Wednesday, July 11, 2012

എനിക്കേറെയിഷ്ടം ഈ വരികള്‍ - 5

മനം നൊന്തു പാടും ഇളം രാക്കിളീ....
നിനക്കിന്നു കൂട്ടില്‍ ഉറക്കമില്ലേ....

ഉറങ്ങാതെ ഞാനും വിളിപ്പാടു ദൂരത്ത്...
നടപ്പാത നോക്കി നിലാവിന്‍റെ വെട്ടത്ത്.....

ജനിക്കാതെ പോയൊരോമനയ്ക്കായി....
കാത്തു നില്പു ഞാന്‍.....


കടപ്പാട്

4 comments:

  1. പ്രിയപ്പെട്ട സുഹൃത്തേ,

    മഴ പെയ്യുന്ന രാവില്‍,ഇവിടെ നിലാവില്ല. തണുത്ത കടല്‍കാറ്റുണ്ട്.

    അനുഗ്രഹങ്ങള്‍ എണ്ണുക.......!മനസ്സിലെ വേദനകള്‍ പ്രാര്‍ത്ഥനയിലും സദ്‌പ്രവര്‍ത്തികളിലും അലിയിക്കുക.

    ആശംസകള്‍...........!

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ..

      നിലാവില്ലെങ്കിലും നിലാവ് പോലെ ആര്‍ദ്രമാകട്ടെ മനസ്സ്‌, കടല് പോലെ വിശാലവും....
      അനുഗ്രഹങ്ങള്‍ എന്നിയാലോടുങ്ങില്ല അനൂ...

      നന്ദി വീണ്ടുമുള്ളോരീ വരവിനു...
      സ്നേഹപൂര്‍വ്വം....

      Delete
  2. ജനിക്കാതെ പോയൊരോമനയ്ക്കായി....
    കാത്തു നില്പു ഞാന്‍.....


    ഞാനും

    ReplyDelete
    Replies
    1. അജിത്തേട്ടാ വരികള്‍ നോവിച്ചോ...?
      അമ്മത്തോട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെയും
      നിഷ്കളങ്കതയെ കൊതിക്കുന്ന മാതൃത്വത്തെയും കണ്ട നാളിലെങ്ങോ
      മനസ്സില്‍ പതിഞ്ഞൊരു വരികള്‍...
      എന്നെ ഒരല്‍പമേറെ നോവിച്ചു മറുപടി...
      പങ്കുവയ്ക്കപ്പെടാനിഷ്ടപ്പെടാത്തതാണെങ്കില്‍
      ദുഖങ്ങളെ സ്വയം പങ്കു വയ്ക്കാനായി ബാക്കി വരികള്‍ കൂടി..


      മനം നൊന്തു പാടും ഇളം രാക്കിളീ....
      നിനക്കിന്നു കൂട്ടില്‍ ഉറക്കമില്ലേ....
      ഉറങ്ങാതെ ഞാനും വിളിപ്പാടു ദൂരത്ത്...
      നടപ്പാത നോക്കി നിലാവിന്‍റെ വെട്ടത്ത്.....

      ജനിക്കാതെ പോയൊരോമനയ്ക്കായി....
      കാത്തു നില്പു ഞാന്‍.....

      മനം പോലെ മംഗല്യം കൊതിച്ചൊരു നാള്‍
      വരും നല്ലനാളെന്നു നിനച്ചോരു നാള്‍
      ശിവപ്രീതി നേടാന്‍ ജപിച്ചു ദിനം
      വിധിച്ചോരു തോഴനേ വരിച്ചൂ സ്വയം

      കിളിക്കുഞ്ഞു കൂട്ടില്‍ പിറക്കാതെ പോയ്
      കളിത്തൊട്ടിലാട്ടാന്‍ വിധിക്കാതെ പോയി...

      ഒരു കുഞ്ഞി കാല്‍പ്പാടിന്‍ ശ്രീവത്സവും
      തുളുമ്പുന്ന മാറിലെ പീയൂഷവും
      കൊതിക്കുന്ന മാതൃത്വം തുടിക്കുമ്പോഴും
      വരം തന്ന ദൈവമെന്നെ മറന്നേച്ചു പോയീ

      അയല്‍ വീട്ടിലെങ്ങും നറുപൂക്കളായി
      പറക്കുന്നോരോമനയ്ക്കായി കൊതിക്കുന്നു ഞാന്‍...

      Delete