Saturday, September 1, 2012

ഒരായിരം ജന്മദിനാശംസകള്‍ നിനക്കായി...

ഓര്‍മ്മകള്‍, എത്ര മറക്കാന്‍ ശ്രമിച്ചാലും വന്നു കൊണ്ടേയിരിക്കുന്ന ഓര്‍മ്മകള്‍... 
ഇന്നലെ നിന്‍റെ പിറന്നാളായിരുന്നു... എത്ര ശ്രമിച്ചിട്ടും ഒരു ആശംസ  അയക്കാതിരിക്കാന്‍ കഴിഞ്ഞില്ല... നിന്‍റെ മറുപടി പ്രതീക്ഷിച്ചല്ല അയച്ചത്...
എന്നിട്ടും തിരിച്ചയച്ചല്ലോ സ്നേഹത്തില്‍ പൊതിഞ്ഞ ഒരു മറുപടി  നീ...
നീയറിയുമോ  എത്ര നാളുകള്‍ നിന്നില്‍ നിന്നകന്നു,  നിന്നെ മറക്കാന്‍ ശ്രമിച്ച് ഒരു വാക്ക് പോലും നിന്നോട് മിണ്ടാതെ ഞാന്‍...
എനിക്കറിയാം നീയുമത് പോലെന്നു, നിനക്കും കഴിയില്ലെന്ന്... എന്നിട്ടുമെന്തേ... വിധിയെ മാത്രം പഴിക്കാനാവില്ലെനിക്ക്... 
ഒരു സ്നേഹവാക്കില്‍ നമ്മളൊന്നാകുമ്പോള്‍ അറിയില്ല വേര്‍പെടുത്തിയവര്‍ക്ക് നമ്മുടെ സന്തോഷം, നാമനുഭവിക്കുന്ന സാഫല്യം...
എത്രയോ കാതങ്ങള്‍ക്കപ്പുറത്തു, മറ്റാരുടെയും ഇന്ദ്രിയങ്ങള്‍ക്കും ചിന്തകള്‍ക്കും  എത്തിപ്പിടിക്കാനാവുന്നതിലധികം ദൂരത്ത് അവരോടൊപ്പമിരുന്നു അവരറിയാതെ നാം പരസ്പരം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുമ്പോള്‍ അവരുടെ ലോകവും നമ്മുടെ ലോകവും ഇരു ധ്രുവങ്ങളില്‍...
പ്രിയമുള്ളവളേ... വര്‍ഷം ഒന്ന് കൂടി നിന്നില്‍ നിന്നും പൊഴിഞ്ഞു പോകുമ്പോള്‍ എനിക്ക് നിന്നോടും നിനക്ക് എന്നോടുമുള്ള സ്നേഹം ഇന്നും  ചെറുതായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഈ ലോകത്തില്‍ മാത്രം.....
നിനക്ക്നല്‍കാന്‍ ഞാനിറുത്ത് വച്ച ഈ പനിനീര്‍ പുഷ്പങ്ങള്‍ ഇന്ന് കണ്ണുനീര്‍ തൂവുന്നു പ്രിയേ നിന്‍റെ മുടിച്ചുരുളുകളെ തഴുകാന്‍ കഴിയാതെ.....
നിന്‍റെ നിറുകയിലണിയാന്‍ വച്ച സിന്ദൂരം ഇന്നെന്നോടു ചോദിച്ചു ഇനിയെത്രകാലം ഞാനും...
ഒരുമിച്ചു നടന്ന വഴികള്‍ ഇന്ന് വിജനം നീയില്ലാതെ.....
കാറ്റാടി മരങ്ങള്‍ ഇന്ന് പാട്ട് മൂളുന്നില്ല...
നിലവിളക്കുകള്‍ തെളിയുന്നില്ല ഇന്നും എന്‍റെ മനസ്സില്‍....

നിനക്കേറെ പ്രിയമായ വരികള്‍....
എന്നെയെന്നും നൊമ്പരപ്പെടുത്തിയവ...

"ആഷാഢമാസം ആത്മാവിമോഹം 
അനുരാഗ മധുരമാമന്തരീക്ഷം 
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും 
വിലപിക്കാന്‍ മാത്രമോ......"

ദൂരെ കടലിന്‍റെ ഇരമ്പം കേള്‍ക്കുന്നു... അലയടിച്ചുയരുന്ന തിരമാലകള്‍ ഒരുവട്ടം വന്നെന്നെ ചുംബിച്ചെങ്കില്‍...

നെഞ്ചോട് ചേര്‍ത്ത് നിറുകയില്‍ ചുംബിച്ച് വിടരുന്ന കണ്ണുകളില്‍ നോക്കി ഒരായിരം ജന്മദിനാശംസകള്‍ പറഞ്ഞിരിക്കുന്നു ഞാന്‍ ഇന്നലെയെന്‍റെ സ്വപ്നത്തില്‍...
എന്നില്‍ ബാക്കിയുള്ള നന്മയും എന്‍റെ സ്നേഹവും നിനക്കായി നല്‍കി ഒരിക്കല്‍ കൂടി നേരുന്നു പ്രിയേ ഒരായിരം ജന്മദിനാശംസകള്‍....

10 comments:

  1. അവര്‍ണനീയം ഈ സ്നേഹ ധാര
    അപാരമാം വികാരങ്ങള്‍ അലതല്ലിടും
    ഹൃദയത്തിന്‍ കടലാഴങ്ങള്‍ തന്‍ ജല-
    -നിരപ്പില്‍നിന്നുയര്‍ന്നിടും തിരമാലപോലെ.

    ReplyDelete
    Replies
    1. കൊള്ളാലോ ഗിരീഷെ ഈ കമന്റ്‌...
      ഓര്‍മ്മകളില്‍ പ്രിയപ്പെട്ടവള്‍ ചിരിതൂകി നില്‍ക്കുമ്പോള്‍ സ്നേഹത്തിനു അതിരില്ല തന്നെ...

      Delete
    2. ഗിരീഷെ FOLLOW ചെയ്തതിനു നന്ദി..... എങ്ങിനെ കണ്ടുപിടിച്ചു ഈ വഴി!! ഞാനിപ്പഴാ കണ്ടത്... ഇങ്ങനൊരാള്‍ കൂടെയുണ്ടെന്ന്...!!

      Delete
    3. ഇനിയും വരാം. ഈ ഹരിതകച്ചോലയുടെ ചുവട്ടില്‍ വന്ന് പൊഴിഞ്ഞു വീഴുന്ന പൂക്കള്‍ പറുക്കി കുളിര്കൊള്ളാന്‍ നല്ല സുഖമുണ്ട് .
      ആ സഹോദരിക്ക് എന്റെയും ജന്മദിനാശംസകള്‍.

      Delete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    ഓര്‍മകളുടെ പുഴയൊഴുകുന്നു.........,

    അതിരില്ലാത്ത ആകാശം പോലെ.......,

    ആഴമളക്കാന്‍ കഴിയാതെ പോകുന്ന സമുദ്രം പോലെ............

    ചെമ്പനീര്പൂവിന്റെ സുഗന്ധം പോലെ.............

    തുളസിക്കതിരിന്റെ നൈര്‍മല്യം പോലെ...........

    വിങ്ങുന്ന പ്രണയമനസ്സുകള്‍ അനു കാണുന്നു.

    സ്നേഹിതന്റെ പ്രിയക്ക് ഒരായിരം ജന്മദിനാശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      നിലയ്ക്കാത്ത ഒഴുക്കിലായിരുന്നു ഹൃദയം...

      പ്രിയപ്പെട്ടവളോടുള്ള സ്നേഹത്തിനു ഒരിക്കലും അതിര് കല്‍പ്പിക്കാറില്ല...

      ഞാനുമവളും തമ്മിലുള്ള ദൂരം ഈ സമുദ്രത്തിന്‍റെ ഇരുകരകള്‍ പോലെ...

      ഓര്‍മ്മകളും ചെമ്പനീര്‍ പോലെ എന്ത് സുഗന്ധം...

      അവളുടെ സ്നേഹവും തുളസിക്കതിരും ഒരുപോലെ നിര്‍മ്മലം...

      അകന്നിരിക്കുമ്പോള്‍ സ്നേഹത്തിനു ആഴം കൂടുമെന്ന് പറയുന്നത് എത്ര ശരിയാല്ലേ??

      അനൂന്‍റെ ആശംസകള്‍ ഹ്രുത്തേറ്റീരിക്കണൂട്ടോ.. അവളെന്‍റെ മനസ്സ് വായിക്കാറുണ്ട്..

      സ്നേഹപൂര്‍വ്വം...

      Delete
  3. എന്തുകൊണ്ടെന്നറിയില്ല ഈ പോസ്റ്റിലെ ചില വരികള്‍ വല്ലാതെ ഇഷ്ട്ടപ്പെട്ടു

    ReplyDelete
  4. നിത്യേ... എനിക്ക് സങ്കടായി ...!!!
    എങ്ങനെയാ ഫോളോ ചെയ്യുക... ഈ ടെമ്പ്ലേറ്റ് ഒട്ടും (എനിക്ക്) friendly അല്ലാട്ടോ.

    ReplyDelete
    Replies
    1. ഫോളോവര്‍ ഗാഡ്ജറ്റ് ഇതുപോലത്തെ ടേംപ്ലേറ്റില്‍ വലത് ഭാഗത്തായാ കാണാറ് (അവ്ടെ ഒരു കറുത്ത ബാര്‍ കാണുന്നില്ലേ... മൗസ് അവ്ടേക്ക് കൊണ്ട് പോയാ മതി..

      ന്‍റെ ബ്ലോഗ്ഗില്‍ ഫോളോവര്‍ ഗാഡ്ജറ്റ് ഇല്ലല്ലോ കീയാ...

      ന്നാലും സാരോല്ല, ഫോളോ ചെയ്യാന്‍ ഈ ലിങ്ക് യൂസ് ചെയ്താ മതീട്ടോ...

      http://www.blogger.com/manage-blogs-following.g

      അവ്ടെ കീയക്കുട്ടിക്കിഷ്ടമുള്ള ബ്ലോഗിന്‍റെ യു ആര്‍ എല്‍ കൊടുത്താ മതീട്ടോ ഫോളോ ചെയ്യാന്‍.....

      ന്‍റെ യു ആര്‍ എല്‍ (http://nithyaharitha.blogspot.com/) ഇതാണ്‍ട്ടോ...

      ഗിരീഷ്‌ ഫോളോ ചെയ്തതിനും കുറച്ചു ദിവസം മുന്നാ ഞാനിത് പഠിച്ചേ...:)

      Delete