Sunday, March 31, 2013

വെറുതെയിനിയും കാത്തു നില്‍പൂ
വിരഹസന്ധ്യേ നിന്‍ പാട്ട് ഞാന്‍
ദൂരെയെങ്ങോ മറഞ്ഞു നീയും
വിലോലമായി നീ മൊഴിഞ്ഞ വാക്കും
പരിഭവങ്ങള്‍ പകര്‍ന്ന മഴയും
                                                                (വെറുതെയിനിയും..)

രാത്രി മേഘം പെയ്തൊഴിഞ്ഞൂ
രാഗവേണുവില്‍ ഹിന്ദോളമായി
മണ്‍ചിരാതിന്‍ നാളമെല്ലാം
മിഴിയടഞ്ഞൂ നിശബ്ദമായി..
തനിയെ നില്‍ക്കും എന്‍ നെഞ്ചിലേ
കിളി കരഞ്ഞൂ അരുണാര്‍ദ്രമായി
മടങ്ങി വരുമോ തൂവല്‍ നിലാവേ..
                                                                (വെറുതെയിനിയും..)

മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി
സ്നേഹതാരം പോല്‍ നിന്‍ മുഖം
ഓര്‍മ്മ നീറും ജന്മമായി
ഇവിടെയിനിയും ഞാന്‍ മാത്രമായി
വിരല്‍ തലോടും നിന്‍ വീണയില്‍
വിദുരമായീ  ശ്രീരാഗവും.
മടങ്ങി വരുമോ കാവല്‍ നിലാവേ..
                                                                (വെറുതെയിനിയും..)

2 comments:

  1. നല്ല ഗാനം .. ആരാ നിത്യാ ഗായിക?

    ReplyDelete
    Replies
    1. വളരെ നല്ല ശബ്ദം അല്ലേ അശ്വതീ...?

      ഗായിക: ഗായത്രി...ഒരു തൃശൂര്‍ക്കാരി... ഒന്‍പതാമത്തെ വയസ്സില്‍ റേഡിയോയ്ക്ക് വേണ്ടി ആദ്യമായ് ഒരു സോളോ ഗാനം കുറിച്ച് കൊണ്ട് സംഗീതത്തിലേക്ക് പ്രവേശിച്ചു.. സംഗീത പാരമ്പര്യം ഉള്ള കുടുംബത്തില്‍ ജനനം....

      "അരയന്നങ്ങളുടെ വീട്" എന്ന ചലച്ചിത്രത്തില്‍ യേശുദാസിനൊപ്പം "ദീനദയാലു രാമാ..." എന്ന ഗാനത്തോടെ സിനിമ പിന്നണി ഗായികയായ് തുടക്കം....

      എന്തേ നീ കണ്ണാ എനിക്കെന്തേ നല്കാത്തൂ....; (2003 ല്‍ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം)

      ഘനശ്യാമവൃന്ദാരണ്യം രാസകേളി യാമം....;

      ചാഞ്ചാടിയാടി ഉറങ്ങു നീ...;

      അങ്ങനെ നിരവധി മെലോഡിയസ് സോങ്ങ്സ്....

      ഹിന്ദുസ്ഥാനി സംഗീതത്തില്‍ വര്‍ഷങ്ങളുടെ പരിശ്രമം, പരിചയം..

      തത്കാലം ഇത്ര മതീല്ലേ...? :)

      Delete