ഉപേക്ഷിക്കുമ്പോൾ അറിഞ്ഞില്ലായിരുന്നു...
ഉപേക്ഷിക്കപ്പെടുമ്പോൾ ഇന്നറിയുന്നു...
നീ പറഞ്ഞതെല്ലാം... നീ അറിഞ്ഞതെല്ലാം....
അന്ന് നീയെന്ന പോലെ, ഇന്ന് ഞാനും!!
എത്ര ചായക്കൂട്ടുകളില്‍ കുതിര്‍ത്തിട്ടും
എന്റെ നിഴലിന്നും നിറം കറുപ്പ് തന്നെ!!!
Monday, September 2, 2013
മനസ്സിലൊരു നോവ് നല്കി പിറന്ന സെപ്റ്റംബര്‍, നീ നല്കിയ ഈ നോവും എനിക്കേറെ പ്രിയം... പ്രിയമുള്ളവര്‍ നല്കുന്നതെല്ലാം എന്നും പ്രിയം തന്നെ.... സന്തോഷമായാലും വേദനയായാലും എല്ലാം പ്രിയം തന്നെ.... വിരല്ത്തുമ്പിലൊടുങ്ങുന്ന ബന്ധങ്ങള്‍ .... അത്ര വില മാത്രം...... അങ്ങനെയാണോ.... ആയിരിക്കാം അല്ലേ.... എങ്കിലും തോന്നാറുണ്ട് അങ്ങനെ അല്ലെന്ന്.... എന്തായാലും സാരമില്ല.... സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും നിര്‍വചനം എനിക്കും നിനക്കും ഒന്നായിരിക്കില്ല.... ആവാന്‍ വഴിയില്ല.... നിന്റെ വഴികള്‍ തെറ്റാനും വഴിയില്ല... ഒരു പക്ഷേ തെറ്റിയത് എനിക്കാവാം.... ഓരോ വേര്‍പാടും ഓരോ നോവാണ്.... എന്നെ സ്നേഹിക്കുന്നവരെക്കാള്‍ ഞാന്‍ സ്നേഹിക്കുന്നവരെ സ്നേഹിച്ചു പോയത് തെറ്റാണെന്ന് ഒരിക്കലും കരുതിയിട്ടില്ല...
കൂടെ കൂടിയതിനു, സൗഹൃദത്തിനു, നല്ല വാക്കുകള്‍ക്ക്, മനസ്സിന് എല്ലാം ഒരുപാട് നന്ദിയുണ്ട്... വാക്കുകള്‍ കൊണ്ടോ മൗനം കൊണ്ടോ കണ്ണുകള്‍ നിറയാനോ മനസ്സിടറാനോ കാരണമായിട്ടുണ്ടെങ്കില്‍ മാപ്പ്.... അപ്പോള്‍ പിന്നെ ഇനിയൊരു യാത്ര പറച്ചിലിന്റെ ആവശ്യമില്ല..... വരികള്‍ക്കിടയില്‍ പറയാതെ പോയ പലതുമുണ്ട്.... പറയാതെ അറിയാന്‍ കഴിയില്ലെങ്കിലും അറിയണം...... ഒരു മനസ്സോളം എഴുതാന്‍ വയ്യ.... എഴുതിയാല്‍ തീരില്ല....
പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ നനയ്ക്കാതെ പോകുമ്പോഴും കല്പ്പിച്ചു നല്കിയ അതിരുകള്‍ക്കപ്പുറം പുഴയൊഴുകും.... കാത്തിരിക്കുന്ന കടലിനു വേണ്ടി...... ഒരു നാളും നിലയ്ക്കാതെ.... പരിധികള്‍ നല്കിയ സ്നേഹത്തിനു നന്ദി, വാക്കുകളാണ് സ്നേഹത്തിന്റെ അളവ് കോല് എന്ന് പഠിപ്പിച്ചു തന്നതിന് അതിലേറെ നന്ദി... പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ പടിയിറങ്ങുന്നു... നീ കാണാതെ പോയതും നീയറിയാതെ പോയതും വാക്കുകള്‍ക്കതീതമാണ്... എനിക്ക് ഞാനാവാതെ വയ്യ...
നീ നീയായിരിക്കുക, നിമിഷങ്ങള്‍ മനോഹരമാക്കുക.... നീ പറഞ്ഞ നിന്റെ ലോകം, അവിടെ നീയുണ്ട്, അറിയാം പോകേണ്ടത് ഞാനായിരുന്നു... അവിടെ നീയാഗ്രഹിക്കുന്നതെന്തും സഫലമാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട് അതിനായ് പ്രാര്‍ത്ഥിച്ചു കൊണ്ട്..... ഈ വാക്കുകളില്‍ നിന്റെ കണ്ണുകള്‍ നിറയരുതെന്നോതി കൊണ്ട്..... നിറയില്ലെന്നറിഞ്ഞു കൊണ്ട്...... നിര്‍ത്തുന്നു....
പ്രിയപ്പെട്ടവളേ, നിന്നോടുമുള്ള എന്റെ വാക്കുകള്‍ ഇവിടെ തീരുന്നു...... നിന്റെ ഓര്‍മ്മപ്പെയ്ത്തുകള്‍ എന്റെ മനസ്സിലൊടുങ്ങുന്നു.... അകലേ പെയ്തൊഴിയുന്ന നിലാവിന്റെ വെളിച്ചം മനസ്സിനെ ആര്ദ്രമാക്കുന്നു... അറിയാതെ മിഴികള്‍ അടഞ്ഞു പോകുന്നു.... മനസ്സും...! എന്റെയും നിന്റെയും ലോകത്ത് ഞാന്‍ നിന്നോട് പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നു...... വേദനയോടെ....; ഇന്ന്, ഇന്ന് മാത്രം ഞാനൊരല്പം വേദനിച്ചോട്ടെ.... ഓരോ വേര്‍പാടും വേദനയാണ്.... എങ്കിലും ആ വേര്‍പാടാണ് പ്രിയപ്പെട്ടവരുടെ സന്തോഷമെങ്കില്, ആശ്വാസമെങ്കില്‍ പിടിച്ചു നിര്‍ത്താന്‍ വയ്യ.... ഒരു യാത്ര പറച്ചലിന്റെ ആവശ്യം പോലുമില്ലാതെ വിട പറയുന്നവര്‍ ! ഉപാധികളോടെ സ്നേഹിക്കാന്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി പരാജയപ്പെടുന്നു.... പ്രണയം കൊണ്ട് നീയും സ്നേഹം കൊണ്ട് മറ്റു പലരും പഠിപ്പിച്ചതെല്ലാം ഇനിയും ഞാന്‍ മറന്നു പോയേക്കാം.... എല്ലാം മറക്കാനല്ലേ നീയെന്നും പറയാറുള്ളത്.... ഒന്നൊഴിയാതെ ഇന്നലെകളെല്ലാം മായ്ച്ചു കളയണം....
നിനക്ക് സുഖമല്ലേ.... നിനക്കൊരു ആശംസകള്‍ പോലും പറയാതെ കഴിഞ്ഞ ദിനവും കടന്നു പോയി... അറിഞ്ഞതിനു ശേഷം പതിവുകള്‍ തെറ്റിച്ച ആദ്യത്തെ നിന്റെ ജന്മദിനം.... പതിവുകള്‍ പലതും തെറ്റാറുണ്ടായിരുന്നു.... സാരമില്ല, മറക്കണം എല്ലാം... ഓരോന്നായി... കാലമുണ്ട് കൂട്ടിനു..... ആ കാലത്തിനൊപ്പം എനിക്ക് യാത്രയാവണം.... ഇനിയൊരു പിന്‍വിളിയില്‍ മനസ്സ് കൊരുക്കാന്‍ അനുവദിക്കാതെ.... നിനക്ക് നന്മകള് നേര്‍ന്നുകൊണ്ട്.... നിന്റെ മോഹങ്ങള്‍ സഫലമാകാന്‍ ആഗ്രഹിച്ചു കൊണ്ട്.... യാത്ര പറയട്ടെ.... നിറമേഴും നിറഞ്ഞൊരു മഴവില്ല് നിനക്ക് നല്കി പറഞ്ഞോട്ടെ, നിന്നേ അറിയിച്ചോട്ടെ..... ഇനിയീ വീഥികള്‍ നിനക്കന്യം.... പാതി മുറിഞ്ഞ വാക്കുകള്‍ തിരഞ്ഞു നീ വരേണ്ട കാര്യവുമില്ല.... നിന്നോടുള്ളതും, നിനക്കുള്ളതും തീര്‍ന്നിരിക്കുന്നു......
ഇന്നലെ പെയ്ത മഴയില്‍ നിറഞ്ഞ ഹൃദയം ഒരു പുഴയെ തേടിയെങ്ങോ മറഞ്ഞു പോയി...... അതിലെന്റെ നോവും ഒലിച്ചുപോയി...
നീ കാണാറുണ്ടോ.... നിനക്കായി പാറി നടക്കുന്ന അപ്പൂപ്പന്‍ത്താടികളെ....
നിനക്കായി പീലി നിവര്‍ത്തിയാടുന്ന മയിലുകളെ.....
നിന്റെ ആഗ്രഹങ്ങളില്‍ നടക്കാതെ പോകുന്ന ഒന്ന് ഇന്നെന്റെയും നോവായി അവശേഷിക്കുന്നു...
നിന്റെയാ മോഹവും, നിന്നേ നീയായി മാറ്റുന്ന ആ ആഗ്രഹവും എത്രയും വേഗം നടക്കാന്‍ .....
നിറഞ്ഞ ഹൃദയത്തോടെ ഞാനും ആഗ്രഹിക്കുന്നു...
പൊഴിഞ്ഞു പോവുന്ന ഓരോ വര്‍ഷവും നല്കുന്നതെല്ലാം മറക്കാനാവാത്തതാണ്....
ഈ വേളയില്‍, വരാനിരിക്കുന്ന ഓരോ വാര്‍ഷികവും മനോഹരമാകാന്‍,
ഇടയ്ക്കുള്ള ഓരോ നിമിഷവും അനുഗ്രഹീതമാവാന്‍
ഒരിക്കല്‍ കൂടി ജന്മദിനാശംസകള് ....
ഓരോ ജന്മദിനവും നല്‍കുന്നത് ഒരു പുതുജീവനാണ്...
ഒരു നവജീവന്‍ നന്നില്‍ നിറയാന്‍ ...
വരും പുലരികള്‍ നിനക്കായി പ്രകാശം പരത്താന്‍ ...
Friday, August 30, 2013
അറിയുമോ നീ, ഈ സായാഹ്നവും നദിക്കരയിലെ തണുത്ത കാറ്റും എന്നിലെ ഓര്‍മ്മകളെ താലോലിച്ചു കൊണ്ട് ഓളങ്ങളും.... അസ്തമിക്കാനൊരുങ്ങുന്ന സൂര്യനെ നോക്കി കൂടണയാന്‍ വെമ്പുന്ന പക്ഷികളും... എനിക്ക് നല്കുന്ന ശാന്തത... പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല... ഇന്നത്തെ രാവ് മുഴുവന്‍ ഈ തീരത്തിരുന്ന്.... ഇവിടെയുറങ്ങി.... ഈ മനസ്സ് മുഴുവന്‍ പുഴയോട് പറയണം... പുഴയത് കേള്‍ക്കും.. മറുപടി പറയും.... പാദങ്ങളെ ഈറനണിയിച്ചു കൊണ്ട് മനസ്സിനെ ആര്‍ദ്രമാക്കും... ഓളങ്ങളുടെ താരാട്ട് കേള്‍ക്കാറുണ്ടോ... ഓര്‍മ്മകളെ ഒഴുക്കാറുള്ളത് കാണാറുണ്ടോ...? ചുവന്ന സൂര്യനെ കാണണം, കണ്ണു നിറയെ... താഴ്ന്നു പോകുന്നതിനു മുന്നേ എന്നോട് പറയാന്‍ ബാക്കി വച്ചതെല്ലാം പുഴയുടെ കാതില്‍ പറയും... പുഴയത് എന്നോട് പറയും.... ഞാനത് മുഴുവന്‍ കേള്‍ക്കും.... കാലം പിന്നെയും ബാക്കിയാണ്.... എനിക്കായി കാത്തുവച്ചതെല്ലാം എന്നിലേയ്ക്കണയ്ക്കുവാന് കാലം ഇനിയും ബാക്കിയാണ്.....!! ഞാന്‍ പോലുമറിയാതെ തേടിയെത്തുന്ന നിന്റെ സ്നേഹം കാണുമ്പോള്‍ കാലം പോലും പിന്നോട്ടൊഴുകുന്നുവോ...!! അറിയാതെ അറിയിക്കാതെ നീയുണ്ട്.... നിനക്കരികെ ഞാനുണ്ട് നിന്നെയറിയിക്കാതെ....
Monday, August 26, 2013
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
എങ്കിലും മനസ്സിന്റെ നിറം മാഞ്ഞ കോലായില്‍
നീ വരുമെന്നോര്‍ത്തു വാതിലും ചാരാതെ....
എന്നും നിന് പരിദേവനമൊഴികളുറങ്ങും
നെഞ്ചിന് നോവറിയുന്നു ഞാന്‍
അങ്കണത്തൈമാവിലെ വനജ്യോത്സ്ന വാടിയോ
ചോലമരക്കൊമ്പിലെ കിളികള്‍ വീണ്ടും പാടിയോ...
ഉമ്മറക്കോലായിലെ കാത്തിരിപ്പിതെന്തിനോ..
നേരമായി മുന്നിലെ ചിത്രവിളക്കൂതുവാന്
പോയകാല കഥകള്‍ ചൊല്ലുവാന്‍ ഇല്ല വരില്ല ഞാന്‍ ...
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
എങ്കിലും മനസ്സിന്റെ നിറം മാഞ്ഞ കോലായില്‍
നീ വരുമെന്നോര്‍ത്തു വാതിലും ചാരാതെ....
എന്നും നിന് പരിദേവനമൊഴികളുറങ്ങും
നെഞ്ചിന് നോവറിയുന്നു ഞാന്‍
മൗനസാഗരസീമയില് നീ വരച്ച മായാചിത്രങ്ങള്ക്ക് നടുവില്‍ അളവറ്റ സ്നേഹത്തിന്റെ നോവുകള്‍ നല്കിയ വിരഹസന്തോഷങ്ങള് ഇന്നെന്റെ ഓര്‍മ്മകളെ കാര്‍ന്നു തിന്നുമ്പോള്‍ ഓരോ പകലിരവിലും കൊഴിയുന്ന നിമിഷങ്ങളെ അലകള്‍ക്ക് നല്കി കാറ്റിനോട് കിന്നാരം പറയുന്ന നിന്റെ വാചാലമാം മൗനത്തിനും നിഗൂഡമാം വാക്കുകള്‍ക്കുമപ്പുറം നീയെന്ന സത്യവും സ്നേഹമെന്ന മിഥ്യയും എന്നെ ഞാനാക്കി മാറ്റുന്ന നിമിഷങ്ങളും എവിടെയോ മറയുന്ന കിനാവുകളും ആര്‍ക്ക് സ്വന്തമാകണം ആരെ സ്വന്തമാക്കണം എന്നറിയാതെ തനിയെ നടക്കുന്ന വീഥികളും മഴ പെയ്തൊഴിഞ്ഞ മാനം പോലെ തെളിഞ്ഞ മനസ്സും ഉള്ളിലെ നോവും ചുണ്ടിലെ ചിരിയും എനിക്കായി നല്കിയകലേയ്ക്ക് മറഞ്ഞ നീയാം നിലാവും ഒരു നേര്‍ത്ത തേങ്ങലായി എന്നിലേക്കെത്തുന്ന പാതിരാപൂവിന്റെ ഹൃദയനൊമ്പരവും ഒരു മഴപ്പെയ്ത്തു പോലെ ഓര്‍മ്മകളില്‍ നിറയുമ്പോള്‍ ഇപ്പോഴും ഞാനറിയുന്നു എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല, ഓര്‍ക്കാതിരിക്കാനാവില്ല....! നെഞ്ചോട് ചേര്‍ത്ത് മുഴുവന്‍ സ്നേഹത്തോടെയും, എല്ലാ കരുതലോടെയും നിന്റെ നിറുകയില്‍ ചുംബിച്ചു യാത്ര പറയണം, ബന്ധങ്ങളുടെ കെട്ടുപാടുകള്‍ വരിഞ്ഞുമുറുക്കി വീര്‍പ്പുമുട്ടിക്കുന്നതിനു മുന്നേ... ശ്വാസഗതികളുടെ താളം തെറ്റുന്നതിന് മുന്നേ എനിക്ക് നിന്നോടായി മാത്രം യാത്ര പറയണം.... നിന്നോട് മാത്രം.....
Thursday, August 22, 2013
കാലം കഴിഞ്ഞു പോയോമനേ.... നിന്റെ വാക്കും മൗനവും മനസ്സേറ്റിയിരുന്നു ഒരു നാള് ..... ഇന്നിനി വയ്യ.... നമ്മളില്‍ നിന്ന് മാറി ഞാനെന്നും നീയെന്നും നീ പറയുമ്പോള്‍ മുറിപ്പെടുന്ന ഹൃദയത്തെ തീര്‍ത്തും അവഗണിച്ച് നിന്നോടൊപ്പം കൂടാന്‍ ഇനിയും വയ്യ.... പാതി മാഞ്ഞ നിലാവ് പോലെ.... ചിതറി വീണ നീര്‍കുമിള പോലെ... വര്‍ണ്ണങ്ങള്‍ മാഞ്ഞ മഴവില്ല് പോലെ... പീലി കൊഴിഞ്ഞ മയിലിനെ പോലെ.... മേഘമൊഴിഞ്ഞ വാനിനെ പോലെ..... നിറം പോയ സന്ധ്യയെ പോലെ..... നീയില്ലാതെ ഞാനും, ഞാനില്ലാതെ നീയും ഇല്ലെന്നോതിയ നാളുകള്‍ ഇനി ഓര്‍മ്മകളില്‍ നിന്നും മറവിയിലേക്ക് തള്ളണം.... ഉത്തരമില്ലാത്ത ചോദ്യങ്ങളും, അര്‍ത്ഥമില്ലാത്ത ഉത്തരങ്ങളുമായി എന്തിനേ നമ്മള് നമ്മേ വഞ്ചിക്കുന്നൂ...? എത്ര അകലങ്ങളില്‍ മറഞ്ഞാലും, സ്വന്തമായി ഒരു സ്വര്‍ഗ്ഗം പണിതാലും എന്നെങ്കിലും കണ്ണുകള്‍ നിറയുന്നുവെങ്കില്‍ ആ കണ്ണുനീര് തുള്ളികള്‍ തുടയ്ക്കാന്‍ ആരുമില്ലെങ്കില്‍ നിനക്ക് തിരിച്ചു വരാം... എന്റെ ലോകത്തേക്ക്..... അവിടെ നിന്നെ, നിന്നെ മാത്രം, നോവിക്കാന്‍ വാക്കുകളില്ലാതെ, വാക്കുകള്‍ നഷ്ടപ്പെട്ട, ഞാനുണ്ട്, എന്റെ സ്നേഹമുണ്ട്.... ഒരിക്കലും നീ വരാതിരിക്കട്ടെ..... എന്തെന്നാല്‍ എന്നെക്കാളേറെ നിന്നെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്നത് എന്റെ ആശ്വാസമാണ്....
Thursday, August 15, 2013
നിനയാത്തൊരു മഴപെയ്ത്തില്‍ നീ ഒലിച്ചുപോയതറിയാതെ തീരത്തൊരു പനിനീര് പൂവുമായ് കാത്തിരിപ്പു ഞാന്‍ വെറുതേ.. എന്റെ നോവിന്നാഴങ്ങളുമായി എങ്ങു പോയി മറഞ്ഞു നീ ? നിന്റെ കാലൊച്ച കാതോര്‍ത്തു ഞാന്‍ കാത്തിരിക്കുന്നേകനായിവിടെ..... ഒരു നഷ്ടനോവിന്റെ വിരഹം പൊതിഞ്ഞെന്നില് മൗനമൊരു കൂടാരം പണിയുമ്പോള്‍ അവിടെ നിന്നോര്‍മ്മതന്‍ ചുടുശ്വാസഗതികള്ക്കൊണ്ടൊരു സംഗീതമാലപിക്കുന്നു കാലം... പ്രിയേ, എന്റെ പ്രണയിനീ... നീ നടന്ന വഴികളില്‍ ഇന്നും മറ്റാരും നടക്കാതിരിക്കാന്‍ മനസ്സ് അടച്ചിടുന്നു ഞാന്‍, ഓര്‍മ്മകള്‍ മതി... ഓര്‍മ്മകള്‍ മാത്രം....
കനവുകള്‍ കൊണ്ട് ഞാന്‍ കഥയെഴുതട്ടെ, നിന്റെ നിനവുകള്‍ കൊണ്ട് ഞാന്‍ കവിത രചിക്കട്ടെ.... താളുകളില്‍ നിനക്കായി കുറിച്ചിട്ടതെല്ലാം ഇന്നലെകളില്‍ കത്തിയെരിയിച്ചട്ടഹസിക്കുമ്പോഴും ഒരിക്കലെങ്കിലും എന്റെ മനസ്സിനും കാലം ഒരു ചിത കൂട്ടിയിരുന്നെങ്കില്‍ ... എരിഞ്ഞില്ലാതാകാന്‍ ...
കുറ്റപ്പെടുത്തുമ്പോഴും, കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോഴും നിന്റെ നീറുന്ന മനവും, നീളുന്ന കണ്ണുകളും കാണാതെ പോയതല്ല... ഒരിക്കലും അറിയാതെ പോയതല്ല.... അരികിലെത്തുവാന്‍, ആ മിഴിനീരൊപ്പുവാന്‍ നിഷേധിക്കപ്പെട്ട അവകാശം... നിസ്സഹായനാകേണ്ടി വരുന്ന കുറ്റബോധം.....മാപ്പ്, നിന്നോടും നിന്റെ ഓര്‍മ്മകളോടും...
നമ്മുടെ ലക്ഷ്യം എത്താറായി ശ്യാം.... നമ്മുടെ സ്വപ്നങ്ങള്‍ ... അവര്‍ക്ക് വേണ്ടി നമ്മള് കാത്തുവച്ചതെല്ലാം ഇനി അവര്‍ക്ക് സ്വന്തം...
അതേ, സന്തോ അത് കൊണ്ടാണ് നമ്മള് വീണ്ടും കണ്ടുമുട്ടിയത്... നിന്റെ വഴികള്‍ തെറ്റില്ല, നീയിവിടെ നമ്മുടെ ലക്ഷ്യത്തില്‍ തന്നെ എത്തിച്ചേരും എന്ന എന്റെ ഉറപ്പാണ് നിന്നേ എന്നില്‍ നിന്നും അകറ്റാന്‍ എന്റെ മനസ്സ് സമ്മതിച്ചത്...
അതേ ശ്യാം... രണ്ടു ആശയങ്ങളുമായി നമ്മള് ഒരുമിച്ചു പോയിരുന്നെങ്കില്‍ ഒരിക്കലും അടുക്കാനാവാത്ത വിധം നമ്മള് അകന്നു പോയേനെ...
സന്തോ നിനക്കറിയോ നിന്നേ എന്നില്‍ നിന്നകറ്റിയ ഓരോ നിമിഷവും ഞാനെത്രമാത്രം വേദനിച്ചിരുന്നുവെന്ന്... നിന്നേ കുറിച്ചുള്ള വിവരങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എത്ര വേദനയോടെയാണ് ഞാനത് അവഗണിച്ചത്.... അന്നെപ്പോഴെങ്കിലും നിന്നേ കുറിച്ചറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുടെ ഈ കൂടിച്ചേരല്‍ ഇനിയും ഏറെ താമസിച്ചേനെ...
അതേ, ശ്യാം... നീയും ഞാനും ഇതിനിടയില്‍ എപ്പോഴെങ്കിലും കണ്ടിരുന്നെങ്കില്‍ ... ഒരു പക്ഷേ നമ്മള് വീണ്ടും നമ്മെ നശിപ്പിച്ചേനെ... അറിയാമായിരുന്നു എന്റെയും നിന്റെയും മാര്‍ഗ്ഗങ്ങള്‍ വേറെ വേറെയാണെന്ന്... പക്ഷേ ലക്ഷ്യം ഒന്ന് തന്നെന്ന്... നമ്മള് അകന്നിരുന്നില്ലെങ്കില് ഒരിക്കലും ഇവിടെത്തുമായിരുന്നില്ല... സത്യമാണ്...
ശ്യാമേ.. ഡാ... നാളെ കാലത്തെ പോകണം...
ആ ശരിയാണ്... നീ ഉറങ്ങിക്കോ.... എന്റെയും സമയമായി...
ശീലങ്ങളൊന്നും മാറ്റേണ്ട നീ...
ഇല്ലെടാ... മാറ്റാന്‍ കഴിയില്ല.... ചിലതങ്ങനെയാ...
ഉം... കുറഞ്ഞത് നിനക്കൊരല്പം നേരത്തെയെങ്കിലും......
ഉം..ഉം... ഇന്നത്തേത് ഇന്ന് തന്നെ... നാളെ ഞാന്‍ ഉണ്ടാകും എന്ന് എന്താ ഉറപ്പ്....
ശരി ശരി ഇനി നീയൊന്നും പറയേണ്ട... ഞാനുറങ്ങുവാ.... ഗുഡ് നൈറ്റ് ...
അതാടാ നല്ലത്.... ഗുഡ് നൈറ്റ് ....
ചില ബന്ധങ്ങള്‍ അങ്ങനെയാണ്, സന്തോയെ പോലെ.... അകലേണ്ട സമയത്ത് അകലണം.... അതിന്റെ അര്‍ത്ഥം വെറുത്തു എന്നല്ല....
എന്നെങ്കിലും ഒരിക്കല്‍ തിരിച്ചെത്തും എന്ന ഉറപ്പുണ്ടെങ്കില്‍, ആ സ്നേഹത്തെ ബഹുമാനിക്കുന്നുവെങ്കില്‍, വേര്‍പെട്ട് പോകണം... ഒരല്‍പമേറെ വേദനിക്കുമെങ്കിലും.... സ്വയം നശിക്കാതിരിക്കാനും, പരസ്പരം നശിപ്പിക്കാതിരിക്കാനും അകന്നേ മതിയാകൂ.... സ്നേഹത്തിന്റെ പാരമ്യതയിലും വെറുപ്പ് അഭിനയിച്ചു തീര്‍ത്തിരുന്നു ഞങ്ങള്‍ .... പക്ഷേ അന്നും ഒരു വിശ്വാസം ഉണ്ടായിരുന്നു... ഒരിക്കല്‍ ഒരുമിക്കുമെന്ന്.... ആ വിശ്വാസം ഉള്ളിലുള്ളിടത്തോളം കാലം നീയുണ്ടാകും എന്റെ മനസ്സിലും....
Happiness keeps You Sweet, Trials keep You Strong, Sorrows keep You Human, Failures keeps You Humble, Success keeps You Glowing, But Only God keeps You Going! You are so special!
"Today is world Friendship Day day. When we come to the edge of the light we know and are about to step off into the darkness of the unknown, of this we can be sure ... either God will provide something solid to stand on or ... .. we will be taught to fly.
10 Roses for You.
You are receiving these roses because you are a special person! Each rose symbolizes a special wish from me to you.
പ്രണയത്തിന്റെ നിറമാണ് ഗുല്മോഹറിന് എന്ന് നീ പറയുമ്പോഴും ഗുല്‍മോഹര്‍
ഒരിക്കലും എന്നിലെ പ്രണയത്തെ ഉണര്‍ത്തിയിരുന്നില്ല.... അതിന്റെ ആ നരച്ച
ചുവപ്പിനെക്കാള്‍ എനിക്കിഷ്ടം നിന്റെ കവിളിലെ ശോണിമയായിരുന്നു. പക്ഷേ
പിന്നീടാണ് നീ പറഞ്ഞത് മനസ്സിലായത് ഒരു വേനലില്‍ പൂത്ത്, വസന്തം
കഴിയുന്നതോടെ ഇലകള്‍ പൊഴിച്ച് കണ്ണിനു മാത്രം ആനന്ദം പകരുകയാണ്
ഗുല്‍മോഹര്‍....
ഗുല്‍മോഹര്‍, നിന്റെ വേരുകള്‍ ഒരിക്കലും ഏറെ
ആഴത്തില്‍ പോവുകില്ല.... എന്നിലേക്കുള്ള ഉയരങ്ങളോളം നീ വളരില്ല....
പടര്‍ന്നു പന്തലിക്കുക മാത്രമേ ചെയ്യൂ... ഗുല്‍മോഹര്‍ നിനക്കറിയുമോ നിന്റെ
തടിക്കും ഉറപ്പ് കുറവാണത്രേ... ഇലകളില്‍ പോലും നീ പിശുക്ക്
കാണിക്കുന്നു...! എന്നിട്ടും നിന്നെ പ്രണയത്തിന്റെ പ്രതീകമാക്കുന്നു എന്റെ പ്രിയപ്പെട്ടവള്‍... നേര്‍ത്തൊരു കാറ്റില്‍ നിന്റെ പൂക്കള്‍ കൊഴിഞ്ഞ് വീഴുന്നത് കൊണ്ടാകാം, അല്ലേ...?
എങ്കിലും
ഗുല്‍മോഹര്‍ നീയെനിക്ക് പ്രിയപ്പെട്ടത് തന്നെ... എന്ത് കൊണ്ടെന്നറിയുമോ,
ഒരു പക്ഷേ എന്നെക്കാളേറെ അവള് നിന്നെ സ്നേഹിക്കുന്നു, നിന്നെ കാണുമ്പോള്‍
അവളുടെ കണ്ണിലെ തിളക്കം പതിവിലേറെ കൂടുന്നു.... ഗുല്‍മോഹര്‍, നിനക്ക്
വേണ്ടി, അവളുടെ കണ്ണിലെ ആ തിളക്കത്തിന് വേണ്ടി, ഞാന്‍ വഴിമാറട്ടെ...
ഇന്നലെകളില്‍ തുടങ്ങി ഇന്നിന്റെ നേരമ്പോക്കുകളെ മറന്ന്
നാളെയെന്ന സങ്കല്പങ്ങളിലൂടെ വെറുതേ ഒരു യാത്ര.... എല്ലാം വെടിഞ്ഞ് മനോഹരമായ
ഒരു ലോകത്ത്... തനിച്ച്.... തീര്‍ത്തും ഏകനായി.... ആ ഏകാന്തതയെ
പ്രണയിച്ച്, മൗനം കൊണ്ട് കവിതകളെഴുതി, ഒരു സ്വപ്നമായി മാറണം.... ഒരു
നേര്‍ത്ത നൂലിലൂടെ അപ്പൂപ്പന് താടിയുടെ ഭാരവുമായി നടക്കണം.... ഇടയ്ക്ക്
പറക്കണം, കാറ്റിലൂടെ ഒഴുകിയൊഴുകി.... പിന്നാലെ പായുന്ന കൊച്ചുകൈകളെ
കബളിപ്പിച്ചു കൊണ്ട്.... ഒടുവില്‍ സ്വയം അറിഞ്ഞു താഴെ, നിലത്ത്
വീണുകൊടുകണം.... ഓടി വന്നെടുക്കുമ്പോള്‍ ആ കണ്ണുകളില്‍ കാണുന്ന സന്തോഷവും
കൗതുകവും കണ്ട് നിര്‍വൃതിയടയണം... നിലയ്ക്കാത്ത ചിരി കേള്‍ക്കണം... പതിയെ
കൈകള്‍ ഉയര്‍ത്തി വീണ്ടും ആകാശത്തേക്ക് ഊതി വിടുമ്പോള്‍ പോകാതെ ചേര്‍ന്ന്
നില്‍ക്കണം.... അവിടെ വീണു, മുളപൊട്ടി വളര്‍ന്നു പന്തലിക്കണം....
തരുശാഖികളെല്ലാം മണ്ണിലുറച്ച് എത്രകാലമെന്നറിയാതെ തണലേകണം... കടലാഴങ്ങളും
ഗഗനോന്നതികളും സ്വന്തമാക്കി നിനക്ക് നല്കുമ്പോള് ഒരു ജന്മത്തിന്റെ
നോവറിയണം... ചാക്രികമായ ജീവിതചര്യകളില്‍ വന്നുമറഞ്ഞു പോകുന്ന
മുഖങ്ങള്‍ക്കിടയില്‍ നിന്നും സ്ഥായിയായി കൂടെയുള്ള ആ മനസ്സിനെ
മറക്കാതിരിക്കണം.... ജന്മങ്ങള്‍ക്കപ്പുറത്തും, നോവിന്റെ ഇരുകരകളിലും,
സന്തോഷമെന്ന ദ്വീപിലും കൂടെ കൂട്ടണം.... കൂട്ടിയും കുറച്ചുമുള്ള
ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ എഴുതിത്തീര്‍ക്കാന്‍ അക്കങ്ങള്‍
ഇല്ലാതെയാവണം.... അക്ഷരങ്ങള്‍ മുഴുവന്‍ നിനക്ക് നല്‍കണം.... മറവിയെന്ന
മരണത്തിനപ്പുറം ഇന്നും നിന്റെ ചിരി കാണുമ്പോള്‍ അല്ലെങ്കില്‍ തേങ്ങല്‍
കേള്‍ക്കുമ്പോള്‍ അറിയാതെ മനം തുടിക്കും.... ഒരിക്കല്‍ കൂടി ഒരുമിച്ചൊരു
യാത്ര പോകാന്‍.... മണ്ണിന്റെ മണം വാസനിച്ച്.... മഴയുടെ ഈണം കേട്ട്....
ഒരുമിച്ചൊരു കുടയുടെ കീഴില്‍.... അന്നത്തെ ആ ഒറ്റവരിപാതയിലൂടെ... എതിരെ
വരുന്ന ആട്ടിന്‍കൂട്ടങ്ങളില്‍ നിന്ന് ഏറ്റവും ചെറുതൊന്നിനെ കൈകളില്‍ നീ
കോരിയെടുക്കുമ്പോള്‍ താഴെ വയ്ക്കാന്‍ പറയുന്ന ഇടയന് പാട് പെടുന്നത് കണ്ട്
ഒരിക്കല്‍ കൂടി ചിരിക്കണം.... മതിമറന്ന് ചിരിക്കണം... അടുത്തെത്തുമ്പോള്‍
വയല്‍ വരമ്പില്‍ ഒറ്റക്കാലില്‍ നില്ക്കുന്ന കൊക്ക് പതിയെ പറക്കുന്നത്
കാണുമ്പോള്‍ ചേര്‍ന്ന് നിന്ന് അത്പോലെ നമുക്കും പറക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ എന്ന നിന്റെ കൊഞ്ചല് ഒരിക്കല്‍ കൂടി കേള്‍ക്കണം...
പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി നിര്‍ത്തി കണ്ണുകളിറുക്കി കാറ്റിനെ വഴക്ക്
പറയുന്ന നിന്നെ ഇനിയൊരിക്കല്‍ കൂടി കാണണം.... കഴിയുമോ...?
ഇലകള്‍ പൊഴിക്കണം.... വേരുകളും ശാഖകളും മാത്രം അവശേഷിക്കണം.. പതിയെ ശാഖകള്‍ ഓരോന്നായി ഉണങ്ങണം.. അടര്‍ന്നു വീണു വളമാകുമ്പോള്‍ വലിച്ചെടുക്കാന്‍ വേരുകള്‍ക്ക് ശേഷിയില്ലാതാവണം.....ഒടുവില്‍ ആദ്യമെന്തായിരുന്നുവോ അത് തന്നെയാണവസാനവും എന്നറിയണം... ഞാന്‍ പോലുമറിയാതെ എനിക്ക് ഞാനായി മാറണം.. എന്റെ ജന്മം, എന്റെ ജീവിതം, എന്റെ നിമിഷങ്ങള്‍, എന്റെ സ്വപ്നങ്ങള്‍, എന്റെ മോഹങ്ങള്‍, എന്റെ സന്തോഷങ്ങള്‍, എന്റെ വേദനകള്‍, എന്റെ പ്രണയം, എന്റെ സ്നേഹം, എന്റെ നഷ്ടം, എന്റെ സൗഹൃദം.... എല്ലാം നമ്മളില്‍ നിന്ന് മാറി എന്റെ എന്ന സ്വാര്‍ത്ഥതയില്‍ തീര്‍ക്കണം... അതോടെ തീരണം എല്ലാം...
കാലത്തിന്റെ കണക്കുപുസ്തകത്തില്‍ എനിക്കെഴുതിത്തീര്ക്കാന് ഇനി ഒരല്പ മാത്രകള്‍ കൂടി...
ഒരു ജന്മത്തിന്റെ സൗന്ദര്യം മുഴുവന്‍ ഒരു മാത്ര കണ്ട നിന്റെ പുഞ്ചിരിയില്‍ പൊലിമ കൂടുന്നു...
വിണ്ണിലെ താരകങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു.... ചില രാവുകളില്‍ വിളിക്കാറുണ്ട്, മേഘങ്ങളുടെ ചിറകിലേറി ഞാന്‍ യാത്രയാകാറുമുണ്ട്... അകലേ നിറനിലാവ്, പെയ്തൊഴിഞ്ഞ മഴയില്‍, കുളിര്കോരുന്നു തനുവും മനസ്സും.... ചേര്‍ത്തു പിടിച്ച നിന്റെ കൈകള്‍ക്കും ഏറെ തണുപ്പ്....
ഓര്‍മ്മയിലിപ്പോള്‍ നന്ദിത... അറിയാത്ത ഒരെഴുത്തുകാരി... വിക്ടര്‍ ജോര്‍ജ്ജ്, അറിയാത്ത ഒരു ഫോട്ടോഗ്രാഫര്‍ ... ചിലരങ്ങനെയാണ്, അറിയാതെ മനസ്സില്‍ കയറിപ്പറ്റും... ഒരു പരിചയവുമില്ലാതെ...! ഒരിക്കലും ഇറങ്ങി പോകാത്തവിധം..... പിന്നെയും ഓടിയെത്തുന്ന മുഖങ്ങള്‍ ഒരുപാട്... ഒരിക്കലും എന്നെ തേടിയെത്താത്തവ....
മനസ്സ് പായുകയാണ്, ഏറെ വേഗതയില്‍ ! കൂടെ ഓടിയെത്തുവാന്‍ ഞാന്‍ നന്നേ പാട്പെടേണ്ടി വരുന്നു! അത് കൊണ്ട് തന്നെ കൂട്ടുവരുവാന്‍ പറയുന്നില്ല ആരോടും...
അകലേ മറയുന്നതിനു മുന്നേ എന്റെ സ്നേഹം ഇവിടെ സമര്‍പ്പിച്ച് കൊണ്ട്, എന്റെ ഓര്‍മ്മകളെ എന്റെ കൂടെ കൂട്ടിക്കൊണ്ട്.. കാലത്തിനപ്പുറം ഓടിയത്താന്‍ വെമ്പുന്ന എന്റെ മനസ്സിനോടൊപ്പം ഞാനും.......
കാത്തിരിപ്പ് ഏറെ സുഖമുള്ളതാണ്., എന്നെങ്കിലും തേടിയെത്തും എന്നുള്ള പ്രതീക്ഷയില്‍ കണ്ണും മനസ്സും കോര്‍ത്തുകൊണ്ടുള്ള കാത്തിരിപ്പ്... ഞാനിന്നും നിന്നെ കാത്തിരുന്നു ഏറെ നേരം... ഒരു വേള വഴിതെറ്റിയെങ്കിലും നീ എത്തുമെന്നുള്ള വെറും പ്രതീക്ഷയില്‍, പക്ഷേ നീ വന്നില്ല... എനിക്കറിയാമായിരുന്നു നീ വരില്ല എന്ന്... എന്നിട്ടും എന്തേ പ്രതീക്ഷിച്ചു എന്ന് ചോദിച്ചാല്‍ ഒന്നേയുള്ളൂ മറുപടി കാലം തെറ്റി പെയ്യുന്ന മഴപോലെയെങ്ങാനും നീയും പെയ്താലോ എന്ന ചിന്ത; അതെന്നെ വിട്ടു പോയിരുന്നില്ല... ബാലിശമായ വാശികള്‍ക്കപ്പുറം നമ്മള് കളയുന്നത് ഒരുമിച്ചുള്ള നല്ല നിമിഷങ്ങളാണ് എന്ന് എനിക്കും നിനക്കും നല്ലത് പോലെ അറിയാം.... എന്നിട്ടും വെറുതേ അകലങ്ങളില്‍ മറയുമ്പോള്‍ ചിലപ്പോഴെങ്കിലും നിന്റെയും കണ്ണുകള്‍ നിറയാറില്ലേ...? എങ്കിലും അകന്നേ മതിയാകൂ... അരികിലണഞ്ഞാല് എല്ലാം ദഹിപ്പിക്കുന്ന അഗ്നിയാണ് ഞാന്‍, സ്നേഹമുള്ള ഒരു നോട്ടം പോലും അര്ഹതയില്ലാത്തവന് ... സാന്ത്വനത്തിന്റെ വാക്കുകള്‍ പോലും കേള്‍ക്കാന്‍ നിഷേധിക്കപ്പെട്ടവന് .... വാക്കുകള്‍ കൊണ്ടും മൗനങ്ങള്‍ കൊണ്ടും പരസ്പരം വേദനിപ്പിക്കുമ്പോള്‍ അറിയാതെ പോകരുത്, വേദനിക്കാന്‍ വേണ്ടിയല്ല നമ്മള് ജീവിക്കുന്നത് എന്ന്...
സമയമാകുമ്പോള്‍ പോവുക.... എനിക്ക് കൂട്ട് കാലമാണ്.... ഒരിക്കലും എന്നെ വിട്ടുപിരിയാത്ത കാലം... ആ കാലത്തിനൊപ്പം എനിക്കൊഴുകിയേ മതിയാകൂ... എന്റെ ലക്ഷ്യങ്ങള്‍, എന്റെ മാര്‍ഗ്ഗങ്ങള്‍ ഏറെ വ്യത്യസ്തമാണ്.. എനിക്ക് നേടിയെടുത്തേ മതിയാകൂ... അതിനിടയില്‍ വേദനിക്കാന്‍ സമയമില്ല.. കണ്ണുനീര് പൊഴിക്കാനും... മറവി മരണമെന്നോതി വിട പറയണം...
നാളെ:
കാലമെന്നെ ഏറെ വേഗത്തില്‍ നിന്നില്‍ നിന്നും മായ്ച്ചു കളയാന്‍ ഞാനും ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു... ഒരു പക്ഷേ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും അല്ലേ..? നാളെ ഒരോര്‍മ്മ കൊണ്ട് പോലും നിന്റെ കണ്ണുകള്‍ നിറയരുത് എന്നാഗ്രഹമുണ്ട്, ഒരു നിമിഷമെങ്കിലും ഓര്‍മ്മകളില്‍ നിറയരുത് എന്നും ആഗ്രഹമുണ്ട്... അതെങ്കിലും നീയെനിക്ക് സാധിച്ചു തരിക... വഴികളില്‍ കാണുമ്പോള്‍ അറിയാതെ ചിലപ്പോള്‍ ചോദിച്ചു പോകും... മറുപടി പറയാതിരിക്കുക.... അവഗണിച്ചേക്കുക... നിന്റെ തീരുമാനങ്ങള്‍ തന്നെയാണ് നിന്റെ ശരികള്‍ ... അകന്നു പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തില്ല, നിര്‍ത്താനാവില്ല... ആ അകല്‍ച്ചയാണ് നിന്റെ സന്തോഷം എന്ന എന്റെ വിശ്വാസം ഒരിക്കലും തെറ്റാതിരിക്കട്ടെ...
When you were child you had a pure mind; the mind which was free from worries and anxieties. As the time passed, you were influenced by several social, personal, familial and official crises such as financial complications, broken relationship, lack of trust, joblessness, failure in business, loss of respect and so on. When the mind is stressful, the associated germs of negativity, jealousy and pessimism add fuel to fire and hence your pure mind becomes impure. These impurities if taken out can bring back the mental purity hence real spirit of joy of childhood can be attained up to an adequate level. Off course you cannot fix all of your problem at once but you can train your mind to develop the skills which can help either bypass or overcome the depressed and tragic situations so as to give you a big time relaxation while you focus on the solution to your problems. Below are some techniques which can be used to combat the peace stealing triggers:
1. Mind your own business. Yes, please mind your own business. When you start being concerned about things which are not related to you, you lose your grip on your thought process which often results in negativity disturbing the mental peace. Basically, your mind starts wandering here and there. As you know that a non-focused mind is evil's workshop hence the germs of negativity and jealousy gain more strength. So next time an unnecessary thought comes to your mind, think whether this is really something you should be worrying for? If not, shun it right away and focus on something positive, practical and fruitful.
2. Surround yourself in positive people. Ignore negative comments and stay away from negative souls. When someone is negative, he spreads negativity and you get affected. Permanently staying with such people will have long term impact on your character so think about your company.
3. Don't think about others too much. Remember the great quote: small minds discuss people; Average minds discuss events; Higher minds discuss ideas and Great minds act in silence. Don't allow your brain to compare yourself to others as this is an insult to yourself. Don't be Jealous; it's a heart killing disease, get rid of it as soon as possible. When you are jealous you focus on finding faults in others even if they don't have. This poisons your soul and steals the mental peace.
4. You can't keep everyone happy. Don't be over sensitive. Be natural and genuine in what you do. Be positive, constructive and ethical in your deeds and then don't really care too much about others. Be aware, don't apply this formula to too closed relations. Develop trust to establish powerful relationships.
5. Control your mood swings as it is an indication of unstable personality. Do it by not being over sensitive to others. Stop being reactive and implosive. Stay calm.
6. Ignore your thoughts about being unlucky. Bad luck happens to everyone. It's not your fault at all. Time whether good or bad, passes quickly. Develop the power of not looking back into your past. Believe in the power of Now. Believe in your skills. Work hard and have faith in God; you will get what you have been entitled for. Be patient and see what God has planned for you. Patience and consistency in your deeds is the key to success.
7. Simplicity in your character and living style can overcome the stress and improve your happiness index. Don't be socially sensitive and start following every single trend your social circle is following.