Sunday, October 7, 2012

സിന്ദൂര പൂവേ പൂവേ.. മന്ദാര പൂവേ പൂവേ..(2)
ഈ മുഖം നിന്നോര്‍മ്മയിലുണ്ടോ സുന്ദരിപ്പൂവേ
ഈ വഴിയല്ലേ പള്ളിക്കൂടം പോയതെന്നും ഞാന്‍...

കുന്നത്തെ കാവിനടുത്ത് അന്നത്തെ തോഴനുമൊത്ത്
ശീവേലി ഇലയും നുള്ളി പുല്ലെണ്ണ തണ്ടുമിറുത്ത്
മയില്‍‌പീലി തുണ്ടിനൊരിത്തിരി അരിമണി
തേടിയലഞ്ഞു നടന്നൊരു പെണ്‍കൊടി ഞാന്‍
                                                          
                                                                                      (സിന്ദൂര പൂവേ)

ചെല്ലക്കിളിയുടെ പാട്ടും
കയ്യില്‍ കരിവള പൊട്ടിയ പാടും
കലിയില്‍ കൊത്തന്‍കല്ലിന് കടമായ് തല്ലും
കലപില കൂടി നടന്നൊരു കാലം....(2)

മുളംതണ്ട് കാറ്റിലൂതും പഴംപാട്ട് കേട്ടും
മയില്‍‌പീലി പെറ്റൊരുനാളില്‍ ആമോദം കൊണ്ടും...(2)

മഴക്കാല മേഘങ്ങളേ ഒന്ന് നനയ്ക്കാമോ വീണ്ടും....
മനസ്സിന്‍റെ തീരങ്ങളില്‍.... വിളിക്കാമോ വീണ്ടും

കള്ളിപൂവേ....
അന്ന് ഞങ്ങടെ കള്ളക്കളിയില്‍
കണ്ണുംനട്ട് കൊതിച്ചത് ഞങ്ങള്‍ കണ്ടില്ലെന്നാണോ..

                                                                                   (സിന്ദൂര പൂവേ)


വെയില്‍കൊണ്ടു പാഞ്ഞുപോയും കിളിക്കൂടെറിഞ്ഞും..
മഴക്കാല നാളില്‍ പൂട്ടാന്‍ ചെളിച്ചാറില്‍ വീണും... (2)

പൊയ്പോയ സുദിനങ്ങളേ....യൊന്ന് ക്ഷണിക്കാമോ വീണ്ടും...
കൊലുസിന്‍റെ താളങ്ങളാല്‍.. കിലുക്കാമോ വീണ്ടും..

കള്ളിപൂവേ....
അന്ന് ഞങ്ങടെ കള്ളക്കളിയില്‍
കണ്ണുംനട്ട് കൊതിച്ചത് ഞങ്ങള്‍ കണ്ടില്ലെന്നാണോ..

                                                                                   (സിന്ദൂര പൂവേ)

17 comments:

  1. അന്ന് നീ പാടിയ പാട്ടുകളില്‍...
    ഒന്ന് കൂടി പഴയ ഓര്‍മ്മ പുസ്തകങ്ങളില്‍ വെറുതെ തിരഞ്ഞപ്പോള്‍ നിന്‍റെ കൈപ്പടയില്‍ കണ്ട മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരു ഗാനം..

    ReplyDelete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    ഇന്നു അവധിയായതിനാല്‍, ഓര്‍മ്മച്ചെപ്പ് തുറക്കാന്‍ വേണ്ട സമയം കിട്ടിക്കാണുമല്ലോ. :)

    ഒരുപാട് ഇഷ്ടമാണ്,ഈ പാട്ട്......!വരികളും ഈണവും ശ്രവണ സുന്ദരം.....!

    മനോഹരമായ ഒരു രാത്രി ![മഴ നിന്നു] .:(

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,
      പഴകിയ താളുകളിലെ പഴകാത്ത വരികള്‍ എന്നും മനോഹരം തന്നെ..
      വരികളെ ഓര്‍മ്മയുള്ളൂ... ഈണം മറന്നു.. ഒരുപാട് തിരഞ്ഞു.. എവിടെയും കണ്ടില്ല..
      പിന്നെ സ്വന്തമായ ഈണത്തില്‍ ചിലപ്പോള്‍ പാടിനോക്കും!!

      മഴമാറിയ ദിനങ്ങള്‍... ഇളംകാറ്റിന്‍റെ തണുപ്പ് വിട്ടൊഴിയാത്ത രാവ് മനോഹരമാക്കാന്‍ വിണ്ണില്‍ മിന്നുന്ന നക്ഷത്രങ്ങള്‍.... കാതില്‍ മെല്ലെ ചൊല്ലുന്നു ശുഭരാത്രി!!

      സ്നേഹപൂര്‍വ്വം...

      Delete
  3. പ്രിയപ്പെട്ട സ്നേഹിതാ,

    ഹൃദയത്തില്‍ എന്നും പാട്ടുകള്‍ പെരുമഴയാകട്ടെ!

    കടലിലെ അലകളും, മാനത്തെ നക്ഷത്രങ്ങളും അനുവും,

    സമാധാനവും സന്തോഷവും നല്‍കുന്ന പുതിയ സൂര്യോദയം ആശംസിക്കുന്നു !



    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,
      തീരം തഴുകാനെത്തുന്ന തിരകളെ കണികണ്ടുണരാന്‍...
      പ്രഭാഷണങ്ങളും, ഭക്തിയും നിറഞ്ഞ മനോഹരമായ പ്രഭാതത്തെ വരവേല്‍ക്കാന്‍..
      നാടന്‍ പാട്ടിന്‍റെ ഈണത്തോടെ ശുഭരാത്രി..

      സ്നേഹപൂര്‍വ്വം...

      Delete

    2. The calm and silent moments of the dawn...........
      The chirping of the cute birdies........
      The fragrance of blooming buds.............
      The spiritual discourses aired on channel.......
      Make me feel energetic and positive !
      What about you?

      Wishing you a Beautiful Monday Morning,
      Sasneham,
      Anu

      Delete
    3. ആശീര്‍വാദം ചൊരിഞ്ഞു ഉദയസൂര്യന്‍..
      സംഗീതം പൊഴിച്ചുകൊണ്ട്‌ ചെറുകിളികള്‍...
      ആത്മാവില്‍ സുഗന്ധം പരത്താന്‍ വിടരുന്ന മൊട്ടുകള്‍..
      മനസ്സില്‍ ശാന്തി നേരാന്‍ ഭക്തി വാചകങ്ങള്‍..
      ഉന്മേഷത്തിലും സന്തോഷത്തിലും നിറയാന്‍ ഇനിയുമേറെ കാരണങ്ങള്‍ ഉണ്ടാവാന്‍...

      നിറഞ്ഞ സന്തോഷത്തില്‍ നേരട്ടെ ഈ ആഴ്ചയും പിന്നെ വരും നാളുകളും മനോഹരമാക്കാന്‍ സൂര്യനും, കിളികളും, മൊട്ടുകളും, തിരകളും ഇനിയും.....

      Delete
  4. ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു വരി കുറിച്ചല്ലേ ഒക്കൂ....:)

    ഇത് വെറുതെ കുറിക്കുന്നതല്ല ഏതാനും നിമിഷം ഇവിടെ ഈ തീരത്ത് ഞാനുമുണ്ടായിരുന്നു...:)
    ആശംസകളോടെ ആഭി

    ReplyDelete
    Replies
    1. അപ്പൊ ഇഷ്ടായില്ലേ...?:)
      ഒരു നിമിഷമെങ്കിലും എന്നോടൊപ്പമായിരുന്നു നിങ്ങളെന്നെന്നെയറിയിക്കാന്‍ ഒരു വരി കുറിച്ചതില്‍ സന്തോഷം...
      ആശംസകള്‍ക്ക് പകരം സ്നേഹം മാത്രം..

      Delete
    2. നിത്യഹരിത
      ഇഷ്ട്ടായി :)

      എനിക്കായ് തന്ന സ്നേഹത്തിന് പകരം നേരുന്നു
      ഒരു മനോഹരമായ ശുഭരാത്രി :)

      Delete
    3. വിടരുന്ന റോസാപൂക്കളുടെ വാസനയില്‍ ഒരു പുലരിയുണരാന്‍ നേരട്ടെ ശുഭരാത്രി!

      Delete
  5. നേര്‍ത്ത മഞ്ഞുകണങ്ങള്‍ ഉതിര്‍ന്നു വീഴുന്ന പുലര്‍കാലത്തില്‍ ആ
    മഞ്ഞിന്‍കുളിരേറ്റ് ആലസ്യം വിട്ടുണരുന്ന റോസാ പൂക്കളെ കണ്ടിട്ടുണ്ടോ.....? എന്ത് ഭംഗിയാണെന്നോ അതിനപ്പോള്‍ ഒന്ന് അടുത്ത് ചെന്ന് നോക്കൂ നേര്‍ത്ത പരിമളവും ആസ്വതിക്കാം

    ഇവിടെ ഈ പ്രവാസലോകതിലിരുന്ന് ഒരു നിമിഷം ഞാന്‍ കണ്ടു ആ നനുത്ത പ്രഭാതവും പിന്നെ വിടര്‍ന്നു പുഞ്ചിരിതൂകി നില്‍ക്കുന്ന റോസാ പൂക്കളെയും.....:)

    ReplyDelete
    Replies
    1. വിടരുന്ന റോസാപൂക്കളുടെ ഗന്ധം ചിലപ്പോള്‍ സ്നേഹത്തിന്‍റെ, മറ്റുചിലപ്പോള്‍ പ്രണയത്തിന്‍റെ ഉന്മാദം മനസ്സില്‍ നിറയ്ക്കും.. ഓരോ ഇതളുകളിലും പതിയെ വിരലുകളോടിക്കുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്ന നിമിഷങ്ങളെ മറക്കാനാവില്ല..

      പ്രവാസത്തിന്‍റെ ചൂടില്‍ മനസ്സില്‍ വിടരുന്ന നനുത്ത പ്രഭാതങ്ങള്‍ മനോഹരം..

      Delete
  6. പ്രിയപ്പെട്ട സ്നേഹിതാ,

    വരികള്‍ എല്ലാം വളരെ മനോഹരമാണല്ലോ. എനിക്ക് വളരെ വളരെ ഇഷ്ട്ടമായി. ആശംസകള്‍

    ശുഭദിനം

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌...
      കടപ്പാടുകളുള്ള വരികളാണ്.. പക്ഷേ ആരോട് എന്ന് ഇന്നറിയില്ല... കേട്ട നാളുകളില്‍ അറിയാന്‍ വഴിയുണ്ടായിരുന്നില്ല.. ഇന്നാണെങ്കില്‍ തിരഞ്ഞിട്ട് കാണുന്നുമില്ല..
      ഇഷ്ടായതില്‍ ഏറെയേറെ സന്തോഷം പ്രിയ മിത്രമേ..

      ശുഭദിനം..

      സസ്നേഹം...

      Delete
  7. ഇതു പാട്ടാണോ നിത്യ ...?
    ഒരു പിടിയുമില്ല പൊന്നേ ..
    പക്ഷേ വരികള്‍ക്കൊരു ചന്തമുണ്ടേട്ടൊ ..
    ഈ കൂട്ടുകാരന്റെ കൈവിരല്‍തുമ്പില്‍ നിന്നും
    എന്തും പൊഴിഞ്ഞാലും ഇഷ്ടമാകാതെ തരമില്ലല്ലൊ ..
    നല്ലൊരു ദിനമാവട്ടെ പ്രീയ സഖേ ..
    ""മുളംതണ്ട് കാറ്റിലൂതും പഴംപാട്ട് കേട്ടും
    മയില്‍‌പീലി പെറ്റൊരുനാളില്‍ ആമോദം കൊണ്ടും...
    മഴക്കാല മേഘങ്ങളേ ഒന്ന് നനയ്ക്കാമോ വീണ്ടും....
    മനസ്സിന്‍റെ തീരങ്ങളില്‍.... വിളിക്കാമോ വീണ്ടും""

    ReplyDelete
    Replies
    1. പാട്ട് തന്നെ.. പകര്‍ത്തിയെഴുതിയത് കൊണ്ട് ധൈര്യമായി പറയാം..:)
      വരികള്‍ തെറ്റിയിട്ടില്ല, പക്ഷേ ഈണം മറന്നു.. നീ പാടേണ്ട പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ച നാളുകളില്‍, നീ കേള്‍ക്കേണ്ട വായിച്ചാല്‍ മതിയെന്നും പറഞ്ഞ് കുത്തിക്കുറിച്ച വരികള്‍..

      പട്ടുനൂല്‍ കൊണ്ട് വാക്കുകളെ കോര്‍ക്കുന്ന സ്നേഹിതന്‍റെ മനസ്സില്‍ നിന്നും പൊഴിയുന്ന കാവ്യാത്മകമായ സൃഷ്ടികളില്‍ മനസ്സ് ചേര്‍ത്തു വയ്ക്കുമ്പോള്‍, ഒഴുകുകയാണ് സ്നേഹം കൂട്ടുകാരനോട്, കൂട്ടുകാരന്‍റെ വാക്കുകളോട്..

      "മഴക്കാല മേഘങ്ങളേ ഒന്ന് നനയ്ക്കാമോ വീണ്ടും..
      മനസ്സിന്‍റെ തീരങ്ങളില്‍... വിളിക്കാമോ വീണ്ടും.."
      ഈ പാട്ടില്‍ എനിക്കേറെ പ്രിയമുള്ള വരികളെ സ്നേഹിതനും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..

      പ്രിയ സുഹൃത്തിന് നല്ലൊരിന്നും പിന്നെ നാളെകളും നേരട്ടെ..

      സ്നേഹപൂര്‍വ്വം..

      Delete