ഇടതും വലതും രണ്ടായി തീരുന്ന വഴികളുടെ
തുടക്കത്തിലായിരുന്നു നമ്മളാദ്യമായി കണ്ടത്...
ഇനിയെങ്ങോട്ട് എന്ന ചോദ്യമായിരുന്നു
നമ്മള്‍ അവസാനമായി പരസ്പരം ചോദിച്ചത്....
ഇരു ദിശകളിലേക്ക് ചൂണ്ടിയ വിരലുകള്‍
മടക്കുന്നതിനു മുന്നേ വെറുതെ പറഞ്ഞോട്ടെ...
എന്റെ വഴികളായിരുന്നു ഞാന്‍ നിനക്കും
നിന്റെ വഴികളായിരുന്നു നീ എനിക്കും
കാണിച്ചു തന്നത് എന്നറിയാതെ പോവരുത്..
അറിയാത്ത വഴികളില്‍ പകച്ചു പോകരുത്...
അറിയുമ്പോള്‍ തളര്‍ന്നു പോകയുമരുത്...
ലക്ഷ്യം ഒന്നാണെങ്കിലും രണ്ടായി തീര്‍ന്ന വഴികള്‍..
ലക്ഷ്യമെത്തും മുന്നേ കാലം എത്താതിരുന്നാല്‍...
ഇനിയുമൊരിക്കല്‍ കൂടി നാം കാണും...
അന്നൊരു ചിരി പോലും മറന്നേക്കാം..
ആ മറവികള്‍ക്കെന്നോര്‍മ്മ കൂട്ടായുണ്ട്...
ഒരിക്കല്‍ പോലും തനിച്ചാക്കാതെ....
തുടക്കത്തിലായിരുന്നു നമ്മളാദ്യമായി കണ്ടത്...
ഇനിയെങ്ങോട്ട് എന്ന ചോദ്യമായിരുന്നു
നമ്മള്‍ അവസാനമായി പരസ്പരം ചോദിച്ചത്....
ഇരു ദിശകളിലേക്ക് ചൂണ്ടിയ വിരലുകള്‍
മടക്കുന്നതിനു മുന്നേ വെറുതെ പറഞ്ഞോട്ടെ...
എന്റെ വഴികളായിരുന്നു ഞാന്‍ നിനക്കും
നിന്റെ വഴികളായിരുന്നു നീ എനിക്കും
കാണിച്ചു തന്നത് എന്നറിയാതെ പോവരുത്..
അറിയാത്ത വഴികളില്‍ പകച്ചു പോകരുത്...
അറിയുമ്പോള്‍ തളര്‍ന്നു പോകയുമരുത്...
ലക്ഷ്യം ഒന്നാണെങ്കിലും രണ്ടായി തീര്‍ന്ന വഴികള്‍..
ലക്ഷ്യമെത്തും മുന്നേ കാലം എത്താതിരുന്നാല്‍...
ഇനിയുമൊരിക്കല്‍ കൂടി നാം കാണും...
അന്നൊരു ചിരി പോലും മറന്നേക്കാം..
ആ മറവികള്‍ക്കെന്നോര്‍മ്മ കൂട്ടായുണ്ട്...
ഒരിക്കല്‍ പോലും തനിച്ചാക്കാതെ....