സാഗരം നീല സാഗരം, സുന്ദരം എന്തു ഭീകരം.... (2)
എവിടെയാണ് നിന്‍ യാത്രയെവിടെയോ..
ഒഴുകുമെന്‍റെ ജീവിതം പോലേ...
അവയിലുയരുമലിയുമോരോ തിരകളെന്‍റെ മാനസമാം
തംബുരുതന്‍ തന്ത്രികളില്‍ ശ്രുതി ചേര്‍ക്കുന്നൂ... (2)
(സാഗരം)
മണല്‍ത്തരികളില്‍ തലതല്ലും തിരമാലകളേ...
നിങ്ങളേത് മൗനദുഃഖം പേറിടുന്നൂ (2)
അകലെയെവിടെയോ എന്‍റെ പ്രേമചകോരം...(2)
ചിറകടിച്ചു പറന്നു പോയതും
കദനകഥകളവള്‍ മൊഴിഞ്ഞതും കേട്ടുവോ..
(സാഗരം)
അവനിയിലീ ജീവിതമെനിക്കാര് തന്നുവോ...
പാനപാത്രമെന്നില്‍ നിന്നുമേറ്റ് വാങ്ങുമോ....(2)
ഉദയമെവിടെയോ എന്‍റെ പുലരിയെവിടെയോ...(2)
വഴിയറിയാതകന്നു പോയതും
ഭ്രമണപഥത്തിലത് നിലച്ചതും കണ്ടുവോ....
(സാഗരം)
(സാഗരം)
എവിടെയാണ് നിന്‍ യാത്രയെവിടെയോ..
ഒഴുകുമെന്‍റെ ജീവിതം പോലേ...
അവയിലുയരുമലിയുമോരോ തിരകളെന്‍റെ മാനസമാം
തംബുരുതന്‍ തന്ത്രികളില്‍ ശ്രുതി ചേര്‍ക്കുന്നൂ... (2)
(സാഗരം)
മണല്‍ത്തരികളില്‍ തലതല്ലും തിരമാലകളേ...
നിങ്ങളേത് മൗനദുഃഖം പേറിടുന്നൂ (2)
അകലെയെവിടെയോ എന്‍റെ പ്രേമചകോരം...(2)
ചിറകടിച്ചു പറന്നു പോയതും
കദനകഥകളവള്‍ മൊഴിഞ്ഞതും കേട്ടുവോ..
(സാഗരം)
അവനിയിലീ ജീവിതമെനിക്കാര് തന്നുവോ...
പാനപാത്രമെന്നില്‍ നിന്നുമേറ്റ് വാങ്ങുമോ....(2)
ഉദയമെവിടെയോ എന്‍റെ പുലരിയെവിടെയോ...(2)
വഴിയറിയാതകന്നു പോയതും
ഭ്രമണപഥത്തിലത് നിലച്ചതും കണ്ടുവോ....
(സാഗരം)
(സാഗരം)
No comments:
Post a Comment