Friday, December 28, 2012

കാണാതായ നീ...

ഒടുവില്‍ നിന്നെ ഞാന്‍ കണ്ടെത്തി...
എന്നോ അടച്ചിട്ട എന്റെ മനസ്സിന്റെ
താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍
കണ്ടു ഞാന്‍ നിന്നെ ബന്ധനസ്ഥയായി..




ആവര്‍ത്തനം 10 

10 comments:

  1. ഞാനും ......... ബ്ലോഗ്ഗര്‍ തുറന്നപ്പോള്‍ 10 നിത്യഹരിത പോസ്റ്റുകള്‍ !!!!!!!
    ഇത് 10 ദിവസമായി പൊസ്റ്റിയാല്‌ നിത്യഹരിതമായി നില്‍ക്കില്ലേ താങ്കളുടെ ബ്ലോഗ്‌ :)
    ആശംസകള്‍

    ReplyDelete
    Replies
    1. അതിനു കഴിയില്ലല്ലോ നിധീ...
      മനസ്സില്‍ തോന്നിയാല്‍ അപ്പോള്‍ ചെയ്യണം.. പിന്നെ ആ തോന്നലോ ഞാനോ നാളെ ഉണ്ടാകണം എന്നില്ല.. ചിലതങ്ങനെ.. ചില ദുര്‍വാശികള്‍.. ചില മുന്‍ ധാരണകള്‍...
      മനസ്സിനെ ആര്‍ദ്രമാക്കാന്‍ വേണ്ടി മാത്രം എഴുതുന്നു... അതില്‍ നല്‍കാന്‍ ഒരു സന്ദേശവും ഇല്ലാത്തപ്പോള്‍ പിന്നെന്തിനു വെറുതെ......?!
      ഈ കരുതലിന്.. നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ സ്നേഹം നല്കിക്കോട്ടേ ഞാന്‍..

      ശുഭദിനം...

      Delete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    ആതിരനിലാവില്‍, ഹൃദയം ആര്ദ്രമാകുമ്പോള്‍.

    മനസ്സില്‍ നന്മയും സന്തോഷവും നിറയട്ടെ !

    ആശംസകള്‍ !

    സസ്നേഹം,

    അനു
    --

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      ഓര്‍മവരുന്നത് ഒരു കവിത
      വെറുതെയതിവിടെ കുറിക്കട്ടെ...

      ആര്‍ദ്രമീ ധനുമാസരാവുകളിലോന്നില്‍
      ആതിര വരും പോകുമല്ലേ സഖീ..
      ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
      നീയെന്നണിയത്തു തന്നെ നില്‍ക്കൂ..

      തിരുവാതിര...
      മനസ്സില്‍ തെളിയുന്ന ഏതോ രൂപം...
      പട്ടുസാരിയില്‍ ആ മനോഹാരിത...
      കയ്യില്‍ നിലവിളക്കുമായി...


      മനസ്സിലെന്നും സന്തോഷം...
      നന്മയുണ്ടോ എന്നറിയില്ല...

      തിരികെ നേര്‍ന്നോട്ടെ ശുഭരാത്രി...
      സന്തോഷവും സമാധാനവും എന്നുമെന്നും
      നല്‍കിടട്ടെ ഗുരുവായൂരപ്പന്‍...


      സ്നേഹപൂര്‍വ്വം...

      Delete
  3. പ്രിയപ്പെട്ട കൂട്ടുകാരാ,
    വളരെ നന്നായിട്ടുണ്ട് എല്ലാം.
    പുറമേ തിരയേണ്ട സമയമായിരിക്കുന്നു ഇനിയും കണ്ടുകിട്ടാത്ത മനസാക്ഷിക്കായി.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. മനസ്സാക്ഷി മണ്ണാങ്കട്ട എന്നാരോ പറഞ്ഞത് ഓര്‍ക്കുന്നു...
      സത്യം... മനുഷ്യന് മനസ്സുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ചിലത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍, അറിയുമ്പോള്‍...

      Delete
  4. ഒടുവില്‍ നിന്നെ ഞാന്‍ കണ്ടെത്തി..എന്നോ അടച്ചിട്ട എന്റെ മനസ്സില്‍ ... ബന്ധനസ്ഥയായി..!!!

    ReplyDelete
    Replies
    1. അത്ര മതിയായിരുന്നു കീ, പക്ഷെ നിന്നെ അത്രമേല്‍ ഭദ്രമായ്‌ അടച്ചുവച്ചിട്ടും, മറന്നു പോയി ഞാന്‍ എവിടെയായിരുന്നു കാത്തുസൂക്ഷിച്ചത് എന്ന്... ഒടുവില്‍, ഏറ്റവും ഒടുവില്‍ മാത്രമായിരുന്നു.. അടച്ചുവച്ച എന്റെ മനസ്സ് തുറന്നു പോലും നോക്കാതെ താക്കോല്‍ പഴുതിലൂടെ നോക്കിയത്; ഞാന്‍ തന്നെ തടഞ്ഞു വച്ച നിന്നെ കണ്ടത് എന്ന് പറയാന്‍ ശ്രമിച്ചു എന്നേയുള്ളൂ...
      എന്നും ഞാന്‍ എനിക്ക് മാത്രം പ്രാധാന്യം നല്‍കുന്നു, അല്ലെ? ഞാനെന്ന വാക്ക് ആവര്‍ത്തിക്കുന്നു.. വരികളും! എന്ത് ചെയ്യാം എനിക്ക് എന്നെ മാത്രല്ലേ അറിയാവൂ.. അത് കൊണ്ടാ.. :(

      Delete
  5. ഈ പുതുവര്‍ഷത്തില്‍ മനസ്സില്‍ സന്തോഷവും നന്മയും നിറയട്ടെ

    ReplyDelete
    Replies
    1. സൌഹൃദങ്ങളുടെ ഓരോ ചിരി ഓരോ നിമിഷത്തിലും ഉണ്ടെങ്കില്‍ ആ നിമിഷങ്ങളിലെല്ലാം എന്റെ മനസ്സിലും സന്തോഷം നിറയുന്നു.. അത് കൊണ്ട് പ്രിയ സൌഹൃദമേ നീ എന്നും ചിരിക്കുക.. മനസ്സില്‍ സന്തോഷം നിറഞ്ഞു കൊണ്ട്... നന്മ ചൊരിഞ്ഞു കൊണ്ട്.. ജീവിതം ധന്യമാവാന്‍ പ്രാര്‍ത്ഥനകളോടെ..

      Delete