Wednesday, March 13, 2013

ഗതകാല സ്മരണകളേ.. ഗതിമാറി പോവതെങ്ങോ..
മാഞ്ചോട്ടിലേക്കോ മണല്‍കാട്ടിലേക്കോ..(2)
മഞ്ചാടിക്കുന്നിലെ കിളിക്കൂട്ടിലേക്കോ........
                                                        (ഗതകാല സ്മരണകളേ)
ഓര്‍മ്മകള്‍ മേയുന്നൊരാവണി പാടത്തെ
അരിമുല്ല കാടുകളെങ്ങു പോയീ...?  (2 )
ഇളവെയില്‍ കായുവാന്‍ എന്നും വരാറുള്ള
സിന്ദൂര പക്ഷികളെങ്ങ് പോയി...
എങ്ങോ എങ്ങോ വസന്ത വനിക തേടി പോയതെങ്ങോ.......
                                                        (ഗതകാല സ്മരണകളേ)
ഇനിയെത്ര സന്ധ്യകള്‍ വന്നു പോയാലുമെന്‍
കൌമാര ചിന്തകളെങ്ങു പോകാന്‍   ( 2 )
ഇടയന്റെ പാട്ടുപോല്‍ എത്ര മനോഹരം
ഇതുവഴി പോയ്പോയ ബാല്യകാലം...
എങ്ങോ എങ്ങോ വസന്ത വനിക തേടി പോയതെങ്ങോ
                                                        (ഗതകാല സ്മരണകളേ)
                                                        (ഗതകാല സ്മരണകളേ)

5 comments:

  1. ചില ഗാനങ്ങള്‍ മനസ്സിനെ ഏറെ ആര്‍ദ്രമാക്കുന്നത്...
    മറ്റെല്ലാം മറക്കാന്‍.... കണ്ണടച്ച് മനസ്സില്‍ കൂടെ പാടാന്‍...
    ഗതിമാറി ഒഴുകുന്ന ഓര്‍മ്മകള്‍, മനസ്സിന്റെ നൊമ്പരങ്ങള്‍!
    സന്തോഷം! ഓര്‍ക്കാന്‍ ഒരു നോവ്‌ കൂടി നല്‍കിയതില്‍, ഇനിയും നല്‍കുന്നതില്‍...

    ReplyDelete
  2. ഇതാ കുറിച്ചിരിക്കുന്നു..
    എന്റെ കയ്യില്‍ ഒരു പാട്ടല്ല ഒരുപാട് പാട്ടുകള്‍ ഉണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. വെറുതെയല്ലാതെ കുറിച്ചിരിക്കുന്നു....
      ആദ്യ വരവില്‍ ഹൃദ്യമായ സ്വാഗതം...
      ആശംസകള്‍ക്ക് പകരം നിറഞ്ഞ സ്നേഹം...
      ഓരോ പാട്ടും മനസ്സിന്റെ സാന്ത്വനമാണ്...
      ചിലത് പതുക്കെ വളരെ പതുക്കെ.... ഒരു ചാറ്റല്‍ മഴ പോലെ..
      മറ്റു ചിലത് കുറച്ചു കൂടി വലുതായ് കാറ്റ് വീശി പെയ്യുന്ന മഴ പോലെ അല്പം വേഗത്തില്‍..
      ഇനിയും ചിലത് ഇടിവെട്ടി പെയ്യുന്ന മഴ പോലെ ആര്‍ത്തലച്ച് കൊണ്ട് വളരെ വേഗത്തില്‍... പേടിപ്പെടുത്തി കൊണ്ട്....
      ഒരു പാട് പാട്ടുകള്‍ നെഞ്ചോട്‌ ചേര്‍ക്കുക... ചുണ്ടില്‍, മനസ്സില്‍ ഇടയ്ക്കിടെ മൂളുക...
      (ഇടയ്ക്ക് എന്നോട് പാടുകയും ആവാംട്ടോ..)

      ശുഭരാത്രി അബൂതി.... നികുഞ്ചത്തില്‍ വരാറുണ്ട്ട്ടോ... ഇതുവരെ ഒന്നും എറിഞ്ഞിട്ടില്ല എന്നേ ഉള്ളൂ...:)

      Delete
  3. ഇതുവഴി പോയ്പോയ ബാല്യകാലം...
    എങ്ങോ എങ്ങോ വസന്ത വനിക തേടി പോയതെങ്ങോ

    ReplyDelete
    Replies
    1. ബാല്യം.. ഓര്‍മ്മകളിലെ വസന്തകാലം....
      അമ്മുവിന് സുഖമല്ലേ അശ്വതീ...?
      നല്ല കുട്ടിയായിരിക്കണംട്ടോ... :)

      Delete