Wednesday, February 20, 2013

ചിലത്.... ചിലതങ്ങനെ....

ചിലതുണ്ട്, മനസ്സിനേ മഥിക്കുന്ന ചിലത്...
മൌനങ്ങള്‍ക്കും, കാലത്തിനുമപ്പുറം നിലനില്‍ക്കുന്ന....
എന്നും നെഞ്ചോട്‌ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന...
അസാന്നിധ്യം കൊണ്ട് മനസ്സിലൊരു നെരിപ്പോടാകുന്ന...
ചിലത്....
എന്നും പ്രിയമായവ...
ഒരിക്കലും മറക്കാനാവാത്തവ....
നീയുമത് പോലെ...

2 comments:

  1. പ്രിയപ്പെട്ട സ്നേഹിതാ,
    ആ മനസ്സിനും ഈ മനസ്സിനും എന്നും നല്ലത് മാത്രം വരട്ടെ. അസാന്നിധ്യം എന്ന് തിരുത്തുമല്ലോ.
    ശുഭരാത്രി ! സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      ആ മനസ്സിന്റെ നന്മ മാത്രം മതി...
      ഈ മനസ്സെന്നും ആ കൂടെയുണ്ട്...
      അപ്പൊ ആ നന്മ മതി...

      ഒരഹങ്കാരമുണ്ട്, തെറ്റുകള്‍ ഉണ്ടാകില്ലെന്നത്.. വെറുതെ എന്തെങ്കിലും വേണ്ടേ, അത് കൊണ്ട് മാത്രം... നന്നായി കാട്ടി തന്നത്... മറ്റൊരു തെറ്റ് കൂടി ഉണ്ടായിരുന്നു... തിരുത്തി... തിരുത്താനാവാത്ത തെറ്റുകള്‍ക്ക് പ്രതിവിധി ഇല്ലല്ലോ അനൂ.. മനസ്സുകൊണ്ടുള്ള പ്രായശ്ചിത്തമല്ലാതെ...

      സ്നേഹപൂര്‍വ്വം...

      ശുഭരാത്രി....

      Delete