Monday, October 22, 2012

കൂട്ടുകാരീ പറയാതിന്നു പോകയാണോ നീ
നാം കൊരുത്തൊരു പൂമാല കളയുകയാണോ നീ
ഞാനറിയാ പാതകള്‍ നോക്കി മറയുകയാണോ നീ
നൊമ്പരങ്ങള്‍ എനിക്ക് മാത്രം നല്‍കുകയാണോ നീ
തന്താനെ താനേ തന്നാനെ... തന്താനെ താനേ താനേ  തന്നാനേ (2)

എന്തിനന്നെന്‍ ചില്ലയില്‍ വന്നൊരു കൂടൊരുക്കീ നീ
എന്നിണക്കിളി നീ മാത്രമെന്ന് ചൊല്ലിയതെന്തിനു നീ  (2)
നീയില്ലെങ്കില്‍ ഞാനില്ലെന്നും പറഞ്ഞതന്നും നീ
നീ മൊഴിഞ്ഞതെല്ലാം മിഴികള്‍ പൂട്ടി നിനച്ചിരുന്നൂ ഞാന്‍...
തന്താനെ താനേ തന്നാനെ... തന്താനെ താനേ താനേ  തന്നാനേ (2)
                                                                                                 (കൂട്ടുകാരീ)
പൊന്നേയെന്നും പൂവേയെന്നും എന്നെ വിളിച്ചൂ നീ
നിന്‍ വിളി കേട്ട് പൂത്തുലഞ്ഞൊരു പൂമരമായി ഞാന്‍  (2)
ഇനിയാ വിളികള്‍ തിരികെ വരില്ലായെന്നറിയുന്നൂ ഞാന്‍
കാത്തിരിക്കും മരണം വരെ ഞാന്‍ ആ വിളി കേട്ടിടുവാന്‍
തന്താനെ താനേ തന്നാനെ... തന്താനെ താനേ താനേ  തന്നാനേ (2)
                                                                                                 (കൂട്ടുകാരീ)

കടപ്പാട്: ഈ ഗാനം എനിക്ക് പാടി കേള്‍പ്പിച്ചു തന്ന സുഹൃത്തിന്..
                 ഇതിന്‍റെ രചയിതാവിന്, ഗായകന്.. ഒപ്പം പ്രവര്‍ത്തിച്ച
                 മറ്റുള്ളവര്‍ക്ക്..

61 comments:

 1. അവരാരോക്കെയെന്നു കൂടി പറയാമായിരുന്നു.വരികളെല്ലാം നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. പാടി കേള്‍പ്പിച്ച സുഹൃത്തിന്‍റെ പേര് തത്കാലം അവിടെ നില്‍ക്കട്ടെ...

   സംഗീത സംവിധായകര്‍: എസ്. നവീന്‍, വിജയ്‌ഘോഷ്
   നിര്‍മ്മാതാവ്: പ്രശാന്ത്‌മേനോന്‍

   ഇത്രേ അറിയൂട്ടോ... ബാക്കി അറിയുന്നവര്‍ പറയട്ടെ..
   ഏതായാലും രണ്ട് വര്‍ഷത്തിനടുത്തായി ഇത് കേട്ടിട്ട്...

   Delete
  2. :( ശുഭരാത്രി........

   Delete
  3. അതെന്തേ കാത്തീ ഒരു സങ്കടം.......?

   Delete
  4. ഏയ് പുതിയ പോസ്റ്റ്‌ ഇട്ടു,അന്നിട്ട്‌ അവിടെ അഭിപ്രായമൊന്നും കണ്ടില്ല :( ...

   Delete
  5. കാത്തിയേ ഞാന്‍ കണ്ടില്ലാട്ടോ... രണ്ട് ദിവസമായി എന്‍റെ ഡാഷ് ബോര്‍ഡില്‍ അപ്പ്‌ഡേഷന്‍ ഒന്നും കണ്ടില്ല, ആരുടേയും!! എന്നിട്ടും കരുതി എന്തെ ഒരു ഞായറാഴ്ച കഴിഞ്ഞിട്ടും ആരും ഒരു പോസ്റ്റ്‌ പോലും ചെയ്യാത്തതെന്ന്! ഇപ്പൊ കാത്തി പറഞ്ഞത് കൊണ്ട് അറിഞ്ഞു (ഡാഷ് ബോര്‍ഡില്‍ ഇപ്പോഴും ഇല്ലാട്ടോ); വായിക്കാന്‍ ഒരുപാടുണ്ടല്ലോ, ഇഷ്ട കവിയും, ആദ്യം വായിക്കട്ടെട്ടോ..

   Delete
  6. പ്രിയപ്പെട്ട കാത്തി,

   കാത്തിയുടെ ബ്ലോഗ്‌ എനിക്ക് തുറക്കാന്‍ പറ്റുന്നില്ല.കുറെ ശ്രമിച്ചു.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
  7. ഇവിടുള്ള ലിങ്ക് വച്ച് കാത്തിയുടെ ബ്ലോഗ്‌ ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ ഗിരീഷെ..

   Delete
  8. എനിക്ക് പറ്റുന്നില്ല ഓപ്പണായിട്ട് ഉടനെ ക്ലോസായി പോകുന്നു. പിന്നെ വരുന്ന പേജില്‍ ഇങ്ങനെ കാണുന്നു
   “Something went wrong while displaying this webpage. To continue, reload or go to another page.”
   പിന്നെയും ശ്രമിച്ചിട്ട്‌ ഒരു രക്ഷയുമില്ല.

   Delete
  9. http://kaathi-njan.blogspot.com/2012/10/blog-post_21.html?showComment=1351341165578#c3760961236463902870 ഈ വഴി ഒന്ന് വാ ഗിരീഷ്‌

   Delete
  10. ഗിരീഷേ ഇപ്പൊ കിട്ടിയോ...?

   Delete
 2. മനസ്സിന്‍ ചില്ലയിലൊരു സ്നേഹക്കൂടു കെട്ടി
  ഒരുനാളും പിരിയില്ലെന്നു വാക്ക് പറഞ്ഞു
  മോഹങ്ങളും സ്വപ്നങ്ങളും പരസ്പരം പങ്കുവെച്ചിട്ടൊടുവില്‍......
  ഒരു വാക്കുരിയാടാതെ ദേശാടന പക്ഷിയെ പോലെ പിരിഞ്ഞു പോകുന്നവര്‍

  പിന്നീട് അവര്‍ വെറും ഓര്‍മ്മ മാത്രമായി മാറുന്ന നിമിഷം....

  ഒരു രാവിന്റെ മനോഹാരിതയെ മുഴുവന്‍ നിനക്കായ്‌ തന്നു കൊണ്ട് ഞാനും നേരുന്നു ''ശുഭരാത്രി.....:)


  ReplyDelete
  Replies
  1. എത്ര വേദനയീ വിരഹം, അന്നത്തെ സുഖങ്ങള്‍ ഇന്നത്തെ ദുഃഖങ്ങളുടെ മുന്നോടിയായിരുന്നോ..?

   സുന്ദരനിമിഷങ്ങള്‍ നിനക്കായി...
   ശുഭദിനം...

   Delete
  2. രാവിലെ തന്നെ ഒരു ശുഭദിനം കിട്ടിയതുകണ്ടാവും ഇന്നത്തെ തുടക്കം ഈശ്വരാദീനം വല്ല്യ കുഴപ്പല്ലാണ്ട് പോണു ഇതിന്‍റെ പകരമായി ഒരു നല്ല മനോഹരമായ സന്തോഷം നിറയുന്ന സായാഹ്നം തന്നാലോ....മതിയോ...?

   Delete
  3. മതി... മതി... തിരിച്ചും നല്‍കട്ടെ...:)

   Delete
 3. ഇഷ്ടപ്പെട്ട വരികള്‍ പങ്കുവെച്ചതിന് നന്ദി സുഹൃത്തേ

  ReplyDelete
  Replies
  1. വരികള്‍ ഇഷ്ടപ്പെട്ടതാണെന്നറിഞ്ഞതില്‍ സന്തോഷം മുബീ..

   Delete
 4. വരികള്‍ക്ക് നന്ദി സുഹൃത്തേ........

  എനിക്കുമുണ്ടൊരു ബ്ലോഗ്‌ ..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു....

  ReplyDelete
  Replies
  1. ആദ്യ വരവിനു ഹാര്‍ദ്ദവമായ സ്വാഗതം വിനീത്..
   ബ്ലോഗ്‌ ലിങ്ക് തരുമല്ലോ..? ജി+ വേണ്ടാട്ടോ..:(

   Delete
 5. പൊന്നേയെന്നും പൂവേയെന്നും എന്നെ വിളിച്ചൂ നീ
  നിന്‍ വിളി കേട്ട് പൂത്തുലഞ്ഞൊരു പൂമരമായി ഞാന്‍..!!!

  aa koottukaara/kaari yodu enikkum onnu paaditharan parayumo?? njan kettitteyilla ee paattu :(

  ReplyDelete
  Replies
  1. ഇതെന്തേ കീയക്കുട്ടീ ഈ പാട്ടുകളൊന്നും കേള്‍ക്കാതെ പോയെ...?
   എപ്പോഴും കേള്‍ക്കുന്ന പാട്ട് കേള്‍ക്കുന്നതിനേക്കാള്‍ നല്ലതാ കേള്‍ക്കാത്തത് കേള്‍ക്കുന്നത്..

   annu paadi thannappol kaliyaakkiyath kond ini paadillennaa paranjath:(

   iniyeppozhaa muzhuvanaayum mamglish aavunnath...? parayane rakshappedaanaaaaa!!

   Delete
 6. Replies
  1. ആദ്യവരവിന് ഹൃദ്യമായ സ്വാഗതം ഇസ്മായില്‍....
   ഇഷ്ടായതില്‍ സന്തോഷം..

   Delete
 7. താൻ താനേ താനേ....
  പാട്ട് സംഗീതത്തോടോപ്പം കേൾക്കാനെന്താ വഴി?

  ReplyDelete
  Replies
  1. ഇഷ്ടായോ...?

   തിരഞ്ഞിട്ട് എവിടെയും കാണുന്നില്ല, എന്നാലും കണ്ണന്‍ ചോദിച്ചതല്ലേ, കേള്‍ക്കാനുള്ള വഴി തന്നിട്ടുണ്ട്ട്ടോ.. അവിടെ..

   Delete
 8. ഇതേതു പാട്ടാണ് കേട്ടിട്ടില്ലല്ലോ ഇങ്ങനെയൊരു ഗാനം

  ReplyDelete
  Replies
  1. ഇപ്പൊ കണ്ടില്ലേ.. ഞാനും എപ്പോഴോ കേട്ടതാ.. അന്നത് കുറച്ചു കഷ്ടപ്പെട്ടെങ്കിലും തേടിപ്പിടിച്ചു, ഒരു സുഹൃത്തില്‍ നിന്നും...

   Delete
 9. ഞാന്‍ കേട്ടു. നല്ല പാട്ടു. ഇത് ഒരിക്കല്‍ എന്ന ആല്‍ബത്തിലെതാണ്.

  ReplyDelete
  Replies
  1. സന്തോഷമായി ഒരാളെങ്കിലും പറഞ്ഞല്ലോ കേട്ടെന്നു.. ഉം.. ഓര്‍ക്കുന്നു ഒരിക്കല്‍ എന്ന ആല്‍ബത്തിലേത് തന്നെ... അശ്വതി ഒരുവിധം എല്ലാ പാട്ടും കേള്‍ക്കുമെന്ന് തോന്നുന്നല്ലോ!!

   Delete
  2. നല്ല പാട്ടാണെന്ന് പറഞ്ഞത് കൊണ്ട് ഗൂഗിളില്‍ തിരഞ്ഞു കേട്ടതാണ് കേട്ടോ.ഇനിയും പുതിയ പാട്ടുകള്‍ പരിചയപ്പെടുത്തൂ

   Delete
  3. എവിടുന്നു കിട്ടീ, ഞാനിന്നലെ എത്രമാത്രം തിരഞ്ഞെന്നോ.. എവിടെയും കണ്ടില്ല!!

   Delete
  4. mio.to/album/162-Malayalam_Light_Music/34230-Orikkal/

   Delete
  5. അശ്വതി, വല്ലാത്തൊരു സംഭവം തന്നെ... സമ്മതിച്ചിരിക്കുന്നു!:) ഡൌണ്‍ലോഡ് ആവില്ലാല്ലേ..:(

   Delete
 10. പ്രിയ സ്നേഹിതാ,

  വെള്ളപളുങ്കു നിറമൊത്ത വിദഗ്ദ രൂപി !

  കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ !

  വെള്ളത്തിലെ തിരകള്‍ തള്ളി വരും കണക്കെ-


  ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ !
  പ്രിയരേ,വിജയദശമി ആശംസകള്‍ !

  വാക്കുകള്‍ അമൃത വര്‍ഷിണിയായി പെയ്തിറിങ്ങട്ടെ !

  കേള്‍ക്കുന്നവരുടെ ഹൃദയം നിങ്ങളുടെ വാക്കുകള്‍ കൊണ്ട് നിറയട്ടെ !

  സസ്നേഹം,


  അനു

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനൂ,

   അനുവില്‍ നിന്നും വാക്കുകള്‍ അമൃതവര്‍ഷിണിയായി പെയ്തല്ലോ.. നല്ല വരികള്‍...

   ഉള്ളത്തില്‍ വിളയാടട്ടെ എന്നും...

   ഇന്നലെ എന്ത് പറ്റി..... പറഞ്ഞതല്ലേ.....

   സ്നേഹപൂര്‍വ്വം...

   Delete
 11. ഈ പാട്ട് പല്ലിക്കുട്ടി കേട്ടിട്ടുണ്ട്...:)
  പക്ഷെ നിത്യ കേട്ടപോലെ തന്നെ, ഒരു സുഹൃത്ത്‌ പാടിക്കേട്ടതാ..

  ReplyDelete
  Replies
  1. ന്റെ പുതിയ പോസ്റ്റ്‌ വായിക്കാത്ത നിത്യേനോട് കൂട്ടില്ല.
   പിന്നെ ഈ പാട്ട് കണ്ട സന്തോഷം കൊണ്ട് കമെന്റിട്ടതാ
   കട്ടീസ്...

   Delete
  2. കീയക്കുട്ടി കേള്‍ക്കേണ്ട.. പാടിക്കൊടുക്കുവാന്‍ പറയും..:)

   ഇന്നലെ അശ്വതി തന്ന ലിങ്കില്‍ വീണ്ടും ഒന്ന് കൂടി കേട്ടു..

   "സിരാപടലം" ആദ്യം വായിച്ചത് ഞാനാന്നെ, മൊബൈലില്‍, ഗൂഗിള്‍ റീഡറില്‍, അവിടെ കമന്റ്‌ ഇടാന്‍ പറ്റില്ലാലോ... അതോണ്ട് കട്ടീസൊന്നും പറയണ്ടേട്ടോ..:)

   Delete
  3. പല്ലിക്കുട്ടിക്ക് എമ്പാടും തിരക്കാ.. ഇനി കുറെ ദിവസത്തേക്ക് നോക്കണ്ട..
   കീയോടും പറയ്‌.. പോയിട്ട് വേഗം വരാം, പുതിയ കവിതേം
   കുന്നായ്മത്തരങ്ങളും ഒക്കെയായിട്ട്‌ ..

   Delete
  4. വേം വരണെട്ടോ... പുതിയ കവിതേം കുന്നായ്മയുമായിട്ട്...

   Delete
 12. പ്രിയപ്പെട്ട സുഹൃത്തെ,

  എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍.:)

  പാട്ട് എനിക്കും ഇഷ്ട്ടമായി.

  അശ്വതിക്ക് എന്റെയും നന്ദി. തിരഞ്ഞു തിരഞ്ഞു സമയം പോയില്ല.:)'

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 13. പ്രിയ ഗിരീഷ്‌,

  എന്തെ കണ്ടില്ലെന്നോര്‍ത്ത ദിനങ്ങള്‍...

  എന്തുപറ്റി സെപ്റ്റംബര്‍ - ഒക്ടോബര്‍ ന്‍റെ തിരക്കാണോ... പുതിയ പോസ്റ്റും കാണുന്നില്ല...

  പാട്ട് കേട്ടില്ല എന്നതിന് അശ്വതി മറുപടി കൊടുത്തതില്‍ സന്തോഷം...

  നിന്‍റെ വാക്കുകളില്‍ ആഹ്ലാദത്തോടെ...

  സസ്നേഹം...

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,

   ഒന്നും പറ്റിയില്ല സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കുന്നു.

   നിന്റെ ആഹ്ലാദത്തില്‍ ഏറെ സന്തോഷത്തോടെ,

   ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ :)

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
  2. പുതിയ പോസ്റ്റ്‌ ഇട്ടല്ലോ.

   Delete
  3. സന്തോഷവും സമാധാനവും നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...
   "ഒരു കുഞ്ഞു പഞ്ചവര്‍ണ്ണക്കിളി" വായിച്ചെട്ടോ റീഡറില്‍...
   ബ്ലോഗില്‍ ഒന്ന് കൂടി വായിക്കട്ടെ...
   സസ്നേഹം...

   Delete
 14. നല്ല വരികള്‍.. ഇഷ്ടമായി..
  ആശംസകള്‍..

  ReplyDelete
  Replies
  1. പാട്ട് കേട്ടോ രാജീവേ...? രാജീവിന്‍റെ ആദ്യത്തെ അഭിപ്രായം എനിക്കും ഇഷ്ടായീ...:)

   Delete
  2. പാട്ടു കേട്ടു... ഇഷ്ടമായി കേട്ടോ..!!!

   Delete
  3. എന്തെ പുതിയ പോസ്റ്റ് ഡിലീറ്റ് ചെയ്തെ.. ഞാന്‍ അതിനു കൊമെന്റ് ഇടാന്‍ വന്നപ്പൊളെക്കും ദേ.. കാണുന്നില്ല..

   Delete
  4. ഇപ്പോഴുണ്ടല്ലോ...

   Delete
 15. ഇനിയാ വിളികള്‍ തിരികെ വരില്ലായെന്നറിയുന്നൂ ഞാന്‍
  കാത്തിരിക്കും മരണം വരെ ഞാന്‍ ആ വിളി കേട്ടിടുവാന്‍...

  തിരികെ വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മരണം വരെ ആ വിളിയ്ക്കായ് കാതോര്‍ക്കുക...
  സുഖമുള്ള കാത്തിരിപ്പല്ലേ അത്?

  വരികള്‍ ഇഷ്ടായി.... ഈ പാട്ട് ഞാനും കേട്ടിട്ടില്ല നിത്യേ..

  ReplyDelete
  Replies
  1. കാത്തിരിപ്പ് എന്നും സുഖം തന്നെ ആശാ, എന്നും എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പല്ലേ ജീവിതം....
   ശൈശവത്തില്‍ ബാല്യത്തെ...
   ബാല്യത്തില്‍ കൗമാരത്തെ...
   കൗമാരത്തില്‍ യൗവനത്തെ...
   യൗവനത്തില്‍ വാര്‍ദ്ധക്യത്തെ...
   ഒടുവില്‍ മരണത്തെ... കാത്തിരിപ്പ് തന്നെ ജീവിതം.... സുഖമുള്ളതോ... ദുഃഖമുള്ളതോ... അത് കാത്തിരിക്കുന്നവന്‍റെ ആറ്റിറ്റ്യൂഡ് പോലെ....

   പാട്ട് കേള്‍ക്കാനുള്ള ലിങ്ക് അശ്വതി തന്നിട്ടുണ്ട്.. ഇനി കേള്‍ക്കാമല്ലോ..

   Delete
  2. കാത്തിരിപ്പ് ചരിത്രം കൊള്ളാല്ലോ....പാട്ട് കേട്ടു... വിചാരിച്ചത്രേം ഇഷ്ടായില്ലട്ടോ...

   Delete
  3. അതങ്ങനെയാ ആശാ, ചിലത് കാണുമ്പോള്‍ ഇഷ്ടാകും... പക്ഷെ അറിയുമ്പോള്‍ ആ ഇഷ്ടത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും... സാരമില്ല...

   Delete
 16. ഓഹോ..ഇങ്ങനെയൊരു പാട്ടുണ്ടായിരുന്നോ
  ആരും എന്നോടൊന്നും പറഞ്ഞുപോലുമില്ല

  ReplyDelete
  Replies
  1. സ്വാഗതം അജിത്തേട്ടാ ഒരിക്കല്‍ കൂടി...

   നാടിന്‍റെ പച്ചപ്പും സുഗന്ധവും വിട്ട് വീണ്ടും പ്രവാസത്തിന്‍റെ ചൂടിലേക്ക്..

   അതാന്നു അജിത്തേട്ടാ ഞാനും പറയുന്നത്... ഇവരൊക്കെ ആരോടെങ്കിലും പറഞ്ഞിട്ട് വേണ്ടേ പാടാന്‍... എന്നോട് പറഞ്ഞില്ലേലും സാരമില്ല, അജിത്തേട്ടനോടെങ്കിലും പറയേണ്ടതായിരുന്നു...:)

   പിന്നേ, എനിക്ക് അജിത്തേട്ടനെ കാണുമ്പോള്‍ ഓര്‍മ്മവരുന്നത് ആ പഴയ ചൊല്ലില്ലേ... തൂണിലും തുരുമ്പിലും.....
   അതൊന്നു പുതുക്കി ബ്ലോഗായ ബ്ലോഗിലൊക്കെ അജിത്തേട്ടനുണ്ട് എന്ന് മാറ്റാനാ.. നമുക്ക് ഇതെങ്കിലും ആരോടെങ്കിലും പറഞ്ഞു മാറ്റിയാലോ...:)

   Delete