Friday, October 5, 2012

ഉണങ്ങാനൊരുങ്ങിയ മുറിവില്‍ നീ നല്‍കിയ നോവ്‌ (അതിനുമൊരു സുഖം.. സുഹൃത്തല്ലേ)

ചന്ദ്രഹൃദയം താനെയുരുകും സന്ധ്യയാണീ മുഖം
കാളിദാസന്‍ കൈവണങ്ങും കാവ്യമാണീ മുഖം
ജന്മപുണ്യം കൊണ്ടു ദൈവം തന്നതാണീ വരം
അക്ഷരങ്ങള്‍ കണ്ണുനീരായി പെയ്തതാണീ സ്വരം
ഏതു വര്‍ണ്ണം കൊണ്ടു ദേവി എഴുതണം നിന്‍ രൂപം
                                                         (ചന്ദ്രഹൃദയം താനെയുരുകും)

കണ്‍കളില്‍ കാരുണ്യ സാഗരം
വളയിട്ട കൈകളില്‍ പൊന്നാതിര
പൂങ്കവിള്‍ വിടരുന്ന താമര
പുലര്‍കാലകൗതുകം പൂപ്പുഞ്ചിരി
അഴകിന്‍റെ അഴകിന്നഴകെ അലിയുന്ന മൗനമേ (2)
ഏതു മഴവില്‍ത്തൂവലാല്‍ ഞാന്‍ എഴുതണം നിന്‍ രൂപം
                           
                           (ചന്ദ്രഹൃദയം താനെയുരുകും)

നൊമ്പരം കുളിരുള്ള നൊമ്പരം
ആത്മാവില്‍ ആയിരം തേനോര്‍മ്മകള്‍
കണ്ടു നാം അറിയാതെ കണ്ടു നാം
ഉരുകുന്ന ജീവതം കൈമാറുവാന്‍
നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ (2)
ഏതുമിഴിനീര്‍ക്കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം
                                                         (ചന്ദ്രഹൃദയം താനെയുരുകും)

*********************************************************************************

കടപ്പാട്: ഈ ഗാനമെന്നെ ഓര്‍മ്മിപ്പിച്ച കീയക്കുട്ടീ...
                   നിന്‍റെ മറുപടിക്ക് !!
                   പിന്നെ...
                   സിനിമ: സത്യം ശിവം സുന്ദരം
                    ആലാപനം: കെ. ജെ. യേശുദാസ്‌
*********************************************************************************28 comments:

 1. അക്ഷരങ്ങള്‍ കണ്ണുനീരായി പെയ്തതാണീ സ്വരം..........

  ReplyDelete
  Replies
  1. അറിയുന്നെന്നെ... നന്ദി..

   Delete
 2. പ്രിയപ്പെട്ട സ്നേഹിതാ,

  ഈ മനോഹര ഗാനം കേട്ട് കൊണ്ട്, എഴുതുന്ന വരികള്‍

  ഓര്‍മകളില്‍ നൊമ്പരം പടര്‍ത്തുന്നു.

  ആരുടെതാണ്, ഈ വരികള്‍?

  അപ്പോള്‍ നിദ്രാവിഹീനമായ ഒരു രാത്രി കൂടി...........അല്ലെ?

  ശുഭരാത്രി !

  സ്നേഹം,

  അനു

  ReplyDelete
  Replies
  1. അനൂ,

   ഭാവസാന്ദ്രം വരികള്‍, ആലാപനം അതിലേറെ ഹൃദ്യം...

   വരികള്‍ കൈതപ്രം...

   വീണ്ടും മറ്റേതോ വരികള്‍ ഓര്‍മ്മ വരുന്നല്ലോ...
   ഒരു താരാട്ടിന്‍റെ ഈണം...


   നിദ്രാവിഹീനങ്ങളാണെന്‍റെ നിശകള്‍
   താരാട്ട് പാട്ടൊന്നു പാടാം...
   ആരോമല്‍ കുഞ്ഞൊന്നുറങ്ങൂ...

   രാവ് ശാന്തമാകാന്‍...

   ശുഭരാത്രി...

   സ്നേഹപൂര്‍വ്വം...

   Delete
  2. പ്രിയപ്പെട്ട സ്നേഹിതാ,

   നാടന്‍പാട്ടിന്റെ കൂടെ രണ്ടു മണിക്കൂര്‍ സഞ്ചരിച്ചു, ദേ ഇപ്പോള്‍ വന്നതെയുള്ളു.രാവേറെ വൈകി. ഇവിടുത്തെ വിശേഷം ഒന്നറിയാന്‍ വന്നപ്പോള്‍, 'നന്ദി' മാത്രം.

   മനസ്സിന്റെ വിങ്ങലാണോ, ഓര്‍മകളുടെ നോവാണോ.......എന്താണ്?

   വാക്കുകള്‍ നഷ്ടപ്പെടുന്നത്?പാട്ടും പ്രാര്‍ഥനയും സ്വാന്തനമാകട്ടെ !

   മനോഹരമായ ഒരു പുലരി,എതിരേല്‍ക്കട്ടെ !

   ശുഭരാത്രി !

   സസ്നേഹം,

   അനു

   Delete
  3. അനൂ,

   ഇന്ന് നിരവധി നിലകളുള്ള ഫ്ലാറ്റുകളില്‍ കൃത്രിമ കാറ്റും, തണുപ്പും മഴയും ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ എന്ന് കരുതി മുന്നോട്ട് പോകുമ്പോള്‍ നഷ്ടപ്പെടുത്തിയ ഗ്രാമഭംഗി ആരറിയാന്‍.. ആരോര്‍ക്കാന്‍...! അല്‍പ നേരമെങ്കിലും ആ ഭംഗികളില്‍ വിടര്‍ന്ന സംഗീതത്തില്‍.. വര്‍ണ്ണനകളില്‍.. ചര്‍ച്ചകളില്‍ മുഴുകി മനസ്സ് കൊണ്ട് അതിലലിഞ്ഞതില്‍ സന്തോഷം തന്നെ..

   വാക്കുകള്‍ക്ക് തിരയേണ്ടി വരുന്നു.. അറിയില്ല എന്തെന്ന്!
   ഔപചാരികതയുടെ നന്ദി വാക്കുകള്‍ സൗഹൃദങ്ങളോട് പറയാനിഷ്ടമാല്ലാതിരുന്നിട്ട് കൂടി ഞാന്‍......!!
   വിങ്ങലോ, വേദനയോ, നോവോ നൊമ്പരമോ അല്ല..... ചിന്തിക്കുകയായിരുന്നു... ഉത്തരം കണ്ടെത്താനാവാത്ത വിധം.. എന്തിനും കാരണം കാണുന്ന എനിക്ക്, കാരണം കാണാന്‍ കഴിയാത്ത മറുപടിയില്‍ മനസ്സ് കൊരുത്തുപോയിരിക്കുന്നു..
   "സ്നേഹിക്കുന്നു എന്നത് വേദനിപ്പിക്കാനുള്ള അവകാശം ചാര്‍ത്തി തരുന്നില്ല" ആറ് വാക്കുകള്‍ ആറായിരം മുള്ളുകളായി ഹൃദയത്തില്‍ തറച്ചപ്പോഴും വേദനിച്ചില്ല, ചിന്തിക്കുകയായിരുന്നു!! എത്ര വലിയ സത്യം.. പ്രിയ സുഹൃത്ത് എത്ര നന്നായി പറഞ്ഞു... (അഭിനന്ദിക്കാതെ വയ്യ അല്ലെ ആ വാക്കുകളെ..? @KEEYAKKUTTY: REALLY I AM PROUD OF YOU DEAR FRIEND)

   ഗ്രാമത്തിന്‍റെ ഓര്‍മ്മകളുമായി ഒരു രാവ് മനോഹരമാക്കാന്‍....
   ഹൃദയം കൊണ്ട് ഒന്ന് കൂടി പറയട്ടെ സന്തോഷിക്കൂ... ആഹ്ലാദിപ്പൂ..

   ശുഭരാത്രി....

   സ്നേഹപൂര്‍വ്വം....

   Delete
  4. Dear My Friend !
   ''Luck decides Whom we meet in life,
   Our heart decides whom you want in life,
   But God decides who gets to stay in your life!''
   Accept God's choice wholeheartedly and be happy.
   A Wonderful and Refreshing Sunday Morning !
   Sasneham,
   Anu

   Delete
  5. Dear Anu,
   Luck, Heart, God... Fortunately all of these are same in my life till today..
   In life when I met a new person, sure it is a luck to study the character, personality and all good things in that life...
   The persons I met in my life always have more good positives than negatives, that is why my heart decides to keep them with me..
   As the God always promotes good things I hope all the persons I met will be with me all the time.. (isn't it?)

   Have a happy holiday!

   Snehapoorvam...

   Delete
 3. പ്രിയ സുഹൃത്തെ,

  "കണ്‍കളില്‍ കാരുണ്യ സാഗരം
  വളയിട്ട കൈകളില്‍ പൊന്നാതിര
  പൂങ്കവിള്‍ വിടരുന്ന താമര
  പുലര്‍കാലകൗതുകം പൂപ്പുഞ്ചിരി

  അഴകിന്‍റെ അഴകിന്നഴകെ അലിയുന്ന മൗനമേ........"

  ആഹാ... എത്ര മനോഹരം..........

  പിന്നെ സ്നേഹം മിഴിനീര്‍ക്കനവിനാല്‍ പകരണ്ടാട്ടോ. നിറപുഞ്ചിരി കൊണ്ട് മതി.

  ശുഭദിനം,
  സ്നേഹത്തോടെ
  ഗിരീഷ്‌

  ReplyDelete
  Replies
  1. ഗിരീഷ്‌,
   സുന്ദരം തന്നെ വരികള്‍...
   പുഞ്ചിരിക്കാന്‍... ആ പുഞ്ചിരിയില്‍ സ്നേഹം നല്‍കാന്‍ ഇനിയും നാളുകള്‍...

   സഹര്‍ഷം... സ്നേഹത്തോടെ...

   Delete
 4. മനോഹരമായ ഗാനം

  ReplyDelete
  Replies
  1. ഇഷ്ടായില്ലേ ഗോപാ...?

   Delete
  2. ഇഷ്ടമായി നിത്യ

   Delete
  3. ഹൃദയത്തില്‍ സ്നേഹം സൂക്ഷിക്കുമ്പോള്‍ ഈ ഗാനവും ഇഷ്ടപ്പെടാതിരിക്കാനാവില്ല തന്നെ...

   Delete
 5. മിക്കപ്പൊഴും കേള്‍ക്കുന്ന ഇഷ്ടഗാനങ്ങളില്‍ ഒന്ന് ...
  ഇഷ്ടമായീ കൂടെയുള്ളത് , ദാസേട്ടന്റെ മധുരാലാപനം ..
  ""കണ്ടു നാം അറിയാതെ കണ്ടു നാം
  ഉരുകുന്ന ജീവതം കൈമാറുവാന്‍
  നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ
  ഏതുമിഴിനീര്‍ക്കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം""
  രാവിലേ മനസ്സ് എങ്ങൊ ഓടീ ....
  എന്തേ സഖേ വിരഹവേവില്‍ തന്നെയല്ലേ .. മിഴിപെയ്ത്തോ മനപെയ്ത്തൊ ?
  സ്നേഹവും , സന്തൊഷവും പകരം നല്‍കുന്നു ഈ സുന്ദര ഗാനത്തിന്

  ReplyDelete
  Replies
  1. ആ സ്വരമാധുരിയില്‍ വരികള്‍ എത്ര ഹൃദ്യം.. അല്ലെ പ്രിയ കൂട്ടുകാരാ..

   "ഏതു മിഴിനീര്‍ കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം..."

   പ്രിയമേറിയ ഗാനത്തില്‍ മനസ്സ് എങ്ങോ ഓടി, അറിയുന്നു സഖേ ആ മനസ്സിന് ഓടിയെത്താതിരിക്കാന്‍ ആവുമോ..? ആ നിമിഷത്തിലണയുന്ന ഒരു വിളി, സ്നേഹത്തില്‍ പൊതിഞ്ഞ മൗനവാക്കുകള്‍.... നിശ്വാസങ്ങളുടെ താളം.. ഇനിയും എന്നിലൊഴുകന്ന സ്നേഹം നിനക്കായെന്ന വാഗ്ദാനം...
   നിറഞ്ഞ സ്നേഹത്തിനും സന്തോഷത്തിനും പകരം നല്‍കിയ നന്ദി തിരിച്ചെടുക്കട്ടെ... പകരം വയ്ക്കാനാവാത്ത സ്നേഹം മാത്രം നല്‍കട്ടെ പ്രിയ മിത്രമേ..

   സ്നേഹപൂര്‍വ്വം...

   Delete
 6. ഞാന്‍ വന്നു വായിച്ചു....
  പിന്നെ കേട്ടു എന്‍റെ ഇഷ്ട്ട ഗാനങ്ങളിലെ എനിക്കേറെ പ്രിയപ്പെട്ട ഒരു ഗാനം
  ദാസേട്ടന്‍റെ മനോഹരമായ ശബ്ദം അതിന് മാറ്റ് കൂട്ടി.....:)
  ഒരുപാട് ഇഷ്ട്ടായി ട്ടോ....ഈ ഗാനം.....:)

  ReplyDelete
  Replies
  1. പ്രിയപ്പെട്ടതൊന്നു നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷം...
   ഒരുപാടിഷ്ടായതിനു നന്ദി..., ദാസേട്ടന്...

   Delete
 7. പ്രിയ നിത്യ..
  ആദ്യം ഹൃദയത്തില്‍ നിന്നും മാപ്പ്...(അറിയാതെയെങ്കിലും ) ഉണങ്ങി വന്ന മുറിവ് വീണ്ടും വൃണമാക്കിയതിന് ..
  ഞാന്‍ എന്തെങ്കിലും വായിച്ചാല്‍ ...മനസ്സില്‍ തട്ടിയാല്‍ പിന്നെ അവിടെ എഴുത്തുകാരനില്ല...അവിടെയെല്ലാം ഞാന്‍ കാണുന്നത് എന്‍റെ ആത്മാവിന്റെ ഭാഗമായ എന്‍റെ പ്രിയപ്പെട്ടവനെയാണ് ..
  പിന്നീട് പിറക്കുന്നതെന്തും ആ തൊട്ടവാടിയോടുള്ള സംവേദനമാണ്... .. ഇതെഴുതിയപ്പോഴും മറ്റൊന്നല്ല സംഭവിച്ചത്..
  അവിടെ ഞാന്‍ നിന്‍റെ വിഷമം കാണാന്‍ മറന്നു..ക്ഷമിക്കുക...
  എന്റെ കുറ്റമല്ല നിത്യ... ആ മരമാക്രീടെ പണിയാണ്:(

  ഇതെവരികള്‍ ഞാന്‍ ജീവിതത്തില്‍ ഒരുപാടുതവണ പറഞ്ഞു... അവസാനം അരുത്തെറിയെണ്ടിയും വന്നു...
  എന്നാല്‍ കാലം..എന്നില്‍ ചേര്‍ത്ത ചിലതുണ്ട്...നഷ്ടപ്പെട്ടതിന്റെയെല്ലാം നിസ്സാരത വെളിവാക്കുന്ന സ്വകാര്യ
  അഹങ്കാരങ്ങള്‍ ...അതെന്നില്‍ ഊട്ടി ഉറപ്പികുന്നതും മറ്റൊന്നല്ല. ..."സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടി...
  സംഭവിച്ചു കൊണ്ടിരിക്കുന്നതിനും.."
  അത് കൊണ്ട് നിത്യ...മുക്തനാകൂ തിക്തമായ ഓര്‍മകളില്‍ നിന്നും...
  എന്നിലേക്ക്‌ വന്നണഞ്ഞ സൌഭാഗ്യം പോലെ.... പ്രിയ സുഹൃത്തിനും
  ഉണ്ടാവട്ടെ... സന്തോഷത്തിന്റെ ...പൂര്‍ണതയുടെ നാളുകള്‍.!!!

  ReplyDelete
  Replies
  1. കീയക്കുട്ടീ.

   ആദ്യമേ പറയട്ടെ.. മാപ്പ്, ക്ഷമ, നന്ദി ഈ വാക്കുകള്‍ സൗഹൃദങ്ങളില്‍ നിന്ന് കേള്‍ക്കുന്നതും അവരോട് പറയുന്നതും വേദനയാണ്.. പറയുന്നതിനേക്കാള്‍ വേദനയാണ് കേള്‍ക്കുന്നത്..

   ഹൃദയം കൊണ്ട് നീയെഴുതുന്നത് കൊണ്ടല്ലേ കീ.. എനിക്ക് നീ ഇന്നും ഏറെ പ്രിയമുള്ള സുഹൃത്തായിരിക്കുന്നത്... ആ വാക്കുകളില്‍, സത്യം എന്‍റെ തെറ്റിന്‍റെ ആഴം (ഇവിടെയും പിന്നെയും പലയിടത്തും..) വീണ്ടും കൂടുന്നത് കണ്ട് പകച്ചു പോയതാണ്.. വാക്കുകള്‍ മനസ്സിനുള്ളില്‍ തടയപ്പെട്ടതാണ്..
   എത്ര വലിയ സത്യമാണ് പറഞ്ഞത്, നൂറാവര്‍ത്തി ഞാനെന്‍റെ മനസ്സിനോട് പറഞ്ഞു... തിരിച്ചും മറിച്ചും... എവിടെയും ഒരു തെറ്റ് കാണാന്‍ എനിക്ക് കഴിഞ്ഞില്ല!!

   നഷ്ടപ്പെടുന്നതെല്ലാം അതിനേക്കാള്‍ നല്ലതിനെ നേടാന്‍ വേണ്ടിയെന്നറിയുന്നു..

   ഹൃദയം കൊണ്ട് നീയെഴുതുമ്പോള്‍ പകരമായി സ്നേഹവും സൗഹൃദവും...

   നല്ല നിമിഷങ്ങള്‍ നേരട്ടെ പ്രിയ സുഹൃത്തിന്..

   Delete
  2. പിന്നേ, ആ 'മരമാക്രി' അതങ്ങനെ തന്നെ അവിടിരുന്നോട്ടെ കേട്ടോ..:) അതാ നല്ലത്..:)

   Delete
  3. പിന്നേ ആ മാക്രി ഇല്ലേല്‍ ഞാനുണ്ടോ?? അവനവിടെ അങ്ങനെതന്നെ വേണം...എന്‍റെ കണ്ണ്അടയണവരെ(അതേയ് ഞാനൊരല്പം സ്വാര്‍ത്ഥയ..അവനിത്തിരി വിഷമിച്ചാലും വേണ്ടില്ല... എനിക്ക് പറ്റൂലെ അവനില്ലാത്ത ലോകത്തൊരു നിമിഷം പോലും..ഇതവന്‍ അറിയല്ലെട്ടോ...പറയല്ലേട്ടോ).

   നല്ല സുഹൃത്തായി കണക്കാക്കിയതില്‍ സന്തോഷം..നിനക്കും ഇതുപോലൊരു മരമാക്രി ഉണ്ടാവട്ടെ...കുറുമ്പ് കാട്ടാന്‍..പിണങ്ങി മാറിയിരിക്കാന്‍..അതിലേറെ സ്നേഹവുമായി വന്നു മൂടാന്‍.!!!

   Delete
  4. അവനില്ലേ കീയക്കുട്ടിയുമില്ലെന്നു അറിയാമല്ലോ..
   ഞാന്‍ പറയില്ലാട്ടോ... എന്നാലും പാവംല്ലേ അവന്‍.. അറീച്ചാലോ..? വേണ്ടല്ല അല്ലേ..?:)

   വേണോ എനിക്കും ഒരു മരമാക്രി! ഇരുന്നോട്ടെ അല്ലേ.. കുറുമ്പ് കാട്ടി.. പിണങ്ങി.. പിന്നെ സ്നേഹം കൊണ്ട് മൂടാന്‍ വരുമെങ്കില്‍ തീര്‍ച്ചയായും...

   ഒരുപാടൊന്നും വേണ്ടെങ്കിലും എന്നേക്കുമായി കുറച്ചു നല്ല സൗഹൃദങ്ങള്‍ വേണം...

   കല്ലോടി പള്ളിപ്പെരുന്നാള്‍ പോലെ ന്‍റെ നാട്ടിലും തുടങ്ങിയേ ഒരു പെരുന്നാള്‍.. കഷ്ടം പോവാന്‍ കഴിയില്ലെന്നതാ..

   Delete
  5. കല്ലോടി പള്ളിപ്പെരുന്നാള്‍... !!!...
   എങ്ങനെ അറിയാം കല്ലോടി..എന്‍റെ ഏതോ എഴുത്തില്‍ നിന്നോ അതോ എന്നെ അറിയുമോ?. നിത്യ...എന്റെയുള്ളില്‍ ഒരു ലഡ്ഡു പൊട്ടിട്ടോ...പറയു പറയു ...വേഗം..
   വേണം നിത്യ നിനക്കും അവനെപ്പോലെ ഒരു കുറുമ്പി... ഇല്ലെങ്കില്‍ ഒരര്‍ത്ഥവും ഇല്ലാതാവും ഈ ജീവിതത്തിന്...

   അവന്റെ മോഴികളിലും വരികളിലുമുള്ള എന്നെ കാണാന്‍ എന്ത് ഭംഗിയാണെന്നോ... നേരിട്ട് ഞാന്‍ നല്ല ബോര്‍ ആണേലും ...അവനിലെ എന്നെ എനിക്കേറെ ഇഷ്ടാട്ടോ :)..
   നിന്‍റെ ഭംഗീം കൂടും...വേഗം കൂട്ട് കൂടെ.. :)

   Delete
  6. കല്ലോടീം കബനീമോക്കെ ഇല്ലേല്‍ കീയക്കുട്ടിക്ക് എഴുതാനാവുമോ...:)?
   അറിയാമോന്നു ചോദിച്ചാല്‍... ഉം.... ഇല്ലെന്നതാ സത്യം.. എന്നാലും അറീല്ലേന്ന് ചോദിച്ചാല്‍... അറീല്ലേ...? വാക്കുകളിലൂടെ എത്ര അടുത്താ നമ്മള്‍ എന്നൊരിക്കല്‍ കീയക്കുട്ടി പറഞ്ഞത് തന്നെ ഓര്‍മ്മ വരുന്നു...

   മനസ്സില്‍ പൊട്ടിയ ലഡ്ഡു ആമിക്കുട്ടിക്ക് കൊടുത്തേക്കണേ..

   ഉണ്ടല്ലോ.. കുറുമ്പിയായിരുന്നു.. ഇപ്പോഴല്ലാട്ടോ.. ഓരോ കുറുമ്പും കാട്ടി പിണങ്ങിയ നാളുകള്‍.. കൂടുതല്‍ സ്നേഹവുമായി വീണ്ടുമരികിലണഞ്ഞ നിമിഷങ്ങള്‍.. ഇനിയും വേദനിപ്പിക്കാന്‍ എനിക്കാവില്ലെന്നെ.. എന്നാലും ചിലപ്പോഴൊക്കെ.. ഓര്‍മ്മകളില്‍ ആ കുറുമ്പേത്താറുണ്ട്..

   അവന്‍റെ മൊഴികളിലും വരികളിലും നീ ഭംഗി തന്നെ..
   നേരിട്ടും അത്ര ബോറോന്നുമല്ലെന്നെ:)

   Delete