Friday, November 2, 2012

കണ്ണെത്താ ദൂരെ മറയരുതേ..
നീ... കണ്ണീരായി എന്നില്‍ നിറയരുതേ..
എന്‍റെ കനവിന്‍റെ കണ്ണാടിയില്‍
നിന്‍ രൂപമല്ലേ... നീ മാത്രമല്ലേ..
പറയാതെന്‍റെ മനസ്സ് പോലും നല്‍കിയിട്ടും
എന്നോടിഷ്ടം കൂടാതെന്തേ പിണങ്ങുന്നു നീ
                                                                                       (കണ്ണെത്താ ദൂരെ..)
പുലര്‍മഞ്ഞു പൊഴിയുമ്പോള്‍
നിന്നേ കിനാവുകണ്ട് മടിയോടെ
മയങ്ങുവാനെന്തു സുഖം
പകല്‍ മാഞ്ഞു പോകുമ്പോള്‍
നിന്നേയുമോര്‍ത്തെന്നും
തനിയേയിരിക്കുവാനെന്തു രസം
നിന്നോടിണങ്ങുന്നോരിളം കാറ്റിന്നീണങ്ങള്‍
കാതോര്‍ത്തു കേള്‍ക്കുവാന്‍ ദാഹം..
എന്നോടൊന്നും മിണ്ടാതെന്തേ അകലുന്നു നീ..
                                                                                       (കണ്ണെത്താ ദൂരെ..)
ഞാനാദ്യമായി നിന്നെ കണ്ടൊരാ വഴിയില്‍
മഴനനഞ്ഞലയുവാന്‍ എന്തൊരിഷ്ടം
ആ മഴത്തുള്ളിതന്‍ അനുരാഗപുഷ്പങ്ങള്‍
എണ്ണാതെ എണ്ണുവാന്‍ എന്തെളുപ്പം
നീയറിയാതെ നിന്‍ ആത്മാവിന്നണിവാതില്‍
പതിയെ തുറക്കുവാന്‍ മോഹം
എന്നോടൊന്നും മിണ്ടാതെന്തേ ഒളിക്കുന്നു നീ,,
                                                                                       (കണ്ണെത്താ ദൂരെ..)


*****************************************************************************
രചന: ജോഫി തരകന്‍
സംഗീതം: നടേശ് ശങ്കര്‍
ഗായകര്‍: രാധികാ തിലക് / വിശ്വനാഥ്
*****************************************************************************

52 comments:

 1. dr.y'rk hp fn, h'
  --r2jk

  ReplyDelete
  Replies
  1. m'lzoFn!
   sg's d.Inw'uc't4t.eh
   cltna/i'lb,trn9
   hp,mt'u.dn
   --r2jk

   Delete
 2. ഇഷ്ട്ടപ്പെട്ടു.....:)

  ReplyDelete
  Replies
  1. നീയറിയാതെ നിന്‍ ആത്മാവിന്നണിവാതില്‍
   പതിയെ തുറക്കുവാന്‍ മോഹം
   എന്നോടൊന്നും മിണ്ടാതെന്തേ ഒളിക്കുന്നു നീ.......
   ഈ വരികളും കൂടെ...

   Delete
  2. സന്തോഷം ആഭീ..
   മിണ്ടീലേ, ഒളിച്ചില്ലല്ലോ..
   ഒരു മഴ നേരട്ടെ നനയാന്‍..?

   Delete
  3. പിന്നെ തന്നോളൂ.....വേഴാമ്പലിനെ പോലെ കാത്തിരിക്ക്യാ ഞാന്‍ മഴയെ....അല്ല എന്റെ പ്രിയ സുഹൃത്തിനെ....എന്ന് വേണം പറയാന്‍.... അത്രമാത്രം ഞാന്‍ എന്റെ മഴയെ സ്നേഹിച്ചതല്ലേ.....

   Delete
  4. എങ്ങിനെ സ്നേഹിക്കാതിരിക്കും മഴയെ.. അത്രമേല്‍ പ്രിയങ്കരി... ദേ ഇവിടെ ഇടിമിന്നലോടെ മഴ തകര്‍ക്കുന്നു, എനിക്ക് കൂട്ടായി..

   Delete
  5. എന്നും ഒരു കാത്തിരിപ്പല്ലേ ജീവിതം....

   ഞാനും കാത്തിരിക്ക്യാ ഇവിടെ ഈ മുത്തുകളുടെ ദ്വീപില്‍
   നിനക്ക് കൂട്ടായ്‌ വന്ന മഴയെ.....
   അടുത്ത വര്ഷം വരെ കാത്തിരുന്നല്ലേ ഒക്കൂ....:(

   Delete
  6. മനസ്സില്‍ പൊഴിയുന്ന മഴയെ ചുണ്ടില്‍ ഒരു പുഞ്ചിരിയായി വിരിയിക്കുക..
   കാണാം ചുറ്റിനും ഒരായിരം ചിരികള്‍... ചിരിമഴ..

   Delete
  7. മനസ്സില്‍ പൊഴിയുന്നത് മഴയോ അതോ കൊടും കാറ്റോ.....
   ചുണ്ടില്‍ വിരിയുന്ന ചിരിയെല്ലാം മഴയായ് പെയ്തിരുന്നു എങ്കില്‍....

   :) :) :) :) :)

   Delete
  8. ഞാന്‍ ചിരിച്ചു പക്ഷെ അത് മഴയായില്ല.....

   Delete
  9. ഓരോ ചിരിയും തീരത്ത് വീണ്ടുമൊരു മുത്ത് കൂടി വിരിയിക്കും.. മുത്തുകളുടെ ദ്വീപില്‍ നീയറിയാതെ എത്രയോ മുത്തുകള്‍ നീ നല്‍കി, ഇനി നല്കാനിരിക്കുന്നു..

   Delete
  10. നിന്‍റെ ഒരു ചിരിയില്‍ പൊഴിയുന്ന മഴ നീ കാണില്ല! ചുറ്റുമുള്ളവരുടെ ഹൃദയത്തില്‍ അത് പെയ്തൊഴിയുന്നുണ്ടെന്നറിയുക..

   Delete
 3. ആണോ....ഞാന്‍ ഒരു പൊട്ടിയാ ഒന്നും കാണും ഇല്ല്യാ അറിയും ഇല്ല്യാ...എന്നാലും എന്‍റെ ചിരി പ്രിയപ്പെട്ട ആരുടെ ഒക്കെയോ മനസ്സില്‍ പെയ്യുന്ന മഴയെന്നറിഞ്ഞപ്പോള്‍.... ഒരു മഴ എന്‍റെ മനസ്സിലും പെയ്യുന്നുണ്ട് ഇപ്പൊ ഒരു ആനന്തത്തിന്‍റെ തേന്‍മഴ....ഇന്ന് ഇത് മതി എനിക്ക് എന്‍റെ സ്വപ്നലോകത്തില്‍ ഒരായിരം നക്ഷത്രങ്ങള്‍ തെളിയിക്കാന്‍...

  ReplyDelete
  Replies
  1. ഇന്നെന്തേ നിദ്രദേവി കടാക്ഷിച്ചില്ലേ....? അതോ ഇന്ന് പുലരും വരെ നിദ്രയോടു പിണങ്ങിയോ.....?? അതോ മഴയോട് കിന്നാരം പറഞ്ഞിരിപ്പാണോ...?

   Delete
  2. ആനന്ദത്തിന്‍റെ തേന്‍മഴയില്‍, സ്വപ്നലോകത്തില്‍ ഒരായിരം നക്ഷത്രങ്ങള്‍ തെളിയട്ടെ, ഇന്നും എന്നും....

   ജോലി, കഴിയാറാകുന്നു.. നാളെ വാരാന്ത്യം, ലക്ഷ്യങ്ങള്‍ നേടിയെടുക്കാതെ വയ്യ.. കണ്ണുകളില്‍ തത്തിക്കളിക്കുന്ന ഉറക്കം, ടൈപ്പ് ചെയ്തു കുഴഞ്ഞ വിരലുകള്‍.. പിണങ്ങാതെ ഉറക്കവും കിന്നാരം പറയാന്‍ മഴയുമുണ്ടെങ്കില്‍ ആരോട് കൂട്ട്കൂടണമെന്നറിയാതെ...

   മഴയുടെ താരാട്ടില്‍; പുലരി ഉണരുന്നതിനു മുന്നേ ഉറക്കത്തെ പുല്‍കാന്‍ ഇനി ചുരുങ്ങിയ സമയം, നേരട്ടെ നക്ഷത്രങ്ങള്‍ വിരിയുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ സുഖനിദ്ര...

   ശുഭരാത്രി!

   Delete
  3. സന്തോഷം നിറഞ്ഞ ഒരു വാരാന്ത്യം ആസ്വതിച്ചു എന്ന് കരുതിക്കോട്ടെ...?

   ലെക്ഷ്യങ്ങളിലെക്കുള്ള പടവുകള്‍ കയറി ആശ്വാസത്തിന്റെ ഒരു ദിനം കൂടി ഇരുളിന്റെ മറതേടി പോയി വീണ്ടുമൊരു പകലിനെ വരവേല്‍ക്കാന്‍ പ്രികൃതിയും നിദ്രയുടെ മാറിലേക്ക്,

   പ്രിയപ്പെട്ടവര്‍ ഉറങ്ങുന്നതും കാത്തു അക്ഷമയോടെ നില്‍ക്കുന്ന പൂനിലാവ് നിനക്കായ്‌ ചൊല്ലി '' ശുഭരാത്രി......ഈ രാവ് മനോഹരമാക്കാന്‍ നല്ല സ്വപ്‌നങ്ങള്‍ നിന്നെയും തേടി എത്തട്ടെ....:)

   Delete
 4. പുലര്‍മഞ്ഞു പൊഴിയുമ്പോള്‍ നിന്നേ കിനാവുകണ്ട് മടിയോടെ മയങ്ങുവാനെന്തു സുഖം പകല്‍ മാഞ്ഞുപോകുമ്പോള്‍
  നിന്നേയുമോര്‍ത്തെന്നും തനിയേയിരിക്കുവാനെന്തു കൊള്ളാല്ലോ വരികള്‍..

  ReplyDelete
  Replies
  1. കൊള്ളാതിരിക്കാന്‍ വഴിയില്ലല്ലോ, എഴുതിയത് ഞാനല്ലല്ലോ!!:)

   Delete
  2. അല്ല അതുമൊരു സത്യമാണ് :)എവിടുന്ന് സംഘടിപ്പിച്ചു ?

   Delete
  3. പണ്ട് കേട്ട ഗാനങ്ങള്‍

   Delete
 5. പ്രീയ നിത്യ ,
  ഈയിടയായ് എഴുതാറും പറയാറുമില്ല .. സുഖമല്ലേ സഖേ ...!
  ""ഞാനാദ്യമായി നിന്നെ കണ്ടൊരാ വഴിയില്‍
  മഴനനഞ്ഞലയുവാന്‍ എന്തൊരിഷ്ടം
  ആ മഴത്തുള്ളിതന്‍ അനുരാഗപുഷ്പങ്ങള്‍
  എണ്ണാതെ എണ്ണുവാന്‍ എന്തെളുപ്പം
  നീയറിയാതെ നിന്‍ ആത്മാവിന്നണിവാതില്‍
  പതിയെ തുറക്കുവാന്‍ മോഹം
  എന്നോടൊന്നും മിണ്ടാതെന്തേ ഒളിക്കുന്നു നീ ""

  നീ നിറഞ്ഞു പൊയ വഴികളിലെവിടെയോ
  നീയാകും മഴ പൊഴിയുന്നു ..
  അതിലൂടെ നിന്നേ വീണ്ടും വീണ്ടുമറിയുമ്പൊള്‍ ,
  നീയറിയാതെ നിന്നില്‍ നിറയുമ്പൊള്‍ ....!

  ReplyDelete
  Replies
  1. പ്രിയ റിനീ..,
   ഓര്‍ത്തു, എന്തെ കാണാറില്ലല്ലോന്ന്..
   എന്തേ മിത്രമേ മഴപൊഴിയാത്ത ദിനങ്ങളോ..?!
   ഹൃദയവേവുകളില്‍ പൊഴിയട്ടെ വാക്കുകള്‍...
   "മഴ നനഞ്ഞലയുവാന്‍ എന്തൊരിഷ്ടം.."

   നീയറിയാതെ നിന്നില്‍ നിറയുമ്പോള്‍
   അറിയുന്നു ജന്മാന്തരങ്ങള്‍ നമ്മെ ഒന്നിപ്പിക്കും
   ഓരോ മഴനൂലും കോര്‍ത്തിണക്കുന്നത് എന്‍റെയും നിന്‍റെയും മനസ്സല്ലേ..
   ഓരോ മഴത്തുള്ളിയിലും നിറഞ്ഞിരിക്കുന്നത് എന്‍റെയും നിന്‍റെയും സ്നേഹമല്ലേ..

   വാക്കുകളില്‍ പ്രിയ മിത്രമേ നീ മാസ്മരികത നിറയ്ക്കുമ്പോള്‍ പകരം നല്‍കാന്‍ നിറഞ്ഞ സ്നേഹം മാത്രം..

   Delete
 6. "പുലര്‍മഞ്ഞു പൊഴിയുമ്പോള്‍
  നിന്നേ കിനാവുകണ്ട് മടിയോടെ
  മയങ്ങുവാനെന്തു സുഖം
  പകല്‍ മാഞ്ഞു പോകുമ്പോള്‍
  നിന്നേയുമോര്‍ത്തെന്നും
  തനിയേയിരിക്കുവാനെന്തു രസം"

  ഈ വരികളാണു എനിക്കു കൂടുതല്‍ ഇഷ്ടമായെ കേട്ടോ..!!

  ReplyDelete
  Replies
  1. നിന്നെയോര്‍ത്ത്, കിനാവ്‌ കണ്ട് ഉണരുന്ന ഓരോ നിമിഷവും എന്നില്‍ നിറയുന്ന പ്രണയം, അതിലെന്‍റെ ആത്മാവിന്‍റെ ചേതന, എന്‍റെ പ്രാണന്‍റെ ജീവനം..

   Delete
 7. Replies
  1. യൂസഫ്‌ക്കാ ആദ്യ വരവിനു ഹാര്‍ദ്ദവമായ സ്വാഗതം...
   ഒരു പുഞ്ചിരിയില്‍ വിരിയുന്ന ഒരു വസന്തം..
   നന്ദി വായനയ്ക്ക്..

   Delete
 8. ഈ നിത്യേടെ കമന്റുകള്‍ വായിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം .
  അപ്പൊ ഇന്നലത്തെ രാത്രി ഏറെ മനോഹരമായിരുന്നുവല്ലേ????

  ReplyDelete
  Replies
  1. ആ ഉമ വന്നോ... രാവും പകലും ഓരോ നിമിഷവും എന്നും മനോഹരം തന്നുമാ...
   പിന്നേ ഒരു രഹസ്യം പറയട്ടേ, ആരോടും പറയല്ലേട്ടോ... ന്‍റെ കള്ളി വെളിച്ചത്താകുമേ..
   ഞാന്‍ പലപ്പോഴും ഉമയെഴുതുന്നത് കണ്ടിട്ട് അത് പോലാ കമന്റ്‌ എഴുതാറെ.. അത്രോന്നും എത്താറില്ലെങ്കിലും...
   അച്ചൂന് സുഖല്ലേ..?
   ഇനിയുമൊരുപാട് ആര്‍ദ്രയെ ദര്‍ശിച്ച്, ആര്‍ദ്രാവ്രതത്തിന്‍റെ പുണ്യം പ്രിയനെയനുഭവിപ്പിക്കാന്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കാട്ടോ..

   Delete
 9. പ്രിയ സുഹൃത്തെ,
  എനിക്കും ഇത്രയേ പറയുവാനുള്ളു

  "കണ്ണെത്താ ദൂരെ മറയരുതേ..
  നീ... കണ്ണീരായി എന്നില്‍ നിറയരുതേ..
  എന്‍റെ കനവിന്‍റെ കണ്ണാടിയില്‍
  നിന്‍ രൂപമല്ലേ... നീ മാത്രമല്ലേ.."

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. പ്രിയ ഗിരീഷ്‌..,
   എന്നും നിന്നില്‍ ഒരു പുഞ്ചിരിയായ്‌ നിറഞ്ഞ്, നിന്നോട് ചേര്‍ന്ന്...
   ദൂരെ ദൂരെ മറയാതെ... അരികിലായ് എന്നും.. എന്നുമെന്നും...

   നിന്‍റെ സാമീപ്യത്തില്‍ നിറഞ്ഞ സ്നേഹത്തോടെ ..

   Delete
  2. പ്രിയസ്നേഹിതാ,

   ഔരു സുഹൃത്തിനെ പരിചയപെടുതട്ടെ. ഞങ്ങള്‍ തമ്മില്‍ നല്ല സൌഹൃദം ആണ്.

   ഈ വഴി പരിച്ചയപെട്ടോളൂ.

   http://karayathasooryan.blogspot.in/
   ശുഭരാത്രി
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
  3. പ്രിയ ഗിരീഷ്‌,

   ആ വഴി അറിയുന്നതാണ്, വായിക്കാറുണ്ടവിടെ.. തീഷ്ണവും, തീവ്രവും, ഹൃദയസ്പര്‍ശിയുമാണ്‌ അവിടെ വാക്കുകള്‍.. അത് കൊണ്ടാണ് പലപ്പോഴും മൗനം..
   ഹൃദയത്തില്‍ മാത്രം സൂക്ഷിക്കുന്ന ചിലതുണ്ട്, അവയിലൊന്ന്.. എന്‍റെ ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും എന്നുമുണ്ട് മിനിയുടെ കൂടെ..
   ഈയൊരു ഓര്‍മ്മപ്പെടുത്തലിന് നന്ദി കൂട്ടുകാരാ..

   ശുഭരാത്രി..

   Delete
 10. My Dear Friend,
  We used pencils when we were small.
  But now we use pens.............
  Do you know why?
  Mistakes in childhood can be erased,but not now.
  Hope and pray you will not repeat mistakes....
  You Are Simply Wonderful And Blessed.....!
  Anu with her fragrant blooms wish you,
  A Refreshing Sunday Morning !

  ReplyDelete
  Replies
  1. Dear Anu,
   Its true, we can't erase the mistakes...
   Hope I didn't made any mistake..
   Wish you a pleasant Sunday.. enjoy the moments with fragrant blooms

   Delete
 11. പ്രിയപ്പെട്ട സ്നേഹിതാ,

  സുപ്രഭാതം !

  ഈ വെളുപ്പാന്‍ കാലത്ത് മാത്രം, കാവ്യഭംഗി നിറഞ്ഞ ഈ വരികള്‍ കണ്ടു.മനോഹരം.

  എന്തേ പുതിയ പോസ്റ്റ്‌ ഒന്നും എഴുതിയില്ല എന്ന് ഓര്‍ത്തിരുന്നു.

  വാക്കുകളും വരികളും ഹൃദയത്തില്‍ നിന്നൊഴുകട്ടെ .

  എപ്പോഴോ എങ്ങിനെയോ, ഈ വഴി വരാന്‍ തോന്നിയതില്‍ എപ്പോഴും സന്തോഷം.......!

  വന്നല്ലോ, സൌഹൃദത്തിന്റെ തിരി തെളിയിക്കാന്‍.

  അതൊരു കെടാ വിളക്കായി മാറട്ടെ!

  ജീവിതം എന്നും മനോഹരമാണ് എന്നു ഓര്‍മിപ്പിക്കട്ടെ !

  തിരക്കുപിടിച്ച നിമിഷങ്ങള്‍ അനുഗ്രഹമാണ്.

  എല്ലാ നന്മകളും നേര്‍ന്നു കൊണ്ട്, ഇനിയെന്ന്,എന്ന് അറിയാതെ........

  അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അറിയാത്തത് ബാക്കി വെച്ച്,

  മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിന് കാതോര്‍ത്തു,

  മഞ്ഞുപെയ്യുന്ന വൃശ്ചിക മാസം ആശംസിച്ചു കൊണ്ട്,

  മണ്ഡലമാസത്തിന്റെ പുണ്യദിനങ്ങള്‍ ഹൃദയത്തിന് കര്പ്പൂരമാകട്ടെ !

  ഇപ്പോള്‍ വീശുന്ന തണുത്ത കാറ്റിന്റെ താരാട്ടില്‍ അലിഞ്ഞു,

  ഹൃദ്യമായ നന്ദി അറിയിച്ചു കൊണ്ട്,

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനൂ,

   ഓര്‍ത്തു, എന്തേ ഇവിടേക്ക് മറാതിരുന്നതെന്ന്, പിന്നെ കരുതി ഇത് ഒരു പക്ഷെ എന്‍റെ തെറ്റായി കണ്ടുവോന്ന്...
   വാക്കുകള്‍ക്കും വരികള്‍ക്കും ഹൃദയം ശൂന്യമാണ്, ദുഃഖങ്ങള്‍ വന്നു പൊതിഞ്ഞെന്നോട് വിട പറയുന്ന വേളയിലാ പലപ്പോഴും വാക്കുകള്‍ പൊഴിയുന്നത്... വിടപറയാനിപ്പോ ദുഃഖങ്ങളില്ലല്ലോ.. അത് കൊണ്ടാ പണ്ട് കേട്ട ഗാനങ്ങള്‍.. എന്നും മെലോഡി സോങ്ങ്സ് ഏറെയിഷ്ടം.. കേട്ടുകൊണ്ട്, അതോടൊപ്പം വിരലുകള്‍ കൊണ്ടാ വരികള്‍ കുറിക്കാന്‍ ഏറെയിഷ്ടം.. (ടൈപ്പിംഗ്‌ പ്രാക്ടീസ് മാത്രംട്ടോ..) ഫാസ്റ്റ് സോങ്ങ്സ് എടുത്താല്‍ ഞാന്‍ തോറ്റുപോകും..:)

   മനോഹരമായ ജീവിതത്തിലെ ഓരോ നിമിഷവും ഏറെ പ്രിയം.. അനുഗ്രഹമായ് തിരക്കുകളും..

   ഇനിയെന്ന് എന്നറിയാതെ... അതെന്തേ അങ്ങിനെ..? ഇന്നലെ ജി+ ലെ പോസ്റ്റ്‌ കണ്ടപ്പോള്‍ വിഷമായിട്ടോ..

   ഒന്ന് കൂടി പറയട്ടെ, ആദ്യം കണ്ടപ്പോള്‍ കണ്ടില്ലെന്നു നടിച്ചു, വീണ്ടും ഇവിടെ കണ്ടപ്പോള്‍ പറയാതെ വയ്യ.. വെറുതെ നന്ദി പറയല്ലേട്ടോ...:(


   സ്നേഹപൂര്‍വ്വം..

   Delete
 12. തിരിച്ചു നടക്കട്ടെ...............,ഈ വിജന വീഥിയിലൂടെ?

  ReplyDelete
  Replies
  1. പറയാനിത്രമാത്രം, സമയമേറെ വൈകിയെങ്കില്‍, വഴികളില്‍ ശൂന്യത തോന്നുന്നുവെങ്കില്‍... അറിയില്ലേ തടഞ്ഞു നിര്‍ത്തുവാന്‍ എനിക്കാവില്ലെന്ന്.. അരുതെന്ന വാക്കുകള്‍ പറയാനെനിക്കിഷ്ടമല്ല..

   Delete
 13. പ്രിയപ്പെട്ട സ്നേഹിതാ,

  ആദ്യം കണ്ടപ്പോള്‍ കണ്ടില്ല എന്ന് നടിച്ചത്‌ വ്യക്തമായി അറിഞ്ഞിരുന്നു.

  അപ്പോള്‍, അനുഭവം ഗുരു !

  ഇനിയും കണ്ടില്ല എന്ന് നടിക്കാന്‍ തീരെ വിഷമം തോന്നില്ല

  ആദ്യം തന്നെ അങ്ങിനെ ചെയ്യാന്‍ തോന്നിയത്,പിന്നീടു ഒരു വിഷമം ഉണ്ടാകാതിരിക്കുവാന്‍ ആകും.

  ആദ്യം എന്തേ അങ്ങിനെ ചെയ്തു, എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.

  മനോഹരമായ ഒരു അവധി ദിനം !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനൂ,

   പറഞ്ഞിട്ടും അറിഞ്ഞിട്ടും നോവിക്കുമ്പോള്‍, എന്‍റെ വേദന നിന്നെ നോവിക്കാതിരിക്കാന്‍ വേണ്ടി മാത്രം അന്ന് പറഞ്ഞില്ല, ഇന്നും പറയില്ലായിരുന്നു... വെറുമൊരു സൗഹൃദം എന്ന് ഞാന്‍ കരുതുന്നുവെങ്കില്‍.. സോദരീ എന്ന് വിളിച്ചത് ആത്മാര്‍ത്ഥതയോടെ അല്ലായിരുന്നുവെങ്കില്‍..

   മനോഹരമാകുമോ..? അറിയില്ല....

   സ്നേഹപൂര്‍വ്വം..

   Delete
  2. എന്തിനേ നീ നിന്നെ തന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു..?

   Delete

 14. പറയാനും പറയാതിരിക്കുവാനും അവകാശമുണ്ട്‌.

  പരസ്യപ്രസ്താവനകള്‍ക്കു പരിധിയുണ്ടല്ലോ.......അപ്പോള്‍ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഒഴിവാക്കുന്നു.

  ഒരുപാട് സൌഹൃദങ്ങളും ഹൃദ്യമായ ഗാനങ്ങളും അക്ഷരദേവതയുടെ അനുഗ്രഹവും,

  ജീവിതം ദീപ്തമാക്കട്ടെ !

  അറിഞ്ഞതില്‍,അറിയാതിരുന്നതില്‍,അറിയാതെ പോയതിനു, സന്തോഷം !

  എല്ലാം നല്ലതിന്......!

  സസ്നേഹം,

  അനു

  ReplyDelete
 15. കണ്ണെത്താദൂരത്ത്‌ പിണങ്ങി നില്‍ക്കുന്ന പ്രണയം ,കിനാവ്‌ കാണാന്‍ ഇഷ്ടപെടുന്ന പ്രണയം ,തനിയെ ഇരുന്ന് ഓര്‍ക്കുന്ന പ്രണയം .അവസാനം ഒന്നും മിണ്ടാതെ പോകുന്ന പ്രണയം ,ഒന്ന് കാണാനാവാതെ ഈ അക്ഷരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രണയം ,പ്രണയമീ മനോഹരം .ഈ പ്രണയത്തിനു ഒത്തിരി ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
  Replies
  1. പ്രണയമേ മയില്‍‌പീലി പോലെ നീയെത്ര മനോഹരം മയില്‍പീലിയുടെ വാക്കുകളില്‍...
   തിരിച്ചും നന്മകള്‍ നേരട്ടെ മയില്‍പീലിക്ക്

   Delete
 16. കണ്ണെത്താ ദൂരേക്ക്‌ മറഞ്ഞോ നീ... ഈ ഗാനം കേള്‍ക്കാന്‍ ഗൂഗിളില്‍ ഒരുപാട് തിരഞ്ഞു.. കണ്ടില്ല

  ReplyDelete
  Replies
  1. ഇല്ലല്ലോ അശ്വതീ.... ദേ ഞാനിപ്പം അവിടുന്നാ വരുന്നേ...

   Delete
  2. ഞാനും കുറേ നോക്കി .. കാണുന്നില്ല.. അപ്പൊ കരുതീതാ അശ്വതിക്ക് കിട്ടുമെന്ന്.. എന്നിട്ട നോക്കാമെന്ന്...

   Delete