Thursday, October 11, 2012

ശുഭരാത്രി നേര്‍ന്നു.....

ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ
ശ്രുതി നേര്‍ത്തു നേര്‍ത്തു മായും
ഋതുരാഗ ഗീതിപോലെ 
പറയൂ നീയെങ്ങുപോയി
(ഒരുനാള്‍)

ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ
മായുകില്ലെന്നോര്‍മ്മയില്‍...
ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ
ചൈത്രമാസനീലവാനം പൂത്തുലഞ്ഞു നില്‍ക്കവേ
പോവുകയോ നീയകലെ എന്‍റെയേക താരകേ
കാതരേ കരയുന്നതാരേ കാട്ടുമൈനപോല്‍
(ഒരുനാള്‍)

നീളുമെന്‍റെ യാത്രയില്‍ തോളുരുമ്മിയെന്നുമെന്‍ 
തോഴിയായി വന്നു നീ..... 
നീളുമെന്‍റെ യാത്രയില്‍ തോഴിയായി വന്നു നീ 
എന്നിലേക്കണഞ്ഞു നീയാം സ്നേഹസാന്ദ്രസൗരഭം
ആതിരതന്‍ പാതയിലേ പാല്‍നിലാവു മായവേ
കാതരേ കരയുന്നതാരേ കാട്ടുമൈനപോല്‍

ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ
രജനീസുഗന്ധി പൂക്കും രമണീയ യാമമായി
പറയൂ നീയെങ്ങുപോയി... 
(ഒരുനാള്‍)




52 comments:

  1. Never search a person whom you want........
    CORRECT
    Search a person who wants you.........
    I AM SEARCHING
    Don't care for those who ignore you........
    HOW CAN I? AS I KNOW THE PAIN
    Care for those who're ignoring others for you....
    THAT IS WHY I AM HERE

    ReplyDelete
    Replies
    1. Dear Friend,
      A Delayed Reply.........
      A Late Answer........
      But happy to see the positive note....
      Happier To Know You Answer Pretty Well....
      Now Sure For Ever,You've A Bright Future !
      On This Auspicious Day Of Ayillyam,
      May The Serpent Gods Bless You !
      Shubharathri !
      Sasneham,
      Anu

      Delete
    2. Dear Anu,
      Not a delayed one...
      I already answered sis..
      Now I am getting relief..
      I know you can't hurt, but I was confused..
      May the King of Serpent Ananta (Am I correct?) bless you also..
      Goodnight..
      Snehapoorvam

      Delete
    3. Dear Friend,
      Yes,you'd answered....
      I was surprised to see the message again ! :)
      I'm happy you're relieved 1
      Peace is more important than happiness !
      No need to get confused,my friend !
      I need the Blessings of Lord Anantha !
      Yes,the King of Serpents !
      Wishing you sound sleep,
      Sasneham,
      Anu

      Delete
    4. Dear Anu,
      I am relieving when I saw the little Kannan and a Gopika running behind Him..
      My peace breaks only when my mind says me, you are hurting some one who likes you..
      For piece first we need happiness.. isn't it?
      Lord Ananta will always with you..
      Have a nice sleep..
      Snehapoorvam..

      Delete
    5. DearFriend,
      ''That relation is the best one,
      In which yesterday's fights,
      Do not stop today's communication''.
      Forget and forgive and take time to ask,
      How are you,my friend? :)
      A Simple Question Makes A Lot Of Difference !
      A Beautiful Friday Morning !
      Sasneham,
      Anu

      Delete
    6. Dear Anu,
      Now the birds are with me..
      Waves are cooling me..
      Feeling the fragrance of blooming buds...
      I am sure I am fine and what about you..?
      Have a nice eve...
      Snehapoorvam

      Delete
    7. Dear Friend,
      It's a beautiful night......
      The cool breeze and the deep silence.....
      Fills my heart with peace and happiness...
      ''Treat everyone with politeness;
      Even those who are rude to you.
      Not because they are not nice,
      But because you are nice''.
      Shubharathri !
      Sasneham,
      Anu

      Delete
    8. Dear Anu,
      When your heart fill with peace and happiness, really I feel the same happiness..
      You are always on the right way, so never be sad..
      Why the deep silence..? Where is the chirping little birds to make sweet music..?
      Have sound sleep..
      Shubharathri..
      Snehapoorvam..

      Delete
    9. Dear Friend,
      Happy to feel the joy of your heart......
      I am not sad.......I was listening to the real life experiences:)
      Just sharing the other side of life .
      Giving moral support and let friends know...
      They are not alone in life......
      My birdies are asleep now.....
      They are awake before me !:)
      Shubharathri !
      Sasneham,
      Anu


      Delete
    10. Dear Anu,
      Listening to the real life experience.. Good thing..
      Yes, the life in imagination and real life is so different..
      Giving moral support and let be with them.. that is why you are different from others...
      Let them sleep well to call you in the early morning..
      Shubharathri...
      Snehapoorvam...

      Delete
    11. Dear Friend,
      Smile! It will make you look better.

      Pray, it will keep you strong.

      Love, it will make you enjoy life.

      Wishing you a lovely Saturday Morning !
      Sasneham,
      Anu

      Delete
    12. Dear Anu,

      Smiling for me..

      Praying for the beloved ones..

      Loving the entire world...

      Have a nice weekend...

      Snehaporvam..

      Delete
  2. നിത്യേ..
    ചുമ്മാ ഇതിലെ വന്നതാ..
    ഒരുപാട് ഇഷ്ടം ള്ള പാട്ട്, പോരാഞ്ഞു വിരസമായ ഒരു ഞായറാഴ്ച
    പോയി ഈ സിനിമ കണ്ടതിന്‍റെ ഓര്‍മ.. :)
    ഇന്നത്തെക്കുള്ളതായി..
    ശുഭരാത്രി

    ReplyDelete
    Replies
    1. ചുമ്മാ ഗാനമായി വന്നതാ...
      ഭക്ഷണം കഴിച്ചത് ഇന്നത്തെക്കുള്ളതായെന്നാ..?:)
      ശുഭരാത്രി..

      Delete
    2. അല്ല, പ്രണയത്തിന്റെ, വിരഹത്തിന്റെ , ഇന്നത്തെ ഡോസ്.. :)

      Delete
    3. ദേ പല്ലവി ഇതില്‍ എന്‍റെ പ്രണയമില്ലാട്ടോ.. അത് കൊണ്ട് വിരഹവും..
      ഈ ഡോക്ടര്‍ രോഗിയല്ലല്ലോ..:)

      Delete

  3. തുളസിയും തെച്ചിയും ഇടകലര്‍ന്നു കൊരുത്ത മാലകള്‍......

    പൂത്തുലയുന്ന സ്വര്‍ണമലരികള്‍ ................!

    നൂറും പാലും അഭിഷേകം നടത്തിയ നാഗരാജാവും നാഗയക്ഷിയും !

    മഞ്ഞള് പൊടിയില്‍ അഭിഷേകം .........ഇളനീര് വെള്ളം വിശേഷം

    സര്‍പ്പ പൂജ ഭംഗിയായി കഴിഞ്ഞു..!

    ഈ ആയില്യം രാവ്‌,പ്രാര്‍ത്ഥന ചൊല്ലുന്ന ഹൃദയത്തോടെ............

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      തറവാട്ടിലെത്തിയോ?

      നാഗപൂജ മനോഹരമായി കഴിഞ്ഞില്ലേ?

      രാവിലെ ജി+ ല്‍ കണ്ട പോസ്റ്റ്‌, കമന്റ്‌ ആയി കണ്ടില്ലല്ലോ എന്നോര്‍ത്തു..:)(

      പ്രാര്‍ത്ഥനയോടെ..

      ശുഭരാത്രി!

      സ്നേഹപൂര്‍വ്വം...

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ,

      അമ്മയുടെ,നന്ദയുടെ വാക്കുകളിലൂടെ അറിഞ്ഞത്, അനുഭവിച്ചത്...........

      അകക്കണ്ണില്‍ കണ്ടത്.......

      അടുത്തുണ്ടായില്ലല്ലോ എന്ന വിഷമം തീര്‍ക്കാന്‍ എഴുതിയത്.....

      ഈ സന്ദേശങ്ങള്‍ ഇനി ഒരു പക്ഷെ,വേണ്ടി വരില്ല എന്നോര്‍ത്തു ........

      വിചാരം, വീണ്ടും പറഞ്ഞുറപ്പിച്ചു...........

      എങ്കിലും, ആയില്യ പൂജയല്ലേ....വിശേഷം പറയാം എന്ന് കരുതി.........

      കരുതലും സൌഹൃദവും, സാരമില്ല എന്ന് പറഞ്ഞത്.......

      കേള്‍ക്കാതിരിക്കാന്‍ പറ്റിയില്ല................

      ഇവിടെയും അയ്യപ്പ ക്ഷേത്രത്തിലെ സര്‍പ്പങ്ങള്‍ക്ക് വിശേഷ പൂജയുണ്ടായിരുന്നു.

      അടുത്ത് തന്നെ നാട്ടിലേക്ക് വണ്ടി കയറും.........!

      മനോഹരമായ ഒരു ആയില്ല്യ രാത്രി !

      സസ്നേഹം,

      അനു

      Delete
    3. പ്രിയപ്പെട്ട അനൂ,
      തുറന്നു പറഞ്ഞത് അനുവിന്‍റെ മനസ്സിന്‍റെ സൗന്ദര്യം..
      പറഞ്ഞുറപ്പിച്ചത് ഇപ്പോഴും അങ്ങിനെതന്നെയാണോ... വേണ്ടാട്ടോ..
      വെറുതെ യാത്ര ചോദിച്ചപ്പോള്‍ ഗുരുതുല്യനായ ഒരു സുഹൃത്ത് ഒന്നും മിണ്ടാതെ അതെ എന്ന് പറഞ്ഞപ്പോഴുള്ള അവസ്ഥ അറീല്ലേ അനൂന്, അത് പോലെ തന്നെ..
      സാരല്ല, എന്തായാലും എനിക്ക് എത്ര പ്രിയമുള്ളതെന്നു എനിക്കറിയാം, അതുമതീല്ലേ..

      നാടിന്‍റെ സുഗന്ധത്തിലേക്ക് സ്വാഗതം ചെയ്യട്ടെ...
      പ്രാര്‍ത്ഥനകളുടെയും, പൂജയുടെയും വിശുദ്ധി നിറഞ്ഞ മനോഹരമായ രാവ് നേരട്ടെ..
      ശുഭരാത്രി..
      സ്നേഹപൂര്‍വ്വം...

      Delete
  4. ""ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ
    ചൈത്രമാസനീലവാനം പൂത്തുലഞ്ഞു നില്‍ക്കവേ
    പോവുകയോ നീയകലെ എന്‍റെയേക താരകേ""
    നിത്യയുടെ എല്ലാ തെരഞ്ഞെടുക്കുന്ന പാട്ടുകളില്‍
    എന്തൊക്കെയോ ബാക്കി വയ്ക്കപെടുന്നുണ്ട് ..
    വിരഹാദ്ര നിലാവും , കുളിര്‍മാഞ്ഞ മഴയും ..
    തിരതൊടാത്ത തീരവും ......... എല്ലാറ്റിനുമുപരി ..
    ഉള്ളം നിറക്കുന്ന , അടര്‍ത്തിമാറ്റാനാവാത്ത ചിലതും ..
    സ്നേഹാശംസ്കള്‍ സഖേ ..

    ReplyDelete
    Replies
    1. എല്ലാം ബാക്കിവയ്ക്കപ്പെടാനുള്ളതല്ലേ സഖേ...
      സ്നേഹവും, ഇഷ്ടവും, പ്രണയവും... എല്ലാം..
      ഒരുവേള മനസ്സില്‍, ഹൃദയത്തില്‍ ചേര്‍ന്നുപോയതൊന്നും അടര്‍ത്തി മാറ്റാനാവില്ല തന്നെ, അത്രമേലിഷ്ടമാണവ.. എങ്ങിനെ കൈവെടിയും..
      അടര്‍ന്നു പോയാലും എനിക്കടര്‍ത്തി മാറ്റാനാവില്ല..
      അത്രമേല്‍ പ്രിയമാണതെല്ലാം... ഒരു നിമിഷമെങ്കിലും എന്‍റെതായിരുന്നില്ലേ (അല്ലെങ്കില്‍ അത് പോലെ)

      സ്നേഹാശംസകള്‍ക്ക് പകരമായി ഒരു പുഴയോളം സ്നേഹം...
      സ്നേഹപൂര്‍വ്വം..

      Delete
    2. ഈ റിനിം നിത്യേം വെറുതെ ഓരോന്ന് പറഞ്ഞെന്റെ കണ്ണ് നിറയ്ക്കും :@ :(

      Delete
    3. കരയാനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ..
      പറഞ്ഞോ റിനിയെ..? ഈ കീയെടെ ഒരു കാര്യമേ!!

      Delete
  5. ഇഷ്ട്ടങ്ങള്‍ക്ക് അങ്ങിനെയും ഒരു കഴിവുണ്ട് ചിലപ്പോഴെല്ലാം
    നമ്മുടെ ഇഷ്ട്ടങ്ങള്‍ മറ്റൊരാളുടെത് കൂടി ആവുമ്പോള്‍ അറിയാതെ ഒരു അതിശയം....:)

    വീണ്ടും എന്‍റെ പ്രിയ ഗാനങ്ങളില്‍ ഒന്ന് കൂടി...:)

    ഈ രാത്രിയെ മനോഹരമാക്കാന്‍ മഞ്ഞിന്‍റെ കുളിരുള്ള ഒരു ''ശുഭരാത്രി'' നേരട്ടെ
    കൂടെ നന്മ്മയുടെ ഒരു നാളെയും...


    ReplyDelete
    Replies
    1. ഇഷ്ടങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മനസ്സുകള്‍ ഇഷ്ടം തന്നെ...
      തെറ്റുമ്പോള്‍ നേര്‍വഴി കാട്ടുന്നവ അതിലേറെ..
      മഞ്ഞിന്‍റെ കുളിരുള്ള ശുഭരാത്രിയും, നന്മയുടെ നാളെയും നേരുമ്പോള്‍...
      തിരിച്ചു നല്‍കട്ടെ നാട്ടിലെ നനഞ്ഞ മണ്ണിന്‍റെ ഗന്ധമുള്ള ശുഭരാത്രി...

      Delete
    2. ഒരു നിമിഷത്തേക്കെങ്കിലും എന്‍റെ അമ്മ മലയാളത്തിന്‍റെ മണ്ണിന്‍റെ ഗന്ധമുള്ള രാത്രി സമ്മാനിച്ചതില്‍ ഒരായിരം നന്ദി....:)

      Delete
    3. നന്ദിക്ക് പകരം നല്‍കാന്‍ സ്നേഹം മാത്രം!

      Delete
  6. പ്രിയ സ്നേഹിതാ,

    ഓ എന്‍ വി കുറുപ്പിന്റെ വരികള്‍ ആണോ?. എന്തായാലും ഈ വിരഹത്തിന്റെ സ്വരമധുരിമയില്‍ ലയിച്ച് ഉറക്കത്തിലേക്ക്......


    "കുടവുമായ് പോകുന്നൊരബാടി മുകില്‍
    എന്റെ ഹൃദയത്തില്‍ അമൃതം തളിക്കുകില്ലേ
    പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്റെ
    പല്ലവി നീ സ്വയം പാടുകില്ലേ
    കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ
    കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ"
    ഗിരീഷ്‌ പുത്തഞ്ചേരി

    ശുഭരാത്രി,

    സ്നേഹത്തോടെ
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഒ എന്‍ വി യുടെ തന്നെ വരികള്‍...

      "കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ"
      മറക്കുവായിരിക്കുമല്ലേ..

      ആര്‍ദ്രമീ വരികളില്‍ നിന്നോടൊപ്പം..

      ശുഭരാത്രി..

      Delete
    2. പ്രിയ സ്നേഹിതാ,

      സുപ്രഭാതം

      കുഞ്ഞു കുഞ്ഞു പരിഭവങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം നല്ല മനസ്സിന്റെ സ്നേഹത്തിന്റെ
      കരുതലിന്റെ സൌഹൃദത്തിന്റെ ഒക്കെ ആണ് എന്നറിയുമ്പോള്‍ നിനക്ക് മനസ്സുനിറഞ്ഞു സന്തോഷിക്കാം. ഒരായിരം സ്നേഹപൂക്കള്‍ ഒരുമിച്ച് വിരിഞ്ഞ നിന്റെ പൂന്തോട്ടത്തില്‍ പാറിപറക്കുന്ന ചിത്രശലഭങ്ങള്‍ക്കിടയില്‍ എന്റെ മുഖം നിനക്ക് തിരിച്ചറിയാന്‍ കഴിയുമോ. എങ്കിലും നീ വിഷമിക്കരുതെ എന്റെ പ്രിയ കൂട്ടുകാരാ സുഗന്ധപൂരിതമായ ആ അന്തരീക്ഷത്തില്‍ ഇളം കാറ്റും ഇളവെയിലും കൊണ്ട് ഈറന്‍ നിലാവും ചാറ്റല്‍ മഴയും നനഞ്ഞ് നീ മതിമറന്ന് സന്തോഷിക്കുമ്പോള്‍ ആ ഹൃദയത്തില്‍ നിന്നും മുഖത്തേക്ക് പുഞ്ചിരി നിറഞ്ഞു പടരുമ്പോള്‍ അത് കണ്ട് സന്തോഷിക്കാന്‍ ഏതെങ്കിലും ഒരു പൂവിതളില്‍ ഈ ഞാനും വന്നിരിപ്പുണ്ടാവും കാരണം അത് കാണാന്‍ ഞാന്‍ എത്ര ആഗ്രഹിച്ചുവെന്നോ?

      ദൂരെ ആ മേഘ പാളികള്‍ക്കപ്പുറം നീ ഉണരുന്നതും കാത്തു നിനക്ക് മാത്രമായി കാത്തിരിക്കുന്ന ആ ഉദയരശ്മികള്‍ മനസ്സില്‍ ഇനിയും ഇനിയും സന്തോഷമായി വന്ന് നിറയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് മനോഹരമായ ഒരു ദിനം ആശംസിക്കുന്നു. :)

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    3. കുഞ്ഞു പരിഭവങ്ങള്‍ക്കും, പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും പിന്നില്‍ സ്നേഹവും കരുതലും സൗഹൃദവും തന്നെന്നറിയുന്നു..
      എത്രായിരം ശലഭങ്ങള്‍ പാറി നടന്നാലും ഒരു മുഖം പോലും മറക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്..

      കാവ്യാത്മകമായ ഈ വാക്കുകള്‍ നെഞ്ചോട്‌ ചേര്‍ക്കട്ടെ..
      മേഘപാളികള്‍ക്കപ്പുറത്ത് ഉണരുന്നതും കാത്തിരിക്കുന്ന ഉദയരശ്മികള്‍ കാണാന്‍ എന്നോടൊപ്പം നീയും...
      ശുഭരാത്രി പ്രിയമിത്രമേ..

      Delete
  7. നല്ല പാട്ടാണല്ലോ .... കേട്ടു ...ഇനി ഉറങ്ങാന്‍ പോകട്ടെ............
    ശുഭരാത്രി.......

    ReplyDelete
    Replies
    1. നല്ലൊരുറക്കത്തിനായി, നല്ല പുലരിയില്‍ ഉണരാനായി ശുഭരാത്രി....

      Delete
  8. എനിക്കൊരു മൂഡില്ല എഴുതാന്‍ ... പല്ലുനോടും നിട്യോടും കൂട്ടില്ല ... കുറച്ചുനേരത്തേക്ക്...

    ഈ പാട്ടോര്‍മയും വരണില്ല.. എല്ലാരും പറഞ്ഞ സ്ഥിതിക്ക് ..നല്ല പാട്ട്!!! ;/

    ReplyDelete
    Replies
    1. കീയക്കുട്ട്യെ, ന്നോട് കൂടുവോ?
      അതോ ഇപ്പഴും പെണക്കം?? :(

      Delete
    2. പല്ലൂനോട് കൂടിയേ .എനിക്കൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരുവോ... കുറച്ചു ലീവ് എടുത്തു കറങ്ങാനാ ... :*

      Delete
    3. കുറച്ചു നേരം കഴിഞ്ഞൊ കീയേ.. സന്തോഷ്‌ ബ്രഹ്മി കഴിക്കണം, ഓര്‍മ്മയ്ക്കേ...

      പല്ലവി സര്‍ട്ടിഫിക്കറ്റിനു വേണ്ടി മാത്രാണേയ്, കൊടുക്കണ്ടാട്ടോ... അങ്ങിനിപ്പം കള്ള സര്‍ട്ടിഫിക്കറ്റുമായിട്ട് (കള്ളന്‍ തരുന്ന സര്‍ട്ടിഫിക്കറ്റ് ആണോ കള്ള സര്‍ട്ടിഫിക്കറ്റ്!) കറങ്ങണ്ട..

      Delete
    4. നിത്യാ
      അസൂയയ്ക്ക് മരുന്നില്ല:)
      കീയക്കുട്ട്യെ
      കുട്ടിക്ക് സര്‍ട്ടിഫിക്കറ്റ് തരാലോ... എന്താ രോഗം?? ;)

      Delete
    5. നിക്കസൂയയില്ലേ...
      കീയക്കുട്ടിക്കല്ലേ.. രണ്ടു സര്‍ട്ടിഫിക്കറ്റ് കൊടുത്തോട്ടോ, പാവല്ലേ..!
      പല്ലവി സൈക്ക്യാട്രിസ്റ്റല്ലേ:)

      Delete
  9. ജോണ്‍സണ്‍ മാഷിന്റെ പ്രിയഗാനങ്ങളില്‍ ഒന്ന്, ഗുല്‍മോഹര്‍ - ജോണ്‍സണ്‍ മാഷ്‌. ഇതുപോലെ മറ്റൊരു ഗാനവും മാഷ് സമ്മാനിച്ചിട്ടുണ്ട് ഫോട്ടോഗ്രാഫറെന്ന ചിത്രത്തില്‍

    ReplyDelete
    Replies
    1. എന്തേ കണ്ണന് കറുപ്പ് നിറം... ആയിരുന്നില്ലേ?
      ഏതൊരു മലയാളിയുടെയും മനസ്സില്‍ മറയാതെ നില്‍ക്കുന്ന "കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി" എന്ന ഗാനവും എത്ര മനോഹരമല്ലേ... വിട്ടുപിരിഞ്ഞെങ്കിലും ഓര്‍മ്മകളില്‍ ഇന്നും പ്രിയ സംഗീത സംവിധായകന്‍...

      Delete
    2. അല്ല സുഹൃത്തെ ആ സിനിമയില്‍ "പൂം പുഴയിൽ"എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട് കേട്ടുനോക്കണം ഈ പാട്ടിനെ അത് ഓര്‍മിപ്പിക്കും.

      Delete
    3. ന്‍റെ കാത്തിയെ, ആ വരികളിലൂടെ ഒരിക്കല്‍ കൂടി ഒന്ന് വെറുതെ പോയി..
      വിരഹം... തീവ്രം..; വരികള്‍.. ആര്‍ദ്രം..
      എനിക്കോര്‍മ്മ വന്നത് "നെഞ്ചക"ത്തിലെ പുതിയ പോസ്റ്റ്‌ "മൂന്നാം വാര്‍ഷികം" തന്നെ...
      ഈ ഗാനം ആ പോസ്റ്റിനു പ്രചോദനമായിരുന്നോ..?

      Delete
    4. ഗുല്‍മോഹര്‍ എന്നും പ്രചോദനം തന്നെയാണു അന്നാലും കണ്ടുപിടിച്ചത് സമ്മതിച്ചു പ്രഭു... :)

      Delete
    5. ഈ സുഗന്ധം പങ്കിടാന്‍ നീ അരികിലില്ലല്ലോ
      ഈ നിലാവിന്‍ ഗാനമാരും കേട്ടതില്ലല്ലോ
      അത്രമേല്‍ ആര്‍ദ്രമായി തേടി നില്‍പൂ ഞാന്‍
      നിറയേ..... ഹൃദയം..... നിറയേ.....

      ഈ വരികള്‍ എന്‍റെ ഓര്‍മ്മകളെ അവിടെയെത്തിച്ചു!

      Delete
    6. എനിക്കു എന്തോ തോന്നി, അതാണ് ഞാന്‍ ആ പാട്ട് കേട്ടു നോക്കാന്‍ പറഞ്ഞതും നല്ല പാട്ടല്ലേ..

      Delete
    7. തോന്നിയത് എന്തായാലും എനിക്ക് പാട്ടിഷ്ടായി..:)

      Delete