Monday, October 29, 2012

നിലാവും നീയും...

അകതാരില്‍ നിറയാന്‍ അനുവാദം വേണ്ട....  സ്നേഹിക്കാന്‍ സ്നേഹിക്കപ്പെടാന്‍, കൂടിച്ചേരാന്‍.. പങ്കുവയ്ക്കാന്‍ ഒന്നും അനുവാദം വേണ്ട.. എല്ലാം കഴിഞ്ഞ് മനസ്സിനെ നോവിച്ച് അകലാനും നീ പറഞ്ഞ അനുവാദം വേണ്ട...

ആരെയോര്‍ത്ത് നീ തേങ്ങുന്നുവോ... അവരൊരിക്കലും നിന്‍റെ കണ്ണുനീര്‍ ആഗ്രഹിക്കാത്തവരാകട്ടെ... ആരോടൊത്ത് നീ സന്തോഷിക്കുന്നുവോ.. അവരെപ്പോഴും നിന്‍റെ സന്തോഷത്തിനായി സ്വന്തം വേദനകളെ മറക്കട്ടെ...

പറയാന്‍ മറന്നതില്‍ പലതും ഇന്നും ഓര്‍മ്മകളില്‍, പറയാനാവാതെ.. അകലുമ്പോഴും നിന്‍റെ മിഴിക്കോണില്‍ പടരുന്ന നനവൊപ്പാന്‍ കഴിയാതെ പോയല്ലോ എന്ന വേദന മാത്രമായിരുന്നു... വിരഹത്തിലെരിയുമ്പോഴും വിതുമ്പുന്ന ചുണ്ടുകള്‍ക്കും, പിടക്കുന്ന മനസ്സിനും ആശ്വാസം നല്‍കാന്‍, ഒരാശ്ലേഷം നല്‍കാന്‍ കഴിയില്ലല്ലോ എന്ന ദുഃഖവും...

ഇന്ന് നീ ചിരിക്കുമ്പോള്‍, ആ ചിരിയില്‍ അഭിനയമില്ലെന്ന്  വിശ്വസിക്കാനിഷ്ടപ്പെടുമ്പോള്‍, എനിക്ക് ദുഃഖങ്ങളില്ല തന്നെ...

ദൂരെ മയങ്ങുന്ന നിലാവിനെ കണ്ടോ നീ... എത്ര ശാന്തം, സൗമ്യം.. ദീപ്തം.. നിന്‍റെ ചിരി പോല്‍, മനം പോല്‍...

ഇന്ന് രാവില്‍ ആ നിലാവ് നിന്നോട് പറയും... നിന്നില്‍ പ്രിയമുള്ള ആരോ ഇന്നേറെ സന്തോഷിക്കുന്നു, നിന്‍റെ ചിരിയില്‍.. സന്തോഷത്തില്‍......
ഇനിയും നീ ചിരിക്കുക.. നിറുത്താതെ.. നിന്‍റെ പുഞ്ചിരിയില്‍ എനിക്ക്, ഇരുളില്‍ ഞാന്‍ നല്‍കുന്ന തണുത്ത വെളിച്ചത്തിന് ഏറെ ഭംഗിയുണ്ട്.. അത് കൊണ്ട് മേഘങ്ങളൊഴിഞ്ഞ തെളിവാനം പോലെ നീ നിന്‍റെ മനസ്സ് നിര്‍മലമാക്കുക... എന്നൊടൊത്ത്‌ ചിരിക്കുക....



71 comments:

  1. പ്രിയപ്പെട്ട സ്നേഹിതാ,

    നിലാവ് മങ്ങുമ്പോഴും,ആ ചിരി മനസ്സില്‍ നിറയട്ടെ !

    ഓര്‍മകളെ മയങ്ങുവാന്‍ അനുവദിക്കുക. വീണ്ടും വീണ്ടും ഓര്മപ്പെടുത്തിയത് കൊണ്ടു,എന്ത് നേട്ടം?

    മനോഹരമായ ഒരു രാത്രി ആശംസിച്ചുകൊണ്ടു


    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      അവധി കഴിഞ്ഞോ... തിരികെയാത്ര ഇനിയെന്ന്...?

      എന്തോരം ഓര്‍മ്മകളുണ്ടായിരുന്നെന്നോ.... കുറെ മറന്നല്ലോ... ഇനി കുറച്ചു കൂടി... ആഴത്തില്‍ പതിഞ്ഞതിനു ഇനിയൊരല്‍പം സമയം കൂടി.. ഈ ഓര്‍മ്മകള്‍ കൊണ്ട് നേട്ടമില്ല തന്നെ.. മറക്കാന്‍ ശ്രമിക്കുന്നു.. മറക്കുന്നു..

      അല്ലെങ്കിലും ഈ നോവും നൊമ്പരവുമെല്ലാം ചിലപ്പോള്‍ ഉടനെ തീരും കേട്ടോ... നോവാനും, നോവിക്കപ്പെടാനും, നോവിക്കാനുമുള്ള സമയം കുറയുന്നു..:)
      പുതിയ പ്രൊജക്ടുകളും വര്‍ക്കുകളും റിപ്പോര്‍ട്ടുകളും മുന്നില്‍...
      മടുക്കുമെങ്കിലും നല്ലതിനാ...
      പ്രൊജക്ടിനെ വാമഭാഗമാക്കി, വര്‍ക്കിനുള്ളില്‍ തന്നെ ജീവിച്ചു, റിപ്പോര്‍ട്ടുകളെ കുഞ്ഞുങ്ങളായി താലോലിക്കാമല്ലോ...:):):)

      പെയ്തു തോരുന്ന മഴയുടെ താളത്തില്‍... മഴത്തുള്ളികളുടെ ഈണത്തില്‍... ശുഭരാത്രി...

      സ്നേഹപൂര്‍വ്വം...

      Delete
    2. Dear My Friend,

      Remember there's always a voice saying the right thing

      to you somewhere if you'll only listen for it .

      Thomas Hughes

      Then why don't you listen...........?
      Before October ends, do a good deed,cause a smile......!
      Reached yesterday early morning by 3.30 a.m and then a long hectic day.Do u know who was with me?The popular film star. :)
      give time and life will be normal.Don't force yourself to run away from memories.
      A Wonderful Tuesday Morning !
      Sasneham,
      Anu


      Delete
    3. Dear Anupama,

      Listening those voice, yes I am hearing..

      Hope you had a good journey, oh! sure its a fine journey.. hah? with a film star...!! which star...?:)

      Hope I can recover from my memories soon.......
      I will not run away, but the more responsibilities are running to me..:) See there are 25 projects to submit tomorrow.. yet I am blogging!!:) But I am confident in my job than my life...

      Sure it is a wonderful Tuesday... as all of us are joined together to complete the work.. Hear the sounds of get together, claps. laughs....!! Today will be a funny day!!

      Snehapoorvam wishing you also have a great day!!

      Delete
    4. പ്രിയപ്പെട്ട സ്നേഹിതാ,

      ജോലിയില്‍ മനസ്സു മുഴുകി കൂട്ടുകാരോടുത്തു തമാശ പറഞ്ഞു ഈ ദിവസം ഉല്ലാസം നിറഞ്ഞതായിരുന്നു എന്നറിയുമ്പോള്‍, സന്തോഷമുണ്ട്.കൂടുതല്‍ ജോലി,അനുഭവ പരിചയം നല്‍കും. ആത്മസംതൃപ്തി ലഭിക്കും. അപ്പോള്‍ പിന്നെ, അതൊക്കെ വേണ്ട എന്ന് വെക്കേണ്ട,കേട്ടോ.:)

      കൂടെ യാത്ര ചെയ്ത താരത്തെ കുറിച്ച് ഒരു പക്ഷെ എഴുതുമായിരിക്കും,

      അനുവും കുഞ്ഞു കുരുവികളും, തിരമാലകളും ഹൃദ്യമായി ആശംസിക്കട്ടെ,

      ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    5. പ്രിയപ്പെട്ട അനൂ,

      സ്നേഹിതര്‍ ഒരുമിച്ചുണ്ടാകുമ്പോള്‍ ഓരോ നിമിഷവും എത്ര സുന്ദരമെന്നോ..
      ഒരേ മനസ്സോടെ ഒരേ ചിന്തയോടെ (ജോലിയിലേ..) ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഒരാഴ്ചത്തെ ജോലി ഒരു ദിവസം കൊണ്ട്.. അവസാന മിനുക്കുപണികള്‍, ഇനിയൊരു രണ്ടു മണിക്കൂര്‍ കൂടി... നാളെ സബ്മിഷന്‍.. അത് കഴിഞ്ഞ് വീണ്ടും ഓരോ വഴികളില്‍.. മറ്റൊരു തിരക്കേറിയ ദിനത്തില്‍ ഒന്നിക്കാനായി...

      അപ്പൊ വേഗമെഴുതെട്ടോ...പിന്നേ ഇന്നത്തെ പോസ്റ്റ്‌ ഏറെ മനോഹരമായിട്ടുണ്ടേ.. വായിച്ചു കഴിഞ്ഞപ്പോള്‍ വരികള്‍ മനസ്സില്‍ തന്നെട്ടോ.. പ്രവാസത്തിന്‍റെ നാളുകളില്‍ ഗൃഹാതുരത ഓര്‍മ്മിപ്പിക്കുന്ന നിമിഷങ്ങള്‍...

      ശുഭരാത്രി...
      സ്നേഹപൂര്‍വ്വം...

      Delete
    6. Dear My Friend,

      God gives every bird its food,

      but He does not throw in into its nest.

      J.G.Holland
      You have enough opportunities in life....

      Look around and find out.
      Be A Blessing to the world,My Friend !
      May you feel more energetic and cheerful !
      Anu with her cute little birdie wish you,
      A Beautiful Wednesday Morning !
      Sasneham,

      Delete
    7. Dear Anu,

      Using the opportunities at its best as there is no any substitute for each and every opportunity.
      As I am blessed, I know I will be kind to others..
      Even the friends are gone the moments of yesterday will cause my happiness and energy for the coming days...
      Wishing you and the cute little birdie a wonderful day with happy moments..

      Snehapoorvam...

      Delete
    8. പ്രിയപ്പെട്ട സ്നേഹിതാ,


      ഹൃദ്യമായ കേരളപ്പിറവി ആശംസകള്‍!

      എത്ര സുന്ദരം എന്റെ കേരളം !

      കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സംസ്ക്കാരവും,നെഞ്ചിലേറ്റി,

      അനുവും കുഞ്ഞുകിളിയും തിരമാലകളും ആശംസിക്കട്ടെ,

      ദൈവത്തിന്റെ സ്വന്തം നാടിനു, ജന്മദിനാശംസകള്‍ !

      അഭിമാനിക്കാം, ഞാനൊരു മലയാളിയാണ് !

      മനോഹരമായ സുപ്രഭാതം !

      മറന്നു പോയില്ലേ, സ്നേഹിതാ,ഇന്ന് കേരളപ്പിറവി ദിനം ! :)

      മലയാളം,മനോഹരമായ ഭാഷ !

      മറന്നു പോയല്ലോ, എന്ന് രാത്രി പറഞ്ഞത് ഈ കാര്യമാണ്.

      ഇന്ന് കൂട്ടുകാരികളോട് കേരള സാരിയുടുത്തു വരാന്‍ പറഞ്ഞിട്ടുണ്ട്.

      അപ്പോള്‍, ജന്മദിനാശംസകള് പറയു,ട്ടോ !

      സസ്നേഹം,

      അനു

      Delete
    9. പ്രിയപ്പെട്ട അനൂ,

      ശരിയാണല്ലോ പാടില്ലായിരുന്നിട്ടും മറന്നൂ ഞാന്‍!! ദിവസങ്ങള്‍ പോവുന്നതറിയുന്നില്ല.. പലതും മറന്നുപോകുന്നു.. എങ്കിലും ഓര്‍ക്കുന്നു കഴിഞ്ഞ വര്‍ഷം ഈ ദിനം എത്ര സുന്ദരമായിരുന്നെന്നോ.. മറക്കാനാവാത്ത ദിനം.. ആര്‍ഭാടമില്ലാത്ത എന്നാല്‍ ആഡ്യത്വമുള്ള വെള്ള മുണ്ടും ഷര്‍ട്ടും, കസവ് സാരിയും.. കണ്ണിനു വിരുന്നായി, മനസ്സില്‍ സന്തോഷം നിറച്ച ദിനം..

      ഇന്ന് നാല് ചുവരുകള്‍, അവയെ പൊതിഞ്ഞു വീണ്ടും ചുവരുകള്‍..! നിശ്ശബ്ദം കടന്നു പോയ നിമിഷങ്ങള്‍...

      അനുവിനും കുഞ്ഞുകിളിക്കും തിരമാലകള്‍ക്കും പിന്നെല്ലാ സൗഹൃദങ്ങള്‍ക്കും ഹൃദയം കൊണ്ട് കേരളപ്പിറവിദിനം ആശംസിക്കട്ടെ!!

      പിറന്ന മണ്ണിന്‍റെ, വളര്‍ന്ന നാടിന്‍റെ, പൈതൃകത്തിന്‍റെ, സംസ്കാരത്തിന്‍റെ, മലയാളത്തനിമയുടെ പാഠങ്ങള്‍ പറഞ്ഞു തന്ന സ്വന്തം നാടിനെ നെഞ്ചേറ്റിക്കൊണ്ട് ഹാര്‍ദ്ദവമായ കേരളപ്പിറവി ആശംസകള്‍ ഒരിക്കല്‍ കൂടി..

      കൂട്ടുകാരികള്‍ കേരള സാരിയുടുത്തു വന്നല്ലോല്ലേ?

      സ്നേഹപൂര്‍വ്വം..

      Delete
    10. പ്രിയ സ്നേഹിതാ ,

      ഓറഞ്ചു നിറത്തിലുള്ള കരയും കസവും ചേര്‍ന്നുള്ള സാരിയും അതിനു ചേര്‍ന്ന പട്ടു ബ്ലൌസും......

      ഇഴയിടുത്ത പിന്നിയ മുടിയും ചന്ദനപൊട്ടും..........!

      ഇന്നലെ തന്നെ തന്നെ പറഞ്ഞതിനാല്‍ കൂട്ടുകാരികള്‍ കേരള സാരി തന്നെയുടുത്തിരുന്നു !



      ഒഴിവു സമയത്ത് എപ്പോഴോ, ആണ് അജയ് പെട്ടെന്ന് പറഞ്ഞത്..ഒരു ഫോട്ടോ തരുമോ.....?

      അപ്രതീക്ഷിതമായതിനാല്‍,ശരിക്കും ചമ്മി

      ആകെപ്പാടെ,ഈ ദിവസം മനോഹരമായിരുന്നു.

      എന്റെ മലയാള നാടേ .................നീയെന്റെ ഹൃദയത്തില്‍..........,

      നിത്യഹരിതാഭയോടെ............!

      കേരളപ്പിറവി ആശംസകള്‍ !

      ശുഭസായാഹ്നം !

      സസ്നേഹം,

      അനു

      Delete
    11. പ്രിയപ്പെട്ട അനൂ,

      ആദ്യമായി സാരിയുടുത്ത പരിഭ്രമവും ഗ്രാമീണത നിറഞ്ഞ മുഖവുമായി ഒരു പാവം കൊച്ച്.. കഴിഞ്ഞ വര്‍ഷത്തെ ഓര്‍മ്മയില്‍, എല്ലാരും കൂടി കളിയാക്കിയപ്പോള്‍ ഇനി സാരിയുടുക്കില്ലെന്നു പറഞ്ഞവള്‍.. ഇന്ന് പക്ഷെ എന്നും സാരിയുമുടുത്ത്... വിളിക്കാറുണ്ടെങ്കിലും കണ്ടിട്ടൊരുപാട് നാളാകുന്നു.. ഇന്നും സാരിയുടുത്തിട്ടുണ്ടാകും.. പരിഭ്രമമില്ലാതെ.. ഗ്രാമീണത കളയാതെ... നിഷ്കളങ്കമായ ചിരിയോടെ..

      അജയ് ചോദിച്ചതില്‍ കുഴപ്പമില്ല കേട്ടോ...:) കേരളത്തനിമയുടെ വസ്ത്രധാരണത്തോളം മനോഹാരിത വേറെവിടെയുമില്ല..

      മലകളും, പുഴകളും, അരുവികളും നിറഞ്ഞ കേരളം നിത്യഹരിതമായി എന്നും നിറഞ്ഞെങ്കില്‍... നിറയട്ടെ അല്ലേ...

      സ്നേഹപൂര്‍വ്വം

      Delete
    12. പ്രിയപ്പെട്ട സ്നേഹിതാ,

      ഗ്രാമീണതയും നിഷ്കളങ്കതയും നിറഞ്ഞ ആ മുഖവും സ്വരവും മനസ്സില്‍ കുളിര്‍ മഴയാകട്ടെ.

      സ്വപ്‌നങ്ങള്‍ പൂക്കുന്ന ഈ രാത്രിയില്‍, മനസ്സില്‍ ഒരു നാടന്‍ പാട്ടിന്റെ ഈണം ഉണ്ടാകണം.

      ഹൃദയം താളലയങ്ങളില്‍ നിറയട്ടെ.

      സുമനസ്സിനു,സൌഹൃദത്തിന്,സ്നേഹത്തിന്റെ വരികള്‍ക്ക്,

      ഹൃദ്യമായ നന്ദി !

      ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    13. പ്രിയപ്പെട്ട അനൂ,

      സൗഹൃദങ്ങള്‍ എന്നും മനസ്സില്‍...

      നിറങ്ങളില്‍, ഓര്‍മ്മകളില്‍ നിമിഷങ്ങള്‍ സുന്ദരം...

      ഹൃദയത്തില്‍ താളം നിറയ്ക്കാന്‍ ദേ ഇംഗ്ലീഷ് പോസ്റ്റ്‌ വായിച്ചു കൊണ്ടിരിക്കുന്നൂട്ടോ, വലിയ പോസ്റ്റ്‌ ആണല്ലോ...

      പ്രവാസത്തിലെത്തിയപ്പോള്‍ എല്ലാം കൂടെ എഴുതുകയാണല്ലേ..:) നന്നായിട്ടുണ്ട് വായിച്ചേടത്തോളം... ബാക്കി വായിക്കട്ടെട്ടോ..

      ദേ മഴ തകര്‍ത്ത് പെയ്യുന്നു, എന്‍റെ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കേണ്ട എന്നും പറഞ്ഞ്...

      സ്നേഹപൂര്‍വ്വം...

      ശുഭരാത്രി..

      Delete
    14. പ്രിയപ്പെട്ട സ്നേഹിതാ,

      ചിലപ്പോഴെങ്കിലും ആശങ്കയുണ്ട്..........!

      എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍, ഒരപ്രതീക്ഷിത നിമിഷത്തില്‍ നിന്ന് പോകുമെന്ന്. അറിഞ്ഞൂടാ............!

      സ്കൂള്‍ മുതല്‍ എന്നും ചെറിയ ചോദ്യങ്ങള്‍ക്ക് നീണ്ട ഉത്തരവും,നീണ്ട ഉത്തരം എഴുതാന്‍ പറഞ്ഞാല്‍,അന്തമില്ലാതെ വരികളുടെ വര്‍ഷവും......! :)

      എനിക്കറിയില്ല..........ഒരിക്കലും പറഞ്ഞു തീരാത്ത വിശേഷങ്ങള്‍.......എഴുതിയാല്‍ തീരാത്ത സ്വപ്‌നങ്ങള്‍........!

      എന്താ ചെയ്യാ.........!

      അജയ്,വടക്കേ ഇന്ത്യക്കാരന്‍..........!അപ്പോള്‍, നമ്മുടെ കസവ് സാരികള്‍ കണ്ണിനു കര്പ്പൂരമാകും .:)

      നേരിട്ട് കാണുമ്പോള്‍, എന്ത് പറയും എന്നറിയില്ല......അതിനാല്‍ കഴിയുന്നതും ഒഴിവാക്കും.ചില ആരാധന നിറഞ്ഞ കണ്ണുകള്‍ കണ്ടില്ല എന്ന് നടിക്കേണ്ടി വരും.:)

      തിരക്ക് പിടിച്ചു വായിക്കേണ്ട. മെല്ലെ ,മെല്ലെ മതി.



      കേരളപ്പിറവി ദിനത്തില്‍ ഒരു നാടന്‍ പാട്ടെങ്കിലും,പഠിക്കണം............പാടണം .

      കേള്‍ക്കു.........കൂടെപ്പാടു .............

      ദേ ............ഞാന്‍ പാടിത്തുടങ്ങി.......!

      ''നിന്നെ കാണാന്‍ .............എന്നെക്കാളും..............ചന്തമുണ്ടേ..............കുഞ്ഞി പെണ്ണേ ................''

      സുഖനിദ്ര !

      സസ്നേഹം,

      അനു

      Delete
    15. പ്രിയപ്പെട്ട അനൂ,

      ഗുരുവായൂരപ്പന്‍റെ കടാക്ഷമുള്ളേടത്തോളം കാലം ആശങ്ക വേണ്ട, നിലയ്ക്കില്ലൊരിക്കലും വാണീദേവി പിണങ്ങാതിരിക്കുമ്പോള്‍..
      ചെറിയ ചോദ്യങ്ങള്‍ക്ക് വലിയ ഉത്തരം, വലിയ ഉത്തരമെഴുതേണ്ട ചോദ്യത്തിന് തീരാത്തത്ര എഴുതി തീര്‍ക്കുക!! നല്ലത് തന്നത്..
      ഒന്നും ചെയ്യാനില്ല, പറയാനുള്ളത്, എഴുതാനുള്ളത് എല്ലാം എഴുതി തീര്‍ക്കുക തന്നെ...:)

      അജയ് യോട് ആ ഇംഗ്ലീഷ് പോസ്റ്റ്‌ വായിക്കാന്‍ പറേണംട്ടൊ.. കണ്ണിനു കര്‍പ്പൂരമാകാന്‍ അവിടെയവസാനം രണ്ട് ഫോട്ടോ ഉണ്ടല്ലോ..:) (ശരിക്കും മനോഹരം കേട്ടോ.. ഇപ്പൊ മനസ്സിലായില്ലേ അജയ് യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല)
      കാണാതെ പോകേണ്ടാട്ടോ, ഇഷ്ടം കൊണ്ടല്ലേ..:)

      പതുക്കയെ വായിക്കുള്ളൂന്നേ:), ആയിരത്തി എണ്ണൂറില്‍ പരം വാക്കുകള്‍!!
      നല്ലൊരു ടൂറിസ്റ്റ് ഗൈഡ് തന്നെട്ടോ:) [പിന്നൊരു നിര്‍ദേശം പറയട്ടെ, അല്ലേ വേണ്ട..]

      "എന്നിട്ടെന്തേ നിന്നെ കെട്ടാന്‍ ഇന്നുവരേ...."

      നല്ല സ്വപ്നങ്ങള്‍ക്കായ്‌ ശുഭരാത്രി നേരട്ടെ...

      സ്നേഹപൂര്‍വ്വം...

      Delete
    16. പ്രിയപ്പെട്ട സ്നേഹിതാ,

      സുപ്രഭാതം !

      ദൂരദര്‍ശനില്‍ ചെമ്പൈ സംഗീതോത്സവം നടക്കുന്നു.ശ്രീഗുരുവയൂരപ്പന്റെ കീര്‍ത്തനങ്ങള്‍ ഹൃദയവും കണ്ണും നിറയ്ക്കുന്നു .

      ''എന്റെ കൃഷ്ണാ ..........''എന്ന് ഉള്ളുരുകി വിളിക്കുമ്പോള്‍,

      ആ തൃപ്പടിയില്‍ സ്വയം സമര്‍പ്പിക്കുമ്പോള്‍,

      അറിയുന്നു,ആ കാരുണ്യമാണ് മുന്നോട്ടുള്ള ഓരോ ചുവടിനും തുണയാകുന്നത് !

      മനോഹരമായ ഒരു നവംബര്‍ മാസം ആശംസിക്കുന്നു.

      സ്നേഹവും കരുണയും കരുതലും നല്‍കു...........![അതോരാള്‍ക്ക് മാത്രമാകരുത്].:)

      ജീവിതം എത്ര സുന്ദരം !

      സസ്നേഹം,

      അനു

      Delete
    17. പ്രിയപ്പെട്ട അനൂ,

      ഓരോ ചുവടിനും തുണയായി ആ കാരുണ്യം എന്നും കൂടെ..

      നവംബര്‍ സുന്ദരം തന്നെ... തിരിച്ചും ആശംസിക്കട്ടെ, നിമിഷങ്ങള്‍, ദിവസങ്ങള്‍, ആഴ്ചകള്‍ ചേര്‍ന്ന ഈ നവംബറും മനോഹരമാകട്ടെ, വേഗത്തില്‍ കടന്നു പോകട്ടേല്ലേ..? ഡിസംബറിലെ അവധിക്ക് വേണ്ടി..?

      എല്ലാവരിലും ഒരാളെ കാണാന്‍ ശ്രമിക്കുന്നു... അപ്പോള്‍ സ്നേഹവും കരുണയും കരുതലും എല്ലാര്‍ക്കുമായി നല്കാല്ലേ..

      ഓരോ നിമിഷവും മനോഹരമാകുമ്പോള്‍ ജീവിതം സുന്ദരം തന്നെ..

      ശുഭദിനം...

      സ്നേഹപൂര്‍വ്വം..

      Delete
    18. പ്രിയപ്പെട്ട സ്നേഹിതാ,



      ഇന്ന് രാത്രി,ചന്ദ്രന്‍ ഉദിക്കുന്നതും നോക്കി, പതിനായിരം സ്ത്രീ ജനങ്ങള്‍ കാത്തിരിക്കുന്നു.

      കയ്യിലുള്ള തട്ടില്‍ വെള്ളവും, പൂക്കളും,കുങ്കുമവും, കൊളുത്തിയ വിളക്കും ഉണ്ടാകും.

      അരിപ്പയിലൂടെ മാത്രമേ ചന്ദ്രനെ കാണാന്‍ പാടുകയുള്ളൂ

      പിന്നെ പ്രിയന്റെ മുഖവും അരിപ്പയിലൂടെ കാണും .

      ചന്ദ്രനെ പൂജിച്ചു വേണം, അവര്‍ക്ക് പ്രിയന്‍ നല്‍കുന്ന ഇളനീര്‍ വെള്ളം കുടിച്ചു ഉപവാസം അവസാനിപ്പിക്കുവാന്‍.

      പ്രിയതമന്റെ കാല്‍ തൊട്ടു,അനുഗ്രഹം മേടിക്കുമ്പോള്‍, നല്ലൊരു സമ്മാനം ലഭിക്കുന്നു.

      ഇപ്പോള്‍ പാറുവിനു പാടാന്‍ തോന്നുന്നു.......''നീയൊരു പുഴയായി തഴുകുമ്പോള്‍.............''!

      പ്രിയന്‍ ഒരാള്‍ നല്‍കുന്ന സ്നേഹതണല്‍ ചന്ദ്രകിരണം പോലെ കുളിര്‍മയേകുന്നതാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

      ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക്,പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്ന എന്റെ വടക്കേ ഇന്ത്യന്‍ കൂട്ടുകാരികള്‍ക്ക്,

      കര്‍വ ചൌദ്‌ ആശംസകള്‍ !

      എത്ര മനോഹരം ഈ ആചാരം..........!

      പട്ടു സാരിയുടുത്തു, കയ്യില്‍ മൈലാഞ്ചി അണിഞ്ഞു,കുപ്പിവളകള്‍ കിലുക്കി,

      സ്വപ്നം നിറയുന്ന മിഴികളുമായി ചന്ദ്രനെ നോക്കുന്ന ഈ വനിതകള്‍ സുന്ദരിമാര്‍ !



      എത്രയും നേരത്തെ ചന്ദ്രന്‍ ഉദിക്കട്ടെ...........പാവം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വ്രതമെടുക്കുന്ന പുണ്യജന്മം !

      അഭിനന്ദനങ്ങള്‍ !

      ഏതെങ്കിലും ഒരു പുരുഷന്‍ ഇങ്ങിനെ ഉപവസിക്കുമോ, പ്രിയക്ക് വേണ്ടി.................?

      ശുഭസായാഹ്നം !

      സസ്നേഹം,

      അനു

      Delete
    19. പ്രിയപ്പെട്ട അനൂ,

      നേര്‍ത്ത മറയത്ത് നിലാവില്‍ തന്‍റെ പ്രിയതമന്‍റെ മുഖം കാണുമ്പോള്‍ ലജ്ജയാല്‍ തുടിക്കുന്ന മുഖം..

      നിലാവ് കണ്ട്, ഇളനീര്‍പാനം ചെയ്ത് ഉപവാസം അവസാനിപ്പിക്കുന്ന പ്രിയപ്പെട്ടവള്‍ക്ക് സമ്മാനം നല്‍കി മനസ്സ് കൊണ്ട് അനുഗ്രഹം ചൊരിയുന്ന പ്രിയപ്പെട്ടവന്‍...

      കൂടുതലായി പറയാന്‍ വയ്യേ...:):( ഓര്‍മ്മകള്‍ നോവിക്കുമെന്നേ..

      നല്ല നിമിഷങ്ങള്‍ നേര്‍ന്നുകൊണ്ട്...

      സ്നേഹപൂര്‍വ്വം...

      Delete
    20. പ്രിയപ്പെട്ട സ്നേഹിതാ,

      ഇന്ന് രാവിലെ തന്നെ ഈ വിശേഷങ്ങള്‍ എഫ്ബിയില്‍ പങ്കു വെച്ചിരുന്നു.ഇന്ന് എന്റെ വടക്കേ ഇന്ത്യന്‍ കൂട്ടുകാരികള്‍ മനോഹരമായി അണിഞ്ഞു ഒരുങ്ങി,മൈലാഞ്ചി അണിഞ്ഞ കൈകള്‍ നിറയെ കുപ്പിവളകള്‍ ഇട്ടു വന്ന കാഴ്ച എഴുതിപ്പിച്ച വരികള്‍.മുന്‍പ് ഇംഗ്ലീഷില്‍ വിശദമായി പോസ്റ്റ്‌ എഴുതിയിരുന്നു.

      വിഷമിപ്പിച്ചു എങ്കില്‍ സോറി.ഓര്‍മ്മകള്‍ വേദനകള്‍ നല്‍കിയെങ്കില്‍, ഇനി സൂക്ഷിക്കാം. ഓര്‍മകളില്‍ നിന്നും ഊര്‍ജം ലഭിക്കട്ടെ.

      എന്റെ കൂട്ടുകാരി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ,,,,,,,,,

      ഈശ്വരാ ............ഇന്ന് ചന്ദ്രന്‍ നേരത്തെ ഉദിക്കണേ..........!

      മനോഹരമായ ഒരു രാത്രിമഴ !

      സസ്നേഹം ,

      അനു



      Delete
    21. പ്രിയപ്പെട്ട അനൂ,

      മൈലാഞ്ചിക്കൈകളില്‍ നിറയെ കുപ്പിവളകലുമായി, കൈപ്പത്തി കൊണ്ട് മുഖം മറച്ചു നില്‍ക്കുന്ന പ്രിയപ്പെട്ടവളെ കാണാന്‍ അവളുടെ ഉപവാസം എത്രയും പെട്ടെന്ന് തീരാന്‍ പ്രാര്‍ഥിക്കുന്ന പ്രിയപ്പെട്ടവന്‍... നിര്‍വാഹമില്ലല്ലോ മുന്നേ അവസാനിപ്പിക്കാന്‍... വീരാവതിയുടെ കഥ ഓര്‍മ്മ വരുന്നു..

      ഒരുപാട് മുഖങ്ങളുമായ് ഉദിക്കേണ്ടതല്ലേ, ആരെയും നിരാശരാക്കാന്‍ പാടില്ലല്ലോ.. എന്നാലും നേരത്തെ ഉദിക്കാന്‍ ആഗ്രഹിക്കാം.. അല്ലേ..?

      സ്നേഹപൂര്‍വ്വം...

      Delete
    22. പ്രിയപ്പെട്ട സ്നേഹിതാ,

      ചന്ദ്രന്‍ ഉദിച്ചുവോ .....................?

      നിലാവ് പരന്നുവോ ?

      എല്ലാ സൌഭാഗ്യങ്ങളും നേരുന്നു.

      വീരാവതിയുടെ കഥ അറിയില്ല എന്ന് തോന്നുന്നു. :(എന്തായാലും ഇന്ന് ഇനി അറിയേണ്ട.

      നാളെ പ്രായമായവര്‍ക്ക് വേണ്ടി ഒരു പരിപാടി നടത്തണം. ആ നിസ്സഹായത നിറഞ്ഞ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്താന്‍,ഹൃദയത്തില്‍ നിന്നും വരികള്‍ ഒഴുകണം.ഈ രാത്രി ,ആ മുഖങ്ങള്‍ക്കു വേണ്ടി.അനുഗ്രഹത്തിനായി.ആ ലോകം വേറെ.......!എല്ലാ വര്‍ഷവും പതിവാണ്.

      ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    23. പ്രിയപ്പെട്ട അനൂ,

      കാണുന്നില്ലല്ലോ, മഴമേഘങ്ങള്‍..!

      ഈ ആചാരത്തെ പറ്റി പറഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ എപ്പോഴോ കേട്ടൊരു പേര് ഓര്‍മ്മ വന്നു, ഇനി ഇതുമായി ബന്ധപ്പെട്ടതാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴയും, എന്തോ അങ്ങനെ ഓര്‍മ്മ വന്നു..

      നല്ലതത്.. ആ മുഖങ്ങളില്‍ ഒരു പുഞ്ചിരി വിരിയിക്കാന്‍ കഴിയുമെങ്കില്‍ അത് വലിയൊരു പുണ്യം.. പറയില്ലെന്ന് തോന്നിയത് കൊണ്ട് കൂടുതല്‍ ചോദിക്കുന്നില്ലാട്ടോ.. എന്നാലും പറയാമെങ്കില്‍ പറയാം..

      നന്മകള്‍ നേര്‍ന്നു കൊണ്ട്... നാളത്തെ ദിനവും ശുഭമാകാന്‍..

      ശുഭരാത്രി...

      സ്നേഹപൂര്‍വ്വം..

      Delete
    24. Dear My Friend,
      God never takes a day off to love,care,guide and protect us in every moment of our lives.May His Presence and Blessings be with you today and always.
      But,tell me do you spend time to chant prayers?
      Do you say 'Thank You Prayer'at night?
      If not,start saying right now.
      Anu won't be here for long to remind you.:)
      Wishing you an auspicious Saturday Morning !

      Sasneham,
      Anu

      Delete
    25. Dear Anu,

      The Great God is always with me.. in my sorrows, happiness, winnings and losings..
      The only chantings in my life is the Panchakshari with Pranava.. Sure I never pray to God, as He always give me what I want on or before I think..!! but I am always thankful to Him...

      Have a great weekend... and hope you got the smile from those.. Do the best in your life for them

      Snehapoorvam

      Delete
    26. പ്രിയപ്പെട്ട സ്നേഹിതാ ,

      ‍തലമുടിയില് നിറയെ മുല്ലപൂക്കള് ‍ ചൂടി,

      ആ സൌരഭ്യം വാക്കുകളില്‍ നിറച്ചു,

      താളത്തില്‍ ഒരു പാട്ട് പാടി, നന്ദിയുടെ പൂക്കള്‍ ചൊരിഞ്ഞു,

      ഇന്നത്തെ ദിവസം ചിലവഴിച്ചത്, കുറെ വൃദ്ധമനസ്സുകളുടെ കൂടെ !

      ആ സുമനസ്സുകളുടെ അനുഗ്രഹം എന്റെ ജീവിതപുണ്യം !

      ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    27. പ്രിയപ്പെട്ട അനൂ,

      വാക്കുകളില്‍ ഇന്ന് വിരിഞ്ഞ മുല്ലപ്പൂക്കളുടെ സൗരഭ്യം നിറച്ച്...

      ഇന്നലെ വിരിഞ്ഞ പൂക്കള്‍ക്ക് ആ സൗരഭ്യം പകര്‍ന്നു നല്‍കി..

      ഒരു ശലഭം കണക്കെ, ആ വാടിയില്‍ പാറി നടന്ന നിമിഷങ്ങളെ കാണുന്നു..

      വിരിയിക്കുന്ന ഓരോ ചിരിയും ഒരു നൂറു പുണ്യമായ് മാറട്ടെ..

      നേരട്ടെ ഹൃദയം നിറഞ്ഞ നന്മകള്‍..

      സ്നേഹപൂര്‍വ്വം....

      Delete
    28. പ്രിയപ്പെട്ട സ്നേഹിതാ ,

      ഹൃദ്യം,മനോഹരം.......,ഈ ആശംസ ...!

      കുറെയേറെ അനുഗ്രഹം കൂടെയുണ്ട്.....!

      എല്ലാം മറന്നു,സുഖനിദ്രയില്‍ അലിയു.......

      ശുഭരാത്രി !

      സസ്നേഹം,

      അനു


      Delete
    29. പ്രിയപ്പെട്ട അനൂ,

      ആ പുണ്യപ്രവൃത്തിയോളം വരുമോ ഈ ആശംസ...

      മനസ്സുകള്‍ക്ക് നല്‍കുന്ന സാന്ത്വനം വെറുമൊരു വാക്കിലൊതുക്കുന്നില്ലാട്ടോ..

      അനുഗ്രഹങ്ങള്‍ എന്നും അനുവിനൊപ്പം..

      ഒരവധി ദിനത്തെ വരവേല്‍ക്കാന്‍ നേരട്ടെ ശുഭരാത്രി...

      സ്നേഹപൂര്‍വ്വം...

      Delete
  2. ചിരി അഹന്തയെ നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നമ്മളെന്ന കാര്യം അപ്പോൾ മറക്കുന്നു. ഗൌരവം ചോർന്നുപോകുന്നു.ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.പുഞ്ചിരിക്കുന്നു :)

    ReplyDelete
    Replies
    1. പണ്ട് വന്ന ഒരു S M S ഓര്‍മ്മ വന്നു കാത്തീ, വെറുതെ ചിരിക്കാന്‍ അതിവിടെ പറയട്ടെ...:)

      "ചിരി അഹന്തയെ നശിപ്പിക്കുന്നു...
      മനസ്സിനെ സന്തോഷിപ്പിക്കുന്നു...
      ചിരി ആരോഗ്യത്തിനു നല്ലതാണ്...
      എന്ന് കരുതി......

      ഒരു മാതിരി മറ്റേ ഇളി ഇളിക്കരുത്...:P"

      ഒരുവട്ടമെങ്കിലും കാത്തീ ഈ S M S കാത്തീടെ ഫോണില്‍ വന്നിട്ടില്ലേ.. ഒന്നെടുത്ത് നോക്കിയേ...::)

      എന്നും ചിരിക്കുക.. ചുണ്ടില്‍ ഒരു പുഞ്ചിരി എല്ലാവര്‍ക്കുമായി കാത്തുവയ്ക്കുക..

      Delete
    2. ഇല്ലേ ഇല്ല. ഇത് ഓഷോയുടെയാണെ...എന്റെ അല്ല സാറെ :)

      Delete
    3. ഛെ!! നശിപ്പിച്ചു കാത്തീ.. കാത്തിയുടെ വാക്കുകളില്‍ ഞാനഹങ്കരിച്ചു നില്‍ക്കുമ്പോഴാണോ ഇതെന്‍റെതല്ല ഓഷോയുടെതാണെന്ന്... ഓഷോയെ അധികമൊന്നും വായിച്ചിട്ടില്ല, ഇനി വായിച്ചാലും ഓര്‍മ്മയുണ്ടാകുമോ ആവോ?!!

      എനിക്കോര്‍മ്മ വന്ന ഒരു കാര്യം വെറുതെ പറഞ്ഞെന്നേയുള്ളൂ കാത്തീ..:)

      Delete
    4. ശരി സര്‍ :),ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം ആദ്യമേ ഓഷോ പറഞ്ഞെന്നെ ഉള്ളൂ.. അപ്പൊ അഹങ്കരിച്ചോട്ടോ

      Delete
    5. അല്ലാ... നീപ്പോ അഹങ്കരിച്ചിട്ടെന്താ കാര്യം.. കളഞ്ഞില്ലേ!! ഓഷോ ആരാ മോന്‍ കാത്തി മനസ്സില്‍ കണ്ടപ്പോള്‍ ഓഷോ മാനത്ത് കണ്ടുകളഞ്ഞു!! ഭയങ്കരന്‍!! ദേ എന്നെ അങ്ങനെ കൊച്ചാക്കണ്ട, പണ്ട് പത്തന്‍പത് പിള്ളേര്‍ക്ക് ക്ലാസ്സെടുത്തിട്ടുണ്ട് ശിഷ്യാ...

      Delete
    6. ആ പിള്ളേരുടെ വിധി!!! എന്നല്ലേ ഓര്‍ത്തത്, എനിക്കറിയാം..:)

      Delete
    7. അതും അറിഞ്ഞോ എങ്ങനെ ?? ഭയങ്കരന്‍ !! :) ശരി മാഷെ ഞാനും ശിഷ്യപ്പെട്ടിരിക്കുന്നു.

      Delete
    8. കാത്തിയെ ഞാന്‍ ഗുരുവായി അംഗീകരിച്ചു പോയല്ലോ, അപ്പൊ ശിഷ്യപ്പെടാന്‍ ഇനി തരമില്ല... (പിള്ളേരുടെ വിധി കണ്ടില്ലേ, ആ ഗതി വേണോ...???!!!):):)

      Delete
    9. ഗുരു ദക്ഷിണ കിട്ടിയോ. സംശയം??? പിള്ളേരും ഇതു പോലെ ആയിക്കാണും ഒരു :)

      Delete
    10. സംശയം വേണ്ട... പിള്ളേരെന്ന് പറഞ്ഞാല്‍ കൊച്ചുപിള്ളേരെല്ല, എന്നെക്കാള്‍ മൂന്നോ നാലോ വയസ്സിനു ഇളപ്പം മാത്രേ ഉള്ളൂട്ടോ.. ദക്ഷിണ.. ഇപ്പോള്‍ ചിലരൊക്കെ എന്‍റെ അതെ ഫീല്‍ഡില്‍, അത്യാവശ്യം ജോലിയും പ്രാക്ടീസുമായി അത് തന്നെ ദക്ഷിണ (ഈ എഴുത്തല്ല കേട്ടോ...)

      എന്നെ പോലല്ല കേട്ടോ.. പിള്ളേര്‍ക്ക് വിവരമുണ്ട്..

      Delete
  3. നമ്മള്‍ക്കു ചിലപ്പോള്‍ നിലാവു നല്ല ഒരു കൂട്ടുകാരനൊ കൂട്ടുകാരിയൊ
    ആയിരിക്കും അല്ലേ.. ഞാന്‍ എന്റെ വീടിന്റെ മുന്നില്‍ മുറ്റത്തു നിലാവിനെ
    നോക്കി കിടന്നു കഥകള്‍ മെനഞ്ഞെടുക്കുമാരുന്നു.. (ഓര്‍മ്മ)

    നിലാവിനോടുള്ള എന്റെ ഒരു അടുപ്പ ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യട്ടെ!!

    http://munthirimanikal.blogspot.in/2012/05/blog-post_19.html

    ReplyDelete
    Replies
    1. നിലാവ് നല്ല കൂട്ടുകാരന്‍ തന്നെ, കഥ പറയാന്‍, പറഞ്ഞു തരാന്‍..

      ഓര്‍ക്കുന്നില്ലേ ആ നിലാവിനെ കാണിച്ചു ഓരോ ഉരുളയും നല്‍കിയ അമ്മയുടെ മുഖം.. മറ്റൊരു നിലാവിനെ പോലെ...

      Delete
  4. എന്തേ ഒരു വിഷമം... എന്നോടു ചിരിക്കാന്‍ പറഞ്ഞിട്ട് നീ ഇങ്ങനെ ദുഖിച്ചാലോന്നു പ്രിയ ചോദിക്കുന്നു

    ReplyDelete
    Replies
    1. പ്രിയമുള്ളവളുടെ ചിരിയില്‍ അഭിനയമില്ലെങ്കില്‍ എനിക്കെന്തിന് വിഷമം.. ഞാന്‍ ദുഃഖിക്കുന്നില്ലെന്നു പറയില്ലേ അശ്വതീ.. എനിക്ക് വേണ്ടി..

      Delete
  5. എല്ലാം ഓരോ നിമിത്തം അല്ലാതെ എന്ത് പറയാന്‍....

    പൂനിലാവിനെ പോലെ ഒന്ന് ചിരിക്കാന്‍ പറഞ്ഞപ്പോള്‍ അഹങ്കാരിയായ കണ്ണുകള്‍ അതിനു തയ്യാറായില്ല ഉള്ളൊന്നു വിങ്ങിയാല്‍ ഹൃദയം വിട്ടു വീഴ്ചകള്‍ക്ക് തയ്യാറുമല്ല ഇവര്‍ക്കിടയില്‍ കിടന്നു പാവം ചുണ്ടുകള്‍ നിരാശയോടെ ആഗ്രഹങ്ങളോട് അടങ്ങുവാന്‍ പറഞ്ഞു, എങ്കിലും കാത്തിരിക്കയാണ് മറ്റൊരു അവസരത്തിനായ്‌ എന്നെങ്കിലുമൊരുനാള്‍ ഒരു ചാറ്റല്‍ മഴയായ്‌ പെയ്തിറങ്ങുന്ന കൊച്ചു സന്തോഷത്തെയും പിന്നെ ആ പൂനിലാവ് പോലത്തെ പുഞ്ചിരിയെയും ഹൃദയത്തിലേക്കാവാഹിക്കാന്‍

    ReplyDelete
    Replies
    1. ഒരു ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍, അല്ല തുടങ്ങിക്കഴിഞ്ഞു.. ഒരു നറുവെട്ടമായി നിന്‍റെ പുഞ്ചിരി എനിക്ക് വേണം... അകലെയാണെങ്കിലും ആ പുഞ്ചിരിയാണ് എന്‍റെ ജീവന്‍.. നിലയ്ക്കുന്ന നേരം നീയറിയുക പിടയുന്നത് എന്‍റെ പ്രാണനെന്നു...
      അവസരങ്ങള്‍ എന്നും നിന്നെയും കാത്തു നില്പൂ, ഈ വഴികളില്‍..

      Delete
  6. പ്രിയപ്പെട്ട കൂട്ടുകാരാ,
    നിലാവുപോലെ അഴകുള്ള ഈ വരികള്‍ക്ക് അഭിനന്ദനം. ചിലരാവുകള്‍ നമുക്ക് സമ്മാനിക്കുന്നത് നൊമ്പരത്തിന്റെ നിലാമഴയാകാം.
    ദുഃഖം ഒഴിവാക്കാന്‍ വയ്യെങ്കിലും ആരും ദുഖിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏവരും പ്രിയപെട്ടവരുടെ മുഖത്തേക്ക് നോക്കുന്നത് ഒരു പുഞ്ചിരി പ്രതീക്ഷിച്ചാണ്. ആരും ദുഖിക്കാതിരിക്കട്ടെ എല്ലാവരുടെ മുഖത്തും ചിരി വിരിയട്ടെ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. രാവുകള്‍ നൊമ്പരം നല്‍കുമ്പോഴും നിലാവ് മനസ്സിനെ കുളിര്‍പ്പിക്കുന്നു.. ദുഃഖങ്ങളില്ലാത്ത ലോകം ഇല്ല തന്നെ, കേവലം സുഖങ്ങള്‍ മാത്രമായാല്‍ പിന്നെ ജീവിതത്തിനെന്തര്‍ത്ഥം... എങ്കിലും വലിയ വലിയ ദുഃഖങ്ങള്‍ ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ...
      ഒരു നേര്‍ത്ത പുഞ്ചിരി എല്ലാവരുടെയും ചുണ്ടുകളില്‍ പൂ പോലെ, നിലാവ് പോലെ...

      സഹര്‍ഷം നിന്‍റെ സാമീപ്യത്തില്‍..

      Delete
    2. പ്രിയ സുഹൃത്തെ,

      "കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
      കേളീകദംബം പൂക്കും കേരളം
      കേര കേളീനടനമാം എന്‍ കേരളം "

      കേരളപ്പിറവി ആശംസകള്‍!

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    3. പ്രിയ ഗിരീഷ്‌,

      ഇഷ്ടമുള്ള പാട്ടാണല്ലോ..

      മനോഹരിയായ കേരളത്തെ വര്‍ണ്ണിച്ച കവികള്‍, ആ വര്‍ണ്ണനയില്‍ മനോഹരമായ കവിതകള്‍, ഗാനങ്ങള്‍..

      സുന്ദരം.. മോഹനമായ നാട്.. ഇന്നുണ്ടോ.. പലതും ഓര്‍മ്മകളാകുന്നത് പോലെ നമ്മുടെ നാടും, സംസ്കാരവും മാറുമോ..? ചൂഷണത്തിലും, അഴിമതിയിലും ഓരോ നാളും നമ്മള്‍ ഓരോ പടി മുന്നോട്ട് പോകുന്നത് കാണുമ്പോള്‍ ഭയമുണ്ട്..

      എങ്കിലും നമുക്ക് ആശിക്കാം, പരസ്പരം ആശംസിക്കാം.. ഇന്നലെകളുടെ ഓര്‍മ്മകളില്‍.. നാളെയുടെ പ്രതീക്ഷകളില്‍.. ഇന്നത്തെ കേരളപ്പിറവിയില്‍ ഹൃദയം കൊണ്ട് ഒന്നുചേരാം.. ഉച്ചത്തില്‍ വിളിച്ചു പറയാം പിറന്ന മണ്ണും, ജനിച്ച നാടും അമ്മയെ പോല്‍ ഞങ്ങള്‍ക്ക് പ്രിയങ്കരം...

      സഹര്‍ഷം പറയട്ടെ ഹാര്‍ദ്ദവമായ കേരളപ്പിറവി ആശംസകള്‍ പ്രിയ മിത്രമേ..

      Delete
  7. എന്റെ ചിരി ഒരു മുഖം മൂടി എന്ന് നീ അറിയുന്നു...ആ വിഷമം മായ്ക്കാനുള്ള നിന്റെ ഒരു പാഴ്ശ്രമം ഈ വരികള്‍...
    നീ വിടചൊല്ലിയ ആ പൌര്‍ണമി ...അതിനു ശേഷം നിലാവെന്നും അടങ്ങാത്ത വേദനയാണെനിക്ക് ...!!
    എങ്കിലും നീ വിശ്വസിക്കൂ എന്റെ ചിരിയില്‍ അഭിനയമില്ലെന്ന്.
    "

    ReplyDelete
    Replies
    1. വെറുതെയെങ്കിലും ഒന്ന് സമാധാനിക്കാന്‍, നിന്‍റെ പുഞ്ചിരി എന്‍റെ സന്തോഷമെന്ന പോലെ എന്‍റെ പുഞ്ചിരി നിന്നെ സന്തോഷിപ്പിക്കുമെങ്കില്‍ ഞാനും ചിരിച്ചോട്ടെ വെറുതെ...
      എന്‍റെ വേര്‍പാട് നിന്‍റെ വേദനയെന്നു അറിയുന്നതല്ലേ എനിക്ക്, ഇനിയൊരു ജന്മം കാത്തിരിക്കാന്‍ പറയാന്‍ പോലും എനിക്കാവില്ലല്ലോ.. അവിടെയും ഞാന്‍ നിന്നെ വേദനിപ്പിച്ചാല്‍ പിന്നെ...
      എന്നിട്ടും നീ ചിരിക്കുന്നു ഇപ്പോഴും, എന്നെ സമാധാനിപ്പിക്കാന്‍.. പക്ഷെ ഞാനറിയുന്നു തേങ്ങുന്ന നിന്‍റെ മനസ്സ്.. കണ്ടില്ലെന്നു നടിക്കാനെനിക്കാവില്ലല്ലോ..

      Delete
  8. എന്നോട് ചിരിക്കാന്‍ പറയുന്ന നിന്റെ കണ്ണില്‍
    ഉരുണ്ടുകൂടിയ സങ്കടക്കാര്‍മേഘങ്ങളെ കണ്ടിട്ട്,
    നിലാവില്‍ പൊള്ളുന്ന എന്റെ മനസ്സ് മുറുകെപ്പിടിച്ചു,
    ചിരിക്കണോ കണ്ണാ ഞാന്‍?
    ചിരിക്കാം, എല്ലാവരെയും നിന്നെയും പറ്റിക്കാം ഞാന്‍..
    പക്ഷെ എന്നെ ഞാനെങ്ങനെ പറ്റിക്കണം എന്നു കൂടി
    പറഞ്ഞു തരുമോ?

    ReplyDelete
    Replies
    1. നിന്നെ നീ പറ്റിക്കുമ്പോള്‍ എന്നെയാണ് പറ്റിക്കുന്നത് എന്ന് അറിയാതെ പോയതെന്തേ രാധേ നീ..? എന്തിനാണ് നമുക്കിടയില്‍ മുഖംമൂടികളുടെ ആവരണം... നിന്‍റെ കണ്ണൊന്നു നിറഞ്ഞാല്‍, മനസ്സൊന്നു പിടഞ്ഞാല്‍, അറിയില്ലേ നിനക്ക് കാതമെത്ര ദൂരെയാണെങ്കിലും ഞാനതറിയുമെന്നു.. കാണാതെ പോയതല്ലല്ലോ നിന്നെ ഞാന്‍, എന്നെ നീ... അടുത്തതും അകലെ നിന്ന്, അറിഞ്ഞതും അകലെ നിന്ന്, വിടയോതിയതും അകലെനിന്നു.. എന്നിട്ടും അറിയില്ലേ നിനക്ക് നീയെനിക്ക്, ഞാന്‍ നിനക്ക് എത്രയടുത്തെന്നു..

      Delete
  9. നറുംനിലാവ് പോലെയെന്ന് നീ പറഞ്ഞ ചിരി മാഞ്ഞു പോയി, എവിടെയോ....
    നിനക്കുവേണ്ടി ഞാന്‍ ചിരിക്കാം..
    വിളറിയ കൃഷ്ണപക്ഷ ചന്ദ്രനെപ്പോല്‍......

    ReplyDelete
    Replies
    1. മായുന്ന നിന്‍റെ ചിരിയില്‍ പിടയുന്ന എന്‍റെ മനസ്സ് കാണുന്നില്ലേ നീ..
      നിലാവുള്ള ഓരോ രാവിലും നമ്മളൊന്നിച്ചു ചിരിച്ച നാളുകള്‍...
      ഒന്നിച്ചു കണ്ട കിനാവുകള്‍...
      എല്ലാം വ്യര്‍ത്ഥമായിപ്പോകുമ്പോഴും അറിഞ്ഞിരുന്നില്ലേ നമ്മള്‍, അറിഞ്ഞുകൊണ്ടകലങ്ങളിലേക്ക് യാത്രയാവുകയെന്നു... അന്ന് നീയെന്നോട്‌, ഞാന്‍ നിന്നോട് പറഞ്ഞതല്ലേ നിന്നെയോര്‍ത്ത് ഞാന്‍, എന്നെയോര്‍ത്ത് നീ വേദനിക്കില്ല, വേദനിക്കാന്‍ പാടില്ലെന്ന്..
      എന്നിട്ടും നീ..., ചിലപ്പോള്‍ ഞാന്‍, വാക്ക് തെറ്റിക്കുന്നുവോ...?
      നിനക്കെന്നോടുള്ള, ഉണ്ടായിരുന്നുള്ള, ഇനിയുണ്ടാവാന്‍ പാടിലാത്ത സ്നേഹം ആത്മാര്‍ത്ഥമെങ്കില്‍ എനിക്ക് വേണ്ടി നീ ചിരിച്ചേ മതിയാകൂ, നിനക്ക് വേണ്ടി ഞാനിന്നു ചിരിക്കുന്ന പോലെ...

      Delete
    2. നിര്‍ത്തി നിത്യ, ഇനിയും കരയാന്‍ വയ്യ...
      ഓരോന്നെഴുതി കരയിച്ചോളും.:)

      Delete
    3. നിലാവ് പോലെ ചിരിക്കാന്‍ പറഞ്ഞിട്ട്, കരഞ്ഞത് നീ; എന്നിട്ട് കരയിപ്പിച്ചത് ഞാനെന്ന്.... പല്ലിക്കുട്ടീ നിന്നെ ഞാന്‍.......!

      Delete
    4. ദെ ഞാനില്ലാത്തപ്പോ രണ്ടാളും എഴുതിക്കൂട്ടിക്കോ
      എന്നിട്ട് വല്ലപ്പോഴും ഓടി എത്തുമ്പോ എന്നെ കരയിപ്പിച്ചോ... രണ്ടാളോടും ദേഷ്യ എനിക്ക്
      എനിക്ക് സത്യായും കണ്ണ് നിറയാണ്...ഓഫീസില്‍ എന്ന ബോധം പോലും ഇല്ലാതെ ...

      Delete
    5. ഈ കീയക്കുട്ടിക് എപ്പനോക്കിയാലും കരയാനേ നേരംണ്ടാവൂ.... ഓഫീസിലാണെന്ന വിചാരം പോലുമില്ല.. ഇനി ഞാനാരോടും ചിരിക്കാന്‍ പറയില്ല:(

      Delete
  10. നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ

    നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ

    പ്രണയാര്‍ദ്രമാം നിന്റെ മിഴി വന്നു ഹൃദയത്തില്‍

    ഒരു മാത്ര മിന്നി മറഞ്ഞു പോയി ...

    ഈ വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ വന്നത് ഈ ഗാനമാണ് .

    ReplyDelete
    Replies
    1. നിലാവ് വന്ന് തൊട്ടപ്പോള്‍ വിരിഞ്ഞ നിശാപുഷ്പം പോല്‍, ചിരിക്കുന്നു ഞാന്‍ നിന്‍ മന്ദസ്മിതത്തില്‍.. ഒരു മാത്ര മിന്നി മറയുമ്പോഴും അതിലൊരു ജന്മത്തിന്‍റെ സ്നേഹം നിനക്കായി കരുതിയിരുന്നു..

      നല്ല ഗാനം വിനീത, ഇഷ്ടഗാനങ്ങളില്‍ ഒന്ന്...

      Delete
  11. വിരഹത്തിലെരിയുമ്പോഴും വിതുമ്പുന്ന ചുണ്ടുകള്‍ക്കും, പിടക്കുന്ന മനസ്സിനും ആശ്വാസം നല്‍കാന്‍, ഒരാശ്ലേഷം നല്‍കാന്‍ കഴിയില്ലല്ലോ എന്ന ദുഃഖവും...

    വിരഹാഗ്നിയില്‍ നീ സ്വയം വേവുമ്പോഴും എന്റെ പിടയുന്ന മനസ്സും... വിതുമ്പുന്ന ചുണ്ടുകളും..നിന്നെ തളര്‍ത്തുന്നു എന്ന് ഞാനറിയുന്നു.ആ കരുതല്‍...ആ സ്നേഹം...ആ ആശ്ലേഷണം അത് ജന്മാന്തരങ്ങളിലും എനിയ്ക്കൊരു ഒരു സുരക്ഷാകവച മായിരിക്കും...തീര്‍ച്ച.

    ReplyDelete
    Replies
    1. നിന്‍റെ വിതുമ്പുന്ന ചുണ്ടുകളും പിടയുന്ന മനസ്സും മാത്രമായിരുന്നില്ലേ എന്‍റെ ദുഃഖവും വേദനയും.. വരും ജന്മങ്ങളുണ്ടെങ്കില്‍ അവിടെ നിന്‍റെ കണ്ണൊരിക്കല്‍ പോലും നനയാതിരിക്കാന്‍, മനമൊരിക്കല്‍ പോലും ഇടറാതിരിക്കാന്‍ ചേര്‍ത്തുപിടിച്ചേനെ എന്‍റെ നെഞ്ചോട്..

      Delete
  12. വരികള്‍ നന്നായിട്ടോ... ആശംസകള്‍ നിത്യേ...ശുഭരാത്രി...

    ReplyDelete
    Replies
    1. വായനയില്‍ ഏറെ സന്തോഷം ആശേ.. തിരികെ നേരട്ടെ ശുഭരാത്രി...!

      Delete
  13. അനുവാദം ഇല്ലാതെ നിനക്ക് വരുകയും പോവുകയും ചെയ്യാം
    പക്ഷെ നീ അവശേഷിപ്പിച്ച ഈ ചിരിയും നൊമ്പരങ്ങളും എന്റെ അനുവാദമില്ലാതെ നിനക്ക് തിരിച്ചെടുക്കാനാകില്ല


    നല്ല വരികള്‍ നിത്യ
    ആശംസകള്‍

    ReplyDelete
    Replies
    1. അനുവാദം വാങ്ങി പോയവള്‍ക്ക് അനുവാദമുണ്ടെങ്കിലും ചിരിയൊരിക്കലും തിരിച്ചു ചോദിക്കില്ല.. ഒരു ചിരി തന്നെന്‍റെ നൊമ്പരങ്ങളെ കവര്‍ന്നെടുക്കുകയും ചെയ്യും..

      Delete
  14. ചിരിക്കൂ ..ചിരിപ്പിക്കൂ !
    smile ,smile it costs nothing...എന്നാണല്ലോ
    ഇതാ പിടിച്ചോ ഒരു ചിരി നിത്യയ്ക്ക് :-):-);-)

    ReplyDelete
    Replies
    1. സമാധാനായി അമ്മാച്ചൂ, ഒരാളെങ്കിലും ചിരിച്ചല്ലോ... ആ മയില്‍‌പീലിചിരി ഭദ്രമായി വയ്ക്കട്ടെ ഞാന്‍.. COSTLY SMILE... തിരിച്ചൊരു പുഞ്ചിരി നല്‍കട്ടെ..

      Delete