Monday, April 1, 2013

ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും ദൂരെ
കുന്നിന്‍ ചാരത്തെങ്ങോ മഞ്ഞായ്‌ മാഞ്ഞു
ചന്നം പിന്നം ചാറ്റല്‍ മഴയിലുറങ്ങി
ചക്കരമാവിന്‍ ചോട്ടില്‍ നമ്മുടെ റോജാ..
എന്തിനു വന്നു പിറന്നത് കുഞ്ഞേ ഭൂമിയില്‍
എങ്ങിനെ നിന്നുടെ ജീവന്‍ കാക്കും ഭാവിയില്‍
ആരിരോ പാടാനാര് ചാരത്തുണ്ടാവാന്‍
സാന്ത്വനമോതി തന്നു തലോടാന്‍ ആരുണ്ടാവാന്‍..
                                                                   (ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും)

ഓരോ വേനല്‍ മഴയായി വരുമോ
സുഖവും ദുഃഖവുമാര്‍ക്കറിയാം
ഓരോ ചുവടും മുന്നില്‍ വയ്ക്കാന്‍
കുഞ്ഞേ വൈകരുതൊരു നിമിഷം
ആള്‍ക്കൂട്ടത്തില്‍ തനിയെ പെടുമൊരു
കാലം മുന്നില്‍ മറക്കരുതേ
കാല്‍ച്ചുവട്ടിലൊരുക്കിയ കുഴിയില്‍
കുഞ്ഞേ ചെന്ന് പതിക്കരുതേ
എന്തെല്ലാം ജാലങ്ങള്‍ കണ്ടു വേണം
പൊന്‍കുരുന്നേ നീ..... വളരാന്‍..
                                                                   (ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും)

കാറ്റും കോളും കടലായി മാറ്റും
ജീവിതമെന്ന മഹാനരകം
നീ തുഴഞ്ഞ തുഴകള്‍ പോയാല്‍
ആരുമില്ലൊരു തുണ നല്‍കാന്‍
പൂജാമുറിയില്‍ നീ തിരക്കും
ദൈവം പോലുമകന്നേ പോം...
ഇന്ന് നുകര്‍ന്നോരമ്മിഞ്ഞപ്പാല്‍
അന്ന് നിനക്ക്കരുത്തേകാന്‍
എന്തെല്ലാം മായങ്ങള്‍ കണ്ടു വേണം
പൊന്‍കുരുന്നേ നീ വളരാന്‍ .....
                                                                   (ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും)


**************************************************************************


Courtesy: East Coast Audios


**************************************************************************

4 comments:

  1. ആശംസകൾ

    ചില ഗാനങ്ങളൊക്കെ നമ്മിൽ അന്ങ്ങിനെ ഇരിക്കും

    ReplyDelete
    Replies
    1. ചില ഗാനങ്ങളിലെ ചില വരികളും.... അല്ലേ അബൂതീ..

      ആശംസകള്‍ ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസിന്...

      നന്ദി അബൂതിക്കും...

      Delete
  2. ee nithya ithil postunna paattonnum njan kettitte illa :(

    ReplyDelete
    Replies
    1. കേട്ട ഗാനങ്ങള്‍ അതിമധുരം.... കേള്‍ക്കാത്തവ അതിലും മധുരം എന്നല്ലേ ഉമാ.....

      കേള്‍ക്കണം.... കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വയമൊന്നു മൂളണം....

      വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കണം... നല്ലതാണെങ്കില്‍ സ്വീകരിക്കണം... അല്ലെങ്കില്‍ തള്ളിക്കളയണം!!


      "കാറ്റും കോളും കടലായി മാറ്റും
      ജീവിതമെന്ന മഹാനരകം
      നീ തുഴഞ്ഞ തുഴകള്‍ പോയാല്‍
      ആരുമില്ലൊരു തുണ നല്‍കാന്‍ "

      Delete