"ക്ഷണികമീ ജീവിതത്തില്‍ അതിലും ക്ഷണികമായ സ്നേഹ ബന്ധങ്ങള്‍... അതില്‍ തന്നെ അതിലും ക്ഷണികമായ സ്നേഹദ്വേഷങ്ങള്‍...."
"സ്നേഹമെന്ന തീര്‍ത്ഥം കൊണ്ട് മനസ്സിനെ പവിത്രമാക്കുക.."
"അന്നം തന്ന കൈകളെയും, നന്മകള്‍ വിതറിയ മനസ്സുകളെയും മറക്കാതിരിക്കുക..."
"അകലെയെന്നാലും അകതാരിലുള്ള സ്നേഹമേ, നിനക്ക് സുഖമല്ലേ....?"
"ദൂത് പോകുന്ന മേഘങ്ങളോടു ഞാനൊരു സന്ദേശമോതിയിരുന്നു നിന്നോട് പറയാന്‍... പറഞ്ഞുവോ...? നീ കേട്ടുവോ....?"
"വഴിയമ്പലങ്ങള്‍ വിശ്രമിക്കാനുള്ളതാണ്..
താമസിക്കാനുള്ളതല്ല.... നിന്റെ മനസ്സോ....?"
"പറയാന്‍ മറന്നതും പറയാതിരുന്നതും ഒരു മഴയത്ത് ഒലിച്ചുപോയി..."
"സായാഹ്ന മേഘങ്ങള്‍...
സന്ധ്യയെ മനോഹരമാക്കാന്‍ കുങ്കുമം ചാര്‍ത്തിയ നേരം...
എനിക്കോര്‍മ്മ വന്നത്.... മറക്കാന്‍ ഞാന്‍ മറന്നല്ലോ എന്ന നിന്റെ ആത്മഗതം...."
"മൌനം പോലെ വാചാലം...
കടല്‍ പോലെ കണ്ണുകള്‍...
സായാഹ്നസൂര്യനെ പോല്‍ ശാന്തം...
നീയാരോ.... ഞാന്‍ തന്നെയോ...?
എങ്കിലും കണ്ണുകളില്‍ കാപട്യത്തിന്റെ അവശേഷിപ്പുകള്‍ ഇല്ല...
മനസ്സ് കളങ്കവും അല്ല..."
"സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം....
നീയും ഞാനും തമ്മിലുള്ള അകലം പോലെ ആയത് എന്തുകൊണ്ടായിരുന്നു....?"
"വഴിയമ്പലത്തില്‍ കണ്ടുമുട്ടിയവര്‍.. പുതിയ വഴികള്‍ തേടി പോകേണ്ടവര്‍.."
"
സായാഹ്ന സൂര്യന്‍...
സന്ധ്യാംബരം....
നീളുന്ന നിഴലുകള്‍...
ഇരുളുന്ന വഴികള്‍...
കൂടണയുന്ന പറവകള്‍...
അലയുന്ന ഞാനും
എന്നിലലിയുന്ന നീയും
നിന്നോര്‍മ്മകളും..
ഹാ സുന്ദരം ജീവിതം സഖീ..
നീ പോല്‍ നിന്‍ ചിരി പോല്‍...
"
സന്ധ്യാംബരം....
നീളുന്ന നിഴലുകള്‍...
ഇരുളുന്ന വഴികള്‍...
കൂടണയുന്ന പറവകള്‍...
അലയുന്ന ഞാനും
എന്നിലലിയുന്ന നീയും
നിന്നോര്‍മ്മകളും..
ഹാ സുന്ദരം ജീവിതം സഖീ..
നീ പോല്‍ നിന്‍ ചിരി പോല്‍...
"നിന്റെത് വാശികളും എന്റെത് ദുര്‍വാശികളും ആയിരുന്നു.... മാപ്പ് തരിക..."
"കാത്തിരുന്നിരുന്നു ഞാന്‍ നിനക്കായ്...
ഇന്നിനി സമയമില്ല...
പോകുവാന്‍ സമയമായ്...
കാലം മാടിവിളിക്കുന്നു..
ദൂരെ എന്നെയും കാത്തിരിക്കുന്നാരോ...
തോന്നലോ സത്യമോ"
ഇന്നിനി സമയമില്ല...
പോകുവാന്‍ സമയമായ്...
കാലം മാടിവിളിക്കുന്നു..
ദൂരെ എന്നെയും കാത്തിരിക്കുന്നാരോ...
തോന്നലോ സത്യമോ"
"അനിവാര്യത!!!, നിനക്കും എനിക്കും ഇടയില്‍...!!
കാലം പണിത അനിവാര്യത.........."
"ഒരു കടല്‍ എന്നെ കാത്തിരിക്കുന്നു...
കരയേ നിന്നോട് വിട പറയാന്‍ നേരമായ്...
ഓരോ തിരയും എന്നെ കൊതിപ്പിക്കുന്നു...
ആ ആഴങ്ങളില്‍ എന്നേക്കും ഉറങ്ങാനായി
എനിക്ക് പോയേ മതിയാവൂ...
മുത്തുകളും പവിഴങ്ങളുമല്ല...
അഗാധത, ആ അഗാധത
എന്നെ മോഹിപ്പിക്കുന്ന ആ അഗാധത..
ഇനിയൊരു പിന്‍വിളി കൊണ്ടെന്നെ നീ തോല്പ്പിക്കരുത്..
ഒരിക്കലെങ്കിലും ഞാനൊന്ന് ജയിച്ചോട്ടെ..."
ഓരോ തിരയും എന്നെ കൊതിപ്പിക്കുന്നു...
ആ ആഴങ്ങളില്‍ എന്നേക്കും ഉറങ്ങാനായി
എനിക്ക് പോയേ മതിയാവൂ...
മുത്തുകളും പവിഴങ്ങളുമല്ല...
അഗാധത, ആ അഗാധത
എന്നെ മോഹിപ്പിക്കുന്ന ആ അഗാധത..
ഇനിയൊരു പിന്‍വിളി കൊണ്ടെന്നെ നീ തോല്പ്പിക്കരുത്..
ഒരിക്കലെങ്കിലും ഞാനൊന്ന് ജയിച്ചോട്ടെ..."
ഓര്‍മകള്‍ !!!!!
ReplyDeleteമനസ്സിന്റെ സ്വന്തം ഓര്‍മ്മകള്‍....
Deleteമനസ്സിന് മാത്രം സ്വന്തമായ ഓര്‍മ്മകള്‍...