Thursday, February 21, 2013

വഴികള്‍...!!!

ഇടതും വലതും രണ്ടായി തീരുന്ന വഴികളുടെ
തുടക്കത്തിലായിരുന്നു നമ്മളാദ്യമായി കണ്ടത്...
ഇനിയെങ്ങോട്ട് എന്ന ചോദ്യമായിരുന്നു
നമ്മള്‍ അവസാനമായി പരസ്പരം ചോദിച്ചത്....
ഇരു ദിശകളിലേക്ക് ചൂണ്ടിയ വിരലുകള്‍
മടക്കുന്നതിനു മുന്നേ വെറുതെ പറഞ്ഞോട്ടെ...
എന്റെ വഴികളായിരുന്നു ഞാന്‍ നിനക്കും
നിന്റെ വഴികളായിരുന്നു നീ എനിക്കും
കാണിച്ചു തന്നത് എന്നറിയാതെ പോവരുത്..
അറിയാത്ത വഴികളില്‍ പകച്ചു പോകരുത്...
അറിയുമ്പോള്‍ തളര്‍ന്നു പോകയുമരുത്...
ലക്ഷ്യം ഒന്നാണെങ്കിലും രണ്ടായി തീര്‍ന്ന വഴികള്‍..
ലക്ഷ്യമെത്തും മുന്നേ കാലം എത്താതിരുന്നാല്‍...
ഇനിയുമൊരിക്കല്‍ കൂടി നാം കാണും...
അന്നൊരു ചിരി പോലും മറന്നേക്കാം..
ആ മറവികള്‍ക്കെന്നോര്‍മ്മ കൂട്ടായുണ്ട്...
ഒരിക്കല്‍ പോലും തനിച്ചാക്കാതെ....

22 comments:

  1. നാം എവിടെയെങ്കിലും വച്ച് കണ്ടുമുട്ടേണ്ടവര്‍
    അന്ന് പുഞ്ചിരിയുടെ ഒരിതള്‍ കൊണ്ട്
    അന്യൊന്യം പുല്‍കേണ്ടവര്‍ .................
    മറവിയുടെ ഏതു ഏടുകളില്‍ വച്ച് പിരിഞ്ഞാലും
    ഒന്നു തിരിഞ്ഞ് നോക്കേണം , കരളിലേക്കൊരു തിരി വെട്ടം കാട്ടേണം ..
    ഹൃദയത്തിന്നൊന്ന് ചിരിക്കേണം , മതി മരണത്തിന്റെ മണം
    പുല്‍കും വരെ ആശ്വാസ്സത്തിന്റെ തെളിമഴക്ക് ....
    അറിയാത്ത വഴികളിലൂടെയുള്ള യാത്രയാണ് ജീവിതം ..
    കനല്‍ വഴികളില്‍ കൂട്ടായി നമ്മുടെ ഒത്തുചേരലിന്റെ
    സുഗന്ധം മതി ................

    ReplyDelete
    Replies
    1. നമ്മളെന്നേ കണ്ടുമുട്ടിയവര്‍....
      ഒരായിരം പുഞ്ചിരി വാരിവിതറിയവര്‍...
      അടച്ചുവച്ചാലും മനസ്സിന്റെ ഏടുകളില്‍
      ഒരു തിരിനാളമായ് തെളിയുന്നവര്‍, സഹൃദയര്‍..
      ഹൃദയം കൊണ്ടൊന്നു ചിരിക്കേണം..
      ആ ചിരിക്കൊരു മറുചിരി നേടണം..
      മരണത്തെപോലും മറക്കാനായി
      ആ ചിരിയൊന്നു മാത്രം മതിയല്ലോ...
      നാമൊന്നായി തീര്‍ന്നവര്‍ എന്നേയറിഞ്ഞവര്‍
      ആശ്വസിക്കാന്‍ സ്വയമാശ്വസിപ്പിക്കാന്‍
      എന്നേ പഠിച്ചവര്‍..സ്നേഹിതര്‍...

      Delete
  2. നന്നായിരികുന്നു.. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി രാജീവ്... നിറഞ്ഞ സ്നേഹം....

      Delete
  3. നിത്യാ ..കവിത മഴ ആണല്ലോ..

    നന്നായിട്ടുണ്ട് എല്ലാം...ആശംസകള്‍...

    ReplyDelete
    Replies
    1. കവിതകളോ....? ഇതോ....
      എങ്കിലും പറയാം മനസ്സെന്നു....
      സ്നേഹം മാത്രം അച്ചു ആശംസകള്‍ക്ക്...

      Delete
  4. Replies
    1. നന്നായിരിക്കുക നിധീ..... :)

      Delete
  5. പ്രിയ കൂട്ടുകാരാ,
    ഏറെ ഇഷ്ടമായി എഴുതിയത്
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. സ്നേഹപൂര്‍വ്വം നന്ദി....

      Delete
  6. അടിച്ച് പിരിഞ്ചാച്ച്....

    ReplyDelete
  7. ഈ നൊമ്പരങ്ങള്‍ പടിയിറക്കിയിട്ടും കുടിയിറങ്ങാതെ .

    ReplyDelete
    Replies
    1. എന്നുമെന്നുമെന്‍ കൂടെയെങ്കിലും യാത്ര പറയാറുണ്ടിടക്കിടെ...

      Delete
  8. ലക്ഷ്യമെത്തും മുന്നേ കാലം എത്താതിരുന്നാല്‍...
    ഇനിയുമൊരിക്കല്‍ കൂടി നാം കാണും...

    ഭൂമി ഉരുണ്ടതല്ലെ കണ്ടു മുട്ടാതെ എവിടെ പോകാന്‍...കവിത ഇഷ്ടായി ...ആശംസകള്‍ .:)

    ReplyDelete
    Replies
    1. ആദ്യ വരവില്‍ ഹൃദ്യമായ സ്വാഗതം സുമേച്ച്യേ..

      താണ്ടുവാന്‍ ഏറെ ദൂരമുണ്ടെങ്കിലും കാണാതെ പോവതെങ്ങനെ...?! അല്ലെ?

      "Playing with numbers"! ഏറെയിഷ്ടം അക്കങ്ങള്‍ കൊണ്ട് കളിക്കാന്‍..
      കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും എഴുതുന്നു പുസ്തകത്താളുകളില്‍..
      അളന്നു നോക്കാതെ ആഴങ്ങള്‍ അറിയാതെ എഴുതുന്നു ജീവിതത്താളുകളില്‍..

      ഭൂമി ഉരുണ്ടത് തന്നെ സുമേച്ച്യേ.. അത് കൊണ്ട് കാണാം..

      ഇഷ്ടായതില്‍ ഏറെ സന്തോഷം...

      ആശംസകള്‍ക്ക് ഹാര്‍ദ്ദമായ നന്ദി..

      Delete
  9. ഇരു ദിശകളിലേക്ക് ചൂണ്ടിയ വിരലുകള്‍
    മടക്കുന്നതിനു മുന്നേ വെറുതെ പറഞ്ഞോട്ടെ...
    എന്റെ വഴികളായിരുന്നു ഞാന്‍ നിനക്കും
    നിന്റെ വഴികളായിരുന്നു നീ എനിക്കും
    കാണിച്ചു തന്നത് എന്നറിയാതെ പോവരുത്.................

    ReplyDelete
  10. പ്രിയപ്പെട്ട ബനി ,

    മോഹിച്ചവര്‍ കൈപിടിച്ച് കൂടെ നടക്കുവാന്‍ ഇപ്പോള്‍ ഇല്ലെങ്കിലും,

    ഈശ്വരന്‍ കനിഞ്ഞു നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മകള്‍ ,

    ജീവിത പ്രയാണത്തില്‍ താങ്ങും തണലും ഊര്‌ജവുമാകട്ടെ !

    ഹൃദയസ്പര്‍ശിയായി, വരികള്‍ !

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      മോഹിച്ചവര്‍, സ്നേഹിച്ചവര്‍, വെറുത്തവര്‍, അകലങ്ങളില്‍ മറഞ്ഞവര്‍, സ്നേഹിക്കുന്നു എന്ന് കള്ളം പറഞ്ഞവര്‍, സ്നേഹിക്കുന്നില്ല എന്ന് കള്ളം പറഞ്ഞവര്‍, അഭിനയിച്ചവര്‍, അഭിനയിക്കാത്തവര്‍ എല്ലാവരും എന്നും എപ്പോഴും മനസ്സിലുണ്ട്, ഒരു നിമിഷമെങ്കിലും അവരെ ഞാന്‍ സ്നേഹിച്ചിരുന്നു, മറക്കാനാവാത്ത വിധം.....
      അപ്പോള്‍ കൈകളും മനസ്സും ഒരിക്കലും ശൂന്യമാകുന്നില്ലല്ലോ...

      കനിഞ്ഞു നല്‍കിയ സ്നേഹം തിരിച്ചെടുത്തുവെങ്കില്‍ ഇനിയും നല്ലത് തരുവാനായിരിക്കും..
      നല്‍കാനും, തിരിച്ചെടുക്കാനും വീണ്ടും നല്‍കാനും അങ്ങനൊരു സാന്നിധ്യം അടുത്തുണ്ട് എന്നത് തന്നെ ഏറ്റവും വലിയ ഊര്‍ജ്ജം... സമാധാനം..

      ഹൃദയം കൊണ്ട് വായിക്കുമ്പോള്‍ വരികള്‍ ഹൃദയത്തെ സ്പര്‍ശിച്ചേക്കാം..

      നന്ദി ഈ വായനയ്ക്ക്...

      ശുഭദിനം....

      സ്നേഹപൂര്‍വ്വം...

      Delete