Showing posts with label എനിക്കായി നിനക്കായി.... Show all posts
Showing posts with label എനിക്കായി നിനക്കായി.... Show all posts

Sunday, October 14, 2012

നീയാല്‍ മനോഹരമാക്കപ്പെട്ട എന്‍റെ വാക്കുകള്‍ക്ക്

ഒരു മയില്‍‌പീലി ഞാന്‍ നിനക്ക് നല്‍കാം..
പുസ്തകത്താളില്‍ അടച്ചുവയ്ക്കാന്‍..
മഞ്ചാടിമണികള്‍ നല്‍കാം നിനക്കായി..
മൈലാഞ്ചിക്കയ്യില്‍ ചേര്‍ത്ത് വയ്ക്കാന്‍..

ഓര്‍മ്മകള്‍ നൂറായി പെറ്റുപെരുകുമ്പോള്‍..
പുസ്തകത്താളില്‍ നിറയും സുഗന്ധത്തില്‍...
ഓളങ്ങള്‍ തീര്‍ത്തൊരു നിലാവ് വിരിയും..
സ്വപ്നങ്ങളില്‍ ഞാനൊരു ദീപം തെളിക്കും..

ഒരുവട്ടം കൂടിയാ കുറിഞ്ഞികള്‍ പൂക്കും..
അന്ന് നാമൊന്നായി കാണാന്‍ വരും...
മഴപെയ്തു തോര്‍ന്നൊരാ നാളുകളില്‍..
ഈ താഴ്വരയില്‍ നാം ഒന്നായൊഴുകും..



*********************************************************
പൂര്‍ണ്ണമല്ലാത്തൊരീ ശകല വരികളെ..
പൂര്‍ണ്ണമായി മാറ്റാന്‍ നീ വരില്ലേ..
നിന്‍ തൂലികയാല്‍ ഈ വാക്കുകള്‍...
ചേതോഹരമാക്കാന്‍ നീ വരില്ലേ....

Saturday, September 8, 2012

ജന്മാഷ്ടമിദിനാശംസകള്‍...



കൃഷ്ണാ, ഈ ജന്മാഷ്ടമി നാളില്‍ ഭക്തിയുടെയും, പ്രണയത്തിന്‍റെയും, വാത്സല്യത്തിന്‍റെയും അവതാരമായ ഭഗവന്‍റെ തൃപാദങ്ങളില്‍ സമര്‍പ്പിക്കട്ടെ ഞാനെന്‍റെ മാനസം..

പണ്ടെന്നോ  കേട്ട് ഇന്നും മനസ്സില്‍ മറയാത മറക്കാതെ എല്ലാ അഷ്ടമിരോഹിണി നാളിലും ഒരുവട്ടമെങ്കിലും മൂളാറുള്ള, കേള്‍ക്കാറുള്ള ഒരു ഗാനം..... നിങ്ങള്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതട്ടെ, യു ട്യൂബില്‍ തിരഞ്ഞപ്പോള്‍ ആ ഭക്തിഗാനം കിട്ടി.. ആ ലിങ്ക് നിങ്ങള്‍ക്കായി പങ്കിടട്ടെ..







ദ്വാപര യുഗത്തില്‍ പിറന്ന ദ്വാരകപാലകാ നിന്‍ മുന്നില്‍ എന്നും പ്രാര്‍ത്ഥനയോടെ...
വെണ്ണക്കള്ളാ... ഒരുരുള വെണ്ണ നിവേദ്യമായി നല്‍കട്ടെ ഞാനും..


ഒരുവട്ടമെങ്കിലും കണ്ണനെ മനസ്സില്‍ മകനായി, പതിയായി, സുഹൃത്തായി കണാത്തവരില്ല തന്നെ...

വൈകീട്ടത്തെ നയനമനോഹരമായ ശോഭായാത്രയില്‍ മനസ്സ് തുടിക്കുന്നു..

ഹൃദയത്തില്‍ മുരളീരവമുണരുന്ന ഈ വേളയില്‍,

പ്രിയമുള്ളവര്‍ക്കെല്ലാം ഭക്തിനിര്‍ഭരമായ ജന്മാഷ്ടമി ദിന ആശംസകള്‍....