Wednesday, July 3, 2013

യാത്ര.... എന്‍റെ മോചനം....!

മോചനം, ശരിക്കും ഒരു സ്വാതന്ത്ര്യത്തിനായി വല്ലാതെ ആഗ്രഹിക്കുന്നുണ്ട് മനസ്സിപ്പോള്‍ ! അറിയാതെ എപ്പോഴോ തടവറയിലായിരുന്നു, വെളിയിലേക്ക് പോകാന്‍ നോക്കിയപ്പോഴായിരുന്നു അറിഞ്ഞത്.. ബന്ധിക്കപ്പെട്ടിരുന്നുവെന്നു... പലവട്ടം ശ്രമിച്ചപ്പോഴെല്ലാം പരാജയപ്പെട്ടിരുന്നു..... 

പക്ഷേ ഇനി പരാജയപ്പെടാന്‍ വയ്യ.... അതെ നീ പറയും പോലെ ജയിക്കണം എന്ന എന്‍റെ ദുര്‍വാശി തന്നെ, സമ്മതിച്ചു തരുന്നു..... 
അന്ന് നീ പറഞ്ഞ അഹങ്കാരവും ഇന്നെന്‍റെ കൂടെയുണ്ട്.... എന്‍റെ തുടക്കം നീയറിയാത്തത് കൊണ്ട് ഞാനതും സമ്മതിച്ചു തരുന്നു.... 
അഹങ്കാരി തന്നെയാണ് അന്നും ഇന്നും.....  
നിനക്കൊരു മനസ്സുണ്ടോ എന്നൊരിക്കല്‍ നീ ചോദിച്ചല്ലോ... പറയട്ടെ, ഇല്ല നിന്നെ മനസ്സിലാക്കാന്‍ കഴിയാത്തപ്പോള്‍ എനിക്ക് മനസ്സുമില്ല... അവിടെ വേറെന്തോ ആണ്... നീ പറയും പോലെ കല്ലോ മറ്റെന്തോ...! 

വയ്യെടോ, മടുത്തു..! എല്ലാം.... പ്രഹസനങ്ങളായ കുറെ പ്രഹേളികകള്‍ കണ്ടു മനസ്സ് മരവിച്ചു പോയിരിക്കുന്നു.... വെറുതേ ഇനിയും ഹൃദയത്തില്‍ ഒന്നും കൊണ്ട് നടക്കാന്‍ വയ്യ.... എല്ലാം ഉപേക്ഷിക്കുകയാണ്..... പോകണം ഞാന്‍ മറന്ന എന്‍റെ ലോകത്തേക്ക്... എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കേണ്ട കാര്യങ്ങള്‍, ഇനി എനിക്ക് നിന്നോട് മാത്രം പറയണം... 

No comments:

Post a Comment