Saturday, November 17, 2012

ഹരിത പ്രപഞ്ചമാമീ..അത്ഭുത മണിവീണ
അണിമാറില്‍ ചേര്‍ത്തണയ്ക്കും മൂകാംബികേ..(2)
നിന്‍...
വിരലുകളതില്‍ രാഗസ്വരമാരി-
പൊഴിയുമ്പോള്‍ ഉണരും മൂവുലകം...
ദേവകള്‍ നിത്യം തൊഴുന്നു നിന്‍ കോവിലകം..(2)
                                                                                            (ഹരിത പ്രപഞ്ചമാമീ.)

ശ്രീ മഹാസരസ്വതി.. ശ്രീ മഹാലക്ഷ്മി നീ..
ശ്രീമയി പാര്‍വ്വതി മൂകാംബികാ.. (2)
സകല ചൈതന്യവും ഒന്നായി പുലരുന്ന
സച്ചിന്‍മയീ ദേവീ ഏകാംബികാ...
എകാംബികേ...  എന്റെ ഹൃദയാംബികേ
നിനക്കേഴായിരം കോടി നമസ്കാരം....
നമസ്കാരം..
                                                                                            (ഹരിത പ്രപഞ്ചമാമീ.)

ശൈലശൃംഗങ്ങളില്‍ ആരോഹണം.. നിനക്കീ
സാഗരത്തിരകളില്‍ അവരോഹണം (2)
വിസ്മൃതസുഖലയ രാഗവിസ്താരത്തിലീ..
വിശ്വത്തെയുണര്‍ത്തുന്ന നാദാംബികാ
മൂകാംബികേ.... മുക്തിമന്ത്രാംബികേ... നിനക്ക്
മുപ്പത്തിമുക്കോടി നമസ്കാരം.... നമസ്കാരം..
                                                                                            (ഹരിത പ്രപഞ്ചമാമീ.)



******************************************************************************
കടപ്പാട്:
പാടിയത്: മധു ബാലകൃഷ്ണന്‍ (ശബ്ദം കേട്ടിട്ട് അങ്ങനെ തോന്നുന്നു)
ബാക്കി വിവരങ്ങള്‍ എന്റെ അറിവില്‍ ഇല്ല...
******************************************************************************

6 comments:

  1. കൊള്ളാം ഞാന്‍ ആദ്യമായാണ്‍ കേള്‍ക്കുന്നതു . ആശംസകള്‍ @PRAVAAHINY

    ReplyDelete
    Replies
    1. ആദ്യവരവില്‍ ഹൃദ്യമായ സ്വാഗതം പ്രീതചേച്ചി..

      Delete
  2. പ്രിയ കൂട്ടുകാരാ,

    എനിക്കും ഇഷ്ടമാണ്.
    അമ്മേ മൂകാംബികേ ശരണം.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌,
      സ്നേഹം നിറഞ്ഞ അഭിപ്രായത്തില്‍ സന്തോഷം..
      പോയിട്ടുണ്ടോ മൂകാംബികയില്‍....?

      നിന്നിലേറെ പ്രിയമോടെ..

      Delete
    2. അമ്മേ മൂകാംബികേ ശരണം.

      Delete
    3. ശരണം വിളിക്കണം....

      Delete