Saturday, November 17, 2012

ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷീ..
മഴു തിന്ന മാമര ക്കൊമ്പില്‍
തനിച്ചിരുന്നൊടിയാ ചിറകുചെറുതിളക്കീ
(ഒരു പാട്ട്..

നോവുമെന്നോര്‍ത്തു പതുക്കെയനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നൂ...
ഇടറുമിഗ്ഗാനമൊന്നേറ്റുപാടാന്‍
കൂടെയിണയില്ല കൂട്ടിന്നു കിളികളില്ല
(നോവുമെന്നോര്‍ത്തു..

പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയി
മെയ്ചൂടിലടവച്ചുണര്‍ത്തിയ കൊച്ചുമക്കള്‍
ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും
കാറ്റും മനസ്സില്‍ കുടിയിരുത്തീ..
(പതിവുപോല്‍...

വരവായോരന്തിയെ കണ്ണാലുഴിഞ്ഞു -
കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം
ഒരു പാട്ട് കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷീ..
(വരവായോരന്തിയെ...

ഇരുളില്‍ തിളങ്ങുമീ പാട്ടുകേള്‍ക്കാന്‍
കൂടെ മരമുണ്ട്, മഴയുണ്ട്, കുളിരുമുണ്ട്
നിഴലുണ്ട്, പുഴയുണ്ട് തലയാട്ടുവാന്‍
താഴെ വഴിമരച്ചോട്ടിലെ പുല്ലുമുണ്ട്..
(ഇരുളില്‍..

ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്
അപ്പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്..
(ആരുമില്ലെങ്കിലെ..

ഒരുപാട്ട് പിന്നെയും പാടവേ.. തന്‍കൊച്ചു
ചിറകിന്റെ നോവ്‌ മറന്നു പോകെ..
ഇനിയും പറക്കില്ലെന്നതോര്‍ക്കാതെയാ
വിരിവാനമുള്ളാല്‍ പുണര്‍ന്നു കൊണ്ടേ..
(ഒരുപാട്ട് പിന്നെയും

വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്
ഒറ്റചിറകിന്റെ താളമോടെ
ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷീ..
(വെട്ടിയ കുറ്റിമേല്‍...

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷീ..


******************************************************************
കടപ്പാട്:

കവിത: ഒരുപാട്ട് പിന്നെയും
രചന: പ്രിയ കവയിത്രി... സുഗതകുമാരി
ആലാപനം: വി.ടി മുരളി
******************************************************************

18 comments:

  1. വളരെ നല്ല കവിത

    ReplyDelete
    Replies
    1. അതെനിക്ക് അറിയാലോ ഗോപാ.. ഇഷ്ടായോ..? പ്രിയ കവയിത്രി സുഗതകുമാരിയുടെ വരികള്‍.. ഏറെയിഷ്ടം..

      Delete
  2. കവിത യൂട്യൂബില്‍ കേട്ടിരുന്നു..നന്നായിരിക്കുന്നു...
    പക്ഷെ ഇതു സുഗതകുമാരിയുടേതാവാന്‍ വഴിയില്ല..

    http://www.youtube.com/watch?v=E19ayD8EWmU

    ReplyDelete
    Replies
    1. നല്ല കവിത തന്നെ.. അതെന്താ രാജീവേ...! രാജീവ് തന്ന ലിങ്കില്‍ അപ്പ്‌ലോഡര്‍ കമന്റ്‌ വായിച്ചിട്ടുണ്ടോ (അതൊന്നു നോക്കണം കേട്ടോ..).. അതിന്റെ വീഡിയോ യില്‍ രചന എന്നും പറഞ്ഞു മറ്റാരുടെയോ പേര് കാണുന്നുണ്ട്.. അത് ശരിയല്ല എന്നാ എനിക്ക് തോന്നുന്നത്... അല്ലെങ്കിലും ഈ കവിതയിലെ വരികള്‍ സുഗതകുമാരിയുടെ തൂലികയില്‍ വിടരുന്നതിനെ സാധ്യതയുള്ളൂ...

      Delete
    2. കവിത ,കവയിത്രി സുഗതകുമാരിയുടേത് തന്നെയാ .....ഉറപ്പ്:-)

      Delete
  3. സുഗത കുമാരി ടീച്ചറിന്റെ കവിത , എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന വരികള്‍ ..പ്രിയപ്പെട്ട കവിതകളില്‍ ഒന്ന് .രാത്രിമഴ വായിച്ചിട്ടുണ്ടോ .അതും ഇതുപോലെ മനോഹരമായ കവിതയാണ്

    ReplyDelete
    Replies
    1. മറക്കാനാവാത്ത വരികള്‍.. പ്രിയ കവിതകളില്‍ മറ്റൊന്ന് രാത്രിമഴ.. പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നു.. അന്നേ മനസ്സില്‍ ഏറെ ഇഷ്ടമുള്ള കവയിത്രി... ഒരു പക്ഷെ ആദ്യം കേട്ടത് രാത്രിമഴ.. ഒന്നിനൊന്നു മെച്ചം വരികള്‍...

      രാത്രിമഴയോടു ഞാന്‍ പറയട്ടെ,
      നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
      നിന്റെയലിവും, അമര്‍ത്തുന്ന രോഷവും,
      ഇരുട്ടത്ത്‌ വരവും, തനിച്ചുള്ള തേങ്ങിക്കരച്ചിലും
      പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള
      നിന്‍ തിടുക്കവും കള്ളച്ചിരിയും , നാട്യവും ഞാനറിയും ....
      അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
      ഞാനുമിതു പോലെ...രാത്രിമഴപോലെ.....

      "ഞാനുമിത് പോലെ രാത്രി മഴപോലെ.."

      Delete
    2. മനസ്സിനെ ആര്‍ദ്രമാക്കുന്ന കവിതകളാണ് ടീച്ചറിന്റേതു ,
      അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
      ഞാനുമിതു പോലെ...രാത്രിമഴപോലെ.....

      Delete
    3. മനസ്സറിഞ്ഞു പാടുന്ന പോലെ... അറിയാതെ മനസ്സില്‍ നിറഞ്ഞു പോകും വരികള്‍..

      "ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
      താരുകളുണ്ട് താരങ്ങളുണ്ട്
      അപ്പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
      സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്.."

      Delete
  4. ഈ കവിത ചൊല്ലുവാന്‍ നല്ല ഒരു ഈണമുണ്ട് ....എന്‍റെ മലയാളം മാഷ്‌ ചൊല്ലാറുള്ള ഈണം ....മറന്നു ..സാരമില്ല ...കവിത ഓര്‍മിപ്പിച്ചതിനു നന്ദി നിത്യ

    ReplyDelete
    Replies
    1. വി. ടി മുരളിയും നല്ല ഈണത്തില്‍ ചൊല്ലിയിട്ടുണ്ടെട്ടോ.. രാജീവ് തന്ന ലിങ്കില്‍ നിന്നും കേള്‍ക്കാലോ.. ആശംസകള്‍ പ്രിയ കവയിത്രിക്ക് മാത്രം...

      Delete
  5. കവിത കേട്ടു . ഹൃദയത്തില്‍ ഒരു ചെറിയ വിങ്ങല്‍. സുഗതകുമാരിയുടെ ഈ കവിത പരിചയപ്പെടുത്തിയതിനു നിത്യക്കു നന്ദി.

    ReplyDelete
    Replies
    1. കവിത എഴുതിയ ടീച്ചര്‍ക്ക് നന്ദി.... (കേട്ടുകാണും എന്നറിയാം..)

      Delete
  6. രാത്രിമഴയോടു ഞാന്‍ പറയട്ടെ,
    നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
    നിന്റെയലിവും, അമര്‍ത്തുന്ന രോഷവും,
    ഇരുട്ടത്ത്‌ വരവും, തനിച്ചുള്ള തേങ്ങിക്കരച്ചിലും
    പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള
    നിന്‍ തിടുക്കവും കള്ളച്ചിരിയും , നാട്യവും ഞാനറിയും ....
    അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....

    ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യവരവില്‍ ഹാര്‍ദ്ദവമായ സ്വാഗതം രാജേഷ്‌...
      മഴ, പ്രത്യേകിച്ച് രാത്രിമഴ വല്ലാത്തൊരു അനുഭവം തന്നെ...
      ജീവിതത്തില്‍.. ദുഃഖങ്ങള്‍ക്ക് നല്ലൊരു കൂട്ട്!!!

      Delete
  7. ഒരുപാട്ട് പിന്നെയും പാടവേ.. തന്‍കൊച്ചു
    ചിറകിന്റെ നോവ്‌ മറന്നു പോകെ..
    ഇനിയും പറക്കില്ലെന്നതോര്‍ക്കാതെയാ
    വിരിവാനമുള്ളാല്‍ പുണര്‍ന്നു കൊണ്ടേ..

    വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്
    ഒറ്റചിറകിന്റെ താളമോടെ
    ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
    ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷീ..
    (വെട്ടിയ കുറ്റിമേല്‍...

    ReplyDelete
    Replies
    1. വേദന സഹിച്ച്, ആരെയും വേദനിപ്പിക്കരുത് എന്നോര്‍ത്ത്, വീണ്ടും വീണ്ടും ആര്‍ദ്രമായി പാടുമ്പോഴും, ചിറക് തളരുമ്പോഴും, ഇനി പറക്കില്ലെന്നത് ഓര്‍ക്കാതെ പാടിക്കൊണ്ടേയിരിക്കുന്നു..

      Delete