Friday, July 19, 2013

ഒന്നിച്ചു നടന്നൊരാ ഒറ്റയടിപാതയും
ഒരുമിച്ചിരുന്നൊരാ ആല്‍മരച്ചുവടും
ഓര്‍മ്മകള്‍ മാത്രമായി മാറുന്ന നേരം
തിരിഞ്ഞൊന്നു നോക്കാതെ മറയുന്ന നേരം
വിതുമ്പുമാ ചൊടിയില്‍ അറിയാതെയുതിരും
അരുതെന്ന വാക്കില്‍ മനസ്സൊന്നു കൊരുക്കും 
മിഴിതൂവി പൊഴിയുന്ന മാനസനോവിനെ
വിരലാല്‍ തുടയ്ക്കാന്‍ തിരിയും
അറിയാതെ വിരലാല്‍ തുടയ്ക്കാന്‍ തിരിയും
അകലുവാനാകുമോ ഒരുവേള വെറുതേ...
പറയുകയെങ്കിലും പിരിയുവാനാമോ..?

No comments:

Post a Comment