Tuesday, September 18, 2012

നിലാവ്

നിന്‍ പാല്‍ചിരി, നിലാവ് പൊഴിയുന്ന പോലെന്നമ്മ
ഓര്‍മ്മയുറക്കാത്ത ശൈശവത്തില്‍..
കണ്ണിനു കുളിര്‍മ്മയായിരുന്നു ബാല്യത്തില്‍
മനസ്സില്‍ കവിത വിരിയിക്കുമായിരുന്നു കൗമാരത്തില്‍
പൂര്‍ണ്ണമായിരുന്നു യൗവ്വനത്തില്‍...
ഇന്നീ വാര്‍ദ്ധക്യത്തില്‍ താഴെയീ ഓളപ്പരപ്പില്‍
ചിതറിക്കിടക്കുന്ന നീ തന്നെ എന്‍റെ മനസ്സ്

12 comments:

  1. പ്രിയ കൂട്ടുകാരാ,

    സുപ്രഭാതം..

    ഹൃദയം കവിഞ്ഞൊഴുകുകയാണല്ലോ. എവിടെയും നൊമ്പരം അലിഞ്ഞു ചേര്‍ന്നതിന്റെ സൌരഭ്യം ഉണ്ട്. പലപ്പോഴായി സ്വയം അറിഞ്ഞു പഠിച്ചവ വീണ്ടും ഓര്‍മിച്ചു തന്ന ആ പോസ്റ്റിനു വളരെ നന്ദി. വായിച്ചപ്പോള്‍ മനസിന്‌ സുഖം തോന്നി.

    സമയം കിട്ടിയാല്‍ ഈ വഴി വന്നോളു, http://kathyillaakatha.blogspot.in/

    നല്ല ദിനങ്ങള്‍ എന്നും ജീവിതത്തില്‍ പൊട്ടിവിടര്‍ന്നു വരട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.

    സ്നേഹത്തോടെ
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഗിരീഷെ പുതിയ ബ്ലോഗു കൊള്ളാലോ, ഓടിച്ചു വായിച്ചതേയുള്ളൂ അത് കൊണ്ട് അഭിപ്രായം വിശദവായനയ്ക്ക് ശേഷം...

      Delete
  2. മനസ്സെന്നും പൂര്‍ണ്ണമല്ലല്ലോ .. എങ്കിലും വാര്‍ധക്യത്തില്‍ ചിതറി തന്നെ കിടക്കും. ആശംസകള്‍

    ReplyDelete
    Replies
    1. നിസാരന്‍ ഹാര്‍ദ്ദവമായ സ്വാഗതം...
      ജനിക്കുന്ന നിമിഷം കുറച്ച് കാലത്തേക്ക് മനസ്സ് പൂര്‍ണ്ണം തന്നേന്നു (ശൂന്യത കൊണ്ട് പൂര്‍ണ്ണം ആ ശൈശവത്തില്‍ മാത്രല്ലേ) .. പിന്നീട് മാത്രമല്ലേ അപൂര്‍ണ്ണമാകുന്നത്..

      Delete
  3. നന്നായി നിത്യഹരിത

    ആശംസകള്‍

    ReplyDelete
  4. Dear My Friend,
    Touching lines .....short and beautiful.......
    Here celebrations have started for Ganesh Chaturthi !
    May Lord Ganesha Bless You! May Your Dreams Be Fulfilled....!
    Tomorrow Is The Birthday Of Lord Ganesha !
    Happy Ganesh Chaturthi!
    Sasneham,
    Anu

    ReplyDelete
    Replies
    1. അനൂ,
      നന്ദി, എന്‍റെ മനസ്സ് പോലെ ചെറുത്, ഇടുങ്ങിയ മനസ്സിന് ഭംഗിയില്ലെന്നെ...:)
      അനൂന്‍റെ പോസ്റ്റ്‌ ദാ ഇപ്പൊ കുറച്ചു മുന്നേ കണ്ടു...
      വായിക്കാന്‍ തുടങ്ങീലാട്ടോ..
      മറന്ന കൂട്ടത്തില്‍ ആചാരങ്ങളും ആഘോഷങ്ങളും ഇടയ്ക്കെപ്പോഴോ മറന്നിരുന്നൂട്ടോ...
      ഇപ്പൊ വീണ്ടും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്... അതോണ്ട് ഞാനൊന്ന് ചോദിച്ചോട്ടെ.. അത്തം കഴിഞ്ഞുള്ള ചതുര്‍ഥി എന്തായിരുന്നു.. അന്ന് തുടങ്ങി ഒരു മാസത്തേക്കുള്ള ആഘോഷത്തിന്‍റെ വിരാമാമാണോ നാളെ..?
      എന്തായാലും വിനായകന്‍റെ മുന്നില്‍ ഒരു തേങ്ങയുടച്ച് വിഘ്നങ്ങള്‍ മാറ്റാനായി പ്രാര്‍ത്ഥന നടത്താമല്ലേ.. എന്നോ പിണക്കിയിരിക്കുന്നു...!!
      ഗണേഷചതുര്‍ഥി ദിന ആശംസകളോടെ...
      സ്നേഹപൂര്‍വ്വം....

      Delete
  5. പ്രിയപ്പെട്ട സ്നേഹിതാ,

    ഹൃദയം വിശാലമാകണം..........തനിയെ...,ആകും!

    നാളെ ശ്രീ ഗണപതി ഭഗവാന്റെ ജന്മദിനം !

    വിഘ്നങ്ങള്‍ എല്ലാം തീര്‍ത്ത്‌ മനോഹരമായൊരു ജീവിതം ലഭിക്കട്ടെ !

    നാളെ, എന്റെ ബംഗാളി കൂട്ടുകാരി ഗണേഷ് പൂജക്ക്‌ ക്ഷണിച്ചിട്ടുണ്ട്. വൈകുന്നേരം ഇവിടെ അമ്പലത്തില്‍ ഗണപതി ഭഗവാനെ സ്ഥാപിച്ചു പൂജയുണ്ടാകും. നഗരം മുഴുവന്‍ ഉത്സവ ലഹരിയിലാണ്.

    അമ്പലത്തില്‍ പോകുന്നുണ്ടെങ്കില്‍, ഗണപതി ഭഗവാന് ഒരു കറുകമാല ചാര്‍ത്തിക്കോള്. വിശേഷമാണ്.

    നന്ദയും ചോദിച്ചു-എന്തേ,കേരളത്തില്‍ ചതുര്‍ഥി ആഘോഷം കഴിഞ്ഞല്ലോ എന്ന്. തൃശൂര്‍ പൂങ്കുന്നം അമ്പലത്തിനടുത്തു ഗണേഷ് വിഗ്രഹം വെച്ചുള്ള പൂജ വിശേഷമാണ്.

    പോസ്റ്റ്‌ മെല്ലെ വായിച്ചാല്‍ മതി.

    ഗണേഷ് ചതുര്‍ഥി ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,
      സത്യം തന്നത്, ഹൃദയം വിശാലമാകണമെന്നത്....
      ക്ഷണം സ്വീകരിച്ച് പൂജയില്‍ പങ്കെടുക്കുക..
      അറിയാം നല്ലൊരു അനുഭവമാണത്....
      എത്ര നാളായെന്നോ അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പോയിട്ടെന്നു!!
      പ്രാര്‍ത്ഥനകളും പൂജകളും മനസ്സില്‍ മാത്രമാ ഇപ്പൊ..
      എന്നും വിളി കേള്‍ക്കാറുണ്ട്... ഒപ്പം നില്‍ക്കാറുണ്ട്....
      എല്ലാരും പിണങ്ങിയില്ല, ഒപ്പമുണ്ട് ആരൊക്കെയോ ഇന്നും പിണങ്ങാതെ...!!

      നന്ദേടെ സംശയം എനിക്കിപ്പഴും തീര്‍ന്നില്ലാട്ടോ...
      അനുവിന്‍റെ വിഘ്നനാശനത്തിനായി പ്രാര്‍ഥിക്കാട്ടോ..
      മനോഹരമായ ചിത്രങ്ങളാണവിടെ.. അതവിടെ പറയാട്ടോ...

      സ്നേഹപൂര്‍വ്വം....

      Delete
  6. നല്ല ഒഴുക്കുള്ള എഴുത്ത് .... മനോഹരം

    ReplyDelete
    Replies
    1. സ്വാഗതം നിധീഷ്,
      നന്ദി.. നല്ല വാക്കുകള്‍ക്ക്..

      Delete