Monday, September 17, 2012

കാലമേ നിനക്ക് നന്ദി..

പലപ്പോഴായി പലരും പറഞ്ഞു തന്നെങ്കിലും അപ്പോഴൊന്നും കേള്‍ക്കാതെ, വകവയ്ക്കാതെ പോയവ...
പിന്നെ പലപ്പോഴായി സ്വയം അറിഞ്ഞു പഠിച്ചവ....
ഇതില്‍ പലതും നിങ്ങള്‍ക്കും അറിയുന്നവ...
  1. സന്തോഷിക്കുമ്പോള്‍ മതിമറന്നു സന്തോഷിക്കാതിരിക്കുക, ദുഃഖിക്കുമ്പോഴും..
  2. ദുഃഖങ്ങള്‍ നിനക്ക് തന്നത് സന്തോഷം ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്തവന്‍റെ വേദന മനസ്സിലാക്കാന്‍ വേണ്ടി മാത്രം എന്ന് കരുതുക..
  3. ചെറിയ വേദനകളില്‍ നീ ദുഃഖിക്കുന്നുവെങ്കില്‍ ചെറിയ സന്തോഷങ്ങളെയും നീ മറക്കരുത്...
  4. നിന്‍റെ ചെറിയ വേദനകളെ നീ ഏറ്റവും വലിയ വേദനയായി കരുതുമ്പോള്‍, വലിയ വേദനയനുഭവിക്കുന്നവരാണ് നിന്നെ സാന്ത്വനിപ്പിക്കുന്നത് എന്നത് കണ്ടിട്ടും കാണാത്ത ഭാവം നടിക്കാതിരിക്കുക......
  5. എത്ര പ്രിയപ്പെട്ടതാണെങ്കിലും ഒരിക്കല്‍ നാശം സംഭവിക്കാത്തതായി ഒന്നുമില്ല ഈ ഭൂവില്‍, അതിര് കവിഞ്ഞ് അവയെ സ്നേഹിക്കാതിരിക്കുക..
  6. നീ സഹിക്കുന്ന ഒരു വേദന നിന്നെ സ്നേഹിക്കുന്ന ഒന്നില്‍ കൂടുതല്‍ പേരെ സന്തോഷിപ്പിക്കുമെങ്കില്‍ ആ വേദന സഹിക്കാന്‍ തയ്യാറാവുക...
  7. ചിരിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി ചിരിക്കുക, അല്ലെങ്കില്‍ ചിരിക്കാതിരിക്കുക...
  8. പറയുന്ന വാക്കുകളെ കേള്‍ക്കുന്നവന്‍റെ സ്ഥാനത്ത് നിന്ന് ചിന്തിച്ചതിനു ശേഷം മാത്രം പറയുക...
  9. വിമര്‍ശിക്കുന്നതിനു മുന്നേ പ്രശംസിക്കേണ്ട സമയത്ത് പ്രശംസിച്ചോ എന്ന് സ്വയം ചോദിക്കുക, ഇല്ലെന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശിക്കാതിരിക്കുക...
  10. ക്ഷമിക്കാന്‍ പഠിക്കുക..
ഇനിയും പറയാതെ വിട്ടുപോയവയുണ്ട്, ഇനിയും പഠിക്കാന്‍ ബാക്കിയുള്ളവയുമുണ്ട്....
പൂരിപ്പിച്ചോളൂട്ടോ....

No comments:

Post a Comment