Thursday, July 12, 2012

എനിക്കേറെയിഷ്ടം ഈ വരികള്‍ - 6

ഓടും മേഘങ്ങളേ.. ഒരു ദൂത് പോകാമോ..
പോകും വഴിയല്ലയോ.. ദേവതാരു പൂക്കുമിടം..

ശ്യാമ മേഘമേ... കാണുമോ ശശിബിംബം...
കണ്ടുവെന്നാല്‍.... ചൊല്ലുമോ സന്ദേശം...

സുഖമല്ലയോ.... സുഖമല്ലയോ......
കൂട്  വിട്ടു പറന്നുപോയൊരു കൂട്ടുകാരന്
സുഖം തന്നെയോ.......???


കടപ്പാട്‌

8 comments:

  1. കൂടെയുണ്ട് കൂട്ടുകാര ..
    കൂട് വിട്ട് പറന്നു പൊയാലും
    ഈ മനസ്സ് വിട്ട് പൊകുവാനാകുമോ ..
    സ്നേഹബന്ധനം വിട്ട് ... ദൂത് ചൊല്ലുവാന്‍-
    വിട്ട ശ്യാമ മേഘമെന്നിലിന്നലേ മഴ പൊഴിച്ചതറിഞ്ഞുവോ ..!

    ReplyDelete
    Replies
    1. അറിഞ്ഞിരുന്നു കൂട്ടുകാരാ,
      മഴയായി പൊഴിഞ്ഞതും, മണ്ണിനിലമര്‍ന്നതും...
      അരികിലായാലും അകലെയായാലും
      എന്നും നീയെന്‍ ചാരെയെന്നറിയുന്നു ഞാന്‍...
      എന്നിലെ ഞാനായ്‌ എന്നും നീയെന്‍കൂടെ എന്നെനിക്കറിയാം...
      സസ്നേഹം....

      Delete
  2. പ്രിയപ്പെട്ട സുഹൃത്തേ,

    മഴ പെയ്യുന്ന ഈ രാവില്‍,ദൂത് പോകാന്‍ മഴത്തുള്ളികള്‍.......

    കൂട്ടുകാരന്‍ കേള്‍ക്കുന്നുണ്ടാകും ഈ മഴത്തുള്ളി കിലുക്കം...!

    എവിടെയാണെങ്കിലും വിട്ടുപോയ കൂട്ടുകാര്‍ സുഖമായിരിക്കട്ടെ..!

    ശുഭരാത്രി!

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ...

      മഴയുണ്ടോ അവിടെ?? എന്‍റെ മനസ്സില്‍ പെയ്ത മഴ...
      ആ മഴ നിറയെ എന്‍റെ സ്നേഹമാണ്...
      എന്‍റെ കൂട്ടുകാര്‍ക്ക് ഞാന്‍ നല്‍കിയ, ഇന്നും നല്‍കുന്ന......
      എന്‍റെ കൂട്ടുകാര്‍ എനിക്ക് നല്‍കിയ, എന്നും നല്‍കുന്ന....
      വിലമതിയാത്ത സ്നേഹം...
      എത്രയോ വട്ടം എന്നില്‍ പെയ്തിരിക്കുന്നെന്നോ ആ ആര്‍ദ്രമഴ....

      കൂട്ടുകാരിക്ക്, കൂട്ടുകാരിയുടെ കൂട്ടുകാര്‍ക്ക്....
      പുലാരാനൊരുങ്ങുന്ന നല്ല പുലരിയെ വരവേല്‍ക്കാന്‍ ശുഭരാത്രി നേരുന്നു ഞാനും..

      സ്നേഹപൂര്‍വ്വം....

      Delete
  3. മേഘസന്ദേശമയയ്ക്കുകയാണല്ലേ

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ,
      കടമെടുത്ത വാക്കുകളില്‍....!
      അടുത്തും അകലെയുമുള്ള സ്നേഹിതര്‍ക്ക്...
      ചിരിച്ചും പിന്നെ കരഞ്ഞും കടന്നു പോയ നിമിഷങ്ങള്‍ക്ക്‌...
      താങ്ങായി തണലായി മാറിയ സൗഹൃദങ്ങള്‍ക്ക്...
      പിന്നെപ്പോഴോ നോവായി നൊമ്പരമായി വിടവാങ്ങിയവര്‍ക്ക് പെയ്തിറങ്ങിയ വിരഹത്തിന്...
      ഈ രാവില്‍ ഞാനൊന്നുകൂടി അയക്കട്ടെയീ സ്നേഹസന്ദേശം.....
      അതിലൊരെണ്ണം അജിത്തേട്ടാ ഈ സ്നേഹവരവിനും...

      Delete
  4. നിത്യ, ഇത് വായിച്ചപ്പോള്‍ കൂട് വിട്ടു പറന്നു പോയൊരു കൂട്ടുകാരനെ ഞാനും ഓര്‍ത്തു..

    ReplyDelete
  5. കൂടണയാനായ് ആ കൂട്ടുകാരന്‍ തീര്‍ച്ചയായും വരും നീലിമാ... കാത്തിരിക്കൂ... കാതോര്‍ത്തിരിക്കൂ...

    ReplyDelete