Thursday, February 21, 2013

ഒരു ചാറ്റല്‍ മഴ...

അറിയാമായിരുന്നു....,
പെയ്തൊഴിയാന്‍ വേണ്ടിയാണ് മൂടിക്കെട്ടുന്നതെന്ന്...
എന്നിട്ടും ഇടിമിന്നലുകളൊന്നും ഇല്ലാതെ...
നേര്‍ത്തൊരു ഇളംകാറ്റിന്റെ അകമ്പടിയോടെ...
ഒരു ചാറ്റല്‍ മഴയായ് പെയ്യുമ്പോഴും...
നിറയുകയായിരുന്നു മനസ്സ്...
നിറഞ്ഞൊഴുകുകയായിരുന്നു...
ഇന്നിനി ഉറങ്ങി... ഉണരുമ്പോള്‍
ഒഴുകിയ ആ പാടുകള്‍ മതി..
വീണ്ടും മനം കുളിര്‍ക്കാന്‍....

10 comments:

  1. പ്രിയപ്പെട്ട സ്നേഹിതാ,
    സുപ്രഭാതം ഈ തണുത്ത പുലരി കാറ്റില്‍ ,ഒരു ചാറ്റല്‍ മഴയ്ക്ക് എന്റെ മനസ്സ് കൊതിച്ചിരുന്നു.!പെയ്യാതെ പോയ മഴമേഘങ്ങള്‍ നല്‍കിയ കുളിരിനു നന്ദി പറയുന്നു.
    ശുഭദിനം !
    സസ്നേഹം,
    അനു




    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      കൊതിക്കാനേ നിര്‍വാഹമുള്ളൂ അനൂ നമുക്ക്... മനുഷ്യരല്ലേ...
      എങ്കിലും ചിലതുണ്ട് ഏറെ കൊതിപ്പിക്കുന്ന ചിലത്...
      നാളെ മനസ്സില്‍ പെയ്യാന്‍ വേണ്ടി മാത്രം പെയ്യാതെ പോകുന്ന ചിലത്..
      വിണ്ണിന്റെ മനം ആരറിവൂ സഖീ..
      അറിയുമോ പെയ്യാതെ പോകുന്ന മഴമേഘങ്ങള്‍ വിണ്ണിന്റെ ദുഃഖമെന്നു...
      മണ്ണിനു നല്‍കാതെ പോയ ദുഃഖമെന്നു...

      ഒരു ചാറ്റല്‍ മഴയായ്... നിര്‍ത്താതെ, തോരാതെ നാളെകളില്‍ പെയ്യാന്‍ വേണ്ടിയാവാം...
      ആ മഴ നനയാന്‍ പക്ഷെ ഞാനുണ്ടാവുമോ.... നീ, എന്റെ മനസ്സുണ്ടാവുമോ...
      അറിയില്ല കാലത്തിനു വിട്ടുകൊടുക്കുന്നു ഇന്നെല്ലാം...
      എങ്കിലും ഒന്നുണ്ട് സത്യമായ്.. വിണ്ണെന്നും സ്നേഹിച്ചത് മണ്ണിനെയായിരുന്നു...
      മേഘങ്ങള്‍ പൊഴിച്ചതും മണ്ണിനു വേണ്ടിയായിരുന്നു...

      ശുഭദിനം...

      സ്നേഹപൂര്‍വ്വം....

      Delete
  2. മഴ ചാറ്റല്‍ പോലെ ചിലരുണ്ട് , എക്കാലവും ഉള്ളില്‍
    ഇങ്ങനെ പെയ്തു പെയ്തു നില്‍ക്കും ...
    പെരുമഴ തീര്‍ക്കുന്നവരുമുണ്ട് , പോകുമ്പോള്‍
    വലിയ മുറിവിന്റെ ചാലുകള്‍ കാണാം ..
    പെരുമഴ കൊതിച്ച മനസ്സിലേക്ക് പൊഴിഞ്ഞ
    ചാറ്റല്‍ മഴക്കും കുളിരേറെ ..........
    നാം എത്ര കൊതിക്കുന്നുവോ ..
    എത്ര തുച്ഛമാണ് ജീവിതം നല്‍കുന്നതല്ലേ ..?
    അതാവാം പണ്ടുള്ളവര്‍ പറഞ്ഞ് വച്ചത്
    കുന്നോളം കൊതിക്കു കൂനയോളം കിട്ടുമെന്ന് ..
    രാവ് പൂത്ത് തീരും വരെ നിന്നോളം , നിന്നില്‍
    പെയ്തു പെയ്തിങ്ങനേ ...!

    ReplyDelete
    Replies
    1. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍...... ഓര്‍ക്കുന്നോ ആ പ്രിയ ഗാനം....

      അതെ പ്രിയകൂട്ടുകാരാ...
      ഓരോ സ്നേഹവും ഒരു മഴച്ചാറ്റല്‍ തന്നെ.... പെരുമഴയായി തീരാന്‍ വേണ്ടിയുള്ള ചാറ്റല്‍ മഴ... എത്ര പെയ്താലാണ് മനസ്സ് നിറയുക... പെയ്തൊഴിഞ്ഞു പോകുമ്പോള്‍ എത്ര ചാലുകള്‍ കീറിയാലാണ് മനസ്സൊന്നു മുറിയുക.... മുറിഞ്ഞാലും എന്നാണു വേദനിക്കുക... ഇല്ല, വേദനിക്കില്ല; കാരണം മഴ നല്‍കിയ സ്നേഹമുണ്ട് മനസ്സില്‍...

      കൊതിച്ചതെല്ലാം നേടുവതെങ്ങനെ നമ്മള്‍... പിറന്നത് മനുഷ്യനായല്ലേ... എങ്കിലും കുന്നോളം പ്രതീക്ഷിക്കുന്നു കുന്നിക്കുരുവോളം കിട്ടാന്‍ വേണ്ടി മാത്രം.... രാവ് പൂത്തു തീരും വരെ... അടുത്ത രാവണയുന്നത് വരെ എന്നും എന്നില്‍ പെയ്യാറുണ്ട്... ഞാനറിയാതെ പോകുന്നുവെന്ന് മാത്രം...

      പ്രിയ കൂട്ടുകാരാ ഒരു മഴ പെയ്യട്ടെ മനസ്സില്‍... പെയ്തുകൊണ്ടേയിരിക്കട്ടെ... നിര്‍ത്താതെ.. തോരാതെ... ശുഭദിനം...

      Delete
  3. മനം കുളിര്‍ക്കട്ടെ!!!!

    മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍...

    എന്റേം ഇഷ്ട ഗാനം

    ReplyDelete
    Replies
    1. മഴയെ ഇഷ്ടമാകുമ്പോള്‍... മഴ പൊഴിയും പോലെ ഈ ഗാനവും മനസ്സില്‍...
      ഇഷ്ടഗാനം മനസ്സില്‍ പാടിക്കൊണ്ടീ മറുപടി....
      മനം കുളിരാന്‍, ഒരു സ്നേഹമഴ.... അശ്വതീ....

      Delete
  4. Replies
    1. ഇനിയുമെപ്പോള്‍..... ഞാനീ ശൈത്യത്തിലലിയുമ്പോഴോ?

      Delete
  5. വീണ്ടും മനം കുളിര്‍ക്കാന്‍....ആ ചാറ്റല്‍ മഴ ഒന്ന് കൂടെ പെയ്തിരുന്നെങ്കില്‍ ....

    ReplyDelete
    Replies
    1. മണ്ണിനെ മറന്ന മഴ, ഇനിയൊരു നാള്‍ പെയ്യുമായിരിക്കും...
      എങ്കിലും ഒന്നായൊലിച്ചു കടലില്‍ പതിയാന്‍ കഴിയില്ലെന്ന് മാത്രം...

      Delete