എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
മുളം കാടിന്‍റെ പാട്ടും കുളിരും മതീ (2)
ഒരു മണ്‍ചിരാതിന്‍റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
സ്നേഹം മതീ..
ഇലകളില്‍ പ്രണയമെന്നരുമയായി മൊഴിയുന്ന
മഴയുടെ നീരാള സ്വപ്നം മതീ..(2)
കനവിലും നിനവിലും നെഞ്ചോട് ചേരുന്ന
നിന്റെ പുല്ലാങ്കുഴല്‍ നാദം മതീ..
പാട്ടിലെ തേനും പൂവിതള്‍ ദാഹവും
താരാട്ടിലുണരുന്ന പൊരുളും മതീ..
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
മുളം കാടിന്‍റെ പാട്ടും കുളിരും മതീ...
പുഴകളില്‍ പാല്‍നുര കൊലുസുകള്‍ ചാര്‍ത്തുന്ന
അലകള്‍ തന്നാലോല രാഗം മതീ.. (2)
മിഴിയിലും മൊഴിയിലും മധുരം വിളമ്പുന്ന
നിന്‍റെ പ്രേമാര്‍ദ്രമാം ഭാവം മതീ...
പ്രാണനാം വീണയും ശ്രുതിലയതാളവും
നിന്‍ സ്നേഹഗീതവും മാത്രം മതീ...
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതി..
മുളം കാടിന്‍റെ പാട്ടും കുളിരും മതി
ഒരു മണ്‍ചിരാതിന്‍റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതി..
സ്നേഹം മതി..
മുളം കാടിന്‍റെ പാട്ടും കുളിരും മതീ (2)
ഒരു മണ്‍ചിരാതിന്‍റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
സ്നേഹം മതീ..
ഇലകളില്‍ പ്രണയമെന്നരുമയായി മൊഴിയുന്ന
മഴയുടെ നീരാള സ്വപ്നം മതീ..(2)
കനവിലും നിനവിലും നെഞ്ചോട് ചേരുന്ന
നിന്റെ പുല്ലാങ്കുഴല്‍ നാദം മതീ..
പാട്ടിലെ തേനും പൂവിതള്‍ ദാഹവും
താരാട്ടിലുണരുന്ന പൊരുളും മതീ..
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
മുളം കാടിന്‍റെ പാട്ടും കുളിരും മതീ...
പുഴകളില്‍ പാല്‍നുര കൊലുസുകള്‍ ചാര്‍ത്തുന്ന
അലകള്‍ തന്നാലോല രാഗം മതീ.. (2)
മിഴിയിലും മൊഴിയിലും മധുരം വിളമ്പുന്ന
നിന്‍റെ പ്രേമാര്‍ദ്രമാം ഭാവം മതീ...
പ്രാണനാം വീണയും ശ്രുതിലയതാളവും
നിന്‍ സ്നേഹഗീതവും മാത്രം മതീ...
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതി..
മുളം കാടിന്‍റെ പാട്ടും കുളിരും മതി
ഒരു മണ്‍ചിരാതിന്‍റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതി..
സ്നേഹം മതി..