Thursday, January 16, 2014

സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
നിനക്ക് നല്‍കാനിനി മോഹങ്ങളോ, മോഹഭംഗങ്ങളോയില്ല...
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
നിനക്ക് നല്‍കാനിനി വ്യഥകളോ വ്യസനങ്ങളോയില്ല...
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
നിനക്ക് കാണാനിനി എന്‍റെ പ്രണയനൊമ്പരമില്ല...
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
ഞാനെരിയുന്നത് വിരഹത്തിന്‍റെ തീച്ചൂളയിലല്ല.....
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
ഞാന്‍ മറന്നു പോയ, എന്നെ മറന്നു പോയ എന്‍റെ ലോകത്തിലേക്ക്....
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
നിനക്ക് നല്‍കാനിനി സ്വപ്നങ്ങളില്ല....
നിനക്ക് കാവല്‍ കിടക്കാന്‍ എന്‍റെ മനസ്സിലിടവുമില്ല....
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ......
യാത്രയാവുക നീ....
നിന്നെയും കാത്തു നില്‍ക്കുന്നയാരുടെയോ ലോകത്ത്...
നിന്നെയും ഓര്‍ത്തിരിക്കുന്ന ആരുടെയോ ലോകത്ത്....

4 comments:

  1. സ്വപ്നത്തെയും കാവൽക്കാരനെയുമൊക്കെ പറഞ്ഞയക്കുകയാണോ?

    ReplyDelete
    Replies
    1. വേണം... സ്വപ്നങ്ങളെ, മോഹങ്ങളെ, ആഗ്രഹങ്ങളെ എല്ലാം ഉപേക്ഷിച്ച് യാത്രയാവണം.....
      കാവല്‍ നിന്നവരെയും, കാവലായി നിന്നവരെയും വെടിഞ്ഞ്...
      സ്വന്തമായൊരു ലോകത്ത്....
      വേര്‍പാടുകളോ വേദനകളോയില്ലാത്ത...
      ശാന്തിയുടെ തീരത്ത്........
      തനിച്ച്, തനിച്ചാണ് നല്ലതെന്ന് കാലം പറയുമ്പോള്‍...
      വീണ്ടും വീണ്ടുമത് കേള്‍ക്കുമ്പോള്‍...
      ഞാനുമറിയാതെ ഇഷ്ടപ്പെട്ടുപോകുന്നു...
      ഈ ഏകാന്തതയെ....
      ഈ ഒറ്റപ്പെടലിനെ....

      Delete
  2. സ്വപ്നങ്ങളും മോഹങ്ങളും ഒന്നുമില്ലെങ്കിൽ പിന്നെ എന്ത് ജീവിതം???????

    ReplyDelete
    Replies
    1. സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും അപ്പുറം... അവയുടെ സഫലത.... അവിടാണ് ജീവിതം....

      Delete