Sunday, April 27, 2014

എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..

എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
മുളം കാടിന്‍റെ പാട്ടും കുളിരും മതീ (2)
ഒരു മണ്‍ചിരാതിന്‍റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
സ്നേഹം മതീ..

ഇലകളില്‍ പ്രണയമെന്നരുമയായി മൊഴിയുന്ന
മഴയുടെ നീരാള സ്വപ്നം മതീ..(2)
കനവിലും നിനവിലും നെഞ്ചോട്‌ ചേരുന്ന 
നിന്റെ പുല്ലാങ്കുഴല്‍ നാദം മതീ..
പാട്ടിലെ തേനും പൂവിതള്‍ ദാഹവും
താരാട്ടിലുണരുന്ന പൊരുളും മതീ..
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
മുളം കാടിന്‍റെ പാട്ടും കുളിരും മതീ...

പുഴകളില്‍ പാല്‍നുര കൊലുസുകള്‍ ചാര്‍ത്തുന്ന 
അലകള്‍ തന്നാലോല രാഗം മതീ.. (2)
മിഴിയിലും മൊഴിയിലും മധുരം വിളമ്പുന്ന
നിന്‍റെ പ്രേമാര്‍ദ്രമാം ഭാവം മതീ...
പ്രാണനാം വീണയും ശ്രുതിലയതാളവും
നിന്‍ സ്നേഹഗീതവും മാത്രം മതീ...

എനിക്കൊരു നിലാവിന്‍റെ സ്നേഹം മതി..
മുളം കാടിന്‍റെ പാട്ടും കുളിരും മതി
ഒരു മണ്‍ചിരാതിന്‍റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതി..
സ്നേഹം മതി..


12 comments:

  1. ഏറെ ഇഷ്ടമാണ് ഈ പാട്ട്...

    ReplyDelete
    Replies
    1. പണ്ടെപ്പോഴോ കേട്ടിട്ടുണ്ട്... പക്ഷേ ഇന്നലെ ഇതൊരിക്കല്‍ കൂടി കേട്ടത് മുതല്‍ വീണ്ടും എത്ര തവണ കേട്ടു എന്നറിയില്ല.. ഇതെഴുതുന്ന ഈ നിമിഷവും കേട്ടുകൊണ്ടേയിരിക്കുന്നു... ചില ഗാനങ്ങള്‍ അങ്ങനെയാണ്... എത്ര കേട്ടാലും മതി വരാതെ...

      ശുഭദിനം, മുബീ..

      Delete
  2. പ്രാണനാം വീണയിൽ ശ്രുതിലയതാളമായ് ഒരു സ്നേഹഗീതം..

    ReplyDelete
    Replies
    1. സ്നേഹം തന്നെ ഒരു ഗീതമല്ലേ ഗിരീ...

      ശുഭദിനം, നല്ല നിമിഷങ്ങള്‍....

      Delete
  3. കനവിലും നിനവിലും നെഞ്ചോട്‌ ചേരുന്ന
    നിന്റെ പുല്ലാങ്കുഴല്‍ നാദം മതീ.

    ReplyDelete
    Replies
    1. കീ ഒരിക്കല്‍ ഈ ഗാനം കീയ എവിടെയോ പറഞ്ഞിരുന്നല്ലോ... അങ്ങനെ ഒരോര്‍മ്മ....
      സുഖമല്ലേ...?

      Delete
    2. ആയിരിക്കണം...
      ഇവിടെയും സുഖം തന്നെ നി... :)

      Delete
  4. നിലാവു പോലെ തന്നെ മനോഹരമായ ഗാനം, സംഗീതം.



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഇത്ര മാത്രം മതീന്ന് പറയുമ്പം, അതിലേറെ നല്‍കാന്‍ തോന്നുന്ന വരികള്‍... :)

      ശുഭരാത്രി, നല്ല സ്വപ്‌നങ്ങള്‍, സൗഗന്ധികം...

      Delete
  5. ഹൃദ്യമായി ......
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെയേറെ ഹൃദ്യം...

      നന്ദി തങ്കപ്പന്‍ചേട്ടാ..

      Delete