Tuesday, April 2, 2013

മകളേ മനസ്സിന്‍ മധുമൊഴിയേ കരളിലെ അനുപമ കണിമലരേ
അഴകേ നിറവിന്‍ കതിരൊളിയേ മധുരിമ വിതറിയ തളിരിതളേ...
നീയറിയില്ലെന്നരികില്‍ സ്വരദളമായ് വിരിയും
ഒരു മൊഴിയായി നറുമൊഴിയായെന്നുള്ളില്‍ പടരും
പ്രിയമകളേ, പെണ്‍മണിയേ മെല്ലെയൊന്നു മിണ്ടുമോ
കൊതിതീരും വരെയിന്നു കുഞ്ഞുമോളെ കാണണം
                                                                   (മകളേ മനസ്സിന്‍ )

കായലോരം നമ്മളൊന്നായി കഥകള്‍ ചൊല്ലി നിന്നതും
കന്നിയോടം മെല്ലെ നമ്മള്‍ തുഴതുഴഞ്ഞു പോയതും
രാഗതാരം കണ്ണുചിമ്മി സ്നേഹമോടെ തൊട്ടതും
നാട്ടുമാവിന്‍ കൊമ്പിലച്ഛന്‍ ഊയലിട്ടു തന്നതും
നിനവുകളനുദിനമിടറീ ഞാ..........................ന്‍ 
കാത്തിരിപ്പുയെന്‍ മകളേ................................. (2)
എന്നരികില്‍ വരും വേളയിലോ.. എന്ത് നല്‍കുമെന്‍ മകളേ..
ഈ ജന്മം ഞാന്‍ എന്‍ കണ്‍മണിയെ കാണാതുള്ളം പിടയുന്നൂ
ചെറുപരിഭവവും നറുകളിചിരിയും നെഞ്ചില്‍ തേങ്ങി മയങ്ങുന്നൂ..
                                                                   (മകളേ മനസ്സിന്‍ )

തൊടുവിരല്‍ത്തുമ്പില്‍ തൂങ്ങിയെന്നും നീ നടന്ന നിമിഷങ്ങള്‍
കുഞ്ഞു പാദത്തള കിലുക്കി നീ പകര്‍ന്ന പുണ്യങ്ങള്‍
മണ്‍ചിരാതിന്‍ പൊന്‍വെളിച്ചം നീ തെളിച്ച സന്ധ്യയില്‍
നിന്‍റെ കിളിക്കൊഞ്ചല്‍ കേള്‍ക്കുവാനായ് കാത്തുനിന്നു ചാരെ ഞാന്‍
പട്ടുചേല തുന്നിത്തന്നുവെന്നാ.....................................ല്‍ 
കവിളിലുമ്മ നല്‍കുമോ..................................................(2)
കളിചിരികളിലുള്ളം നിറയും പരിഭവ സ്വരത്തെന്നലേ
നീയില്ലാതെ ഒരു ജീവിതമോ.. വേദനകിനിയുമോര്‍മ്മകളാല്‍
ഹതഭാഗ്യം ഈ അച്ഛനു സ്വന്തം വേര്‍പെട്ടുഴലും പ്രിയമകളേ
                                                                   (മകളേ മനസ്സിന്‍ )
                                                                   (മകളേ മനസ്സിന്‍ )

*****************************************************************************

ആല്‍ബം: മുത്ത്.

*****************************************************************************

No comments:

Post a Comment