Thursday, April 4, 2013

അജ്ഞാതര്‍ ...

നിഴലുകള്‍ക്ക് നീളമേറുന്ന സായാഹ്നത്തില്‍ ...
ഇടവഴികളിലെ തണല്‍ മരങ്ങള്‍ക്കിടയിലൂടെ ...
നിന്‍റെ കൈ കോര്‍ത്തു കൊണ്ടൊരു യാത്ര ...
പറയാതെ പറഞ്ഞും, അറിയാതെ അറിഞ്ഞും കൊണ്ട്...
പരസ്പരം നോക്കാതെ, കാണാതെ...
നിഴല്‍ വീണ വഴികളില്‍ ഏകരായി...
നിഴലുകള്‍ക്ക് മാത്രം കൂട്ടായി നമ്മള്‍ .... അജ്ഞാതര്‍ !!!!

8 comments:

  1. അജ്ഞാതര്‍ !!!!
    പാന്ഥര്‍ പെരുവഴിയമ്പലം തന്നിലെ
    താന്തരായ്ക്കൂടി വിയോഗം വരും പോലെ

    ReplyDelete
    Replies
    1. അറിഞ്ഞിട്ടും അറിയാതെ പോയ അപരിചിതര്‍ !

      Delete
  2. ഒരുമിച്ച് കണ്ട കിനാവുകള്‍ക്ക് മേലേ ..
    കൈകൊര്‍ത്ത് ഹൃദയം മുട്ടിച്ച നിമിഷങ്ങള്‍ക്കും
    നിന്റെ അധരമധുരത്തില്‍ നിറവാര്‍ന്നതും
    എല്ലാം എല്ലാം .............
    ഇന്ന് നിഴലിന്റെ മറ പറ്റി , ഇരുളിനേ വിഴുങ്ങി
    ഏകാന്തമാം തീരത്ത് തനിയേ ...
    നാം എന്നൊ എവിടെ വച്ചൊ , എപ്പൊഴോ
    കണ്മുനയില്‍ പോലും നിറയാത്ത തീര്‍ത്തും അഞ്ജാതര്‍ ...!

    ReplyDelete
    Replies
    1. കനവും നിനവും വെറുതേ...
      അകലവും അടുപ്പവും സങ്കല്‍പ്പങ്ങള്‍ !
      നമ്മള്‍ കണ്ടു മുട്ടിയോ എന്ന് പോലും സംശയം ദ്യോതിപ്പിക്കുന്ന നിമിഷങ്ങള്‍ !
      കണ്ണിലും മനസ്സിലും ഒരു മറ തീര്‍ത്ത്‌ കൊണ്ടിനി പിന്‍വാങ്ങണം...
      ആര്‍പ്പുവിളികളില്ലാത്ത, ആഡംബരങ്ങളില്ലാത്ത എന്നിലേക്ക് തന്നെ ഒതുങ്ങണം !
      അജ്ഞാതര്‍ നമ്മള്‍ ! വഴിവക്കിലെങ്ങോ കണ്ടു മറന്ന മുഖങ്ങള്‍ നമുക്ക്..!

      Delete
  3. നിഴലുകള്‍ക്ക് മാത്രം കൂട്ടായി.. നമ്മള്‍ ... അജ്ഞാതര്‍


    നിത്യാ.. നല്ല കവിത

    ReplyDelete
    Replies
    1. ഒടുവില്‍ കൂട്ടായി സ്വന്തം നിഴല്‍ മാത്രം...
      ഇനി നാളെയാ നിഴലും അകലങ്ങളില്‍ മായുമോ...
      ആര്‍ക്കറിയാം!!

      Delete
  4. hayyooo ithenthaaa white box mathrame eikku kaanunnulloooo :(

    ReplyDelete
    Replies
    1. ഞാന്‍ ഫോര്‍മാറ്റ് ചെയ്തതിലെ എന്തേലും തെറ്റാവാം... ഒന്നുകില്‍ ബാക്ക്ഗ്രൌണ്ട് കളര്‍ എന്തേലും വന്നുപോയതാവാം..

      Delete