Sunday, August 5, 2012

നിന്നെയും കാത്ത്..

നിന്നെയും കാത്തിരിപ്പായിരു-
ന്നെന്നുമീ പടവുകള്‍, ഞാനും!

കാലമിറങ്ങി പോകുന്നത് വരെ കാത്തിരിക്കും
വരുമെന്നൊരു കള്ളം നീ പറഞ്ഞെങ്കിലും...
വരില്ലൊരുനാളുമെന്നുറപ്പുണ്ടെങ്കിലും...
ഏകനല്ല ഞാന്‍, കാത്തിരിക്കുന്നിവിടെ..

നിന്‍ കാല്‍പ്പാടുകളുണ്ടിപ്പഴും നെഞ്ചില്‍
മന്ദഹാസമുണ്ടിന്നും  മനസ്സില്‍..
നൊമ്പരമായോര്‍മ്മയുണ്ട് ഹൃത്തില്‍
സാന്ത്വനമായാ  വാക്കുകളും...


2 comments:

  1. പ്രിയപ്പെട്ട സ്നേഹിതാ,

    നിശബ്ദതയുടെ ഈ യാമങ്ങളില്‍, വായിച്ചു തീര്‍ത്ത ഈ പോസ്റ്റില്‍, നഷ്ടത്തിന്റെ നേരറിയുന്നു;നൊമ്പരവും.

    പറയാന്‍ എല്ലാം ബാക്കിയാകുമ്പോഴും, എഴുതാന്‍ ഒരിടം സ്വന്തമായി ഉണ്ടല്ലോ എന്നത് സ്വാന്തനം തന്നെ !

    കാലം ആരെയും കാത്തു നില്‍ക്കുന്നില്ല, സ്നേഹിതാ...!

    ഒന്നും പ്രതീക്ഷിക്കാതെ, കര്‍മം ചെയ്തു, മുന്നോട്ടു പോവുക !

    ഈശ്വരന്‍ നമുക്കായി നല്‍കുന്ന വിസ്മയം നെഞ്ചോട്‌ ചേര്‍ക്കുക !

    മനോഹരമായൊരു രാത്രിമഴ !

    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനൂ,

      അറിയുന്നതില്‍, നോവ്‌ പങ്കുവയ്ക്കുന്നതില്‍.. പ്രിയ സോദരീ ഏറെ സന്തോഷം....

      പറയാന്‍ ബാക്കി വച്ചത് മുഴുവന്‍ എഴുതിത്തീര്‍ക്കാന്‍ കഴിയുമോ? അറിയില്ല.....
      മനസ്സോളം വരില്ലല്ലോ മാധ്യമങ്ങള്‍...!! എങ്കിലും സാന്ത്വനിക്കുന്നു... പ്രിയ സൗഹൃദങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകളില്‍....

      നിതാന്തമായ ആ ഒഴുക്കില്‍ എനിക്ക് കല്പിച്ചു തന്ന ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ചിലപ്പോള്‍ ഒരുമിച്ചും മറ്റു ചിലപ്പോള്‍ എതിരെയും ഞാനും നീന്തുന്നു....

      ശീതളമായ കാറ്റില്‍ ഉലയുന്ന മെഴുകുതിരി നാളം പോലെയെങ്കിലും അണയില്ലെന്നോതി എനിക്ക് കൂട്ടായിരിക്കുന്ന പ്രിയപ്പെട്ടവളുടെ ഓര്‍മയെ ഈശ്വരന് വിട്ടുകൊടുക്കുന്നു.... എന്നെങ്കിലും ഒരു വിസ്മയം തീര്‍ക്കുമെന്ന് ആശിച്ചുകൊണ്ട് (പ്രതീക്ഷിക്കുന്നില്ല; വെറുതെ, വെറും വെറുതെ ആശിക്കാമല്ലോ!)

      എന്‍റെ വിശ്വാസം എന്നെക്കാളേറെ നിന്നെ രക്ഷിക്കുമെന്നുള്ള ചിന്തയില്‍ സുഖമായിരിക്കുന്നു എന്ന് വിശ്വസിച്ചുകൊണ്ട്... ദീപ്തമായ മറ്റൊരു പുലരിയെ ആശംസിച്ചു കൊണ്ട്.... ശുഭരാത്രി......

      സ്നേഹപൂര്‍വ്വം....

      Delete