Sunday, June 10, 2012

ബന്ധങ്ങള്‍

ഒടുവിലിന്നീ വഴിത്താരയില്‍ ഞാനേകനാക്കപ്പെട്ടു
എന്‍റെ ബന്ധങ്ങളെന്നെ ഒറ്റപ്പെടുത്തി
അറിഞ്ഞിരുന്നില്ല  ഞാന്‍ ചിരിക്കുന്ന മുഖങ്ങള്‍ക്ക്
പിന്നില്‍ കഴുകന്റെ മനസ്സായിരുന്നെന്നു
എല്ലമെനിക്കെന്റെ ബന്ധങ്ങളെന്നു വിശ്വസിച്ച
ഞാനോ വെറുമൊരു വിഡ്ഢി 
സൗഹൃദം പോലും വഴിയിലുപേക്ഷിച്ച 
മനസ്സിന്റെ  വേദന അറിഞ്ഞില്ലോരാളും
ഒടുവിളിന്നീ ലോകമെന്തെന്നറിയുമ്പോള്‍
ഞാനുമണിയുന്നൊരു മുഖം മൂടി
കളങ്കമില്ലാത്ത  കപടതയും പുഞ്ചിരിപോള്‍ ക്രൂരതയും
വാത്സല്ല്യമാം പകയും സ്നേഹത്താല്‍ വഞ്ചനയും 
മധുര വാക്കുകളില്‍ പൊതിഞ്ഞിരുന്നവരാണിവിടെ
ജീവിതമിനിയൊരിക്കല്‍ കൂടി പരീക്ഷിക്കപ്പെടാന്‍
വയ്യെനിക്കതിനാല്‍ തേടട്ടെ സൌഹൃദങ്ങള്‍ 
നിങ്ങളെ സാന്ത്വനത്തിനായ്....

3 comments:

  1. ഫോണ്ട് പ്രശനമുണ്ടൊ നിത്യ ഹരിത ..
    ഒന്നും വായിക്കാന്‍ പറ്റുന്നില്ല ..
    ഇനി എനിക്ക് മാത്രമാണോന്ന് അറിയില്ല കേട്ടൊ ..

    ReplyDelete
    Replies
    1. ഫോണ്ട് "തൂലിക"യാണ്. ചിലത് "കാര്‍ത്തിക"യും, റിനീ ഈ രണ്ട് ഫോണ്ടും നിങ്ങളുടെ സിസ്റ്റത്തില്‍ ഉണ്ടാകുമെന്ന് കരുതട്ടെ. ഇനി എന്നിട്ടും വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അറിയിക്കണേ?? അധികമാരും കമ്മെന്റിയിട്ടില്ലെങ്കിലും ഇത് വരെ ഇങ്ങനൊരു പ്രശ്നം ഉള്ളതായ് തോന്നിയിട്ടില്ല. കാരണം ബ്ലോഗില്‍ തന്നെ ഭാഷ മലയാളം സെലക്ട്‌ ചെയ്ത് ടൈപ്പുകയാ പതിവ്. കാര്‍ത്തികയാണ് ഇപ്പോള്‍ ഈ കമന്റിനെ സഹായിക്കുന്നത്. വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അറിയിക്കുമല്ലോ?

      Delete
    2. FONT THOOLIKAYAANU, CHILATH KARTHIKAYUM, EE RANDU FONTUM NINGALUTE SYSTETTHIL UNDAKUMENNU KARUTHATTE RINI, INIYUM VAAYIKKAAN KAZHIYUNNILLENKIL ARIYIKKUMALLO??

      Delete