Sunday, April 14, 2013

വിഷുദിനാശംസകള്‍ .......

പ്രിയരേവര്‍ക്കും നന്മയുടെ, ഐശ്വര്യത്തിന്‍റെ, സമൃദ്ധിയുടെ വിഷു ആശംസകള്‍ .....



ഒരു വിഷുദിനം കൂടി....


കണി കണ്ടോ....?

പടക്കം പൊട്ടിച്ചോ....?


ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ഒത്തിരി നിമിഷങ്ങള്‍ നല്‍കിക്കൊണ്ട് ...

മനസ്സില്‍ സന്തോഷവും സമാധാനവും നിറഞ്ഞു കൊണ്ട്.....

സമൃദ്ധിയുടെ നല്ല നാളെകള്‍ നേര്‍ന്നു കൊണ്ട്....

ഈ ദിനം, വരും ദിനങ്ങളും,  മനോഹരമാകാന്‍ പ്രിയപ്പെട്ടവരേ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു....

സ്നേഹപൂര്‍വ്വം.....

8 comments:

  1. പ്രിയപ്പെട്ട ബനി ,

    സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു വളരെ നന്ദി .

    ഹൃദ്യമായ വിഷു ആശംസകൾ !സ്വാഗതം ,മേട മാസത്തിലേക്ക് ..... !

    സൂത്രത്തിൽ ഒരു വിഷു പോസ്റ്റ്‌ ! :) എങ്കിലും സന്തോഷമായി !

    എത്ര എഴിതിയാലും , ,മതിയാകാത്ത വിഷു വിശേഷങ്ങൾ എനിക്കുണ്ടല്ലോ .

    പടക്കം പൊട്ടിച്ചില്ല .വിഷുക്കണി കണ്ടല്ലോ . അമ്പലത്തിൽ തൊഴുതു വന്നു. തിരുമേനി കൈനീട്ടം തന്നു .

    കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ !ഐശ്വര്യം നിറഞ്ഞ പുതുവര്ഷം ആശംസിക്കുന്നു .

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ...

      അനുവിനും പ്രിയപ്പെട്ടവര്‍ക്കും ഹാര്‍ദ്ദവമായ വിഷു ആശംസകള്‍ ...

      മേടസംക്രമം... പുതുവര്‍ഷപ്പിറവി... നന്മ നിറഞ്ഞ ഒരു നല്ല ദിനം കൂടി...

      :) അതെ ഒരു എളുപ്പ വഴി.... കൂടുതല്‍ വാക്കുകള്‍ വേണ്ട.... ഒരു ചിത്രം.. പക്ഷേ അത് മനോഹരമാകണം എന്ന് നിര്‍ബന്ധമുണ്ട്...

      ഓരോ ആഘോഷവും ഓരോ ഓര്‍മ്മകളാണ്, ഒത്തുചേരലിന്‍റെ നിമിഷങ്ങളാണ്, ആ ഒത്തുചേരലില്‍ ഉണ്ടായേക്കാവുന്ന ആരുടെയെങ്കിലും അഭാവം മനസ്സില്‍ നോവുണ്ടാക്കുമ്പോള്‍ എഴുതുന്ന വാക്കുകളും സാഹചര്യവും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകില്ല...

      വാക്കുകള്‍ എല്ലാം എന്നും ഹൃദയത്തില്‍ നിന്ന് തന്നെ, അല്പമായാലും അധികമായാലും, എഴുതിയില്ലെങ്കിലും....

      പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ ഉണ്ടാവുക... അതൊരനുഗ്രഹം തന്നെയല്ലേ...

      ഒത്തുകൂടലിന്‍റെ നിമിഷങ്ങളില്‍ ഒരുപാട് കുരുന്നുകളും... പടക്കങ്ങളുടെ ശബ്ദഘോഷത്തിലും പൂത്തിരി, മത്താപ്പുകളുടെ വര്‍ണ്ണപ്പൊലിമയിലും ആ കണ്ണുകളില്‍ വിടരുന്ന കൗതുകം തന്നെ ഏറ്റവും വലിയ ആഘോഷം...

      പടക്കങ്ങള്‍ പൊട്ടിച്ചു, വിഷുക്കണി കണ്ടു, കൈനീട്ടം വാങ്ങിയും, കൊടുത്തും, സദ്യയുണ്ടും മനോഹരമായ ഒരു വിഷുകൂടി... നാളെ ഓര്‍മ്മകളില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ ഒരു ദിനം കൂടി....

      കണ്ണന്‍റെ അനുഗ്രഹത്താല്‍ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളെകള്‍ ആശംസിച്ചുകൊണ്ട്....

      സ്നേഹപൂര്‍വ്വം....

      Delete
  2. വൈകിയ വിഷുവിന്റെ നന്മകള്‍

    ReplyDelete
    Replies
    1. നന്മകള്‍ ഒരിക്കലും വൈകുന്നില്ല....
      വൈകാത്ത നന്മയ്ക്ക്... തിരികെ നല്‍കാനും നന്മ മാത്രം....
      ആദ്യവരവില്‍ കണ്ണന്‍റെ മീരയ്ക്കും മീരയുടെ കണ്ണനും നല്കാന്‍ ഹാര്‍ദ്ദമായ സ്വാഗതം...
      യുഗങ്ങള്‍ കഴിഞ്ഞിരിക്കുന്നു മീരാ...
      ഇനിയടുത്ത യുഗപ്പിറവിയില്‍ ഒരിക്കല്‍ കൂടി നമുക്കാ.............

      Delete
  3. പ്രിയപ്പെട്ട ബനി,
    ഉണ്ണി കൃഷ്ണനെ കാണാൻ എന്താ ഒരു ഭംഗി.
    വിഷു നന്നായി ആഘോഷിച്ചു എന്ന് കരുതുന്നു.
    ഉണ്ണികൃഷ്ണൻ എപ്പോഴും തുണയായി കൂടെ ഉണ്ടാകട്ടെ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീ...
      കണ്ണന്‍ എന്നും ഭംഗിയുള്ളവന്‍ തന്നെ....
      വിഷു ആഘോഷിച്ചു.. പരിധികള്‍ മറക്കാതെ...
      ഗിരി ആഘോഷിച്ചില്ലേ...?
      മനസ്സെന്നും കൂടെയുണ്ട്...
      പ്രിയമോടെ...

      Delete
  4. മിത്രമേ,


    വിഷുദിനം കഴിഞ്ഞു പോയെങ്കിലും, അതിന്റെ ഐശ്വര്യം, ജീവിതത്തിൽ സന്തോഷവും,സമാധാനവുമായി കൂടെയുണ്ടാവട്ടെയെന്ന് വൈകിയാണെങ്കിലും ആശംസിക്കുന്നു...



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സുഹൃത്തേ സൗഗന്ധികം...
      ഹൃദയം കൊണ്ട് പറയുമ്പോള്‍ ആശംസകള്‍ ഒരിക്കലും വൈകുന്നില്ല....
      ക്ഷേമത്തിന്റെയും, നന്മയുടെയും, ഐശ്വര്യത്തിന്‍റെയും നല്ല നാളെകള്‍ സുഹൃത്തിന്റെയും ജീവിതത്തില്‍ നിത്യം ഉണ്ടാവാന്‍ ആശംസിക്കുന്നു...

      നല്ല നിമിഷങ്ങള്‍....

      Delete