Monday, October 22, 2012

കൂട്ടുകാരീ പറയാതിന്നു പോകയാണോ നീ
നാം കൊരുത്തൊരു പൂമാല കളയുകയാണോ നീ
ഞാനറിയാ പാതകള്‍ നോക്കി മറയുകയാണോ നീ
നൊമ്പരങ്ങള്‍ എനിക്ക് മാത്രം നല്‍കുകയാണോ നീ
തന്താനെ താനേ തന്നാനെ... തന്താനെ താനേ താനേ  തന്നാനേ (2)

എന്തിനന്നെന്‍ ചില്ലയില്‍ വന്നൊരു കൂടൊരുക്കീ നീ
എന്നിണക്കിളി നീ മാത്രമെന്ന് ചൊല്ലിയതെന്തിനു നീ  (2)
നീയില്ലെങ്കില്‍ ഞാനില്ലെന്നും പറഞ്ഞതന്നും നീ
നീ മൊഴിഞ്ഞതെല്ലാം മിഴികള്‍ പൂട്ടി നിനച്ചിരുന്നൂ ഞാന്‍...
തന്താനെ താനേ തന്നാനെ... തന്താനെ താനേ താനേ  തന്നാനേ (2)
                                                                                                 (കൂട്ടുകാരീ)
പൊന്നേയെന്നും പൂവേയെന്നും എന്നെ വിളിച്ചൂ നീ
നിന്‍ വിളി കേട്ട് പൂത്തുലഞ്ഞൊരു പൂമരമായി ഞാന്‍  (2)
ഇനിയാ വിളികള്‍ തിരികെ വരില്ലായെന്നറിയുന്നൂ ഞാന്‍
കാത്തിരിക്കും മരണം വരെ ഞാന്‍ ആ വിളി കേട്ടിടുവാന്‍
തന്താനെ താനേ തന്നാനെ... തന്താനെ താനേ താനേ  തന്നാനേ (2)
                                                                                                 (കൂട്ടുകാരീ)





കടപ്പാട്: ഈ ഗാനം എനിക്ക് പാടി കേള്‍പ്പിച്ചു തന്ന സുഹൃത്തിന്..
                 ഇതിന്‍റെ രചയിതാവിന്, ഗായകന്.. ഒപ്പം പ്രവര്‍ത്തിച്ച
                 മറ്റുള്ളവര്‍ക്ക്..

No comments:

Post a Comment