Thursday, January 9, 2014

അനിവാര്യതയുടെ ആദ്യപടവുകള്‍ക്ക് 

ഉയരം കൂടുതലായിരുന്നു...

പിന്നെ പിന്നെ കുറഞ്ഞു വന്നു...

ഒടുവില്‍ പടിക്കെട്ടുകള്‍ ഇല്ലാതായി...

ഇപ്പോള്‍ ഇറക്കമാണ്....

അനിശ്ചിതമായ അഗാധതയിലേക്ക്...

ഇരുള്‍ നിറഞ്ഞ വീഥികള്‍ക്കപ്പുറം

വെളിച്ചത്തിന്‍റെ നേര്‍ത്ത കണങ്ങളുണ്ട്...

മനസ്സിന്‍റെ ഉള്ളറകളില്‍ ഞാന്‍ സൂക്ഷിച്ച

എന്‍റെ ആത്മാവിന്‍റെ കണ്ണുകള്‍..

അവയുടെ തിളക്കം....

അത് മതി...

മുന്നേ പോയവര്‍...

ഒപ്പം നടന്നവര്‍....

പിറകേ വരുന്നവര്‍...

ഏവരെയും ഒന്നിച്ചു തനിച്ചാക്കി...

എകമല്ലാത്ത മറ്റൊരിടം തേടി..

എന്നിലെ എനിക്ക് ഞാന്‍ തന്നെ കൂട്ടായിരിക്കാന്‍ 

യാത്രയാവുന്നു...

വിടപറച്ചിലുകള്‍ ഇല്ലാതെ...

വേര്‍പാടിന്‍റെ നോവുകള്‍ ഇല്ലെന്നറിഞ്ഞു കൊണ്ട്...

ഇല്ലെന്നു ഉറപ്പ് വരുത്തിക്കൊണ്ട്...

നന്മകള്‍ നേര്‍ന്നുകൊണ്ട്....

4 comments:

  1. അവനവനോട് തന്നെ നല്ല കൂട്ടാണെങ്കിൽ ഇറക്കവും കേറ്റവും അനിശ്ചിതയും അഗാധമായ ആഴവും ഒന്നും പ്രശ്നമാകില്ല..അങ്ങനെ കൂട്ടായാൽ ലോകത്തോട്‌ കൂട്ടാകാൻ പ്രയാസവും ഉണ്ടാകില്ല...:)എല്ലാ വിധ നന്മകളും !!!

    ReplyDelete
    Replies
    1. അതെ സുമേച്ചീ, ആദ്യം ചെയ്യേണ്ടത് അതായിരുന്നു... സ്വയം കൂട്ടായിരിക്കണം... എന്ത് ചെയ്യാം അപ്പോള്‍ മറന്നു പോയി.... എന്തായാലും ഇപ്പോള്‍ ഓര്‍മിപ്പിച്ചു എപ്പോഴൊക്കെയോ, ആരൊക്കെയോ....
      നന്മകള്‍ക്ക് നന്ദി.... തിരിച്ചു നല്‍കാന്‍ ഒരുപാടിഷ്ടം....

      Delete
  2. യാത്ര!!!! അതും തനിച്ചു...അത് വേണോ നിത്യ?

    ReplyDelete
    Replies
    1. തനിച്ച്.... തനിച്ചാണ് നല്ലതെന്ന് പഠിപ്പിക്കുന്നു കാലം, പലപ്പോഴായി.... ജീവിതം തന്നെ ഒരു യാത്രയല്ലേ അശ്വതീ.... ചിലപ്പോഴൊക്കെ ഒരു യാത്ര നല്ലതാണ്...മനസ്സിവിടെ ഉപേക്ഷിച്ച്... വെറുതെ......

      Delete