Monday, November 12, 2012

ഒരനിയത്തിക്കുട്ടിക്ക്....

എന്ത് പറ്റി നിനക്ക്... ഓര്‍മ്മകള്‍ നോവാണ്, ചിലതു ഓര്‍ത്തില്ലേലും നോവാണ്.. വിധി എന്നൊന്നുണ്ടോ.... അറിയില്ല.. എന്തോ, വിധി തട്ടിത്തെറിപ്പിച്ച ജീവിതങ്ങള്‍, എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. ഉണ്ടാവാം.. ഒരു പക്ഷെ ഞാനും ചിലപ്പോള്‍ വിധിയെന്ന് പറഞ്ഞു ചിരിച്ചു തളളാറുണ്ട്...
നല്ല ഓര്‍മകളെ മനസ്സില്‍ സൂക്ഷിക്കുക.. എന്നാല്‍ ചിലതുണ്ട് മറക്കാനാവാത്തത്.. അറിയുക അതും നല്ല ഓര്‍മ്മകള്‍ തന്നെയാണ്.. പക്ഷെ കാലഹരണപ്പെട്ടു പോയ്‌ എന്നൊരു വ്യത്യാസം മാത്രം... എത്ര ഗുണമുള്ളതാണെലും  വിലപിടിച്ചതാനെലും expiry date കഴിഞ്ഞ മരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്ന് അറിഞ്ഞു കൂടെ.. നിനക്ക്..

തിരിച്ചു പ്രതീക്ഷിക്കാതെ സ്നേഹിക്കുക.. അറിയുക എപ്പൊഴും സ്നേഹം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ലഭിക്കുന്നതിനാണ് എല്ലാരും പ്രാധാന്യം നല്‍കുക.. നീ സ്നേഹിക്കുന്നവര്‍ നിന്നെ സ്നേഹിക്കുന്നില്ലെന്നു നീ കരുതുന്നത് പോലെ നിന്നെ സ്നേഹിക്കുന്നവര്‍ നീ സ്നേഹിക്കുന്നില്ല എന്നോര്‍ത്ത് കണ്ണ് നിറയാന്‍ ഇടവരുത്താതിരിക്കുക..

നേടാതെയുള്ള നഷ്ടങ്ങള്‍.. അവയെ കുറിച്ച് വേവലാതിപ്പെടേണ്ട.. കാരണം നേടാതെ തന്നെ നമ്മെ തേടി വന്നെങ്കില്‍ അത് നഷ്ടപ്പെട്ടു എന്നത് നമ്മുടെ തോന്നല്‍ മാത്രമാണ്..

എപ്പോഴാണ് നമ്മള്‍ സ്വയം നഷ്ടപ്പെടുക..? നമ്മള്‍ നമ്മുടെതല്ലാതായ് തീരുന്ന കാലത്ത്.. അതായത് നാം മറ്റാരുടെയോ ആയി തീരുന്ന സമയത്ത്.. അല്ലെ...? അതിനേക്കാള്‍ വലിയ നേട്ടം എന്തുണ്ട് ജീവിതത്തില്‍...!

ഓര്‍മ്മകളെ ഹൃദയത്തിന്റെ നാല് അറകളില്‍ സൂക്ഷിക്കുക... ഓരോ അറയുടെയും പ്രവര്‍ത്തനത്തിന് അനുസരിച്ചു...

നാളെകള്‍ മനോഹരമാകാന്‍ ഇന്ന് ശുഭരാത്രി...

17 comments:

  1. ഇത് നിനക്ക് വേണ്ടി.. എനിക്ക് വേണ്ടി.. പലര്‍ക്ക് വേണ്ടിയും...

    ReplyDelete
  2. എന്തോ ..എന്തായാലും സംഗതി സത്യാ... എന്നാലും എന്തോ ഒരു എന്തോ ...!!

    ReplyDelete
    Replies
    1. എന്താണ് കീ.. ന്നാലും ഒരു എന്തോ...
      എനിക്കും തോന്നി ഒരു എന്തോ... അതെന്താ അങ്ങനെ...? :P

      Delete
  3. പ്രിയ കൂട്ടുകാരാ,
    വളരെ നന്നായി. എഴുതുംത്തോറും കൂടുതല്‍ കൂടുതല്‍ നന്നാകുന്നു. അടുത്തത് ഇതിലും നന്നാവട്ടെ.
    പിന്നേയ്,
    എന്ത് മൂടല്‍ മഞ്ഞായിരുന്നു ഈ തണുത്ത വെളുപ്പാന്‍കാലത്ത്. ഒന്നും കണ്ണില്‍ തെളിഞ്ഞില്ല. എവിടെനിന്നോ ഒരു ചെമ്പകമരം പൂത്തുലഞ്ഞതിന്റെ
    സൗരഭ്യം മനസ്സില്‍ വന്നു നിറഞ്ഞു. ഇടക്കിടെ കിളികളുടെ കലപിലയും. പക്ഷെ ഒന്നും കാണുവാന്‍ കഴിഞ്ഞില്ല. പിന്നെ എപ്പഴോ സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ ആശ്വാസം തോന്നി. എന്തൊരു ദുരിതമാണല്ലേ ഒന്നും കാണാന്‍ കഴിയാത്ത ആ അവസ്ഥ. ദൈവമേ ഈ കണ്ണുകള്‍ക്കും അതുതന്ന നിനക്കും ഒരായിരം നന്ദി.
    അപ്പോള്‍ ഈ ദിവസവും ശുഭാമാകട്ടെ.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌..
      നന്നായിട്ടുണ്ടോ... അറിയില്ല.. നന്നാകുമോ അതുമറിയില്ല...
      എന്നാലും ചിലതെഴുതുന്നത് മനസ്സില്‍ എന്തെങ്കിലും കോര്‍ത്തു വലിക്കും.. അപ്പോഴാണ്‌... പിന്നെ ചിലത് അസ്ഥിരമായ ചിന്തകളില്‍ ഏതെങ്കിലും ഒന്ന് ഒരല്പം കൂടുതല്‍ നേരം എന്നോട് സംവദിക്കുമ്പോള്‍, എന്നെ സന്തോഷിപ്പിക്കുമ്പോള്‍... .. എഴുതിക്കഴിയുമ്പോഴേക്കും ആ വേദന, അല്ലെങ്കില്‍ ചിന്ത എന്നെ വിട്ടു ദൂരെ പോയിട്ടുണ്ടാകും.. പിന്നെ ചിലപ്പോള്‍ ഞാനത് ഓര്‍ക്കണമെന്നില്ല, എന്ന് കരുതി ഓര്‍ക്കാതിരിക്കണം എന്നുമില്ല..

      ജീവിതവും ചില തണുപ്പുള്ള വെളുപ്പാന്‍ കാലം പോലെ... അരികിലുണ്ടാകും... എന്നാലും ഒന്നും അറിയാന്‍ പറ്റില്ല.. കാണുന്നുണ്ടാകും പക്ഷെ സത്യമോ എന്നറിയില്ല... പിന്നെ എല്ലാം ഒരു പ്രതീക്ഷ.. സൂര്യന്‍ ഉദിക്കും.. ആ ചൂടില്‍ ഈ മൂടല്‍മഞ്ഞു ഉരുകും.. കാണാന്‍ എനിക്ക് കഴിയും.... എന്നൊക്കെയുള്ള ഒരു പ്രതീക്ഷ... അതിനെ ഒരു ദുരിതം എന്ന് പറയാനാകുമോ.. ചിലതങ്ങനെയാണ്.. സൂര്യകിരണങ്ങളുടെ വിലയറിയാന്‍ ഒരു മൂടല്‍മഞ്ഞു ആവശ്യമാണ്‌... മറന്നെന്നു തോന്നുമ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ ചില വാക്കുകള്‍ പോലെ...

      കണ്ണുകള്‍ തന്ന ദൈവത്തിനു നന്ദി പറയാതെ വയ്യ... അപ്പോള്‍ ദുരിതം നിറഞ്ഞ കാഴ്ചകള്‍ നല്‍കുന്നതും അതെ ദൈവമാകുമ്പോള്‍ ഞാനെന്ത് പറയാന്‍, നിര്‍ബന്ധിതനാകുന്നു വീണ്ടും നന്ദി പറയാന്‍.. അല്ലെ..? (ഒരു കൂട്ടുകാരനെ ഓര്‍മ്മ വരുന്നു.. ഞാന്‍ കണ്ടിട്ടില്ലാത്ത, നിന്നില്‍ നിന്നറിഞ്ഞിട്ടുള്ള ഏതോ ഒരു കൂട്ടുകാരന്റെ)

      Delete
    2. പ്രിയ കൂട്ടുകാരാ,ദീപാവലി ആശംസകള്‍..! ഈ ദിനത്തിലും വരും ദിനങ്ങളിലും മനസ്സ് നിറയെ പ്രകാശം നിറയട്ടെ.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    3. പ്രിയ ഗിരീഷ്‌,
      ദീപാവലി ആശംസകള്‍...
      ദീപങ്ങളുടെ ശോഭ പോലെ തെളിയട്ടെ എന്നും നിന്റെ മനസ്സും..
      നിന്നിലേറെ പ്രിയമോടെ...

      Delete
  4. പ്രിയപ്പെട്ട സ്നേഹിതാ,

    ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകള്‍ !

    വളരെ നന്നായി തന്നെ,സ്നേഹതണല്‍ നല്‍കുന്ന വാക്കുകള്‍ ഒഴുകുന്നു.

    അതെല്ലാം സ്വന്തം ജീവിതത്തിലും പ്രയോഗിക്കുക .:)

    അനിയത്തിയും ഏട്ടനും സന്തോഷമായി ജീവിക്കുക.

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      ദുഃഖത്തിന്റെയും വേദനയുടെയും അന്ധകാരത്തില്‍ നിന്നും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വെളിച്ചത്തിലേക്ക് നടന്നു കയറാന്‍ നീട്ടിയ കൈകളില്‍, വാക്കുകളില്‍, മനസ്സില്‍ ഇനിയും ഏറെ നാള്‍ നിറദീപങ്ങള്‍ തെളിയാന്‍ പ്രാര്‍ഥിക്കുന്നു..

      ഇന്നീ സായാഹ്നം പ്രഭാപൂരിതമാകുന്നതിനു മുന്നേ ഒന്ന് കൂടി ആശംസിക്കട്ടെ ഹാര്‍ദ്ദവമായ ദീപാവലി ആശംസകള്‍..!

      ഹൃദയം കൊണ്ടെഴുതുമ്പോള്‍ നന്നാവാതിരിക്കാന്‍ വഴിയില്ല.. ന്നാലും അത്രേം ഭംഗീണ്ടോ... എന്തോ എനിക്കറിയില്ല.... പലതും വായിക്കുമ്പോള്‍ ഞാനെന്താ ഈ എഴുതിക്കൂട്ടുന്നത് എന്ന് ചിന്തിക്കാറുണ്ട്....

      ആര്‍ക്കൊക്കെയോ പങ്കിട്ട സ്വന്തം ജീവിതത്തില്‍ സന്തോഷിച്ചില്ലേലും വേണ്ടില്ല നിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി, അതില്‍ ഞാനെന്റെ സന്തോഷം കാണുന്നു....

      ജീവിക്കുമല്ലോ... അല്ലാതെ വഴിയില്ലല്ലോ... ജനിച്ചു പോയില്ലേ.. ജീവിച്ചേ മതിയാകൂ..

      സ്നേഹപൂര്‍വ്വം....

      Delete
  5. ഇവിടെ കുറിച്ചിടാന്‍ വാക്കുകള്‍ ഒന്നും കിട്ടിയില്ല എന്നാലും ജീവിതത്തില്‍ എന്നും എല്ലാവിധ ഐശ്വര്യവും സന്തോഷവും ഉണ്ടാവട്ടെ....

    ReplyDelete
    Replies
    1. എന്തെ വാക്കുകള്‍ക്ക് ക്ഷാമം...

      കാണുന്നില്ലേ നീ നിലാവ് മറഞ്ഞ വാനം... മേഘങ്ങള്‍ മറച്ച നക്ഷത്രങ്ങള്‍... അതെ ഇന്നൊരു മഴപെയ്യും.. നീലവാനില്‍ നിന്നും മണ്ണിന്റെ മാറിലേക്ക്.. സ്നേഹം ചൊരിഞ്ഞു കൊണ്ട്... അത് നനയാന്‍ ആരോ മുറ്റത്തിറങ്ങി നില്പൂ.. കാണുന്നുണ്ടോ.. നീ... അറിയുന്നുണ്ടോ... എവിടെ അല്ലെ...!

      മഴ പെയ്തൊഴിഞ്ഞ വാനമാ നിനക്കിഷ്ടം... എന്തെന്നാല്‍.. മണ്ണിന്റെ ഗന്ധത്തെ ആയിരുന്നു നീ പ്രണയിച്ചത്... വിണ്ണിന്റെ കണ്ണീരിനെയല്ല..

      അല്ലാ ഇതാരോടാ ഞാനീ പറയുന്നേ... എന്തേലും മനസ്സിലാകുന്നുണ്ടോ... ഇല്ലേ...? മനസ്സിലായാലും ഇല്ലെങ്കിലും സന്തോഷവും സമാധാനവും നിറഞ്ഞ നിമിഷങ്ങള്‍ പിറന്നു കൊണ്ടെയിരിക്കട്ടെ... നിനക്ക് വേണ്ടി... നീ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി... നിന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി... പിന്നെ വല്ലപ്പോഴും എനിക്ക് വേണ്ടിയും...

      അപ്പൊ പറയട്ടെ ശുഭരാത്രി...

      Delete
  6. എഴുത്ത് നന്നായി... ആശംസകള്‍..ആ അനിയത്തിക്കുട്ടിയെ എനിക്കും ഇഷ്ടായിട്ടോ...
    കാലം മായ്ക്കാത്ത മുറിവുകളില്ലാ...ഓര്‍മകളില്ല എന്നൊക്കെ പറഞ്ഞാലും ചിലതൊക്കെ മനസ്സില്‍ എന്നെന്നും ഒരു പൊറലുപൊലുമേല്ക്കാതെ കിടപ്പുണ്ടാകും...കാലഹരണപ്പെട്ടു പോയ ആ ഓര്‍മകളെ നമുക്കൊരിക്കലും വേര്‍പെടുത്താനാവില്ല...മനപൂര്‍വം ശ്രമിച്ചാല്‍ പോലും... അത്രമാത്രം ആഴത്തില്‍ അവ സ്പര്‍ശിച്ചിട്ടുണ്ട് എന്നത് തന്നെ കാരണം..

    ReplyDelete
    Replies
    1. ആശാ ആശംസകള്‍ക്ക് പകരം സൗഹൃദം...
      എന്നാലും പറയേണ്ടേ.. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞിട്ടും വീണ്ടും സ്നേഹിച്ച് ഞാന്‍ എന്നെ തന്നെ വീണ്ടും നോവിക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തെണ്ടേ... വെറുതെയെങ്കിലും മറക്കാന്‍ എനിക്ക് കഴിയുമെന്ന്... പറയാതെ വയ്യല്ലോ... സങ്കടം കാണുമ്പോള്‍.. വീണ്ടും വീണ്ടും കണ്ണീര്‍ പൊഴിക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ അറിയില്ലെങ്കിലും ഒപ്പമുണ്ട് എന്നെങ്കിലും അറിയിക്കേണ്ടേ..
      വേണം..എങ്കിലും ചിലതുണ്ട് മറക്കാനാവാത്തത്... പക്ഷെ മറന്നേ പറ്റൂ.. നാം ജീവിക്കുന്നത് നമ്മുടെ മുന്നില്‍ ഉള്ളവര്‍ക്ക് വേണ്ടിയാണ്.. നമ്മില്‍ നിന്നകന്നു പോയവര്‍ എന്നും നമ്മള്‍ അറിയാതെ നമ്മോടൊപ്പം ഉണ്ട്... അവര്‍ക്ക് വേണ്ടി വേദനിക്കുന്നത് അവരെ വേദനിപ്പിക്കുന്നതിനു സമമാണ് ആശാ..

      Delete
  7. നിത്യഹരിത ....ഈ തിരിച്ചു വരവ് നന്നായി ....ഞങ്ങളെയൊക്കെ പറ്റിച്ചതാ ല്ലേ ...:-)
    അനിയത്തിക്കുട്ടി നന്നായിട്ടുണ്ട് :-)

    ReplyDelete
    Replies
    1. അമ്മാച്ചൂ ഒരിക്കല്‍ കൂടി സ്വാഗതം...
      നന്നായിട്ടുണ്ടോ...!
      അമ്മാച്ചു പറഞ്ഞാല്‍ എനിക്ക് വിശ്വാസമാട്ടോ..:)

      Delete
  8. ഈ അനിയത്തിക്കുട്ടിയും സഹോദരനും എന്നും സുഖമായിരിക്കട്ടെ !!!

    ReplyDelete
    Replies
    1. അനിയത്തിക്കുട്ടിക്ക് വേണ്ടി പ്രാര്‍ഥിച്ചോലൂട്ടോ...

      Delete