിരുന്നെങ്കില്‍, പക്ഷെ ഇനി നിനക്കതിനു കഴിയില്ല, കാരണം അവന്‍ അവന്റെ വഴി തേടിയിരിക്കുന്നു.. പിന്നെ നന്ദന്‍, നന്ദനെ ഞാനൊരിക്കലും പിന്തുണയ്ക്കില്ല, കാരണമെന്തെന്ന് ചോദിച്ചാല്‍ സുഹൃത്തിനെക്കാളുപരി എനിക്ക് നീ സഹോദരിയാണ്.... സുഹൃത്തെന്ന നിലയില്‍ എനിക്ക് നന്ദനെ ഇഷ്ടമാണ്, പക്ഷെ നിന്റെ പങ്കാളി എന്ന നിലയില്‍ ഞാനൊരിക്കലും അവനെ ഇഷ്ടപ്പെടില്ല...
എന്റെ കാരണങ്ങള്‍ -- നന്ദന്‍ സ്വാര്‍ത്തനാണ്, ego  കുറച്ചൊക്കെ  അവനെ ഭരിക്കുന്നുണ്ട്, അല്ലറ ചില്ലറ ചെറിയ ദുശീലങ്ങള്‍ ഉണ്ട്. പിന്നെ എന്റെയും അവന്റെയും വ്യക്തിത്വങ്ങള്‍ (സ്വഭാവങ്ങളും പെരുമാറ്റങ്ങളും എന്നേ ഉദ്ദേശിച്ചുള്ളൂ) ഇരു ധ്രുവങ്ങളിലാണ്!! (NB: പക്ഷെ ഈയടുത്ത കാലത്ത്‌ അവനെ കണ്ടപ്പോള്‍ ചെറിയൊരു മാറ്റമുള്ളതായ് തോന്നി.)
ഇനി നിങ്ങള്‍ പറയൂ---
1.       സന്ധ്യ ഇനിയെന്ത് ചെയ്യണം?
2.       വീട്ടുകാരെ ധിക്കരിച്ച് നന്ദന്‍റെ കൂടെ പോകണോ?
3.       പോയാല്‍ സന്ധ്യ ദുഖിക്കേണ്ടി വരുമോ?
4.       നന്ദന്‍റെ സ്വഭാവം നിങ്ങള്‍ക്കൊന്നു വിശകലനം ചെയ്യാമോ?
5.       നന്ദന്‍ ഭാവിയില്‍ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകുമോ?? (എന്നെ പോലെ!!!)
6.       കുടുംബ ബന്ധങ്ങളുടെ സമ്മതമില്ലാത്ത ഇവരുടെ ജീവിതം ശോഭാനമായിരിക്കുമോ?
7.       ഭാവിയില്‍ നേരിടാന്‍ കഴിയാത്ത ഒരു പ്രശ്നം ഇവര്‍ തനിയെയോ ഒരുമിച്ചോ അഭിമിഖീകരിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യും??
കുറിപ്പ്‌: രാജീവിനെ പറ്റി അഭിപ്രായം പറയാം, പക്ഷെ അവനു സന്ധ്യയെ ഇനി സ്വീകരിക്കാന്‍ കഴിയില്ല എന്ന് കൂടി ഓര്‍ക്കുമല്ലോ.

9 comments:

  1. ഇതെന്താ ചോദ്യോത്തര പംക്തിയോ..!പെട്ടുപോയല്ലോ മാഷേ..!
    ഞാനിപ്പം എന്താ ഉത്തരം പറയുക..
    അതായത്..ഈ സന്ധ്യയെആദ്യംരാജീവ് പ്രേമിച്ചപ്പോഴാണല്ലോരാജീവിനെസന്ധ്യക്കിഷ്ട്ടമില്ലാത്തപ്പോഴല്ലേ സന്ധ്യക്കുനന്ദനോടുപ്രേമംതോന്നിയതുകണ്ടാണല്ലോനന്ദനുരാജീവിനോടു ദേഷ്യംതോന്നിയപ്പോഴല്ലേസന്ധ്യക്കുനന്ദനോടുപ്രേമം മൂത്തപ്പോഴാണല്ലോവീണ്ടും ഈ കുഴപ്പങ്ങളൊക്കെ യുണ്ടായത്..
    അതുകൊണ്ട് എന്റെ നോട്ടത്തില്‍..സന്ധ്യ ഇനി ഒന്നും ചെയ്യണ്ട,ബാക്കി വീട്ടുകാരു ചെയ്തോളും..!

    വീണ്ടും എഴുതുക
    ആശംസകളോടെ..പുലരി

    ReplyDelete
  2. ചോദ്യത്തെക്കാള്‍ വലിയ സമസ്യയാനല്ലോ പ്രഭാ നിങ്ങളെറിഞ്ഞിട്ട് പോയത്‌!! ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയതാണോ??!!

    ReplyDelete
  3. കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം. പക്ഷെ ഞാനിപ്പോള്‍ പ്രതികരിക്കുന്നില്ല. (ഇത് കഥയാണോ വല്ല റിയല്‍ സമസ്യയുമാണോ?)

    ReplyDelete
  4. പ്രതികരിക്കൂ അജിത്തേട്ടാ, കഥയും അല്ല REALITY യും അല്ല സന്ധ്യയുടെ കഥയില്ലായ്മ മാത്രം...

    ReplyDelete
  5. ഇനിയെനിക്കോ നിങ്ങള്‍ക്കോ സമസ്സ്യകളില്ല, പക്ഷെ എന്‍റെ മനസ്സില്‍ ചെറിയൊരു നീറ്റല്‍ മാത്രം.... കാരണം ഒടുവില്‍ സന്ധ്യ തീരുമാനിച്ചു, അവള്‍ എന്ത് വന്നാലും, ആരുടെ, വീട്ടുകാരുടെ പോലും എതിര്‍പ്പുണ്ടായാലും നന്ദന്‍റെ കൂടെ പോകും!! അപ്പോള്‍ പിന്നെ ഞാനോ നിങ്ങളോ പറഞ്ഞിട്ട് ഇനി വല്ല കാര്യവുമുണ്ടോ??? നിങ്ങള്‍ക്കറിയാവുന്നതിലേറെ, എനിക്കറിയാവുന്നതിലേറെ അവള്‍ക്ക് നന്ദനെ അറിയാമെന്ന് അവള്‍ പറയുമ്പോള്‍ നന്ദന്‍ ശരിയായിരിക്കാം അല്ലെ?? എന്ത് തന്നെയായാലും ഭാവിയില്‍ നിന്‍റെ കണ്ണുകള്‍ നിറയരുതെന്ന പ്രാര്‍ത്ഥന മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്... സ്നേഹപൂര്‍വ്വം ആശംസകള്‍ നേരുന്നു തോഴീ..

    ReplyDelete
    Replies
    1. "നിങ്ങള്‍ സ്നേഹിക്കുന്നവരെ അല്ല വിവാഹം കഴിക്കേണ്ടത്‌, നിങ്ങളെ സ്നേഹിക്കുന്നവരെയാണ്‌" എന്നു പണ്ട്‌ വിവരമുള്ളവര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌

      പിന്നെ ഇതൊന്നും ഓര്‍ത്ത്‌ തല പുണ്ണാക്കണ്ടാ

      രാജീവിനു സങ്കടം ഉണ്ടായിട്ടും വേറെ പെണ്ണിനെ സ്വീകരിച്ചില്ലെ?

      അതുപോലെ ഒക്കെ അങ്ങു നടന്നോളും -
      "എല്ലാം തീരുമാനിച്ച പോലെ തന്നെ നടക്കും"

      ഇതും ഒരു ചൊല്ലാണ്‌ ആരു തീരുമാനിച്ചതുപോലെ എന്നു മുകളില്‍ ഒരാള്‍ക്കറിയാം അത്ര മാത്രം

      Delete
  6. അഭിപ്രായത്തിനു നന്ദി INDIA HERITAGE....

    ReplyDelete
  7. കല്യാണം കഴിക്കണ്ടാന്നു പറയു...പിന്നൊരിക്കലും സമസ്യകള്‍ ഉണ്ടാവില്ലല്ലോ !!!
    കൂട്ടിനു നിത്യ എപ്പോഴും ഉണ്ടാവും എന്നൊരു വാക്കും.!!

    ReplyDelete
    Replies
    1. പ്രണയത്തെ ഉപേക്ഷിക്കാന്‍ പറയാനാവില്ല, കീയാ..
      സന്ധ്യയുടെ വിശ്വാസം, ആ വിശ്വാസം അവളെ രക്ഷിക്കുമെന്നുള്ള എന്‍റെ വിശ്വാസം അത് പാഴാവില്ലെന്നു എന്‍റെ മനസ്സെന്നോടിടയ്ക്ക് പറയുന്നു.... സാഫല്യത്തിനായ്‌ പ്രാര്‍ത്ഥിക്കുമല്ലോ.... കീയാ...

      Delete