Wednesday, April 30, 2014

ഒരു കുഞ്ഞിന്‍റെ മനസ്സുണ്ടാവുക...!!!
എത്ര പുണ്യമാണത്...
എന്നായിരുന്നു അവസാനമായി നിഷ്കളങ്കമായി നമ്മള്‍ സംസാരിച്ചത്...??
എന്നായിരുന്നു അവസാനമായി നമ്മള്‍ സ്നേഹത്തോടെ കൈചേര്‍ത്തു പിടിച്ചത്...??
എന്നായിരുന്നു നമ്മളവസാനമായി ശുഭയാത്ര പറഞ്ഞത്...??
ഇല്ല ഒന്നും നമ്മള്‍ അവസാനമായി ചെയ്തിരുന്നില്ല..
ഓരോ വട്ടം ചെയ്യുമ്പോഴും അതാദ്യത്തെതായിരുന്നു...
പക്ഷേ ഒരു കുഞ്ഞിന്‍റെ മനസ്സ്.... എവിടെയാണ് നഷ്ടമായത്....????
കളങ്കമില്ലാതെ... തീര്‍ത്തും ദൈവികമായി..... തീര്‍ത്തും കുസൃതിയോടെ പറയാന്‍.... പറയാന്‍ നമുക്കിന്നു കഴിയുമോ....?
സ്വല്പം സ്വാര്‍ത്ഥമല്ലേ നമ്മുടെ, എന്റെയെങ്കിലും, ചിന്തകള്‍...
സ്വല്പം സ്വാര്‍ത്ഥമല്ലേ നമ്മുടെ, എന്റെയെങ്കിലും, പ്രവൃത്തികള്‍...
ചിലപ്പോള്‍ തോന്നാറില്ലേ... തിരിച്ചറിവുകള്‍ ഇല്ലാത്ത ആ ബാല്യം തന്നെയായിരുന്നു നല്ലതെന്ന്...
എനിക്കിപ്പോള്‍ തോന്നുന്നു... തിരിച്ചറിവുകള്‍ ഇല്ലാത്തത് തന്നെയാണ് നല്ലതെന്ന്........!!!

8 comments:

  1. തിരിച്ചറിവുകള്‍ കൂടെ കൂടെ മനസ്സു് കൂടുതൽ കൂടുതൽ കളങ്കമില്ലാത്തതാവണം..
    പക്ഷെ തിരിച്ചാണ് കാര്യങ്ങൾ... അപ്പോൾ തിരിച്ചറിവുകള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്...

    ReplyDelete
    Replies
    1. വിവരവും വിവേകവും പൊരുത്തപ്പെടാത്തിടത്തോളം കാലം തിരിച്ചറിവുകള്‍ ഇല്ലാത്തതാണ് നല്ലത്.....

      സുസായാഹ്നം ഗിരീ...

      Delete
  2. വളരും തോറും നിഷ്കളങ്കത നഷ്ടമാവുന്നു. പിന്നെ അഭിനയമാണ്. മാന്യതയുടെ,സദാചാരത്തിന്റെ കൃത്രിമ ചായത്തേപ്പുകൾക്കു മുന്നിൽ നിൽക്കുമ്പോൾ യഥാർഥ മുഖമേതെന്ന് ഓരോരുത്തരും പറഞ്ഞല്ലാതെ മുന്നിൽ നിൽക്കുന്നവർക്ക് മനസ്സിലാക്കാൻ വളരെ പ്രയാസം!!

    നല്ല കുറിപ്പാരുന്നു.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. യഥാര്‍ത്ഥ മുഖം പോലും പലപ്പോഴും അവരവര്‍ തന്നെ മറന്നു പോകുന്നു...!!
      എല്ലാ മുഖം മൂടികളും അഴിച്ചുവയ്ക്കുമ്പോഴേക്കും വേദിയില്‍ തിരശ്ശീല താഴാറായിട്ടുണ്ടാകും...
      അപ്പോഴാണ്‌ മറന്നു പോയ പലതും ഓര്‍ത്തെടുക്കുക...

      വായനയ്ക്ക് നന്ദി സൗഗന്ധികം...

      ശുഭരാത്രി... നല്ല നിമിഷങ്ങള്‍....

      Delete
  3. ബാല്യത്തിലേക്ക് തിരിച്ച് പോകാൻ കൊതിക്കാത്തവർ ആരുണ്ട്...? ജഗ്‌ജീത് സിംഗിന്റെയാണെന്ന് തോന്നുന്നു, ഒരു ഗസൽ ഉണ്ട്... എന്റെ സകല സമ്പത്തും സമ്പാദ്യവും എടുത്തു കൊള്ളൂ... എന്നിട്ട് എന്റെ ബാല്യം തിരികെ തരൂ.. എന്നിങ്ങനെ പോകുന്നു അത്... ഒരിക്കലും നടക്കാത്ത കാര്യമാണെങ്കിലും അതിന്റെ ഓർമ്മകൾ പോലും എത്ര മനോഹരം...

    ReplyDelete
    Replies
    1. അതേ... എന്നെങ്കിലും ഒരിക്കല്‍ കാലം പിന്നോട്ട് ഒഴുകുകയാണെങ്കില്‍ ഏതൊരാളും കൊതിക്കുക ബാല്യം തന്നെയാവും....

      നല്ല പുലരിക്കായി ശുഭരാത്രി, വിനുവേട്ടാ.......

      Delete
  4. Replies
    1. തീര്‍ച്ചയായും....
      സ്വാഗതം മുഹമ്മദിക്ക...

      Delete