Wednesday, August 29, 2012

സ്നേഹപൂര്‍വ്വം... ഈ ഓണവും നിനക്കായി...


17 comments:

  1. പ്രിയപ്പെട്ടവര്‍ക്ക് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും നല്ല നാളെകള്‍ പുലരട്ടെ...
    ഈ തിരുവോണനാളിലും ഇനിയെന്നും...

    ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍....

    ReplyDelete
  2. എന്റെയും ഓണാശംസകള്‍

    ReplyDelete
  3. പ്രിയ സ്നേഹിതാ,
    ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി,

    ഗുരുവായൂരപ്പാ................നിന്നെ കണികാണേണം..............!

    കൃഷ്ണഗീതികള്‍ അലയടിക്കുന്ന ഈ പൊന്നോണപ്പുലരിയില്‍,

    സ്നേഹസാഹോദര്യത്തിന്റെ ഊഞ്ഞാലില്‍ ആടി,

    നന്മയുടെ സൌഹൃദകൂട്ടായ്മയില്‍ ആഹ്ലാദിച്ചു,

    വര്‍ണപൂക്കളാല്‍ മനോഹര പൂക്കളം തീര്‍ത്തു,

    ഒരു പിടി തുമ്പ പൂക്കള്‍ മനസ്സിന്റെ തിരുമുറ്റത്തു എപ്പോഴും ചിരിക്കുന്നു എന്ന അറിവില്‍,

    അനുവും കുഞ്ഞിക്കുരുവികളും നേരുന്നു,

    ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും പൊന്നോണം !
    ഹൃദ്യമായ തിരുവോണാശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      പ്രിയ കൂട്ടുകാരിക്ക്, കുഞ്ഞിക്കുരുവികള്‍ക്കും സ്നേഹം നിറഞ്ഞ തിരുവോണാശംസകള്‍...

      സ്നേഹപൂര്‍വ്വം...

      Delete
  4. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം...!

    ഇപ്പോള്‍ ചാറ്റല്‍മഴയുടെ കുളിരുണ്ട്...!

    ഹൃദ്യമായ അവിട്ടം ആശംസകള്‍ !

    ശ്രീ ഭൂമാനന്ദജിയുടെ പ്രഭാഷണം കേട്ട് കൊണ്ട് ഈ പ്രഭാതം..!

    തറവാട്ടിലെ ഓണം ഓര്‍മകളില്‍ ശ്രീ ത്രിക്കാക്കരപ്പന്റെ പൂജ തുടരുന്നു.

    ഓണം സദ്യ കേമമായില്ലേ?

    ഓണത്തിനു ഇവിടെ ഒരുക്കിയ പൂക്കളം മനോഹരം..!

    പൂക്കളുടെ സൌരഭ്യവും മൃദുലതയും ഹൃദയത്തില്‍ എപ്പോഴും ഉണ്ടാകട്ടെ !

    അപ്പോള്‍ തീരെ സങ്കടം തോന്നില്ല.

    ഇനിയെപ്പോഴും വരികളുടെ കൂടെ ചിത്രങ്ങളും ചേര്‍ക്കുമല്ലോ.

    മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ട്,



    സസ്നേഹം,


    അനു

    ReplyDelete
    Replies
    1. അനൂ,

      സുപ്രഭാതം..
      മഴത്തുള്ളികളുടെ താളം കേള്‍ക്കുന്നു പുറത്ത്...
      അമ്മേടെ കൈപ്പുണ്യത്തില്‍ ഈ ഓണസദ്യയും കേമം തന്നെ...
      അനു, അവധിയില്ലായിരുന്നെങ്കിലും ഓണം ആഘോഷിച്ചു കാണുമെന്ന് കരുതുന്നു...
      ഹൃദയം എന്നും ഒരു തുമ്പപ്പൂ പോലായിരുന്നെങ്കില്‍...
      ഹാര്‍ദ്ദവമായ അവിട്ടം ദിനാശംസകളോടെ....

      സ്നേഹപൂര്‍വ്വം....

      Delete
  5. സദ്യയും ഉണ്ട് ,മഴയും നോക്കി ഇങ്ങനെ ഇരിക്കാന്‍ എന്ത് സുഖം.
    അങ്ങനെ ഒരു ഓണക്കാലം കൂടെ കടന്നു പോകുന്നു.
    കുട്ടിക്കാലത്തെ ഓണം തന്നെയായിരുന്നു കേമം.രസകരം.
    ഇന്ന് അവിട്ടം..എല്ലാ ആശംസകളും.

    ReplyDelete
    Replies
    1. പൂക്കളിടീലിന്‍റെ തിരക്കൊഴിഞ്ഞ്, സദ്യവട്ടങ്ങളുടെ രുചിഭേദങ്ങളോര്‍ത്ത് ഇനിയടുത്ത ഓണം വരെ... മഴയുടെ ഓണ വിശേഷങ്ങള്‍ കേള്‍ക്കാന്‍ സുഖം തന്നെ..
      ബാല്യത്തിനു പകരം വയ്ക്കാന്‍ കഴിയില്ലോന്നിനും...
      അവിട്ടം ദിനാശംസകളോടെ...

      Delete
  6. http://ishachawla.blogspot.in/
    Check it out when you feel and find time.
    Sasneham,
    Anu

    ReplyDelete
    Replies
    1. Dear Anu,

      Sure..

      All the best for the new posts in new blog...

      With love....

      Delete
    2. പ്രിയ സ്നേഹിതാ,

      സുപ്രഭാതം !

      ചാറ്റല്‍ മഴയില്‍ ചതയപ്പുലരി..........!ഹൃദ്യമായ ആശംസകള്‍ !

      ശ്രീനാരായണഗുരുവിന്റെ ജന്മദിനം............ആഘോഷങ്ങള്‍...ഇന്നു മൂന്നാം ഓണം !

      ഈ ബ്ലോഗ്‌ തീര്‍ത്തും അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. ഈ ഓണനാളുകളില്‍ സങ്കടം തോന്നി, മിനുക്കിയെടുത്ത മൂന്നാമത്തെ ബ്ലോഗ്‌ സന്ദര്‍ശനത്തിനും ഹൃദ്യമായ അഭിപ്രായത്തിനും വളരെ നന്ദി !

      മനോഹരമായ ചതയദിനം ആശംസിക്കുന്നു.

      ഇനി രണ്ടു ദിവസം അവധിയായിരിക്കുമല്ലോ.

      പിന്നെ, അവസാനനിമിഷം ഓണത്തിനു അവധി കിട്ടി.കസിന്റെ വീട്ടില്‍ ഗംഭീര ആഘോഷം.!ഓണം കേമമായി !

      ശുഭദിനം !

      സസ്നേഹം,

      അനു

      Delete
    3. അനൂ,

      സുപ്രഭാതം...
      ചതയദിനാശംസകള്‍....
      ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് (ഗുരു ഉദ്ദേശിച്ച ആ ദൈവം പരസ്പര സ്നേഹം തന്നെല്ലേ)
      അനൂനെ പരിചയപ്പെട്ട ആദ്യനാളിലെപ്പോ അവിടെ വന്നിരുന്നു... അന്ന് ഒറ്റ പോസ്റ്റെ കണ്ടുള്ളൂ... മൂന്നാമത്തെ ഈ ബ്ലോഗും വിജയമാകാന്‍ ആശംസകള്‍..
      അവധി കഴിഞ്ഞു ഇന്നിതാ പത്ത് മണിയാകുന്നു.. ജോലി തുടങ്ങാനിരിക്കുന്നു...
      അതിനു മുന്നേ മറുപടി കുറിക്കാമെന്നു കരുതി...

      അനൂനു അവധി കിട്ടീല്ലേ.. സന്തോഷം ... ആഘോഷം കേമാമായത്തില്‍ അതിലേറെ സന്തോഷം..

      ഒരിക്കല്‍ കൂടി ചതയദിനാശംസകള്‍..

      സ്നേഹപൂര്‍വ്വം....

      Delete
  7. വൈകിയെങ്കിലും .. ഈ ഓണം സമൃദ്ധിയുടെ
    സ്നേഹത്തിന്റെ പൊന്‍ കിരണങ്ങള്‍ സമ്മാനിച്ചുവെന്ന്
    കരുതുന്നു സഖേ ... എന്നുമെന്നും ഓണമാവട്ടെ ..
    സ്നേഹപൂര്‍വം

    ReplyDelete
    Replies
    1. പ്രിയപ്പെട്ട കൂട്ടുകാരാ...
      ഒട്ടും വൈകീല്ലല്ലോ... എന്‍റെ മനസ്സില്‍ എത്ര തവണ ഞാന്‍ കേട്ടിരിക്കുന്നു ആ ആശംസകള്‍...
      ഓണം ഓര്‍മ്മകളല്ലേ... സന്തോഷവും പിന്നെ ഒരല്പം നൊമ്പരവും കകൂടി ഒരു വേനല്‍ മഴ പോലായിരുന്നു...

      കൂട്ടുകാരന് പൂക്കളവും സദ്യയും കേമമായിരുന്നില്ലേ...?
      മഴയ്ക്കും മഴക്കുഞ്ഞുങ്ങളും അകലെയെങ്കിലും അരികെ ആ മനസ്സില്‍ നിറഞ്ഞു നില്‍പുണ്ടായിരുന്നില്ലേ...
      നന്മകള്‍ നിറഞ്ഞ നാളെകള്‍ പുലരട്ടെ എന്നുമെന്നും...

      സ്നേഹപൂര്‍വ്വം....

      Delete

  8. പ്രിയ സ്നേഹിതാ,

    ഇന്ന് പൂരോരുട്ടതി..............നാലാം ഓണം.....

    തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്നാണ്.

    ഈ പൂക്കാലവും വര്‍ണങ്ങളും കുമ്മാട്ടിക്കളിയും പുലിക്കളിയും,

    താളലയങ്ങളില്‍ മനസ്സില്‍ അലിയുന്ന അപൂര്‍വ നിമിഷങ്ങള്‍ !

    പുലിക്കളിയോടൊപ്പം മനോഹരമായ നിശ്ചലദൃശ്യങ്ങള്‍,

    വിസ്മയമാകുമ്പോള്‍, സങ്കടത്തോടെ ഞാന്‍ അറിയുന്നു.......

    ഇന്ന് പൂക്കളുടെ ഉത്സവത്തിന് തിരശ്ശീല വീഴുന്നു.

    ഓര്‍മകളുടെ മണിച്ചെപ്പില്‍ സൂക്ഷിക്കാന്‍ ഒരോണം കൂടി.....!

    അനുവും പൂക്കളവും ആശംസിക്കട്ടെ,

    ഹൃദ്യമായ പൂരോരുട്ടതി ആശംസകള്‍ !

    സസ്നേഹം,
    അനു


    ReplyDelete
    Replies
    1. അനൂ,

      വിടപറഞ്ഞകലുന്ന ഓണം ഓര്‍മ്മകള്‍ മാത്രമല്ലാതാവട്ടെ...

      പ്രിയമുള്ളതെന്തോ നഷ്ടപ്പെടുത്താന്‍ വയ്യ..

      പൂക്കളുടെ വര്‍ണ്ണപ്പൊലിമയില്‍, പുലികളിയുടെ താളത്തില്‍,

      അലിഞ്ഞു ചേര്‍ന്ന് മനസ്സായി മാറിയ ഓണം...

      അനുവിനും പൂക്കള്‍ക്കും ഹാര്‍ദ്ദവമായ പൂരുരുട്ടാതി ആശംസകള്‍...

      സ്നേഹപൂര്‍വ്വം...

      Delete