Friday, October 26, 2012

ടൈറ്റില്‍ മറന്നുപോയി!!

എവിടെ നിന്നോ വന്നു നീ എങ്ങോ പോയി നീ.. മനസ്സിലൊരു മഴ ചൊരിഞ്ഞു,  ഒഴുകും പുഴയായി ഞാന്‍... അലസമായിന്നൊഴുകുമ്പോഴും നിന്‍റെ ശൂന്യതയറിയുന്നു.. എങ്കിലും ഞാനൊഴുകും, ഒഴുകാതിരിക്കാന്‍ വയ്യ..കാരണം എന്‍റെ വീഥികളില്‍ എവിടെയെങ്കിലും എനിക്ക് നിന്‍റെ നിഴല്‍ കാണാന്‍ കഴിയും.. കാലം മായ്ക്കാത്ത മുറിവുകള്‍ ഉണങ്ങാതെ എന്നാല്‍ വൃണമാകാതെ ഇന്നും.. പെയ്തൊഴിയും മഴയുടെ ശബ്ദത്തില്‍ ഇന്നും നിന്നോര്‍മ്മകള്‍ തുള്ളികളായി ചിന്നുന്നു, ചിതറുന്നു.. മഴയുണ്ടോ അവിടെ...? ഇവിടെ പെയ്ത് തോരുന്നു.. ഓരോ മഴയും നിന്നെ ഓര്‍ക്കാനായി മാത്രം പെയ്യുന്നു..

32 comments:

  1. കാലം മായ്ക്കാത്ത മുറിവുകള്‍ ഉണങ്ങാതെ എന്നാല്‍ വൃണമാകാതെ ഇന്നും.. പെയ്തൊഴിയും മഴയുടെ ശബ്ദത്തില്‍ ഇന്നും നിന്നോര്‍മ്മകള്‍ തുള്ളികളായി ചിന്നുന്നു, ചിതറുന്നു..

    അറിയാതെ ഞാന്‍ ആ പാട്ട് ഓര്‍ത്തു പോയി...
    " ഒരിക്കല്‍ നീ പറഞ്ഞു...പതുക്കെ നീ പറഞ്ഞു...
    പ്രണയം ഒഴുകും പുഴയാണെന്ന്..."

    കാലം ബാക്കി വെച്ച ആ മുറിവുകള്‍ ഇറ്റിയ്ക്കുന്ന എന്നോര്‍മകള്‍ മഴയായ് നിന്നെ തഴുകുമ്പോള്‍... ആ പ്രണയതീര്‍ഥത്തില്‍ നീ സ്വയം പുഴയായി ഒഴുകുമ്പോള്‍...വരാതിരിയ്ക്കാന്‍ എനിയ്ക്കുമാവില്ല...

    എഴുത്ത് ഇഷ്ടായി നിത്യേ..തലക്കെട്ട്‌ ഇഷ്ടായില്ല കേട്ടോ....ആശംസകളും...ഒപ്പം ശുഭരാത്രിയും...

    ReplyDelete
    Replies
    1. അറിയാം കാലങ്ങള്‍ക്കപ്പുറത്ത് നീയെന്നെയും കാത്തുനില്‍ക്കുന്ന അവ്യക്തചിത്രം ഞാന്‍ കാണുന്നു, മരീചിക പോലെ, അത് തേടിയുള്ള എന്‍റെ പ്രയാണങ്ങളില്‍ പ്രതീക്ഷയുണ്ട്.. ഒരു നാള്‍ നിന്‍റെ നിറുകയില്‍ പതിക്കുന്ന മഴത്തുള്ളിയായ് ഞാന്‍ മാറുമെന്നു.. ആ മഴത്തുള്ളിയെ ഉടയാതെ നീ കാത്തുകൊള്ളുമെന്നും എനിക്കറിയാം...

      ഇഷ്ടായതില്‍ സന്തോഷം ആശാ.. തലക്കെട്ട്‌ എനിക്കും ഇഷ്ടായില്ലാട്ടോ... വേറെന്തോ ഓര്‍ത്തായിരുന്നു എഴുതീത്, പക്ഷെ എഴുതിക്കഴിഞ്ഞപ്പോഴേക്ക് ഓര്‍ത്തത് മറന്നു പോയി:(

      Delete
  2. നല്ലൊരു എഴുത്തിനു എന്താ ഇങ്ങിനെ തലക്കെട്ട്‌ കൊടുത്തത്? ഓരോ മഴയും ഓര്‍മകളായി പെയ്തിറങ്ങട്ടെ അല്ലേ ?

    ReplyDelete
    Replies
    1. ശരിക്കും പറഞ്ഞാല്‍ മറന്നു പോയത് തന്നെയാണ് മുബീ:( വേറെന്തോ മനസ്സിലുണ്ടായിരുന്നു, ഇപ്പോഴും കിട്ടുന്നില്ല!:(

      ഓരോ മഴയും ഓരോ ഓര്‍മ്മകള്‍ തന്നെ... പെയ്യാന്‍ തുടങ്ങുമ്പോള്‍, പെയ്തു കൊണ്ടിരിക്കുമ്പോള്‍, തകര്‍ത്ത് പെയ്യുമ്പോള്‍, പെയ്തു തോരുമ്പോള്‍... ഓരോരോ ഓര്‍മ്മകള്‍ അത് പോലെ മനസ്സിലും...

      Delete
  3. അലസമായ ശൂന്യതയിലെ മുറിവുകളില്‍
    സ്നേഹത്തിന്‍ ആഴി നിറക്കാനാവും
    മഴയില്‍ ചിതറിയ തുള്ളിയും ശ്രമിക്കുന്നതു..
    അങ്ങനെ ആ ഓര്‍മ്മയുടെ മഴപെയ്യട്ടെ...
    പെയ്തുകൊണ്ടിരിക്കട്ടെ...

    ഏതായലും ഇപ്പോള്‍ ഇവിടെ മഴയില്ലാട്ടോ..!!! :(

    ആശംസകള്‍..

    ReplyDelete
    Replies
    1. ഓരോ മഴത്തുള്ളിയും സ്നേഹപ്പെയ്ത്ത് തന്നെ, ചിന്നിയും ചിതറിയും പിന്നെല്ലാം ചേര്‍ന്നും കൈവഴികളായി ഒഴുകുമ്പോള്‍ സ്നേഹത്തിന്‍റെ ആഴി നിറയുന്നു... ഓര്‍മ്മകള്‍ സ്നേഹത്തിനു പിറകെ മറ്റൊരു പുഴയായി...

      നേര്‍ത്ത സംഗീതമായി, താരാട്ടായി മഴ ഇപ്പോഴും...

      Delete
  4. ഒഴുകുക നീ അലസമായി
    നിന്നെ വറ്റാതെ കാത്തുകൊണ്ട്
    ആ ചാറ്റല്‍ മഴ നിനക്കൊപ്പമുണ്ട്

    ആശംസകള്‍

    ReplyDelete
    Replies
    1. ഏത് എരിവേനലിലും ആ ചാറ്റല്‍ മഴ ഹൃദയത്തില്‍...

      Delete
  5. അവളുട ചിന്തകളും മറിച്ചാകില്ല .... ആശംസകള്‍

    ReplyDelete
    Replies
    1. ചിന്തകള്‍ ഒന്ന് തന്നെയായിരുന്നു.. പക്ഷെ കാലം തെറ്റി പെയ്ത മഴയില്‍ ചിലതെല്ലാം എങ്ങോ ഒലിച്ചു പോയി...

      Delete
  6. വന്നു എന്ന് മാത്രമായി പറഞ്ഞു തിരികെ നടക്കാന്‍ നേരം
    മനസ്സില്‍ വന്ന രണ്ടു വരി.....

    '' എങ്ങുനിന്നറിയാതെ എങ്ങു പോയെന്നറിയാതെ...
    മനസ്സിലെന്നോ പെയ്തൊരു മഴ അലസമായ്‌ ഒഴുകും വീതികളിലെവിടെ എങ്കിലും ആ മഴയുടെ നിഴല്‍ തേടുന്ന പുഴ.....

    ReplyDelete
    Replies
    1. പുഴ എന്നും നിഴലുകളെ തിരയുന്നു... നിഴലുകള്‍ക്കപ്പുറം എവിടെയെങ്കിലും.. എന്നെങ്കിലും..

      Delete
  7. പ്രിയ സ്നേഹിതാ,

    വരികള്‍ വളരെ നന്നായി
    മനസ്സ് മഴനഞ്ഞൊഴുകുന്ന വറ്റാത്ത പുഴപോലെ ഒഴുകുന്നു
    ഓര്‍മകള്‍ മഴത്തുള്ളികളായ് പെയ്തുനിറയുന്നു
    ഓരോ തുള്ളികളും അലഞോറിയുന്ന പല പല ഓളങ്ങള്‍ തീര്‍ക്കുന്നു
    വേദനയുടെ സന്തോഷത്തിന്റെ പുഞ്ചിരിയുടെ പല പല ഓളങ്ങള്‍
    ആ ഓളങ്ങളുടെ തള്ളലില്‍ നമ്മളും ആ പുഴയോഴുകുന്ന വഴിയേ ഒഴുകുന്നു

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌...
      ഒഴുകാതിരിക്കാനാവില്ലല്ലോ... ഒരു കടല്‍ കാത്തിരിക്കാനുണ്ടല്ലോ...

      Delete
    2. പ്രിയ കൂട്ടുകാരാ,

      എങ്കില്‍ കൈയ്യില്‍ മുറുകെ പിടിക്കണേ. അവിടെ എത്തുമ്പോള്‍ വഴിതെറ്റിയാല്‍ തിരയുവാന്‍ കൈയ്യില്‍ ഒന്നുമില്ല.
      പേരും രൂപവും ഒന്നുമറിയില്ല ഈ വരികളല്ലാതെ.ആ അനന്തമായ ആഴങ്ങളില്‍ ഞാന്‍ ആകെ നട്ടംതിരിയും. :)
      ഇനിയിപ്പോ പേര് ശ്യാം എന്നാണോ?

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    3. പ്രിയ കൂട്ടുകാരാ എന്ന നിന്‍റെ ഒരു വിളി മതി സ്നേഹിതാ എനിക്ക് നിന്നരികിലെത്താന്‍...

      കഥകളില്‍ ഞാന്‍ ജീവിക്കാറില്ല... കണ്ടറിഞ്ഞ പല ജീവിതങ്ങളുടെയും ഏടുകള്‍ കൂട്ടിച്ചേര്‍ക്കുക മാത്രം.. അതില്‍ ചിലപ്പോള്‍ എന്റേതുമുണ്ടാകാം......
      ഒരു പേരില്‍ എന്തിരിക്കുന്നു എന്നാരോ ചോദിച്ചോരു നാള്‍ മുതല്‍ ചിന്തിച്ചതാ പേരില്ലാതിരിക്കുന്നതാ നല്ലതെന്ന്..

      സസ്നേഹം...

      Delete
    4. പ്രിയ സ്നേഹിതാ,
      കുടമുല്ലയും വെള്ള മന്ദാരവും തുളസിയും തെച്ചിയും തുമ്പപൂവും തുമ്പികളും പലതരം കിളികളുമെല്ലാം അവരവരുടെ പേരുകളില്‍ അറിയപെടുന്നു എന്നിട്ടും അവര്‍ക്കൊന്നും ഒന്നും പറ്റിയില്ലല്ലോ. പേരുചേര്‍ത്ത് വിളിക്കുമ്പോള്‍ കൂടുതല്‍ അടുപ്പം തോന്നില്ലേ. പേര് ഉണ്ടാകുന്നതുകൊണ്ടും ഒരു കുഴപ്പവും ഇല്ല.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    5. പ്രിയ മിത്രമേ..
      നല്കിപ്പോയ ചില വാക്കുകള്‍... സമ്മതം എന്ന് മറുപടി പറഞ്ഞ ചില നിമിഷങ്ങള്‍...
      അവിടെ എനിക്കെന്‍റെ പേര് മറച്ചു വയ്ക്കേണ്ടി വരുന്നു.. എനിക്കറിയാം നല്ല രീതിയല്ലെന്ന്, മര്യാദാലംഘനമെന്ന്... പക്ഷെ ഇപ്പോള്‍ നിര്‍വാഹമില്ല..

      ഓര്‍ക്കുന്നില്ലേ അര്‍ജ്ജുനനു മുന്നേ വന്ന ദുര്യോധനനെ കാണാതെ പോകേണ്ടി വന്ന കൃഷ്ണന്‍റെ ധര്‍മ്മസങ്കടം..

      സസ്നേഹം...

      Delete
    6. പ്രിയ സ്നേഹിതാ,

      പേരറിയാത്ത ഈ കൂട്ടുകാരന്‍റെ നേര് ഈ വരികളിലൂടെ അറിയുവാന്‍ കഴിയുന്നുവല്ലോ. അതില്‍ ഇന്ന് ഞാന്‍ സന്തോഷിക്കട്ടെ. എന്നെങ്കിലും നേരില്‍ കാണുവാന്‍ കഴിയും എന്ന് ആശിക്കുന്നു. അപ്പോള്‍ എന്‍റെ കാതില്‍ ആ പേര് രഹസ്യമായി പറഞ്ഞാല്‍ മതി. ആരോടും പറയില്ലാട്ടോ.:)

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  8. പോയി പോയി ഭയങ്കര പൈക്കിളി ആയോ :)

    ReplyDelete
    Replies
    1. പ്രായത്തിന്‍റെ കുഴപ്പമാ കാത്തീ...:( എന്താ ചെയ്യാ...:)

      Delete
    2. വട്ടായോ എന്ന് ചോദിക്കുമെന്നാ പ്രതീക്ഷിച്ചത്..
      ; അതെന്താ ഈ IIE? അയ്യേ എന്നാണോ...?

      Delete
    3. പ്രായത്തിന്റെ കാര്യത്തില്‍ ഒരു സംശയം ... :)

      Delete
    4. ഇനിയും സംശയമോ...?!! ഒട്ടുമേ വേണ്ട.. 99!!

      Delete


  9. ഞാന്‍ ഒഴുകി അണയുന്തോറും നീയെന്ന നിഴല്‍ വിദൂരതയിലേക്ക് അകന്നു പോകുന്നു ...എങ്കിലും ഒഴുകാതെ വയ്യ ...നിന്നെ തേടിയുള്ള പ്രവാഹമാണ് ഞാന്‍ ..

    വരികള്‍ ഇഷ്ടമായി...

    ReplyDelete
    Replies
    1. എത്ര തന്നെ വിദൂരതയിലേക്ക് നീ മാഞ്ഞാലും നിനക്ക് പിന്നില്‍ എന്നും ഞാന്‍ ഒഴുകിക്കൊണ്ടിരിക്കും.... ഒരു പക്ഷെ ജന്മങ്ങള്‍ക്കപ്പുറമാവാം നിന്‍റെ നിഴല്‍ എന്‍റെ ഓളങ്ങളെ തഴുകുന്നത് എന്തുകൊണ്ടെന്നാല്‍ നീയില്ലാതെ ഞാനോ, ഞാനില്ലാതെ നീയോ പൂരിതമാകില്ല..

      Delete
  10. എത്രയൊക്കെ കൈവഴികള്‍ തീര്‍ത്താലും, എങ്ങനെയൊക്കെ ദിശ മാറി ഒഴുകിയാലും ഒടുവില്‍ കടലിലേക്ക് തന്നെ ചെന്നെത്തുന്ന പുഴ പോലെ.. എന്റെ ഓര്‍മ്മകള്‍ നിന്നിലേക്ക് തന്നെ വന്നണയുന്നു

    ReplyDelete
    Replies
    1. മാര്‍ഗ്ഗങ്ങള്‍ എത്ര തന്നെ മാറിയാലും, ജന്മാന്തരങ്ങള്‍ക്കപ്പുറത്താണെങ്കിലും നീയെന്ന ലക്ഷ്യത്തില്‍ ഞാനെത്തുക തന്നെ ചെയ്യും..

      നിസാറിന്‍റെ പുതിയ പോസ്റ്റിന്‍റെ ലിങ്ക് ഇവിടെ കൊടുക്കട്ടെ.. ചിതറിപ്പോകുന്ന ജീവിതങ്ങള്‍..

      Delete
  11. മഴയുണ്ടോ അവിടെ...? ഇവിടെ പെയ്ത് തോരുന്നു.. ഓരോ മഴയും നിന്നെ ഓര്‍ക്കാനായി മാത്രം പെയ്യുന്നു..

    ReplyDelete
    Replies
    1. ശരിയല്ലേ.. പെയ്തു തോരുന്ന ഓരോ മഴയിലും ആ സ്നേഹം, കരുതല്‍, അറിയുന്നു.. ഓരോ മഴത്തുള്ളിയും ഓരോ ഓര്‍മ്മ.. വലിയ ചില തുള്ളികള്‍ ഇന്നും നെഞ്ചില്‍ ഒരു നോവായി.. ചിലത് സാന്ത്വനമായി...

      Delete