Thursday, November 27, 2014

പുഴയും പൂക്കളും ഹൃദയം സുരഭിലമാക്കുന്ന നിമിഷങ്ങള്‍..
ഒരു തണുത്ത കാറ്റെന്റെ കാതില്‍ ചൊന്നതെന്താവാം..?
ഏകാന്തതയുടെ നനഞ്ഞ കല്‍പടവുകളില്‍
വെറുതേ കാത്തിരിക്കുന്ന നിമിഷങ്ങള്‍
അറിയാതെ മനോഹരമാകുന്നതെന്തേ..?!
അക്കരെയാരോ, മറ്റാരോ ഇത് പോലെ കാത്തിരിക്കുന്നുവോ?!
നിഴലുകള്‍ ഓളങ്ങളില്‍ ചിത്രം വരയ്ക്കുമ്പോള്‍ 
ഓര്‍മ്മകളില്‍ നിമിഷങ്ങള്‍ മിന്നിമായുന്നു..!
പല കാലങ്ങളില്‍, പല ജന്മങ്ങളില്‍, പല രൂപങ്ങളില്‍
നമ്മളിനിയും കാണുമെന്നു ചൊല്ലുന്നതാരാണ്..!
ഈ ഓളങ്ങളില്‍ ആരുടെയോ നിശ്വാസത്തിന്റെ തണുപ്പ്..
ഹൃദയം വല്ലാതെ ആര്‍ദ്രമാകുന്നു..!
മുന്നിലൊഴുകുന്ന കാലത്തിലും 
ആരുടെയൊക്കെയോ നിഴലുകള്‍ കഥപറയുന്നു..
കേട്ട് കേട്ട് ഞാനിവിടെയുറങ്ങട്ടെ..
ഒരായിരം സ്വപ്‌നങ്ങള്‍ ഒന്നിച്ചു കണ്ടു കൊണ്ട്..
ഒരൊറ്റ പകലിരവ് മുഴുവന്‍ ആകാശം കണ്ടു കൊണ്ട്..
സൂര്യചന്ദ്രതാരങ്ങളെ എണ്ണിക്കൊണ്ട്..
ശാന്തിയുടെ അവസാന നിമിഷം വരെ..

6 comments:

  1. അറിയാതെ മനോഹരമായിപ്പോകുന്ന ചില വാക്കുകള്‍!

    ReplyDelete
    Replies
    1. ആ വാക്കുകളെ പോലെ ചില സ്നേഹവും... നമ്മളറിയാതെ മനോഹരമാകാറുണ്ട്..
      നന്ദി അജിത്തേട്ടാ.. നല്ല നിമിഷങ്ങള്‍..

      Delete
  2. സമാധാനം തന്നെയാകും ആർക്കും ജീവിത്തിൽ ഏറ്റവും വിലപ്പെട്ടത്‌. എന്നും അതുണ്ടാവട്ടെ. നല്ല വരികൾ


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സമാധാനം തന്നെയാണ് സൗഗന്ധികം ഏറെ വിലപ്പെട്ടത്.. സന്തോഷം താനേ വന്നോളും.. :)
      നന്ദി വായനയ്ക്ക്..

      Delete
  3. കാത്തിരിപ്പല്ലോ ജീവിതം.
    ആശംസകള്‍

    ReplyDelete
    Replies
    1. കാത്തിരികട്ടെ, ശാന്തിയുടെ അവസാന നിമിഷം വരെ..

      Delete