Sunday, November 4, 2012

THE LAST ONE

Today, at this very moment, I think about all my dear friends which I got right here in this blog. Some will just visited and gone and some others will always keep in touch, and still stays in my heart.  Really I felt happy during all these days and moments I shared here, also really felt sad and sorry if any words in my post or reply comments hurts anyone. I started this blog when I felt I am alone and my loneliness cause the sorrow of my dear ones, and as always when I feel such feeling usually I do writing in my favourite diary, my only dearest friend in my life. My loneliness never makes me sad, because I like it and I deserve it.

Dear friends I think it is the time to go… otherwise I will cause to hurt some more minds.

I am really thankful to all who shared at least a single moment here....
       
                                                                                                   


                                                                                                           With love




ലിസ്റ്റില്‍ ഉള്ളവര്‍ക്കും,  വിട്ടുപോയവര്‍ക്കും...


ഏവര്‍ക്കും  നന്ദി....


GOOD BYE

115 comments:

  1. മറയില്ല, മറക്കില്ല, എന്നുമൊപ്പമുണ്ടാകും എന്ന് പറഞ്ഞവരോടെല്ലാം മാപ്പ്.

    ReplyDelete
    Replies
    1. My Dear Friend,
      I asked God to keep my friend to be happy.
      God said : ''Ok;only for four days''.
      I said: Ok,Summer,Winter,Rainy and Spring Days.''
      God said:''No,only for three days''.
      I said:Ok;Yesterday,Today and Tomorrow."
      God said:No,only for two days."
      I said: Ok,Day and Night."
      God said:"No,only for one day."
      I said:" Ok,Everyday."
      God laughed said: ''Ok."
      Then,My Friend,why are you so hurt and sad?
      Keep writing.You have won so many hearts and you have to write for them.
      I am so sorry if I have hurt you by words and actions.
      Write and read.You're a Blessed Soul.
      Sasneham,
      Anu

      Delete
  2. എന്താണ് മാഷെ ? പോയി വരൂ...വരണം. ആ ചിന്തക്കും എഴുത്തിനും ആശംസകള്‍,പ്രാര്‍ത്ഥനകള്‍.

    ReplyDelete
    Replies
    1. കാത്തീ ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ..? ഇല്ല എന്നാ തോന്നുന്നേ.... ഇനിയും എനിക്കാരെയും വേദനിപ്പിക്കാന്‍ വയ്യെന്നേ...
      നെഞ്ചകത്തില്‍ ഇനിയടുത്ത ഗാനവാരം എന്നാ കാത്തീ..?

      Delete
    2. മാഷൊരു കാര്യം ചെയ്യു kaathi.aneesh@gmail.com വരൂ.എല്ലാം ശരിയാക്കാം(പെട്ടെന്ന് അങ്ങനെ ഒളിക്കല്ലേ ) :)

      Delete
  3. നിത്യ,
    എന്താ ഉണ്ടായേ?
    ഓണ്‍ലൈന്‍ ഉണ്ടെങ്കില്‍ ഒന്ന് മിണ്ടിയെ ...

    ReplyDelete
    Replies
    1. ഒന്നുമില്ല പല്ലവീ, യാത്ര പറയാറെയെന്നു തോന്നുന്നു...
      കുറുമ്പ് കാട്ടാന്‍ ഇനി വേറെയാരെയെങ്കിലും നോക്കണംട്ടോ, വലിയ കുറുമ്പൊന്നും കാട്ടല്ലെട്ടോ..

      Delete
    2. നിത്യ,
      എല്ലാം നഷ്ടപ്പെട്ടിടത് നിന്ന് വീണ്ടും തുടങ്ങിയവളാണ് ഞാന്‍.
      ഇപ്പോഴും പിച്ചവെയ്ക്കുന്നതെയുള്ളൂ..
      എന്താണ് എനിക്ക് ബ്ലോഗ്‌ എന്ന് ചോദിച്ചാല്‍
      ഒറ്റയ്കിരുന്നു കരയുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ ഒരിടം , അതായിരുന്നു ആദ്യം.
      പിന്നീട് നിമിത്തം പോലെ വന്ന റിനിയേട്ടന്‍
      ഏട്ടന്‍ ഒരുപക്ഷെ ഓര്‍ക്കുന്നുണ്ടാവും 4 വര്‍ഷം കൊണ്ട് ഞാനും എന്റെ എഴുത്തും എത്ര മാറി എന്ന്‍.
      ഏട്ടനിലൂടെ നീയ്, കീയ, പിന്നെ കാതി, സാത്വിക അങ്ങനെ കുറെ പേര്‍..
      അതിനിടയ്ക്ക് അറിയാതെ ഉണ്ടായ മൂവര്‍ സംഘം, കീയ, നിത്യ, ഞാന്‍
      നീയും കീയേം എനിക്ക് ആരാ?
      പേരോ ഇമെയില്‍ ഐ ഡി യോ പോലും അറിയാത്തവര്‍
      എവിടെയോ ഇരുന്നു എന്നെ വായിച്ചവര്‍,
      എന്നോട് ഒരു നിമിഷം പിണങ്ങി അടുത്ത നിമിഷം ഇണങ്ങിയവര്‍
      ഒരു ചോദ്യവും ചോദിക്കാതെ എന്നെ മനസിലാക്കിയവര്‍
      ഇപ്പൊ നീ പറയാണ് പോകുവാന്ന്‍.
      എന്തിനാന്നു സത്യമായിട്ടും എനിക്ക് മനസ്സിലാവണില്ല
      നീ ആരെയോ വേദനിപ്പിച്ചുന്ന്‍ നീ പറയുന്നു
      പക്ഷെ ആര്ടെയോ സങ്കടംന്നു പറഞ്ഞു നീ പോവുമ്പോ
      ന്‍റെ, കീയെടെ,റിനിയേട്ടന്റെ , നിന്റെ പോസ്റ്റും പാട്ടും കമെന്റും വായിക്കാന്‍ വര്ണ
      ഒരുപാട് പേര്ടെ സന്തോഷമാ നീ കളയണേ..

      നീ എന്ന് വിളിച്ചു, നിത്യാന്ന്‍ വിളിച്ചു , കീയെ വായിത്തോന്നിയതൊക്കെ വിളിച്ചു ഞാന്‍..
      മൂത്തതോ, ഇളയതോ നോക്കീല്ല :)
      കുറുമ്പും കുന്നായ്മേം ഒത്തിരി കാട്ടി.
      നീ പോകുന്നത് നിന്റെ തീരുമാനമാണ്
      ഏതായാലും ഞാനിനി ആരോടും കുറുമ്പിനില്ല..
      വയ്യ ഒടുവിലത്തെ ഈ സങ്കടം..

      ഒരിക്കല്‍ കൂടി പറയാം, ഇനി പറയുല്ല ,
      നീ പോവണ്ട.

      പല്ലിക്കുട്ടി

      Delete
    3. ഓഹോ അപ്പൊ ഞാന്‍ അറിയാതെ നിങ്ങള്‍ ഓണ്‍ലൈനിംഗ് ഒക്കെ ഉണ്ടല്ലേ ഞാന്‍ ശശി ആയി .. എന്നാ എനിക്കെന്‍റെ റിനിയും ഉമ്മും മതി..
      കൂട്ടില്ല പല്ലി നിന്നെ പാറ്റ കടിക്കണേ ...:@:@:@ , നിത്യെടെ തലേല്‍ ഇടിതീം വീഴണേ..
      എന്‍റെ റിനിനേം ഉമ്മുനേം ഒരു പോറല്‍ പോലും ഇല്ലാതെ കാക്കണേ...

      Delete
    4. അങ്ങനെ പറയല്ലേ ശശീ.. വലിയ വടിയെടുത്തു കൊടുത്തിട്ടല്ലേ ഞാന്‍ മിണ്ടാഞ്ഞേ..

      Delete
    5. ഒന്ന് പോയെ കീയ
      എനിക്ക് ഇമെയില്‍ ഐ ഡി പോലും അറിഞ്ഞുട, പിന്നെങ്ങനാ?..

      Delete
  4. ഹേയ് ഇതിപ്പം എന്തൂട്ടാ പറ്റിത് ,എയാളിതിപ്പോ എങ്ങോട്ടാ പോണേ

    പ്രതീക്ഷയോടെ
    ഗോപന്‍

    ReplyDelete
    Replies
    1. പോകയാ ഗോപാ, ഇനിയീ വഴികളില്‍ ഒരു പക്ഷെ കണ്ടില്ലെന്നു വരാം...
      പ്രസക്തമായ കവിതകളുമായി ഇനിയും വേണംട്ടോ...

      Delete
  5. അല്ല മാഷേ ഇതെന്താപ്പോ ഇങ്ങനെ ?
    ആളെ പറ്റിക്ക്യാ ?????????
    നിത്യയ്ക്ക് അടി വേണോ??????
    അതേയ് എന്‍റെ കൂട്ടാ മറുപടി എഴുതുന്നെ എന്നല്ലേ പറഞ്ഞെ????
    അപ്പൊ പോണ്ടാട്ടോ .
    പോയാല്‍ പിന്നെ എങ്ങനെയാ വായിക്യാ നിത്യേടെ നല്ല കമന്റ്സ് .
    പിന്നേയ് ഞാന്‍ ഒരു സ്വകാര്യം പറയട്ടെ ആരോടും പറയല്ലേ ഞാനും പോയി ബ്ലോഗീന്നല്ല .
    എന്‍റെ സമയം മുഴോനും കളഞ്ഞ വേറൊരു സംഭവംണ്ട്
    അതീന്ന് പോയി.
    ചെലപ്പോ തിരിച്ചു വരും കുറച്ചു ദിവസം കഴിഞ്ഞിട്ട്.
    ബ്ലോഗീന്ന് പോയാലും വന്നു മിണ്ടണംട്ടോ.
    മെയില്‍ അഡ്രസ്‌ തന്നാല്‍ എനിക്കും നിത്യേടെ വിശേഷങ്ങള്‍ അറിയാന്‍ പറ്റുംലോ .



    കീയൂ ..............നീ അറിഞ്ഞില്ലേ നമ്മടെ നിത്യ പോണൂത്രേ !!!!!!!!!
    നിത്യേ അവള്‍ടെ കയ്യീന്ന് വഴക്ക് കേട്ടോട്ടോ.

    ReplyDelete
    Replies
    1. എന്ത് പറ്റീ നിത്യാ ....പോകല്ലേ...

      Delete
    2. @ഉമ: പറ്റിക്കരുതെന്നു കരുതിയതാ ഉമാ.. പക്ഷെ വയ്യ.. വടിയെടുക്കല്ലേന്ന്..
      ഉമയുണ്ടല്ലോ.. . നന്നായി എഴുതണംട്ടോ... എവിടുന്നും പോണ്ടെട്ടോ...
      യാത്ര പറയുന്നതും കേള്‍ക്കുന്നതും വേദനയാ... എന്നിട്ടും ചോദിക്കേണ്ടി വന്നല്ലോന്നാ സങ്കടം...
      ഞാന്‍ വന്നറിയാട്ടോ വിശേഷങ്ങള്‍.. ഉമേടെ മാത്രല്ലട്ടോ, എല്ലാരുടേം...
      ഹൃദയം കൊണ്ട് ഇനിയുമേറെ എഴുതെട്ടോ...

      Delete
    3. @അശ്വതി: എനിക്കും പിന്നെ ആര്‍ക്കും ഒന്നും പറ്റാതിരിക്കാനാ അശ്വതീ... അമ്മുവും അപ്പുവും തുടരട്ടെട്ടോ...

      Delete
    4. ആര്‍ക്കും ഒന്നും പറ്റില്ല. തിരിച്ചു വരണം.... എഴുത്തിലേക്ക്‌

      Delete
    5. പോകാന്‍ കഴിയാത്ത വിധം സ്നേഹം എന്നെ പിടിച്ചു നിര്‍ത്തുമ്പോള്‍... കഴിഞ്ഞില്ല അകലങ്ങളിലേക്ക് മറയാന്‍..

      Delete
  6. Dear My Friend,
    Running away is not the solution,My Friend.
    Your silence will hurt your friends.You know they love you and love your posts more.
    If you've addressed me,''Sister'' sincerely do come back to blogging. I strongly feel a SISTER has full right to ask you.
    Don't be so sensitive,my friend.I'm sorry,if I have hurt you by words or actions.
    You are so close to my heart.
    You can't ignore the blessing of writing.
    Please reply to your friends.
    Think peacefully and get back more energetic.
    You're in my prayers.
    Sasneham,
    Anu

    ReplyDelete
  7. പ്രിയസുഹൃത്തെ,
    വെറുതെ കളിപ്പിക്കുകയല്ലേ. ശരിക്കും അല്ലല്ലോ????
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. അല്ല ഗിരീഷേ, കളിപ്പിക്കാന്‍ വേണ്ടി വാക്കുകള്‍ പറയാറില്ല.. അനിവാര്യത!
      ലളിതമായ കവിതകളുമായി ഇനിയും ഉയരങ്ങളില്‍ പറക്കണംട്ടോ...
      പിന്നെ ഭഗവത്ഗീതയുടെ പുതിയ അദ്ധ്യായം തുടങ്ങേട്ടോ...

      Delete
    2. എന്റെ പ്രിയ കൂട്ടുകാരാ,

      മനസ്സ് ശാന്തമാകുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേ ഇരിക്കുന്നു. നിന്റെ ഒരു വാക്ക് പോലും ആരിലും വേദന നിറക്കുന്നതായിരുന്നില്ല. മറിച്ച്‌ നിന്നോടുള്ള സൌഹൃദവും സ്നേഹവും കൂടുകയായിരുന്നു.എല്ലാവരും നിന്റെ സ്നേഹവും പുഞ്ചിരിയും മാത്രമാണ് ആഗ്രഹിച്ചത്‌. ഈ തീരുമാനം ഉള്‍ക്കൊള്ളാനാകാതെ ഞാനുള്‍പ്പടെ ആരുടെയൊക്കെയോ മനസ്സ് നീറി പുകയുന്നത് നീ കാണുന്നില്ലേ. അത് ഇങ്ങനെ നീറിക്കൊണ്ടേ ഇരിക്കും നീ ഒരു പുതിയ പോസ്റ്റിടുന്നതുവരെ.മനസ്സ് ശാന്തമാകുമ്പോള്‍ വൈകാതെ ഒരു പുതിയ പോസ്റ്റുമായി വരൂ . എല്ലാവരുടെ മനസ്സും ശാന്തമാകട്ടെ. എന്നില്‍നിന്നോ ആരില്‍ നിന്നോ എന്തെങ്കിലും ആഹിതമായ വാക്കുകള്‍ നിന്നില്‍ വേദന നിറച്ചുവെങ്കില്‍ ദയവായി പൊറുക്കണേ, ക്ഷമിക്കണേ. ആരിലെങ്കിലും സഹിക്കാനാവാത്ത കുറ്റബോധത്തിന്റെ ഭാരം നിരഞ്ഞിട്ടുണ്ടെങ്കില്‍ അതിറക്കിവക്കാന്‍ ഒരവസരം തരണേ please please

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  8. Dear My Friend,
    If your silence makes someone else also silent,will you be ever forgiven?
    So,never ever make someone else stop writing.
    Never take decisions when you're emotional.Take a deep breath and spend some time in loneliness.
    Sasneham,
    Anu

    ReplyDelete
    Replies
    1. Anu, I never ran away from my pains and sorrows.. But I will not like to stay where my presence, words or action cause anybody's pain.. I can feel the pain I suffer, but not able to assess yours.. So it will be always more than the pain I felt as I don't know the depth of yours.
      From my heart I called you as sister and you will be always my sister forever, even I am not present here...
      As a sister you can ask anything, then why didn't you ask..?
      Yah, I am sensitive and selfish, up to a limit, for my friends..
      It is better not to receive the blessings by hurting some minds...
      Friends, my weakness, I can't avoid them when they are commented...

      If my silence makes someone else also silent, sure I will not get any peace thereafter in my life.. If you again want to hurt me, do so otherwise never think like these..
      Do you know each and every person in this world are independent..
      After thinking for a long time I decided so, not on and over the silly emotion.. I can't hurt you, so it is better to stop dear...

      If I won many hearts, each and every one is so valuable for me.. If any of them hurt I also feel the pain...
      NEVER ASK SORRY AGAIN.. I won't hear that word.. and you didn't do anything wrong...

      സാന്ത്വനമായി, ആശ്വാസം പകരാന്‍ എന്നും എപ്പോഴും ഇവിടെ വേണം കേട്ടോ...
      ഒരാള്‍ക്ക് വേണ്ടി ഒരുപാട് പേരെ സങ്കടപ്പെടുത്തരുതേ...

      Delete
    2. My Dear Friend,
      I had been to Temple and prayed for your peace and happiness.
      I prayed you should not stop writing.
      I am so happy,you honoured your sister's words and replied to all comments.
      As a sister I could have asked many questions......
      But I didn't want to hurt you......
      I didn't want you say things what you don't want to reveal.......
      have nothing else to offer
      So,it's love that I will send,
      It's nothing that I borrowed
      And it's nothing that I would lend.
      It's no dollar value
      And it can't be over used.
      It's not fragile so it will not break,
      But often it's abused.
      I'm giving it to you,
      No strings attached,
      No costly warranty,
      Because this love I'm sending ,
      Has a lifetime guarantee.:)
      Remember,your silence will make another person silent.
      Now the decision is yours..........!
      AS YOU SAID,YOU ARE INDEPENDENT.
      God Bless You,Brother.......
      The night is looooooong;still wishing you sound sleep.
      Tears,we can hide,smile we can spread.................................:)

      Shubharathri !
      Sasneham,
      Anu


      Delete
    3. Dear My Friend,
      ''God picked up a flower,
      And dipped it in dew,


      Lovingly touched it


      Which turned into you.


      And then he gifted it to me


      And said;This friend is for you!''


      Thank You God !
      Goodnight !
      Sasneham,
      Anu

      Delete

    4. My Dear Friend,

      Forget two things in life.The good you do to the others.The bad others did to you.''Agreed?
      You really have worth.We learn and we learn a lot from the small and simple experiences of life.Let's love people even if they won't treat us right.....
      Trust me.Someone remembers,someone cares,
      Your name is whispered in someone's prayers.
      Hope you won't make me write 'The Last One'.

      Wishing you a beautiful and peaceful night,


      Sasneham,


      Anu

      Delete
  9. Vidathe poyavarkkum...!

    Thirichethiyo...??

    ReplyDelete
    Replies
    1. ആരെയും വിട്ടു പോയിട്ടില്ലെന്നാ വിശ്വാസം... "വിധി" നന്നായിട്ടുണ്ടെട്ടോ.. ഇതും ഒരു വിധി തന്നെ!

      Delete
  10. എനിക്കൊന്നും അറിയില്ല..

    ReplyDelete
    Replies
    1. സാരമില്ല യൂസഫ്‌ക്കാ... ചിലത് അറിയാതിരിക്കുന്നതാ നല്ലെ.. ഇനിയും കാര്യഗൗരവമുള്ള വിഷയവുമായി മുന്നോട്ട് പോകട്ടെ...

      Delete
  11. ഞാനും നീയും തമ്മിലുള്ള ബന്തം ഈ ഹരിത മനോഹാരിതത്തിലൂടെയാണ് ആരെന്നോ എന്തെന്നോ അറിയില്ല എനിക്ക് നീ എന്നാല്‍ എന്‍റെ വാക്കുകള്‍ക്കുള്ള ഉത്തരങ്ങള്‍ മാത്രമാണ് എങ്കിലും ആ വരികളിലൂടെ നാം ഏറെ പരിചിതരാണ്

    കാരണം ചോതിക്കുന്നില്ല ഞാന്‍ നിന്നോട് എങ്കിലും ഒന്ന് പറഞ്ഞോട്ടെ പ്രശ്നങ്ങളെ ഭയന്നാണ് നാം ഓടുന്നതെങ്കില്‍ ഈ ഓട്ടം ഒരിക്കലും നിര്‍ത്താനാവില്ല മുന്നില്‍ രണ്ടു വഴികളുണ്ട് ഒന്ന് മരണം വരെ ഭയന്നോടുക അല്ലെങ്കില്‍ അതിനെ അതിജീവിക്കുക

    മനോഹരമായി പുഞ്ചിരിതൂകി നിന്ന നിലാവ് ഒരിക്കല്‍ ഒന്നും പറയാതെ ആകാശത്തെ വിട്ടു പോയി നക്ഷത്രങ്ങളും നിലാവുമില്ലാതെ കൂരിരുട്ടിലായ ആകാശത്തിനു കൂട്ടായി അപ്പോള്‍ എകാന്തയും മൗനവും മാത്രം ആ ഇരുളില്‍ ദിശയറിയാതെ പാവം ആകാശം നിലാവിനെ പോലെ ഒളിക്കാന്‍ ആവാതെ തനിച്ചായി ഇത് കണ്ട് വിതുമ്പിയ മഴ മേഖങ്ങള്‍ കണ്ണുനീര്‍ പൊഴിച്ച് പ്രാര്‍ഥനയോടെ കാത്തിരുന്നു ആ പൂനിലാവും നക്ഷത്രങ്ങളും തിരികെ എത്തുന്നതും കാത്തു നിലാവിന് അത് എന്നും ഒരു തമാശ മാത്രം പക്ഷെ പാവം ആകാശത്തിന് അത് എന്നും ഒരു തീരാനോവും.....

    പോകാനാണ് നിന്റെ തീരുമാനം എങ്കില്‍ പ്രിയ സുഹൃത്തെ നിന്നെ തടയാന്‍ എനിക്കാവില്ല എന്നിരുന്നാലും എന്‍റെ ഈ വാക്കുകളില്‍ ഒന്നിലെങ്കിലും നിന്നെ തിരികെ കൊണ്ടുവരാന്‍ ആവും എങ്കില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്.....

    നിന്റെ ജീവിത വഴികളില്‍ എന്നും നന്മയുടെ നിറ ദീപങ്ങള്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കട്ടെ....ഒരു കാറ്റിനും വെയിലിനും നിന്നെ തകര്‍ക്കാന്‍ കഴിയാതെയും ആവട്ടെ,,,,

    കാത്തിരിക്കയാണ് ഈ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും നിന്റെ തിരിച്ചു വരവിനായി......
    വരില്ലേ നീ....???
    സസ്നേഹം ആഭി....

    ReplyDelete
    Replies
    1. ഒന്നിനെയും അധികമായി സ്നേഹിക്കരുതെന്നു പലപ്പോഴും പറഞ്ഞ് പഠിപ്പിക്കും, എന്നിട്ടും ചിലപ്പോഴൊക്കെ പഠിച്ചത് മറക്കും... എന്നിട്ട് വെറുതെ...
      എന്‍റെ പ്രശ്നങ്ങളെ, വേദനകളെ നേരിടാന്‍ കഴിയാറുണ്ട്, പക്ഷെ ഞാന്‍ നിന്നെ വേദനിപ്പിക്കുന്നു എന്ന് തോന്നുമ്പോള്‍, അല്ലെങ്കില്‍ തിരിച്ചറിയുമ്പോള്‍ ഞാന്‍ കാരണം നിനക്കുണ്ടാവുന്ന വേദന എനിക്കെന്‍റെ വേദനകളെക്കാള്‍ തീവ്രമായിരിക്കും... അതളക്കാന്‍ എനിക്ക് കഴിയാതെ പോകുന്നു.. എനിക്കൊരിക്കലും നിന്നെ സമാധാനിപ്പിക്കാന്‍ കഴിയില്ലെങ്കില്‍, സമാധാനിപ്പിക്കുന്ന വാക്കുകള്‍ പോലും നിന്‍റെ വേദനകളായി മാറുമ്പോള്‍ ഞാന്‍ നിസ്സഹായനാണ്...
      ആകാശത്തിനെ തീരാനോവിലാക്കി നിലാവിന് പുഞ്ചിരിക്കാന്‍ കഴിയുമോ.. ഇല്ല തന്നെ ...
      നിന്‍റെ വാക്കുകള്‍ പ്രിയം തന്നെ, എങ്കിലും തിരികെയാത്ര അനിവാര്യം, കാരണം നോവിക്കാന്‍ എനിക്ക് വയ്യ... ആ വിഷമം കാണാന്‍ തീരെ വയ്യ..
      ഒരിക്കലും ഒറ്റയ്ക്കെന്ന ചിന്ത പാടില്ലട്ടോ.. നിനക്ക് ചുറ്റും നിന്നെ സ്നേഹിക്കുന്ന ഒരുപാട് മനസ്സുകളുണ്ട്.. അവരെ വേദനിപ്പിക്കരുതെട്ടോ... എന്നും ഒരു നിറഞ്ഞ ചിരി വിടരണം നിന്‍റെ ചുണ്ടില്‍... മനസ്സിലെ കൊടുങ്കാറ്റ് മാറി മഴ പൊഴിയുന്ന നാളുകള്‍ അധികം ദൂരെയല്ലാതെ മുന്നിലുണ്ട് കേട്ടോ..

      അക്ഷരത്തെറ്റുകള്‍ ഇനിയും കുറക്കണംട്ടോ.. മറക്കരുത് പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് വെറുതെയെങ്കിലും തെറ്റുകളുണ്ടോ എന്ന് നോക്കാന്‍...

      Delete
    2. പ്രിയ സുഹൃത്തെ ഇത് തന്നെ അല്ലെ ഞാനും അതെ ഇതില്‍ എവിടെയോ ഞാനുണ്ട്....ഇവിടെ നീ മാത്രല്ല....

      ഒന്നിനെയും അധികമായി സ്നേഹിക്കരുതെണ്ണ്‍ പറഞ്ഞു പഠിപ്പിച്ച കൂട്ടത്തില്‍ ഞാനും ഉണ്ടെടോ....അവിടെന്നെല്ലാം തീരാ വ്യഥയും നേടി അല്ലെ ഞാനും എന്നും നടന്നിട്ടുള്ളൂ...എന്നിട്ടും ഒന്നും ഇട്ടെറിഞ്ഞു പോകാതെ ആരില്‍ നിന്നും ഒളിചോടാതെ നിഴല്‍ പോലെന്നും

      നോവുകള്‍ മനുഷ്യ സഹജമല്ലേ...? അവയില്‍ നിന്നും ആര്‍ക്കാണ് ഒരു മോജനം എന്നാണു ഒരു അതിലൂടെ അല്ലാതെ നാം കടന്നു പോയിട്ടുള്ളത്...?

      നിന്റെ വേതന ഞാന്‍ എന്‍റെതായി കണ്ടതല്ലേ ഒള്ളൂ അത് നിന്നെ തനിച്ചാക്കി പിന്തിരിഞ്ഞു നടക്കാന്‍ കഴിയാത്തത് കൊണ്ടല്ലേ...??

      എന്നും ഒറ്റക്കായ എനിക്ക് ഇനിയും ഒരു ഒറ്റപ്പെടല്‍ എന്ന വാക്കിലൂടെ പോകണോ...?
      ഇപ്പോഴിതാ നീയും ഒരു യാത്രാ മൊഴിയുമായ് എനിക്കരികെ...

      എന്‍റെ ചുണ്ടിലെന്നും കാത്തുവെക്കാന്‍ ഒരു ചിരി ഞാന്‍ കരുതി വെക്കും പക്ഷെ അത് ചിരിയായ്‌ വിടരുവാന്‍ എന്നോടൊപ്പം നീ കൂടെ വേണമെന്നും

      തനിയെ ചിരിക്കാന്‍ എനിക്കാവില്ല ഈ ചിരി എനിക്കായ് നല്‍കിയത് നീയാണ് എന്നിട്ടും
      നീ സമ്മാനിച്ച ശൂന്ന്യതയില്‍ എനിക്കിനിയും ചിരിക്കാനാവില്ല നിത്യ

      തെറ്റുകള്‍ തിരുത്താന്‍ നീ കൂടെ ഇല്ലെന്നാല്‍ ഞാനും ഇല്ലെന്ന് അറിയുക വീണ്ടും പറയുവാണ് പിന്‍ തിരിയൂ ഈ തീരുമാനത്തില്‍ നിന്നും

      കാണാമറയാത്താണ് നീ എന്നാലും പോകരുത് എന്ന് അപേക്ഷിക്കാനെ എനിക്കാവുന്നുള്ളൂ....എന്ന വെതനയിലാണ് ഞാന്‍.... പ്ലീസ്‌ തിരികെ വരിക എഴുതുക എഴുത്തിനെ കൈവിടാതിരിക്കുക.....



      Delete
    3. ആഭീ..

      നിന്‍റെ വാക്കുകളില്‍ നിന്‍റെ സ്നേഹത്തിന്‍റെ ആഴം കാണുമ്പോള്‍ കണ്ടില്ലെന്നു നടിക്കാനെനിക്ക് ആവുമോ.. ഇനിയും നീ ഒറ്റക്കല്ലെന്നറിയുക... ഇനി ചിരിക്കുക.. കൂടെ ഞാനില്ലേ.. പ്രിയസ്നേഹിതര്‍ നീയടക്കം എല്ലാരും പറയുമ്പോള്‍ എനിക്ക് എങ്ങനെ സമാധാനമായി പോകാന്‍ കഴിയും.. ഇനിയുമെഴുതാന്‍ ഏറെയുണ്ട്..

      Delete
  12. what happened ? keep writing ..this is one of my favourite blog ..and ur comments are also inspiring .I wana say only one thing ..don't ever stop writing ,come back with thoughts .

    ReplyDelete
    Replies
    1. Nothing Vineetha... I am recovered... So pleasure to hear that my comments are inspired you... Now onwards I am here forever...

      Delete
  13. നിത്യ..
    എന്‍റെ നിത്യെപ്പോലെ എനിക്കേറെ പ്രിയമായിരുന്നല്ലോ നിന്നെ..
    മറുപടികളിലൂടെ മാത്രമേ നാം കണ്ടിട്ടുള്ളു എങ്കിലും ചിരപരിജിതരായിരുന്നില്ലേ നാം .രണ്ടു പേരുടെ കമന്റ്സ് ഞാന്‍ ഇപ്പോഴും കാത്തിരിക്കുമായിരുന്നു അതിലൊരാള്‍ നീ (ഒരേ പ്രയക്കാരോ മൂത്തോ ഇളയതോ എന്നൊന്നും അറിയില്ല പക്ഷെ മനസ്സിനരികെ ഉള്ളവരെ ഞാന്‍ ഇങ്ങനെയാ)ആയിരുന്നു.
    ഒരുപാട് സ്നേഹവും കരുതലും ഞാന്‍ നിന്നില്‍ നിന്നും വായിച്ചെടുതിട്ടുണ്ടായിരുന്നു, എന്റൊരു വല്യേട്ടന്‍ (അത് പറഞ്ഞാല്‍ ആ പല്ലിക്കുട്ടി പിണങ്ങും ഞങ്ങളുടെ രണ്ടാളുടെയും. ).
    ഒരിക്കലും കാണാതെ മിണ്ടാതെ ചിലര്‍ നമുക്ക് പ്രിയരാവും അതില്‍ ഉണ്ടായിരുന്നു നീയും.

    ഒരു വിഷമം പറയട്ടെ നിത്യകല്ലോടി പെരുന്നാളിന് നെറയെ ചുറ്റു വളയും മാലയും വാങ്ങി വന്നിരുന്ന എന്‍റെ അമ്മച്ചിയില്ലേ അമ്മച്ചി ശനിയാഴ്ച മരിച്ചു... ഇനി ആ പെരുന്നാള്‍ സങ്കടപ്പെടുത്തുന്ന ഒര്മയാവും - നീയും അമ്മച്ചിയും.
    വയനാട്ടില്‍ പോകുമ്പോള്‍ (ആ യാത്ര കഴിഞ്ഞോ ആവോ ?) കല്പറ്റ മാനന്തവാടി റൂട്ടില്‍ പോകുമ്പോള്‍ ഓര്‍ക്കണംട്ടോ ആ കീയക്കുട്ടി എന്നും കോളേജില്‍ പോയ വഴിയല്ലേ ഇത് എന്ന് .
    നിന്‍റെ ഓരോ കമന്റിനും ഞാന്‍ പല തലങ്ങളില്‍ രൂപന്തരനപ്പെട്ടു മറുപടി ഇടുമായിരുന്നില്ലേ അത് കണ്ടു ചിലര്‍ക്കൊരു സംശയം ഉണ്ടായിരുന്നു ..."ഈ നിത്യയുടെ ലോസ്റ്റ്‌ ലവ് കീയക്കുട്ടി ആണോന്ന്, പിന്നെ ഞാനും നീയും പരസ്പരം അറിയുന്നോരാണോന്നു (ഞങ്ങള്‍- - : ഞാനും എന്‍റെ പ്രിയപ്പെട്ടവനും പിന്നെ എന്‍റെ അവളും ഒരുപാട് ചിരിക്കുമായിരുന്നു ഇത് പറഞ്ഞ് ) " ഇതൊക്കെ ഇപ്പൊ ഇങ്ങനെ പരസ്യമായി പറയണതെന്താന്നു വച്ചാല്‍ ഇനി കാണുമോന്നറിയില്ലല്ലോ മറ്റൊരവസരം ലഭിചില്ലെങ്കിലോ ...

    നഷ്ടങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ നിന്‍റെ പേര് ചേര്‍ക്കുന്നില്ല ... കാരണം എപ്പോഴെങ്കിലും നീ തിരികെ വരും എന്നത് പ്രതീക്ഷയാണ് !!! എനിക്ക് വിശ്വസിക്കാനാവില്ല നിന്‍റെ കമ്മന്റ് ഇല്ലാതെ എന്‍റെ ഒരു വരി അനാഥമാകുമെന്ന് ..നീ വരും ..!!!

    ഉമ്മുവേ ഇതെന്തിനപ്പോ എന്‍റെ കണ്ണ് നിറയണേ ... അല്ലെങ്കിലും ഈ നിത്യ ആരാ ..നീ കണ്ടിട്ടുണ്ടോ മിണ്ടിട്ടുണ്ടോ ..ഇല്ലല്ലോ? ഞാനും ഇല്ല.. അപ്പൊ അങ്ങനെ ഒരാളുണ്ടോ ഹേ ഇല്ലന്നെ... അപ്പൊ നമ്മള്‍ വിഷമിക്കെണ്ടാട്ടോ ..
    ജിബ്രാന്‍റെ വരികള്‍ പറയാം ഒരാശ്വാസത്തിന് "നിങ്ങള്‍ ഒരളെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അയാളെ പോകാന്‍ അനുവദിക്കുക ... അയാള്‍ തിരിച്ചു വരികയാണെങ്കില്‍ അയാള്‍ നിന്‍റെത് ആയിരുന്നു അല്ലെങ്കില്‍ ...." അപ്പൊ നമുക്ക് നോക്കാം ഉമ്മുവേ ...

    Nitya I wont say Bye... I believe you will rise....

    "You may write me down in history
    With your bitter, twisted lies,
    You may trod me in the very dirt
    But still, like dust, I'll rise.
    Out of the huts of history's shame
    I rise
    Up from a past that's rooted in pain
    I rise
    I'm a black ocean, leaping and wide,
    Welling and swelling I bear in the tide.
    Leaving behind nights of terror and fear
    I rise
    Into a daybreak that's wondrously clear
    I rise
    Bringing the gifts that my ancestors gave,
    I am the dream and the hope of the slave.
    I rise
    I rise
    I rise."

    [Maya Angelou]

    ReplyDelete
    Replies
    1. കീയ... ഞാനില്ല ഇനി കുറുമ്പിന്..

      Delete
    2. കീയ... ഞാനില്ല ഇനി കുറുമ്പിന്..

      Delete
    3. കീയക്കുട്ടീ നിന്‍റെ വാക്കുകള്‍ എനിക്ക് കേള്‍ക്കാതിരിക്കാനാവുമോ.. നിന്‍റെ വിശ്വാസങ്ങള്‍ എനിക്ക് തട്ടിത്തെറിപ്പിക്കാനാകുമോ... ഒന്നുമില്ലേലും നീയെന്‍റെ ലോസ്റ്റ്‌ ലവ് അല്ലേ...?:):):) ഇതൊക്കെ നിങ്ങള്‍ മൂന്നുപേരും മാത്രം പറഞ്ഞു ചിരിച്ചൂല്ലേ, എന്നെ അറിയിക്കാതെ..:) ഞാനും കൂടുമായിരുന്നല്ലോ അന്നേ.. സംശയം തീര്‍ത്തുകൊടുത്തോ.. കൊടുത്തില്ലേല്‍ നമുക്കവരെ മുള്‍മുനയില്‍ നിറുത്താമല്ലേ...

      ഇത് താനല്ലയോ അതെന്നു വര്‍ണ്ണ്യത്തിലാശങ്ക പാദാദി പൊരുത്തമിത് ലോസ്റ്റ്‌ ലവ് എന്നോ മറ്റോ പറഞ്ഞു അവരെ കുഴക്കാമായിരുന്നു..:)

      Delete
    4. കീയു,
      നല്ല മുള്ളു മുരിക്കിന്റെ പത്തലുണ്ടാവുമോ ഒന്നോ രണ്ടോ എടുക്കാന്‍?
      ഈ നിത്യേനെ അങ്ങ് തല്ലി നന്നാക്കിയാലോ നമുക്ക്?

      Delete
  14. ഒന്നു പരിചയപ്പെട്ടു വന്നതേ ഉള്ളു ,അപ്പോഴേക്കും ഇതെവിടെ പോകുന്നു ?...നിത്യ ..എന്ത് പറ്റി?എനിക്ക് ഒന്നും മനസിലാകുന്നില്ല .

    ReplyDelete
    Replies
    1. പറ്റിയതൊക്കെ ആരോ പറിച്ചു കളഞ്ഞു അമ്മാച്ചൂ... അപ്പൊ നമുക്കിനി കൂട്ടായിരിക്കാംട്ടോ...

      Delete
  15. ന്റെ എന്നത്തേയും പ്രീയ കൂട്ടുകാര ...
    എന്താ ഉണ്ടായത് ...?
    നിത്യ എങ്ങും പൊകില്ല . പൊയാല്‍ നിത്യക്ക് -
    ഞങ്ങളൊട് സ്നേഹമില്ല ... ഇതു സത്യം ..
    സൗഹൃദത്തിന്റെ ഈ തിരയൊടുങ്ങാത്ത
    തീരത്ത് നിന്നും എന്റെ ഈ കൂട്ടുകാരന്‍ വിട്ടു പൊകില്ല ..
    ആരാന്നോ , എന്താണെന്നോ എവിടെയാണെന്നൊ എനിക്കറിയില്ല ..
    പക്ഷേ നമ്മുക്കിടയില്‍ പൂര്‍ണതയോടെ ശോഭിച്ച് നിന്ന
    ഒരു സത്യമായ ബന്ധമുണ്ട് , ആഴമുള്ളത് ,, അതു പാഴാവില്ല ..
    ആവരുതൊരിക്കലും .. ഈ സ്നേഹഭൂമി വിട്ട് നിത്യ എങ്ങും പൊകില്ല
    അതിനാകില്ല നിത്യക്ക് ,, അതുണ്ടായാലും ഈ ബ്ലോഗ് എഴുത്ത്
    ഞാനുമങ്ങ നിര്‍ത്തും .. സത്യമാണേട്ടൊ .. കുറെ നാളായീ
    മരവിപ്പ് വല്ലാണ്ട് കൂടുന്നു , നിര്‍ത്തുവാന്‍ ആലോചിക്കുമ്പൊഴാ
    ദേ നിത്യയുടെ കുറുമ്പ് .. ഇതു പറഞ്ഞത് പറഞ്ഞു , ഇനി വേണ്ട ..
    ഇനി നിത്യയുടെ ഒരു പോസ്റ്റ് ഇല്ലാതെ റിനി ഒരു പുതിയ പൊസ്റ്റ്
    എന്റെ ബ്ലോഗില്‍ ഇടില്ല .. ഇതിനപ്പുറം എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍
    എനിക്കാകില്ല .. സ്നേഹാശംസ്കളൊടെ .. പ്രീയ കൂട്ടുകാരന്‍ ..

    ReplyDelete
    Replies
    1. എല്ലാരും പോവാണോ? :(

      Delete
    2. ആരും പോവില്ല പല്ലിക്കുട്ടീ, റിനീ ദേ ഇത് കണ്ടോ ഈ പല്ലവിക്കൊച്ച് കരയുന്നേ, ആ നാല് വര്‍ഷം മുന്‍പുള്ള കൊച്ചുകുട്ടിയാന്നാ വിചാരം..

      ആ കൂട്ടുകാരാ വേണ്ട കേട്ടോ.. എന്നെ കൂട്ടുപിടിച്ച്, ചുളുവില്‍ മുങ്ങാമെന്നു കരുതണ്ട..:) എങ്ങോട്ട് പോയാലും.. ഒരു മഴവിളി വന്നാല്‍, പ്രണയം മനസ്സില്‍ നിറഞ്ഞാലും ഇല്ലെങ്കിലും വാക്കുകളില്‍ മഴപൊഴിച്ച് എന്നുമിവിടെയുണ്ടാകണം...

      പ്രിയ സ്നേഹിതന്റെ സ്നേഹത്തിന്‍റെ ആഴത്തില്‍ എന്‍റെ ഹൃദയത്തിന്റെ സന്തോഷം എന്നുമുണ്ട്.. അത് കൊണ്ട് മരവിപ്പോക്കെ മാറ്റി നല്ലൊരു പോസ്റ്റ്‌ എഴുതൂ...

      ദേ എനിക്കീ ചൂടൊക്കെ മാറ്റി നല്ലൊരു മഴ നനയണം.. വേഗം വേണംട്ടോ
      ...
      സ്നേഹപൂര്‍വ്വം...

      Delete
    3. നിത്യയുടെ പുതിയ പൊസ്റ്റില്ലാതെ
      എന്റെ വര്‍ഷമേഘം പൊഴിയില്ല .. ഉറപ്പ് ..
      വെറും വാക്കല്ല .. ):

      Delete
    4. പ്രിയ കൂട്ടുകാരാ... വേണ്ട വേണ്ട വേഗം ഒരു പോസ്റ്റ്‌ എഴുത്.. നിക്കറിയാം.. കൂട്ടുകാരന്‍ എഴുതിത്തുടങ്ങീന്നു... ദേ ഇല്ലേല്‍ ഞാനെഴുതുവേ...:)
      വര്‍ഷമേഘം വേഗം പൊഴിയട്ടെ... എന്നിട്ട് വേണം മഴനനഞ്ഞ് വരുന്നവര്‍ക്ക് ഒരിത്തിരി ചൂട് പകരാന്‍ എനിക്കൊരു പോസ്റ്റ്‌ എഴുതാന്‍...

      Delete
    5. നിത്യ , വെറുതെ പറയാറില്ല ..
      ഈ ബ്ലൊഗില്‍ ഒരു പുതിയ
      പൊസ്റ്റില്ലേല്‍ .. അവിടെയും ഉണ്ടാകില്ല ..
      നമ്മുക്ക് നോക്കാമേ ..

      Delete
    6. രണ്ടുപേരും കൊള്ളാം :)

      Delete
    7. ദേ റിനിയെ, വേണ്ട കേട്ടോ.. ഞാനെഴുതുവേ.. അല്ലാപ്പോ എന്താ എഴുത്വാ... സെന്റി ഇല്ലാത്ത പോസ്റ്റ്‌ വേണമല്ലോ... കുറച്ചു കഴിയട്ടെ റിനീ.. ദാ എനിക്കിപ്പം എഴുതിയാല്‍ അതേ സെന്റിയെ വരൂ.. അതോണ്ടാന്നെ... റിനി വേഗമെഴുത്.. ഇല്ലേല്‍ ഒരു പാട്ടെങ്കിലും ഞാനെഴുതാം.. അപ്പൊ സമാധാനാവുമോ.. യ്യോ.. പാട്ടും മുഴുവന്‍ സെന്റി തന്നെ!! എന്നാലും സാരല്ല.. ഇപ്പൊ സമയമില്ല.. ഫ്രീ ടൈം ആവട്ടേന്നു..

      ഒന്ന് ചിരിച്ചു കണ്ടല്ലോ പല്ലിക്കുട്ടീ.. നിക്ക് സമാധനായ്!! ഒരു വടി പോര രണ്ടെണ്ണം തന്നെ വേണം ദേ റിനിയേട്ടന്‍ ഇടഞ്ഞു നില്‍ക്കുന്നത് കണ്ടോ (ആന പ്രേമിയാ കേട്ടോ, അതാ ഇടയുന്നത്..:))
      ആ പിന്നെ പത്തല്‍ എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ തിന്നാനുള്ള പലഹാരത്തിന്‍റെ പേരാ കേട്ടോ (അല്ല അങ്ങനെയുമുണ്ട് എന്നേയുള്ളൂ, വടിയെന്നും പറയുംട്ടോ)
      കീയെ ചെറുത് വല്ലതുമുണ്ടേല്‍ കൊടുത്താ മതീട്ടോ.. തല്ലിയാലെങ്കിലും സമാധാനമാവുമെങ്കില്‍ ആവട്ടേന്നു..:)

      Delete
    8. എനിക്കെന്‍റെ ആമിടെ ഡയലോഗ് വരുന്നു ..
      " ഡാ ദുഷ്ടന്‍ റിനി അപ്പൊ നിനക്ക് എന്നേക്കാള്‍ ഇഷ്ടം നിത്യെനെയാല്ലേ " ഓര്‍മ്മയുണ്ടോ !?!?!
      എനിക്ക് വേണ്ടി എഴുതാതെ നീ നിത്യക്ക്‌ വേണ്ടി എഴുത്ത് നിര്‍ത്തുമല്ലേ ..... പോ മിണ്ടൂല.
      പല്ലിക്കുട്ടി ഇനി റിനിയെട്ടനോട് (ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ )മിണ്ടാല്ലെട്ടോ ...
      പ്രണയം വഴങ്ങാത്ത എനിക്ക് ഏക ആശ്വാസം നീയും ഉമ്മുവും ആയിരുന്നു.

      നിത്യേ വേഗം എന്തേലും പോസ്റ്റ്‌ ചെയ്യ് അല്ലേല്‍ ഈ റിനി മുങ്ങും ഉറപ്പാ..അങ്ങനെ വിടണ്ട നമുക്കവനെ .

      Delete
    9. റിനിയേട്ടനെ ഒന്നും പറയണ്ട..
      അത് പല്ലിക്കുട്ടിക്ക് സഹിക്കുല്ല...

      Delete
    10. കീയു ഇപ്പൊ നമ്മള്‍ ഒക്കെ ശശീസ് ആയി.
      ആ റിനി പിന്നേം ഗോളടിച്ചു .
      പിന്നെ പല്ലി കേള്‍ക്കെ ഒന്നും പറയണ്ട ട്ടോ കീയു.
      അവള്‍ക്ക് റിനി പണ്ടേ കൊറേ ഡയറി മില്‍ക്ക് വാങ്ങി കൊടുത്തിട്ടുണ്ട്
      അതേയ് പല്ലിക്കും നിത്യക്കും ഒരു കാര്യം അറിയുമോ
      എഫ് ബി യില്‍ റിനി യെ ഞാനും കീയൂം കൂടി ആക്രമിക്കൊരു വഴിക്കാക്കും
      റിനി അപ്പുക്കുട്ടന്‍ ഞാന്‍ ഉണ്ണിക്കുട്ടന്‍ കീയു അശോകേട്ടന്‍.
      പിന്നെ നിത്യേ ഞാന്‍ ആ പല്ലീടെ അടുത്ത ഒരു കാര്യം പറഞ്ഞിട്ടുണ്ട് വേണേല്‍ അത് കേട്ടോട്ടോ.
      ഞാന്‍ താല്‍ക്കാലികമായി എഫ് ബി നോട് പെണങ്ങി.
      നിങ്ങള്‍ രണ്ടു പേരും അവിടെ വന്നാല്‍ (പല്ലീ നീ കരയണം കേട്ടോ.)
      എന്നോട് പോവല്ലെന്നു പറഞ്ഞാല്‍ ഞാന്‍ പോവാതിരിക്കാം.
      പിന്നെ ഈ റിനി ഉണ്ടല്ലോ വല്യേ പുള്ളിയാട്ടോ .
      ഏതു ബ്ലോഗില്‍ പോയി കമന്റ്‌ ഇട്ടാലും അവരൊക്കെ മറുപടി ഇടുമ്പോള്‍ അതില്‍ കാണും ,
      "നന്ദി റിനീ ഞാന്‍ വിചാരിച്ച അതെ അര്‍ഥം തന്നെ റിനി ഈ വരികളില്‍ നിന്നും വായിച്ചു.
      അല്ല റിനീ നീ ഇതെങ്ങനെ പഠിച്ചു ഈ സംഭവം
      എല്ലാരും മനസ്സില്‍ കാണുന്നത് നീയെങ്ങനെ മാനത്ത് കാണുന്നു???????
      എന്നേം കൂടി പഠിപ്പിക്വോ ???????

      Delete
  16. ഇങ്ങോട്ടും പോകുന്നില്ല!! പോകരുത്..
    വരണം...
    കാത്തിരിക്കും .. തിരിച്ചു വരവിനായി..
    ഇത് അപേക്ഷ അല്ല ... മറിച്ചു വിശ്വാസം ആണ് ..

    ReplyDelete
    Replies
    1. വിശ്വാസം.. അത് തന്നെ എല്ലാം.. ബൈബിളില്‍ പറഞ്ഞത് തെറ്റാ... കണ്ടില്ലേ, നിന്‍റെ വിശ്വാസം രക്ഷിച്ചത് എന്നെ..:)

      Delete
    2. മാത്രമല്ല നിത്യേ.. നിന്നെ സ്നേഹിക്കുന്നവരുടെ കൂടെയാ..

      വല്ലാത്ത ഒരു ഉമിത്തീ ആണത്..
      നീറിപ്പുകയുന്നു
      രക്ഷ നെടാനാകുന്നില്ലെനിക്ക്..
      നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനും..
      പരസ്പരം ആശ്വസിപ്പിക്കാന്‍ ആകാതെ ..

      :) എന്തോ എഴുതാന്‍ വന്നു. എന്തോ എഴുതി...

      Delete
    3. സാരല്ല... ഇനി നീറുന്ന ഉമിത്തീ വേണ്ടാട്ടോ.. എന്തൊരു നീറ്റലാ അതിനു.. എനിക്കറീന്നതല്ലേ...
      :) എന്താ എഴുതാന്‍ വന്നത് വേഗം പറ..:)

      Delete
  17. Dear My Friend,
    You can be happy.I didn't write any morning inspirational messgaes either in Fb or in g+.
    Stick to your rules. Let me be silent.
    Thanks a lot !
    Sasneham,
    Anu

    ReplyDelete
    Replies
    1. Dear Anu,
      You can't keep silence....
      Please post inspirational as usual..
      Be yourself... can't hurt you any more...
      Snehapoorvam...

      Delete
    2. Dear My Friend,
      Heartfelt Thanks.......!
      Silence is killing.......!
      The post is published.Not sure,whether it's inspirational.:)
      Shubharathri !
      Sasneham,
      Anu

      Delete
    3. പ്രിയപ്പെട്ട അനൂ,

      കത്ത് കിട്ടി..

      നല്ല വടിവൊത്ത കയ്യക്ഷരം...:)

      സ്നേഹപൂര്‍വ്വം..

      Delete
  18. നിത്യ,
    എല്ലാം നഷ്ടപ്പെട്ടിടത് നിന്ന് വീണ്ടും തുടങ്ങിയവളാണ് ഞാന്‍.
    ഇപ്പോഴും പിച്ചവെയ്ക്കുന്നതെയുള്ളൂ..
    എന്താണ് എനിക്ക് ബ്ലോഗ്‌ എന്ന് ചോദിച്ചാല്‍
    ഒറ്റയ്കിരുന്നു കരയുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ ഒരിടം , അതായിരുന്നു ആദ്യം.
    പിന്നീട് നിമിത്തം പോലെ വന്ന റിനിയേട്ടന്‍
    ഏട്ടന്‍ ഒരുപക്ഷെ ഓര്‍ക്കുന്നുണ്ടാവും 4 വര്‍ഷം കൊണ്ട് ഞാനും എന്റെ എഴുത്തും എത്ര മാറി എന്ന്‍.
    ഏട്ടനിലൂടെ നീയ്, കീയ, പിന്നെ കാതി, സാത്വിക അങ്ങനെ കുറെ പേര്‍..
    അതിനിടയ്ക്ക് അറിയാതെ ഉണ്ടായ മൂവര്‍ സംഘം, കീയ, നിത്യ, ഞാന്‍
    നീയും കീയേം എനിക്ക് ആരാ?
    പേരോ ഇമെയില്‍ ഐ ഡി യോ പോലും അറിയാത്തവര്‍
    എവിടെയോ ഇരുന്നു എന്നെ വായിച്ചവര്‍,
    എന്നോട് ഒരു നിമിഷം പിണങ്ങി അടുത്ത നിമിഷം ഇണങ്ങിയവര്‍
    ഒരു ചോദ്യവും ചോദിക്കാതെ എന്നെ മനസിലാക്കിയവര്‍
    ഇപ്പൊ നീ പറയാണ് പോകുവാന്ന്‍.
    എന്തിനാന്നു സത്യമായിട്ടും എനിക്ക് മനസ്സിലാവണില്ല
    നീ ആരെയോ വേദനിപ്പിച്ചുന്ന്‍ നീ പറയുന്നു
    പക്ഷെ ആര്ടെയോ സങ്കടംന്നു പറഞ്ഞു നീ പോവുമ്പോ
    ന്‍റെ, കീയെടെ,റിനിയേട്ടന്റെ , നിന്റെ പോസ്റ്റും പാട്ടും കമെന്റും വായിക്കാന്‍ വര്ണ
    ഒരുപാട് പേര്ടെ സന്തോഷമാ നീ കളയണേ..

    നീ എന്ന് വിളിച്ചു, നിത്യാന്ന്‍ വിളിച്ചു , കീയെ വായിത്തോന്നിയതൊക്കെ വിളിച്ചു ഞാന്‍..
    മൂത്തതോ, ഇളയതോ നോക്കീല്ല :)
    കുറുമ്പും കുന്നായ്മേം ഒത്തിരി കാട്ടി.
    നീ പോകുന്നത് നിന്റെ തീരുമാനമാണ്
    ഏതായാലും ഞാനിനി ആരോടും കുറുമ്പിനില്ല..
    വയ്യ ഒടുവിലത്തെ ഈ സങ്കടം..

    ഒരിക്കല്‍ കൂടി പറയാം, ഇനി പറയുല്ല ,
    നീ പോവണ്ട.

    പല്ലിക്കുട്ടി

    ReplyDelete
    Replies
    1. പല്ലിക്കുട്ടീ..
      നിന്‍റെ കുറുമ്പ് ഉള്ളത് കൊണ്ടല്ലേ പല്ലിക്കുട്ടീ എനിക്ക് നിന്നെ ഇത്രയ്ക്കിഷ്ടം.. ഇനിയും കുറുമ്പ് കാട്ടണംട്ടോ....
      കണ്ണ് തുടയ്ക്ക്, അയ്യേ ഒരു ഡോക്ടര്‍ കരയുകയോ.. എന്‍റെ അസുഖം ഭേദായില്ലേ..
      ഇനിയും കരഞ്ഞാല്‍ അടി വാങ്ങിക്കും കേട്ടോ..
      ചിരിച്ചേ.. ഒന്ന് കൂടി.. ആ അങ്ങനെ...:)

      Delete
    2. എന്‍റെ പല്ലിക്കുട്ടിക്ക് ...ഇവിടെ വന്നു നിനക്കെഴുതെണ്ടി വരുന്നതില്‍ വിഷമം ഉണ്ട് അല്ലാതെ നമുക്ക് വേറെ സ്പേസ് ഇല്ലല്ലോ നിത്യ ക്ഷമിച്ചോളും.
      മോളുടെ എഴുത്ത് വായിച്ചു ഞാന്‍ ശരിക്കും സങ്കടപ്പെട്ടു...അതെ നിന്നെപ്പോലെ തന്നെ ഇവിടെ എത്തിപ്പെട്ടതാണ് ഞാന്‍ ...വായിച്ചു ഇഷ്ടപ്പെട്ടത് പോസ്റ്റ്‌ ചെയ്യാന്‍ ഒരിടം ...അത്രമാത്രം..പിന്നീടെപ്പോഴോ..സങ്കടോം വെറുപ്പും ആശയും നിരാശയും പ്രതീക്ഷയും
      നിങ്ങളുടെ പോലൊന്നും ജന്മവാസന എഴുത്തില്‍ എനിക്കില്ല..വികാര വിക്ഷോഭങ്ങള്‍ എല്ലാം ഞാന്‍ വാക്കുകളിലൂടെ ഇങ്ങനെ ....

      പറഞ്ഞവരുടെ കൂട്ടത്തില്‍ ആദ്യം തേടി വന്നത് റിനി ആയിരുന്നു..പിന്നീടെപ്പോഴോ നിത്യ വന്നു..ഏറ്റവും ഒടുവിലാണ് നീ വന്നത്..ഉമ ഞാന്‍ അറിയാതെ കൂടെത്തന്നെ ഉണ്ടായിരുന്നു . ഇതില്‍ നീയും നിത്യയുമാണ് ഒരിക്കല്‍പോലും അറിയാതെ മിണ്ടാതെ അടുത്ത് നില്‍ക്കുന്നവര്‍...മറ്റു രണ്ടുപേരും എന്‍റെ ആത്മാവിന്റെ ഭാഗമായര്‍.
      നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരികെ തന്നത് (എത്രയോ മടങ്ങാക്കി ) ബ്ലോഗ്‌ ആണ്. അതിലെനിക്കില്ലാത്ത ഒരു അനിയതിക്കുട്ട്യാണ് നീ (ചേച്ചി ആവാന്‍ വഴിയില്ല പക്വത എന്നെക്കാളും കുറവല്ലേ ;P).അതോണ്ടെ എന്നോട് നല്ലോണം കുറുമ്പ് കാട്ടണം ...
      ഒരുപാടിഷ്ടം ..പല്ലിപ്പാറ്റെ....
      തീരുമാനം മാറ്റിയതിനു നന്ദി നിത്യ....
      ഉമ്മു ..നിന്റെ എന്‍ പി കെ വിളിയും ശ്വാസം വിടതുള്ള സംസാരോം..ഒക്കെ എത്ര പ്രിയമെന്നറിയുക ...
      റിനി..നിന്നോട് എന്ത് പറയാനല്ലേ ...ഈ മൌനം വാചാലം !!!

      Delete
    3. പല്ലിക്കുട്ടീ.. ശരിക്കും നീയിത്രേം തൊട്ടാവാടിയോ.. ന്റനിയത്തിക്കുട്ട്യെ... ശരിക്കും സോറി കേട്ടോ.. കീയെ ഒന്ന് സമാധാനിപ്പിച്ചേക്കണേ.. എനിക്ക് വയ്യ, ഞാന്‍ സമാധാനിപ്പിച്ചാല്‍ പല്ലിക്കുട്ടി ഇനിയും കരയും.. അത് കാണാന്‍ എനിക്ക് വയ്യ..:(

      Delete
    4. ഇവിടിപ്പോ കഥ മാറിയോ?
      നിത്യ പുറപ്പെട്ടു പോവാന്‍ പോയത് എല്ലാരും മറന്നോ?
      ഇതിപ്പോ ഞാന്‍ കരഞ്ഞതാണല്ലോ വിവാദമായത്....

      നിത്യേ,
      തൊട്ടാവാടി എന്ന് ഈയിടെയായി പലരും വിളിക്കുന്നുണ്ട്..
      എന്ത് ചെയ്യാന, ആകാശം ഇടിഞ്ഞു വീണാലും കുലുങ്ങാത്ത ടീമായിരുന്നു
      ഇപ്പൊ സ്വിച്ചിട്ട പോലെ കരയും..:)

      അനിയത്തിക്കുട്ടി??
      ഉറപ്പിക്കാന്‍ വരട്ടെ..ഈ പറയണ അത്രേം ഇള്ളക്കുട്ടി അല്ലാട്ടോ ഞാന്‍..
      പിന്നെ കുറുമ്പ്. അത് മാറണേല് വീണ്ടും ജനിക്കേണ്ടി വരും.. ;)

      Delete
    5. കീയക്കുരുവി,
      കിളികള്‍ പരിണാമത്തില്‍ ഉരഗങ്ങളെക്കാള്‍ മുന്നിലാ
      അതോണ്ടാ നിനക്ക് പല്ലിക്കുട്ടിനെക്കാളും പക്വത :)

      Delete
    6. അതാ പറേന്നത്.. എപ്പഴും ഇങ്ങനെ കരഞ്ഞാലോ...:)
      ആകാശം ഇടിഞ്ഞു വീഴില്ല എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ കുലുങ്ങാതിരുന്നത്...:):)
      കീയക്കുട്ടി പറഞ്ഞതേ ഞാനും ഉദ്ദേശിച്ചുള്ളൂ... പക്വതയേ...:P
      ഇനീം ജനിക്കെണ്ടാട്ടോ... എന്തിനാ വെറുതെ ഭൂമിക്ക്...:P

      Delete
    7. ഉമയെ പരിചയപ്പെട്ടോ..? പല്ലവീ.

      Delete
    8. നല്ല ചങ്ങായിയല്ലേ... വായിച്ചിരിക്കാന്‍ എന്ത് രസമാണെന്നോ..

      Delete
  19. പ്രിയ കൂട്ടുകാരാ,

    നിനക്കായി കാത്തിരിക്കുന്ന സ്നേഹം നിറഞ്ഞ ഈ ഹൃദയങ്ങളോട് എന്തിനീ വാശി. ഓരോ നിമിഷവും മനസ്സില്‍ ദുഃഖം നിറച്ചുകൊണ്ട് നീ എന്തിനാണ് മറഞ്ഞിരിക്കുന്നത്. നീ പുതിയ പോസ്റ്റ്‌ എഴുതാതെ ഞാനും ഒന്നും എഴുതില്ലാട്ടോ. നിന്റെ വാശി വിജയിക്കട്ടെ. ആവിജയം നിന്നെ ശാന്തമാക്കുമെങ്കില്‍ അതും ഒരു ആശ്വാസമാണ്.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  20. വയ്യ എനിക്കിനിയും ആരെയും വേദനിപ്പിക്കാന്‍...
    വേണ്ടാട്ടോ... ആരും എഴുത്ത് നിറുത്തരുത്..
    എല്ലാരെയും വിഷമിപ്പിച്ചല്ലോ ദൈവമേ ഞാന്‍...
    എന്നെ പ്രതി ആരും എഴുത്ത് നിറുത്തല്ലെട്ടോ..

    അനൂ ആ മെസ്സേജ് ഇപ്പൊ തന്നെ മാറ്റൂ, എനിക്കത് കണ്ടിട്ട് വീണ്ടും സങ്കടം വരുന്നൂ.. എനിക്ക് പിണങ്ങാന്‍ കഴീല്ലല്ലോ, നിന്നെ നോവിക്കാനും..

    റിനീ, വേണ്ടാട്ടോ..ഓരോ കൊഴിഞ്ഞു പോക്കും എന്നിലും വിഷാദം പടര്‍ത്തും..

    ഗിരീഷേ എനിക്കെങ്ങനെ ശാന്തമാകാന്‍ കഴിയും, ഇത്രയേറെ പേരെ വിഷമിപ്പിച്ചിട്ട്..

    കീ.. എനിക്ക് വയ്യ, എന്‍റെ അവസാനത്തെ കമന്റും നിനക്ക് നലകണമെന്നായിരുന്നു കരുതീത്, പക്ഷെ ഇതെല്ലാം വിട്ട് എനിക്ക് പോകാന്‍ കഴിയുമോ.. നീ പറ, എഴുത്തുകാരനെ വിട്ട് നിന്‍റെ ലോകത്തിനോട് ചോദിച്ച് നീ പറ എനിക്ക് പോകാന്‍ കഴിയുമോ..(ആ അമ്മച്ചീടെ ആത്മാവിനു നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കാട്ടോ, സങ്കടായല്ലോ)

    പല്ലിക്കുട്ടീ ദേ കണ്ണ് തുടയ്ക്ക്, ഇനിയും കുറുമ്പ് കാട്ടണംട്ടോ... സങ്കടപ്പെടുത്തി ഞാന്‍ അല്ലേ.. ദുഷ്ടന്‍..

    ഗോപാ ഇപ്പൊ വരുന്ന വഴി ഡാഷ്ബോര്‍ഡില്‍ പുതിയ കവിത കണ്ടു, വായിച്ചില്ലാട്ടോ... ഒരല്പം കഴിയട്ടെ..

    ഉമാ കഴിയില്ല എനിക്ക്.. സ്നേഹവും ഇഷ്ടവും എന്നും കണ്ടില്ലെന്നു വയ്ക്കാനെങ്ങനെ കഴിയും..

    കാത്തീ എങ്ങനെയാ ഞാന്‍ ഒളിക്കുക.. ഈ സങ്കടം കാണാതെ പോകാന്‍ കഴിയുമോ എനിക്ക്, സമാധാനം കിട്ടുമോ..

    ആഭീ നിന്‍റെ ചിരി മായല്ലേ, കൂടെ ഞാനില്ലേ..

    അശ്വതീ ഇനി വരാതെ പറ്റില്ലല്ലോ..

    വിനീതാ ബുദ്ധനെ ഒന്ന് കൂടി പഠിക്കണമെനിക്ക്..

    ഇനി പരിചയപ്പെടാം അമ്മാച്ചൂ...

    അന്യേ, ആ വിശ്വാസം കാക്കാന്‍ കഴിയട്ടെ എനിക്ക്..

    ആരെയും വേദനിപ്പിക്കരുതെന്നു കരുതീട്ട് എല്ലാരേം വിഷമിപ്പിച്ചൂലോ ദൈവമേ ഞാന്‍..
    ഇതെല്ലാം എവിടെ കൊണ്ടുപോയ് കഴുകിക്കളയും..
    ദേ എല്ലാരും എഴുതേട്ടോ... ഇതെല്ലാം കാണാതെ പോകാന്‍ എനിക്ക് കഴിയില്ല, അറിയോ ഓരോ നിമിഷവും ഞാന്‍.....
    ഇവിടെ വിട്ട് പോകാന്‍ എനിക്ക് കഴിയില്ല ഇപ്പോള്‍, സ്നേഹവും, ഇഷ്ടവും കരുതലും എന്നെ ഇവിടെ തളച്ചിടുന്നു... എന്തിനേ എന്നെ ഇത്രമാത്രം സ്നേഹിക്കുന്നൂ... നോവ്‌ നല്‍കുന്നതും മാറ്റുന്നതും ഈ സ്നേഹം തന്നെ...
    ദേ ഞാനെഴുതുന്നതും കാത്തിരിക്കരുതേ, ഇനിയും എഴുതും, ഇല്ലെന്നു കരുതി ആരും എഴുതാതിരിക്കരുത്...

    ReplyDelete
    Replies
    1. തിരിച്ചുവന്നില്ലെങ്കില്‍ കൂടോത്രം ചെയ്യും ട്ടോ :(

      Delete
    2. വേണ്ടേ വന്നോളാമേ..

      Delete
    3. അങ്ങനെ വഴിക്ക് വാ,അപ്പൊ പേടിയുണ്ട് ...

      Delete
    4. ഇത്രയും നല്ല കൂട്ടുക്കാരെ കിട്ടിയട്ടു ഓടി ഒളികാന്‍ ശ്രമിച്ചല്ലേ,എന്റെ ക്ഷണംപോലും സ്വീകരിച്ചില്ല :( :( ഞാന്‍ പിണങ്ങി മാഷെ...

      Delete
    5. കാത്തീ..
      ഞാന്‍ നേരത്തെ, ഉള്ള അറിവ് വച്ച് ജി+ ല്‍ നോക്കി കണ്ടില്ലട്ടോ.., പിന്നെ എനിക്കത് നല്ല പരിചയമില്ല, പിച്ച വയ്ക്കുന്നതെ ഉള്ളൂ.. ഇപ്പൊ ശരിയാക്കാം.. പിണങ്ങണ്ടാട്ടോ..

      Delete
    6. കാത്തിയെ കണ്ടു പിടിച്ചു കേട്ടോ...:)

      Delete
    7. കാത്തി,
      നിത്യേനെ തല്ലിക്കൊല്ലാന്‍ ഒരു പ്ലാനുണ്ട്, കൂടുന്നോ? :)

      Delete
    8. IPC SECTION 302 അറിയാലോ..
      ഞാന്‍ കേസ് ഫയല്‍ ചെയ്തു... ഗൂഡാലോചന, വധശ്രമം..:)

      Delete
    9. നിന്നെ കൊന്നിട്ട് ഞാന്‍ സെന്‍ട്രല്‍ ജയിലില്‍ പോയി ചപ്പാത്തി ചുട്ടു ജീവിച്ചോളാം :)

      Delete
    10. ചപ്പാത്തി ചുട്ടിട്ടല്ല, തിന്നിട്ടു ജീവിച്ചോളാംന്നല്ലേ...:) നിനക്ക് ചപ്പാത്തി മാത്രം കിട്ടട്ടെ കറിയോ വെള്ളമോ കിട്ടാതെ പോകട്ടെ..:)

      Delete
    11. പോടാ ദുഷ്ടാ ..
      ദൈവമേ ഇങ്ങനൊരു മനുഷ്യപ്പറ്റില്ലാത്ത ജീവിയെ ആണല്ലോ ഞാന്‍
      കരഞ്ഞു വിളിച്ചു തിരിച്ചു കൊണ്ടന്നത്!!

      Delete
    12. ആമിക്കുട്ടീ നിനക്ക് എന്‍റെ വക ഒരു ബിഗ്‌ ഷേക്ക്‌ഹാന്‍ഡ്‌...
      പല്ലിക്കുട്ടിയോടാ റിനിയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞെ...? കണക്കായി കീ നീ തല്ലു മേടിക്കുവേ..!!
      ആരാ പറഞ്ഞെ കീയക്കുട്ടിക്ക് പ്രണയം വഴങ്ങില്ലെന്ന്..!

      Delete
    13. എന്നെ കൊന്നതും പോരാ, എനിക്ക് മനുഷ്യപറ്റില്ലെന്ന്.. ഹും..

      Delete
    14. ഇത് കാത്തിടെ കമെന്റ് ബോക്സ്‌ ആണ്..
      മിക്കവാറും എന്നേം നിന്നേം കൊന്നിട്ട്
      "കാത്തി ബ്രാന്‍ഡ്‌" ചപ്പാത്തി ഇറങ്ങുന്ന ലക്ഷണമാണ്..:)

      Delete
    15. മ്മടെ കാത്തിയല്ലേ.. ക്ഷമിച്ചോളും..:)
      കാത്തിയെ എവിടെ എനിക്ക് മറുപടി തന്നില്ല..
      "കാത്തി ബ്രാന്‍ഡ്‌" ഇറക്കാനുള്ള ക്വട്ടേഷനിലാ...:))

      Delete
  21. എന്റെ പ്രിയകൂട്ടുകാരാ,


    ഒരു മഴ പെയ്തു തീര്‍ന്ന പോലെ മനസ്സു ശാന്തമായി.ദയ തോന്നിയ എല്ലാ ദൈവങ്ങള്‍ക്കും നന്ദി.


    പ്രിയ സ്നേഹിതാ ഇനിയൊരിക്കലും

    "കണ്ണെത്താ ദൂരെ മറയരുതേ..
    നീ... കണ്ണീരായി എന്നില്‍ നിറയരുതേ..
    എന്‍റെ കനവിന്‍റെ കണ്ണാടിയില്‍
    നിന്‍ രൂപമല്ലേ... നീ മാത്രമല്ലേ.."

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌,

      കണ്ടില്ലെന്നു നടിക്കാനറിയില്ല...

      ഇഷ്ടത്തോടെ..

      Delete
    2. പ്രിയ സ്നേഹിതാ,
      എങ്കിലും ഇത്രയുമായില്ലേ ഇനി നിന്റെ പുതിയ പോസ്റ്റു കണ്ടിട്ടേ ഞാന്‍ എന്തെങ്കിലും എഴുത്തു.

      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
    3. അതൊന്നും വേണ്ട ഗിരീഷേ.. ഒരല്പം കൂടെ നേരെയാവാനുണ്ട്, ഇവിടുത്തെ എല്ലാ തെറ്റുകളും മുഴുവനായും തിരുത്താന്‍ മറ്റൊരാളോട് പറഞ്ഞ ചില വാക്കുകള്‍ ഞാന്‍ തെറ്റിച്ചു അല്പം മുന്നേ.. ഇനിയത് പരിഹരിക്കണം..

      Delete
    4. പ്രിയ സുഹൃത്തെ,
      സമയമെടുത്തോളൂ എല്ലാം നേരെയായി ശാന്തമായ മനസ്സോടെ എഴുതി തുടങ്ങിയാല്‍ മതി. ഇനി ഒരിക്കലും ഇതൊന്നും ആവര്‍ത്തിക്കപെടാതിരിക്കട്ടെ

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    5. ഇനിയാവര്‍ത്തിക്കില്ല തന്നെ..

      Delete
  22. ഇതിപ്പൊ എന്ത ഇവിടെ നടന്നെ..
    ഞാന്‍ ഇപ്പോളാണല്ലൊ കണ്ടെ!!!
    എന്ത ഹരിതക്കു പറ്റിയെ..അങ്ങനെ ഇടക്കു വച്ചു പോകാനാണോ "നിത്യവും ഹരിതമവേണ്ട നിത്യഹരിത ശ്രമിക്കുന്നെ"
    നമ്മള്‍ പരിചയപ്പേട്ടെ ഉള്ളല്ലൊ അപ്പൊളെക്കും ഇലപൊഴിക്കാന്‍ ശ്രമികുവാണോ.!!
    വേണ്ടാട്ടോ!!!! നല്ല ചുട്ട അടി വാങ്ങിക്കും!!! :)

    ReplyDelete
    Replies
    1. രാജീവേ..
      അടി വേണ്ടാട്ടോ... കുറെ കൊണ്ടു...:) ഞാന്‍ ശരിയായി (അല്ലേ ശശിയായോ:))
      ഇനിയിപ്പോ തളിരില വരുന്നതും നോക്കിയിരിക്കണം..

      Delete
  23. പ്രിയപ്പെട്ട സ്നേഹിതാ,

    സ്നേഹവും സൌഹൃദവും പ്രാര്‍ത്ഥനയും വീണ്ടും, തിരിച്ചു വരാന്‍ പ്രേരിപ്പിച്ചല്ലോ .ഒരുപാട് സന്തോഷം.

    അപ്പോള്‍,കാത്തിയും ഗിരീഷും ഇന്ന് ഉറങ്ങുമല്ലോ.

    ഇളനീരിന്‍ വെള്ളം കുടിച്ചു, ഈ മൌനം അവസാനിപ്പിക്കാം,അല്ലെ?

    പൂത്തുലയുന്ന പാല മരങ്ങളും, പിച്ചക വള്ളികളും,

    ഇന്നത്തെ രാത്രിക്ക് മനോഹാരിത നല്‍കുന്നു

    തെളിഞ്ഞ മനസ്സോടെ, സമാധാനത്തോടെ, സ്നേഹം തൊട്ടറിഞ്ഞു,

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,
      അപ്പൊ ഇന്നിനി ശുഭരാത്രി...
      സമാധാനത്തിന്‍റെ നിമിഷങ്ങള്‍... മനസ്സിനെ ശാന്തമാക്കിയ സൗഹൃദങ്ങള്‍..
      ഏവര്‍ക്കും സുഖസുഷുപ്തിക്കായി...
      ശുഭരാത്രി...

      Delete
  24. പ്രിയപ്പെട്ട സ്നേഹിതാ,

    മേല്‍വിലാസം തെറ്റിയില്ല എന്നറിഞ്ഞതില്‍ ഒത്തിരി ആഹ്ലാദിക്കുന്നു.

    മനസ്സില്‍ സന്തോഷം നിറയുമ്പോള്‍, അക്ഷരങ്ങള്‍ വടിവൊത്തതാകുന്നു.:)

    നന്ദി,സുഹൃത്തേ.....!

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
  25. ഹോ............എന്തായിത് ഇവിടെ ഒരു മഴ പെയ്തോഴിഞ്ഞോ............
    അത് പോലെ തോന്നുന്നു.
    ന്നാലും ഈ നിത്യേടെ ഒരു ഭാഗ്യം കണ്ടോ!!!!!!!!!
    എത്ര പേര്‍ക്കാ ഈ ചങ്ങായീനെ ഇഷ്ടം!!!!
    എനിക്കങ്ങു അസൂയ വരണൂ!!!!!!
    ഞാന്‍ പോവാന്ന് പറഞ്ഞാല്‍ ആരേലും ഉണ്ടാവുമോ ആവോ ന്നെ തടയാന്‍.
    ഒന്ന് പറഞ്ഞു നോക്കണോ.......
    വേണ്ടാ ഇല്ല എന്നറിഞ്ഞാല്‍ നിയ്ക്ക് സങ്കടാവും.
    ആരൊക്കെയോ ണ്ട് എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം.
    അതേയ് ന്നേം പരിചയപ്പെടുത്താമോ ആ പല്ലിക്കുട്ടീനെ .
    കീയൂനും,നിത്യക്കും കൂട്ടായ കൂട്ടുകാരിയെ .
    എനിക്ക് പനിയാ മാഷേ.
    ഒന്നും പറയണ്ട രാവിലത്തെ മഞ്ഞു കൊണ്ടിട്ടാത്രേ !!!!!
    ഈ മഞ്ഞും മഴേം ഒന്നും കൊള്ളാന്‍ പറ്റില്ലെങ്കില്‍ എന്ത് കഷ്ടാല്ലേ .

    ReplyDelete
    Replies
    1. അയ്യോ ഉമാ ഒന്നും പറയേണ്ട...
      ശരിക്കും ഇടിവെട്ടി ഒരു മഴ പെയ്തു തോര്‍ന്നു..
      ഇടിവെട്ടിയത് മുഴുവന്‍ എന്‍റെ തലയിലും.. മഴ നനഞ്ഞത് മുഴുവന്‍ പ്രിയ സ്നേഹിതരും..
      ഇനി വെറുതെ പോലും ഞാനൊരു യാത്ര പറയില്ലാട്ടോ.. ശരിക്കും..
      എന്നെ സ്നേഹിക്കാന്‍ ഇത്രേം പേരുള്ളപ്പോ, അയ്യോ ഉമയെ സ്നേഹിക്കാന്‍ എത്ര പേരുണ്ടാകും... കുറേണ്ട് കേട്ടോ.. അതറിയാന്‍ വേണ്ടി യാത്ര പറയേണ്ട കേട്ടോ... എന്താന്നറിയോ.. ശരിക്കും കണ്ണും മനസ്സും നിറഞ്ഞുപോകും പ്രിയപ്പെട്ടവരുടെ വാക്കുകളില്‍.. അപ്പോള്‍ തോന്നുന്ന കുറ്റബോധംണ്ടല്ലോ സഹിക്കാന്‍ കഴിയില്ലെന്നെ..
      എല്ലാരുമുണ്ടല്ലോ ഉമയ്ക്ക്.. എത്രെത്ര സ്നേഹിതര്‍.. പ്രിയപ്പെട്ടവര്‍...
      പല്ലിക്കുട്ടിയും ഉമയും ഇതുവരെ കണ്ടില്ലേ.. കഷ്ടായല്ലോ.. അപ്പൊ രണ്ടുപേര്‍ക്കും ഒരു നല്ല സമ്മാനം തരാല്ലോ ല്ലേ.. ഞാന്‍ പരിചയപ്പെടുത്താട്ടോ...
      പനി കുറവുണ്ടോ ഉമാ.. സുഖാവാന്‍ പ്രാര്‍ത്ഥിക്കാട്ടോ...
      പനി വന്നാലും സാരല്ല, ഈ മഞ്ഞും മഴേം കൊണ്ടില്ലേ പിന്നെ എന്തിന് കൊള്ളാം..
      ഒരു മഴ മുഴുവന്‍ നനഞ്ഞു നടക്കാന്‍ എന്തൊരിഷ്ടമാണെന്നോ...
      ഫ്രീയായി നടക്കുന്ന ഒരു ദിവസം കുടയില്ലെങ്കില്‍ മഴ പെയ്തിരുന്നെങ്കില്‍ എന്ന് എത്രോട്ടം ആഗ്രഹിച്ചിട്ടുണ്ടെന്നോ... ഒരിക്കലോഴിച്ചു പിന്നെല്ലാം പറ്റിച്ചിട്ടുണ്ട്..
      പനി വേഗം മാറട്ടെ കേട്ടോ.. എന്നിട്ട് വേണം അടുത്ത മഴ കൊള്ളാന്‍...
      മരുന്ന് കഴിക്കാന്‍ മറക്കല്ലെട്ടോ.. അച്ചൂന് പകര്‍ത്തല്ലേ...
      ശുഭരാത്രി...

      Delete
    2. ഉമേനെ ഞാന്‍ കണ്ടുപിടിച്ചുലോ..:)

      Delete
    3. പല്ലിക്കുട്ടീനെ ഞാന്‍ മുന്നേ കണ്ടു പിടിച്ചിരുന്നു .
      പക്ഷെ മിണ്ടീല്ല എന്നെ ഉള്ളൂ.
      ഇനിയിപ്പോ കൂട്ടാവാം.
      കീയൂനെ പോലെ മനസിലാവാത്തത് എഴുതിയിട്ടുണ്ടെങ്കില്‍ ദേ എന്നെ കാണൂല്ല ആ കമന്റ്‌ ബോക്സില്‍ കേട്ടല്ലോ.

      Delete
    4. ഇപ്പൊ കൂട്ടായില്ലേ??

      Delete
    5. എന്താ മനസ്സിലാവാത്തെ എന്ന് ആത്തെമ്മാര് പറഞ്ഞോ..
      അപ്പൊ തന്നെ സംശയം തീര്‍ത്തു തരാം, അത് പോരെ? :)

      Delete
  26. എന്തായാലും "കഥയല്ലിതു ജീവിതം" പോലെ ഇരുന്ന ഈ പോസ്റ്റ്‌
    ഇപ്പൊ "സിനിമാല" പോലായി..:)
    പോകാന്‍ പോയിട്ട് പോകാതിരുന്ന നിത്യയെ
    മാനുഷിക പരിഗണനയുടെ പേരില്‍
    തല്ലേണ്ടതില്ല എന്ന് തീരുമാനിച്ചു..
    അഥവാ ഇനി അങ്ങനെ പറഞ്ഞാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുന്നതായിരിക്കും

    എന്ന്,
    പല്ലിക്കുട്ടി (ഒപ്പ്)
    കീയക്കുട്ടി (കള്ള ഒപ്പ് )
    (ഇനി ഒപ്പിടാനുള്ളവര്‍ക്ക് താഴെ ചേര്‍ക്കാം )

    ReplyDelete
    Replies
    1. നല്ല തീരുമാനം..
      പല്ലിക്കുട്ടീന്നു വിളിക്കുന്നത് വെറുതെയാ.. എന്താ മനസ്സിലിരുപ്പ്..
      കൊലപാതകം, ഭീഷണി, ഗൂഡാലോചന, മുട്ടുകാല്‍ തല്ലിയോടിക്കല്‍(ഇത് എനിക്ക് വേണ്ടിയായതിനാല്‍ ഞാന്‍ ഫ്രീയായി വാദിക്കാം.. ഉറപ്പാ നീ തോക്കും!!)
      ആ പോരാത്തതിന് FORGERY, വലിയ കുറ്റമാ..ഏതാ സെക്ഷന്‍..
      നീ മിക്കവാറും സെന്‍ട്രല്‍ ജയിലില്‍ തന്നെ:)
      ഞാനൊപ്പിടാണോ.. എല്ലാരുടെം കഴിയട്ടെ..

      Delete
    2. അശ്വതി(ഒപ്പ്)

      Delete
    3. Palluse kalla oppitto pakshe bhangeendaavanam..."Chathu kidannaalum chamanju kidakkanam ennanallo ;P"

      Delete
    4. അപ്പൊ നിങ്ങള്‍ രണ്ടും ഒന്നായി; ഞാന്‍ പുറത്ത് അല്ലെ..?:(

      Delete
    5. കീയക്കുട്ടി,
      ഒരു നല്ല കാര്യത്തിനായോണ്ടാ ചോദിക്കാതെ തന്നെ അങ്ങ് ഒപ്പിട്ടത്.
      നീയിടണേലും ചന്തം ണ്ടാവും..

      നിത്യ,
      ന്തോക്കെ പറഞ്ഞാലും ഞങ്ങള് പെണ്ണുങ്ങളല്ലേ ?:)

      Delete
    6. അശ്വതിക്ക് അഭിവാദ്യങ്ങള്‍:)

      Delete