Tuesday, July 24, 2012

വസന്തം

വസന്തം വരുമ്പോഴെല്ലാം ഞാന്‍ നിന്നെ ഓര്‍ക്കും, അടുത്ത വസന്തം വരെ.
നാമൊരുമിച്ചു  നടന്ന വഴികളിലും, പങ്കിട്ട സായാഹ്നങ്ങളിലും ഒരിക്കല്‍ കൂടി വസന്തം വിരിയുന്നിന്ന്.
നിന്‍റെ ഓര്‍മകള്‍ക്ക്‌ മുകളില്‍ വാടിക്കൊഴിഞ്ഞ പൂക്കള്‍....
നീ പൊഴിച്ച കണ്ണുനീര്‍ത്തുള്ളികള്‍ ഓര്‍മകള്‍ മാത്രമായി...
പകരമായി നല്‍കാനുള്ളത്‌ എന്‍റെ ജീവിതം മാത്രം.
അണയാത്ത വേദനകള്‍ക്ക് ആശ്വാസം നിന്‍റെ വാക്കുകളായിരുന്നു.
മനസ്സിന്‍റെ സാന്ത്വനം നിന്‍റെ സാമീപ്യവും..
എല്ലാം മറക്കാമെന്നു പറഞ്ഞെന്‍റെ നെഞ്ചില്‍ നീ തളര്‍ന്നു വീഴുമ്പോള്‍
ബന്ധങ്ങള്‍ക്ക്‌ നല്‍കിയ വിലക്കൂടുതല്‍ പ്രണയത്തിന്‍റെ അതിര്‍വരമ്പായി
മാറിയതറിഞ്ഞില്ല നാം.. എവിടെ പിഴച്ചു എന്നൊന്നുകൂടി ചിന്തിക്കണോ!
ഒരുപക്ഷെ, ഇന്ന് നീ മറ്റൊരു ചില്ലയിലേക്ക് ചേക്കേറിയിരുന്നില്ലെങ്കില്‍...??
മറക്കാം ഞാന്‍ എല്ലാം.... നിന്‍റെ ഓര്‍മ്മകള്‍ക്ക് മുകളില്‍..
വിരിയുന്നതിനു മുമ്പേ അടര്‍ന്നു പോയൊരു ഇതളിനു മുകളില്‍
ഒരിറ്റു കണ്ണീര്‍ പൊഴിച്ച് കൊണ്ട്.....
എന്‍റെ സ്നേഹത്തിനും, കരുതലിനും അപ്പുറം
നിന്നെ സ്നേഹിക്കാനും, താലോലിക്കാനും
ഒരാള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്
നിന്‍റെ.....നിന്‍റെ മാത്രം

12 comments:

  1. നൊമ്പരങ്ങൾക്ക് ഒരു സുഖമുണ്ട്

    ReplyDelete
    Replies
    1. ആ സുഖത്തിലും ഒരു നൊമ്പരം, അതാണാശ്ചര്യം!! അല്ലെ സുമേഷ്?

      Delete
  2. വസന്തം പിന്നേം പിന്നേം വരുല്ലോ

    ReplyDelete
    Replies
    1. വസന്തം മാത്രമേ ഇനിയുമിനിയും വരൂ അജിത്തേട്ടാ..

      Delete
  3. കൊതിക്കുന്നതെല്ലാം നമുക്കു കിട്ടില്ലല്ലോ.
    ചിലപ്പോൾ കൊതിച്ചതിനേക്കാൾ നല്ലത് കിട്ടിയെന്നും വരാം.
    പ്രത്യാശയുണ്ടാവുക!

    ReplyDelete
    Replies
    1. കൊതിച്ചതിനേക്കാള്‍ നല്ലത് ഉണ്ടെന്നു തോന്നുന്നില്ല ജയന്‍,
      നല്ലത് മാത്രമേ കൊതിച്ചതുമുള്ളൂ.. അതുകൊണ്ട് ഇനിയതില്‍
      കൂടുതല്‍ നല്ലത്...?? സാധ്യതയില്ല... എങ്കിലും കാത്തിരിക്കാം അല്ലെ?
      നന്ദി ജയന്‍ ഈ വരവിനും പ്രത്യാശയ്ക്കുള്ള കാത്തിരിപ്പിനെന്നെ
      പ്രേരിപ്പിച്ചതിനും...

      Delete
  4. Replies
    1. പ്രിയപ്പെട്ട സ്നേഹിതാ.........,

      ഋതുഭേദങ്ങളില്‍ പ്രിയയുടെ ഓര്‍മ്മകള്‍ മിഴിവേകുമ്പോള്‍, ഒരു സത്യം അറിയാതെ പോകരുത്...........!ഈശ്വരന്റെ തീരുമാനങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിക്കുക.

      നിന്റെ .............നിന്റേതു മാത്രം................മറ്റാരുടെയോ ആയി മാറുന്ന കാലം വിദൂരമല്ല.

      ഒരിക്കലും ഒരാളുടെതായി മാത്രം മാറാതിരുന്നാല്‍, നൊമ്പരങ്ങളുടെ ആഴം കുറയും.
      Always remember,my friend,
      At some point,you have to realise that some people can stay in your heart, but not in your life !

      മനോഹരമായ ഒരു രാത്രിമഴ !

      സസ്നേഹം,

      അനു

      Delete
    2. അനൂ,

      ഈശ്വരന്‍റെ തീരുമാനങ്ങള്‍ തന്നെയായിരുന്നു എന്നും നടന്നിട്ടുള്ളത്...
      പലപ്പോഴും എന്‍റെ തീരുമാനങ്ങളില്‍ കൈകടത്താറില്ലേ എന്ന് തോന്നാറുണ്ട്:)
      പക്ഷെ അത് കൊണ്ട് നല്ലതല്ലാതെ ഇതുവരെ ദോഷമായൊന്നും ഭവിച്ചിട്ടില്ല.. ആ കൃതജ്ഞത ഇന്നും എന്നുമുണ്ട്...

      വിദൂരമല്ലാത്ത ആ കാലത്തെ പറ്റി ആശങ്കയില്ലാതില്ല....

      ഇന്ന് ഞാനാരുടെയൊക്കെയോ ആണ്.. ഒരുപാട് ബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ, സഹപ്രവര്‍ത്തകരുടെ... അങ്ങനെയങ്ങനെ ആരുടെയൊക്കെയോ.... You well said it; some people can only stay in our heart, not in our life.

      സ്നേഹപൂര്‍വ്വം.... ശുഭരാത്രി...

      Delete
    3. പ്രിയപ്പെട്ട സ്നേഹിതാ,

      സുപ്രഭാതം.....!

      ദൂരദര്‍ശനിലെ രാമായണ പാരായണം കേട്ടുകൊണ്ട്, ഈ വരികള്‍ വായിച്ചപ്പോള്‍, സന്തോഷം തോന്നി.

      ഹൃദയത്തിന്റെ ആഴങ്ങളില്‍ ഒളിപ്പിക്കുന്ന ഓര്‍മകളും മുഖങ്ങളും ജീവിതത്തിന്റെ മുന്നോട്ടുള്ള

      ചുവടുവെപ്പില്‍ ശക്തി നല്‍കണം.

      നമ്മള്‍, നമ്മെ വിട്ടു, വിശാലമായി ചിന്തിക്കാന്‍ തുടങ്ങിയാല്‍, മുഖത്ത് പുഞ്ചിരി വിരിയും.

      നമ്മുടെ പുഞ്ചിരി,ഒരു പാട് മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്തും.

      ഈ തണുത്ത പ്രഭാതത്തില്‍ ആവര്‍ത്തിച്ചു പറയട്ടെ, ഈ ജീവിതം എത്ര മനോഹരം !

      And you can live in many hearts.......
      Spreading fragrance of love and friendship,
      Without living in their lives.........!
      Because God has His plans for our better life !

      മനോഹരമായ ഒരു മഴ ദിവസം ആശംസിച്ചു കൊണ്ടു,

      സസ്നേഹം,

      അനു

      Delete
    4. അനൂ,

      ഏകശ്ലോകം തന്നെ..
      ശിവന് ശക്തി പാര്‍വ്വതിയെന്നപോല്‍ ആ മുഖവും ഓര്‍മ്മകളും ഇന്നുമെന്‍റെ വാമഭാഗം കവര്‍ന്നു നില്‍ക്കുന്നു, അത് തന്നെ എന്‍റെ ശക്തിയും ഊര്‍ജ്ജവും..

      ഇന്നലെ മഴ തന്നെയായിരുന്നു... ഇന്നുമുണ്ട്....

      സ്നേഹപൂര്‍വ്വം.......

      Delete